ഓളങ്ങളിൽ അലതല്ലി – 3 6

ഞാൻ നേരെ വീട്ടിലേക്ക് കയറി ഫാൻ ഇട്ടു… പക്ഷെ ഫാൻ കറങ്ങുന്നില്ല.. പകരം ലൈറ്റ് കത്തി കിടക്കുന്നു.. ഫാനിന്റെ സ്വിച്ച് ഏതാ എന്ന് ഞാൻ മറന്നു പോയി.. അങ്ങനെ ഓരോ സ്വിച്ചും മാറി മാറി ഇട്ടു ഫാൻ ഓൺ ആക്കി…. എനിക്കെന്താ പറ്റിയത്.. അതുപോലെ എന്തായിരുന്നു എന്റെ കൂട്ടുകാരിയുടെ പേര്… പെട്ടെന്ന് എന്റെ ഫോൺ ബെൽ അടിച്ചു.. നോക്കിയപ്പോൾ സിതാര എന്ന് സേവ് ചെയ്തേക്കുന്നു പക്ഷെ അതാരാ എന്ന് എനിക്ക് ഓർമ വരുന്നില്ല.. ഞാൻ ഫോൺ അറ്റന്റ് ചെയ്തു..

 

ഞാൻ : hello

 

സിതാര : ഡീ സുധ ചേച്ചി അങ്ങോട്ട് വരുന്നുണ്ട് നി മുഖം ഒക്കെ കഴുകി നോർമൽ ആയിട്ടിരിക്കണേ

 

ഇതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി… സൗണ്ട് കേട്ടപ്പോൾ മനസ്സിലായി ഇപ്പോൾ ഇവിടുന്നു ഇറങ്ങ്യ എന്റെ കൂട്ടുകാരി ആണ് സിതാര… ആരാണ് സുധ ചേച്ചി.. അവരുടെ മുഖം എങ്ങനെ ആണ്.. ഇതൊക്കെ ആലോചിച്ചിരുന്നതും. അൽപ്പോം പ്രായമുള്ള ഒരു ചേച്ചി അങ്ങോട്ട്‌ വന്നു..

 

ചേച്ചി : മോളെ വിനിതേ.

 

ഞാൻ : വാ ചേച്ചി..

 

ചേച്ചി : കുഞ്ഞു എന്ത്യേ ഉറക്കമാണോ?

 

ഞാൻ : മ്മ്

 

ചേച്ചി : ചിട്ടിയുടെ കാര്യം പറഞ്ഞില്ലാരുന്നോ അത് എന്തായി അടുത്തമാസം മോളുണ്ടോ?

 

ഞാൻ : ചേട്ടനോട് ചോദിക്കട്ടെ..

 

ചേച്ചി : ജിജു എപ്പോൾ വരും

 

എപ്പോൾ വരും എന്നൊന്നും എനിക്ക് ഓർമ വന്നില്ല ഞാൻ ഒന്നും. മിണ്ടി ഇല്ല

 

ചേച്ചി : ലേറ്റ് ആകും അല്ലെ

 

ഞാൻ: മ്മ്

 

ചേച്ചി : വിളിച്ചു പറഞ്ഞാ മതി

 

ഞാൻ : ശെരി

 

അങ്ങനെ ആ ചേച്ചി ഇറങ്ങി.. ഇതായിരിക്കും സുധ ചേച്ചി..

 

കുറെ നേരം ഞാൻ ആ ഫാനിന്റെ ചുവട്ടിൽ ഇരുന്നു.. ഇടയ്ക്ക് കുഞ്ഞു കരഞ്ഞു മോളെ എടുത്തു പാൽ കൊടുത്തു അവളും എന്റെ കയ്യിൽ ഇരുന്നിറങ്ങി.. മോളെയും വെച്ചു കൊണ്ട് ഞാൻ ആ ഹാളിൽ അങ്ങനെ ഇരുന്നു കഴിഞ്ഞ കാലങ്ങൾ ആലോചിച്ചിരുന്നു ജോ, ഞങ്ങളുടെ സന്തോഷം, താലി കെട്ടിയത്, പൈലറ്റ് യൂണിഫോം., പിന്നെ ഇപ്പോൾ കല്യാണം… ഞാൻ എല്ലാം ഓർത്തെടുത്തു പഴയതു പോലെ ആയി.. പിന്നെ കുഞ്ഞിനെ കൊണ്ട് കിടത്തി.. ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി..

