” വിനു.. എന്റെ ഒരാഗ്രഹം നടന്നു അന്ന് നി പറഞ്ഞ പോലെ ഞാൻ യൂണിഫോമിൽ നിക്കുന്ന പിക് ആദ്യം നിനക്കാണ് ഞാൻ അയച്ചത് നി ബ്ലോക്ക് ചെയ്തേക്കുന്നത് കൊണ്ട് ആണ് ഞാൻ ഇങ്ങനെ ചെയ്തത്…. അന്ന് എന്റെ കൂടെ നി പറഞ്ഞത് ഓർമ്മയുണ്ടോ പൈലറ്റിന്റെ ഭാര്യ എന്ന് നിനക്ക് പറയണം എന്ന് ഇനി അത് ധൈര്യമായിട്ട് പറയാം .. നിനക്കും മോൾക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു… രണ്ടു പേർക്കും ഉമ്മാാാ….. മെസ്സേജ് അയച്ചത് ബുദ്ധിമുട്ട് ആയെങ്കിൽ സോറി…. ”
ഞാൻ സിതാരയെ വിളിച്ചു.. എനിക്ക് സന്തോഷവും അഭിമാനവും എന്തൊക്കെയോ ഉള്ള ഒരു ഫീൽ..
ഞാൻ : hello ഡീ ജോ ജോയിൻ ചെയ്തോ
സിതാര : മ്മ്.. ഇന്ന് കേറും
ഞാൻ : സന്തോഷമായി
സിതാര : നിനക്കെങ്ങനെ പറ്റുന്നടി.. ആ കൊച്ചു നി പറഞ്ഞ ഒരോ കാര്യങ്ങളും ഓർത്തു വെച്ചേക്കുന്നത്.. അത് നിന്നെ മറക്കും എന്നെനിക്ക് തോന്നുന്നില്ല
ഞാൻ : മറക്കും.. മറന്നില്ലേലും എന്റെ ആഗ്രഹം പോലെ വേറെ കല്യാണം കഴിക്കും.. കാര്യം ജോയുടെ അമ്മ.. ആ അമ്മയ്ക്കു വേണ്ടി ആ കൊച്ചു എന്തും ചെയ്യും..
സിതാര : ശെരി.. എനിക്ക് സംസാരിക്കാൻ ഉള്ള മൂഡില്ല..
ഞാൻ : നി വരില്ലേ?
സിതാര : മ്മ്..
അവൾ ഫോൺ കട്ട് ചെയ്തു പോയി.. പിന്നെയും കുറെ നാൾ കടന്നു പോയി..ഇടയ്ക്ക് അവൾ എന്റെ മോൾക്ക് ഒരു സ്വർണ കമ്മൽ കൊണ്ട് കൊടുത്തു ജോ കൊടുത്തതാണ് എന്ന് എനിക്ക് മനസ്സിലായി പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല..എന്റെ കുഞ്ഞു വളർന്നു തുടങ്ങി.. എന്റെ ജോയെ സ്നേഹിക്കും പോലെ ഞാൻ അവളെയും സ്നേഹിച്ചു.. പിന്നെ അവൾ മാത്രമായി എന്റെ ലോകം.. ചേട്ടന്റെ കാര്യം വരെ ഞാൻ ഓർക്കാറില്ല…
അങ്ങനെ കുറെ നാളുകൾ കഴിഞ്ഞു സിതാര ഒരിക്കൽ എന്റെ വീട്ടിൽ വന്നു എന്റെ ചെവിയിലോട്ട് ഫോൺ വെച്ചു തന്നു..
ഞാൻ : hello..
അപ്പുറത്തെ തലയ്ക്കു നിന്നും ഒരു hello കേട്ടു.. അതെ ജോ.. എന്റെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു..
ജോ : കേൾക്കുന്നുണ്ടോ hello
ഞാൻ : മ്മ് പറഞ്ഞോളൂ കേൾക്കാം.
ജോ : എന്റെ കല്യാണം ആയി
ഞാൻ : നല്ല വാർത്ത ആണല്ലോ.. എവിടെ ഉള്ള ആളാണ്..
ജോ : നിങ്ങളുടെ ആ പരിസരം തന്നെ.. അനുവിന്ദ അറിയാമോ
ഞാൻ : ഇല്ല..
ജോ : ഡെന്റിസ്റ് ആണ്..
ഞാൻ : അപ്പോൾ ഇനി പല്ലിനു എന്തേലും വന്നാൽ ഫ്രീ ആയിട്ട് റെഡി ആക്കാമല്ലോ ( ഉള്ളിൽ സങ്കടം ഉണ്ടേലും ഞാൻ വളരെ നോർമൽ ആയി പെരുമാറി )
ജോ : നി ഒരു മനുഷ്യനോടി മൈരേ.
ഇതും പറഞ്ഞു ജോ ഫോൺ കട്ട് ചെയ്തു… ഞാൻ ചിരിച്ചുകൊണ്ട് സിതാരയോട് കാര്യം പറഞ്ഞു..
ഞാൻ : ഡെന്റിസ്റ് ആടി പെണ്ണ്..
സിതാര : മ്മ്
ഞാൻ : അതും എന്റെ ആഗ്രഹം പോലെ നല്ലൊരു പെണ്ണിനെ കിട്ടിയല്ലോ..
സിതാര : നിനക്ക് വിഷമം ഇല്ലേ?
ഞാൻ : എന്തിന് ഞാൻ happy ആണ്.. ഒരുപാട് സന്തോഷവതി ആണ്
ഇത് പറഞ്ഞു മുഴുപ്പിക്കാൻ പറ്റി ഇല്ല അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു..
ഞാൻ : ( വിതുമ്പി കൊണ്ട് ) കല്യാണം ആണ് എന്നാൽ ആ മണ്ടൻ date പറയാതെ ഫോൺ വെച്ചു
സിതാര : എന്തിനാ നിനക്ക് കല്യാണത്തിന് പോണോ?
ഞാൻ : പിന്നെ എന്റെ ഭർത്താവിന്റെ കല്യാണത്തിന് എനിക്ക് പോണ്ടേ?.. എന്ത് ചോദ്യം ആടി സുനിതേ..
സിതാര : സുനിതയോ?.
ഞാൻ : അല്ല.. സോറി നിന്നെയ വിളിച്ചത്..
സിതാര : അടുത്ത 6 നാണ് കല്യാണം.
ഞാൻ : നമുക്ക് പോണം.. ആ കൊച്ചിന് നല്ലൊരു ബന്ധം കിട്ടുന്നത് എനിക്ക് കാണാണോം..
സിതാര : ഡീ വേണ്ട.. പോകണ്ട..
ഞാൻ : അല്ലാടി പോണം..
സിതാര : നി ചെന്നാൽ ആ കൊച്ചിന്റെ അവസ്ഥ എന്താകും
ഞാൻ : എന്തായാലും പോണം.. ഞാൻ അറിയാൻ വേണ്ടി അല്ലെ എന്നെ വിളിച്ചു പറഞ്ഞത്..
സിതാര : മ്മ്..
ഞാൻ : നി ok അല്ലെ..
സിതാര ഒന്നും പറയാതെ പോയി..
