ഓളങ്ങളിൽ അലതല്ലി – 3 6

 

ഞാൻ : തനിക്ക് പറഞാൽ മനസിലാകില്ലേ

 

ജോ : അതുകൊണ്ട് ആണോ ഇപ്പോൾ താൻ നിങ്ങൾ എന്നൊക്കെ ആയത്… നി..സോറി ഇനി അങ്ങനെ വിളിക്കാൻ അർഹത ഉണ്ടോ എന്നറിയില്ല.. വിനിത ചേച്ചി അപ്പോൾ എന്നെ ഇത്രയുംനാൾ പറ്റിച്ചതാണ് അല്ലെ..

 

ഞാൻ : അതെ…. പോരെ ഇനി പ്ലീസ്

 

ജോ : താൻ തന്നെ ആണോ ഇപ്പോൾ സംസാരിക്കുന്നത്.. താൻ ഒന്നു സത്യം ചെയ്ത് പറ ഞാൻ വിശ്വസിക്കാം

 

ഞാൻ : എനിക്കിനി യാളോട് പഴയതുപോലെ പെരുമാറാൻ പറ്റില്ല…. എന്നെ ഇനി ബുദ്ധിമുട്ടിക്കരുത് ബൈ….

 

ഇതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു ഫോൺ flight mode ഇട്ടു…. അവിടെ ഇരുന്നു വിങ്ങി പൊട്ടുകായിരുന്നു ഞാൻ.. എന്റെ കരച്ചിൽ ആ ചുവരുകളും താണ്ടി ആ കായലിന്റെ ഓളങ്ങളിൽ ലയിച്ചു പോയി…

 

ഞങ്ങളുടെ കണ്ടു മുട്ടലിനും, പ്രണയത്തിനും, കല്യാണത്തിനും, ആദ്യമായി ഒന്നിച്ചതിനും ഇപ്പോൾ എല്ലാം മതിയാക്കി പിരിഞ്ഞപ്പോളും ഈ കായൽ ആയിരുന്നു സാക്ഷി.. അതിന് എങ്കിലും അറിയാമല്ലോ ജോ എനിക്ക് ആരായിരുന്നു എന്തായിരുന്നു എന്ന്….

 

ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ അവിടെ ഇരുന്നു വിങ്ങി പൊട്ടി. ഉച്ച ആയതും, പകൽ മാഞ്ഞു ഇരുട്ട് നിറഞ്ഞതും ഒന്നും ഞാൻ അറിഞ്ഞില്ലായിരുന്നു.. അപ്പോൾ അവിടെ ഭിത്തിയുടെ ഒരു മൂലയിൽ ചാരി ഇരുന്നു കരയാൻ തുടങ്ങിയ ഞാൻ ചേട്ടന്റെ ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ആണ് എണീറ്റത്. പെട്ടെന്ന് മുഖം ഒക്കെ കഴുകി ലൈറ്റും ഇട്ടു മുഖത്തു സന്തോഷവും അഭിനയിച്ചു വാതിൽ തുറന്നു..

 

ചേട്ടൻ : എന്തെ ലൈറ്റ് ഒന്നും ഇടാഞ്ഞത്

 

ഞാൻ : അത്… ഇവിടെ ഈയൽ ആയിരുന്നു അതാ

 

ചേട്ടൻ : ശെരി.. ഞാൻ എളുപ്പോം കുളിച്ചിട്ട് വരാം നി വല്ലതും എടുത്ത് വെയ്ക്ക് നല്ല വിശപ്പ്

 

അപ്പോൾ ആണ് ഇന്ന് ഒന്നും ഉണ്ടാക്കീട്ടില്ല എന്ന karyam ഞാൻ ഓർത്തത്

 

ഞാൻ : ചേട്ടാ ഞാൻ ഇന്ന് ഒന്നും ഉണ്ടാക്കി ഇല്ല നമുക്കിന്നു പുറത്ത് പോയി കഴിച്ചാലോ

 

ചേട്ടൻ : ഉണ്ടാക്കി ഇല്ലേ എന്തുപറ്റി

 

ഞാൻ : പുറത്തു പോയി കഴിക്കാൻ ഒരു കൊതി

 

ചേട്ടൻ : നിനക്കെന്തു പറ്റി ഇന്ന്.. ഇങ്ങനെ പുറത്തെ ആഹാരത്തോട് താല്പര്യം ഇല്ലാതെ ആളായിരുന്നല്ലോ..

 

ഞാൻ : ഇനി ചെലതിനൊക്കെ കൊതി വരും..

 

ചേട്ടൻ : അതെന്താ

 

ഞാൻ : അതെങ്ങനാ… ഉള്ളിൽ ഒരാള് കൂടി ഉണ്ട്..

 

ചേട്ടൻ : ആരാ.. വീട്ടീന്ന് ആരേലും വന്നോ?

 

ഞാൻ : വീട്ടിൽ അല്ലാ.. എന്റെ വയറ്റിൽ..

 

ചേട്ടൻ : വയറ്റിലാര് നിന്റെ…..

(അതിശയത്തോടെയും വളരെ സന്തോഷത്തോടെയും ആ മുഖം മാറി )

ശെരിക്കും… നി വെറുതെ പറയുവാനോ?

 

ഞാൻ : ശെരിക്കും.. ഞാൻ അമ്മ ആകാൻ പോകുന്നു…

 

ഇത് കേട്ടതും ചേട്ടൻ സന്തോഷം കൊണ്ട് തുള്ളി ചാടി.. എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു പക്ഷെ അപ്പോളും എന്റെ മനസ്സ് ജോ യുടെ അടുത്തായിരുന്നു.. സത്യം പറഞ്ഞാൽ ഞാൻ എന്റെ ഭർത്താവിനെ വഞ്ചിച്ചു എന്നൊരു ചിന്ത പോലും എനിക്ക് ഇല്ലാ, ജോ എന്റെ ജീവിതത്തിൽ നിന്നും പോകുന്ന ഒരു വിഷമം മാത്രമമേ എനിക്കുള്ളായിരുന്നു…

 

ചേട്ടൻ ഫോൺ എടുത്തു ആരെയൊക്കെയോ വിളിച്ചു പറയുന്നതും സന്തോഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് എനിക്ക് മാത്രം ഒരു സന്തോഷവുമില്ല.. അപ്പോൽ ചേട്ടന്റെ മുന്നിൽ രക്ഷപെടാൻ വേണ്ടി ആണ് പുറത്ത് പോയി ഫുഡ്‌ കഴിക്കാം എന്നൊക്കെ പറഞ്ഞതെ അല്ലാതെ എനിക്ക് ഒന്നിനും ഒരു സന്തോഷം ഉണ്ടായിട്ടല്ല.. ചേട്ടൻ പെട്ടെന്ന് ഒരുങ്ങി വന്നു വിളിച്ചു പിന്നെ ഞാനും പെട്ടെന്ന് ഒരുങ്ങി വന്നു ഞങ്ങൾ പുറത്തു പോയി അഹരം കഴിച്ചു തിരിച്ചു വന്നു….

 

തിരിച്ചു വന്ന ഉടനെ ഞാൻ ഫോൺ ഓൺ ആക്കി നോക്കി ജോ യുടെ ഒരുപാട് മെസ്സേജ്ക്കളും മിസ്സ്ഡ് callum വന്നു കിടക്കുന്നു..

 

ഡോ എന്റെ ഭാഗത്തു നിന്നു എന്തേലും തെറ്റ് പറ്റിയാട്ടുണ്ടെൽ സോറി

 

എനിക്ക് യാൾ ഇല്ലാതെ പറ്റില്ല..

 

എന്റെ കൂടെ വന്നാൽ ഞാൻ യാളെ പൊന്നു പോലെ നോക്കിക്കൊള്ളാം..

Leave a Reply

Your email address will not be published. Required fields are marked *