 

ദിവസങ്ങൾ കഴിഞ്ഞു പോയി ജോയുടെ കല്യാണ date അടുത്തു, ഞാൻ എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഇവിടെ തൊട്ടടുത്തുള്ള ഒരു അമ്പലത്തിൽ വെച്ചാണ് കല്യാണം.. അങ്ങനെ ഞാനും എന്റെ മോളും സിതാരയും കൂടി കല്യാണത്തിന് പോയി.. കല്യാണത്തിന് മുഹൂർത്തതിന് മുന്നേ തന്നെ ഞങ്ങൾ ജോയെ പോയി കണ്ടു… അന്നാണ് ജോ തന്റെ മകളെ നേരിട്ട് കാണുന്നത്.. കണ്ട ഉടനെ ജോ മോളെ എന്റെ കൈയിൽ നിന്നും വാങ്ങി.. കുറച്ചു നേരം ജോ മോളെ കളിപ്പിച്ചു സ്വന്തം മകൾ ആണ് എന്നറിയാതെ ജോ ഞങ്ങളുടെ കുഞ്ഞിനെ കളിപ്പിച്ചു പിന്നെ തിരക്കായത് കൊണ്ട് ഞങ്ങൾ കുഞ്ഞിനേയും വാങ്ങി പുറത്തിരുന്നു.. ജോയും സിതാരയും തമ്മിൽ സംസാരിച്ചു എന്നല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നും പറഞ്ഞില്ല.. കല്യാണത്തിന്റെ സമയം ആകുന്നതിനു മുന്നേ തന്നെ ഞങ്ങൾ തിരിച്ചു പോവുകയും ചെയ്തു..

 

പിന്നീടങ്ങോട്ട് കുറച്ചു ദിവസത്തേക്ക് എനിക്ക് എന്തോ വാശി ആയിരുന്നു.. ജോയോട് വാശിയും ദേഷ്യവും ഒക്കെ.. ജോ കാരണം അല്ലെ എന്റെ ജീവിതം ഇങ്ങനെ ആയത്.. ഇപ്പോളും ഞാനും എന്റെ ചേട്ടനും രണ്ട് റൂമിൽ ആണ് കിടക്കുന്നത് അങ്ങേരോട് എനിക്ക് ഒരു അടുപ്പവും ഇല്ല.. ഒരു വീട്ടിൽ താമസിക്കുന്നു എന്നെ ഉള്ളു.. എന്നെ ഇങ്ങനെ ഒക്കെ ആക്കിയിട്ട് അവൻ ആ ജോ വേറെ പെണ്ണ് കിട്ടി അതും കൊമ്പത്തെ ഒരു ഡെന്റിസ്റ്റിനെ കെട്ടി സുഗമായി ജീവിക്കുന്നു.. ജോയോടുള്ള ദേഷ്യം ഇടയ്ക്ക് എന്റെ മോളിലേക്കും തോന്നി..

 

പക്ഷെ എന്റെ പൊട്ട മനസ്സിൽ തോന്നിയ ആ ദേഷ്യം അധിക നാൾ നിന്നില്ല.. ഞാൻ എന്തിനാണ് ദേശിക്കുന്നത് .. ആ കൊച്ചു എന്നെ വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.. ഞാൻ ആയിട്ടാണ് അതിനെ ഒഴിവാക്കിയത്.. ഞാൻ പറഞ്ഞായിരുന്നേൽ ഇപ്പോൾ ജോയും ഞാനും ഞങ്ങളുടെ കുഞ്ഞും ഒരുമിച്ചു കഴിഞ്ഞേനെ.. ഇത് ഞാൻ ആയിട്ട് തിരഞ്ഞെടുത്തത് ആണ്.. അതിൽ ആരോടും ദേഷ്യം കാണിക്കണ്ട ആവശ്യം ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *