കാന്താരി – 7 12

ഇതേ സമയം പപ്പ ഒറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കെടന്ന് ഒഴക്കായിരുന്നു

പപ്പ വെള്ളം കുടിക്കാൻ എണീറ്റപ്പോ അത് ശ്രദ്ദിച്ചു അവർടെ കല്യാണ ഫോട്ടോ കാണാനില്ല…

പെട്ടെന്ന് ഡോറിൽ മുട്ട് കേട്ട് അവള് തിരിഞ്ഞ് നോക്കി

മെല്ലെ പോയി തൊറന്നു…

” ഏറെ നേരത്തെ ആലോചനക്ക് ശേഷം ഞാൻ അവളെ പോയി കാണാൻ പ്ലാൻ ഇട്ടു കൃത്യം ആയി ലൈറ്റ് കൂടെ വന്നപ്പോ ഒറപ്പിച്ചു ”

ഞാൻ : ഈ ഫോട്ടോ എപ്പോ എടുത്തതാ

പപ്പ : 🙂

ഞാൻ : പറ

പപ്പ : എന്നെ കാണാൻ വന്നപ്പോ

ഞാൻ : ഹേ

പപ്പ : എന്നെ കാണാൻ വന്നപ്പോ എന്നായിരുന്നു ആഹ്… സിദ്ധു ചേട്ടന്റെ ചേച്ചിടെ നിശ്ചയ ദിവസം

ഞാൻ : എന്തിന്

പപ്പ കരയാൻ തൊടങ്ങി

ഞാൻ : ഒന്ന് പറയോ

പപ്പ : അവന് നിന്നെ ഇഷ്ട്ടാ ദയവ് ചെയ്ത് വല്ലതും റഫ് ആയ്‌ പറഞ്ഞാ അതിന്റെ പേരില് അവനെ വേണ്ട വക്കരുത് എന്ന്

ഞാൻ തകർന്ന് പോയി…

പപ്പ : നീ എപ്പഴും പറയാറില്ലേ ഇന്ദ്രന്റെ greatness yes i felt that ആ ടൈമില് കാല് പിടിച്ച് കരയണം എന്ന് തോന്നി… വേണ്ട വിശ്വസിക്കണ്ട പാർശു വന്നായിരുന്നു കൂടെ സാദാരണ പോലെ വേണേ അവളോട് ചോദിച്ചോ… സത്യം ആയും കള്ളം പറയുന്നതല്ല പിന്നെ ആഹ് ഇത് കൂടെ പറഞ്ഞു നിന്റെ അമ്മക്ക് വൈയ്യെന്ന് കേട്ടു നിന്റെ ചേട്ടന്റെ മേലെ ഒള്ള കേസ് ഒഴിവാക്കിയാ അവര് ഓകെ ആവും എന്നാണെ അവൻ നാളെ വീട്ടില് വരും എന്ന് കൂടെ പറഞ്ഞിട്ട് പോയി.. 🥹

പപ്പ തേങ്ങി തേങ്ങി ഒച്ച എടറിക്കൊണ്ട് പറഞ്ഞു

പപ്പ : അവനോട് ഞാൻ കാണിച്ച വെറുപ്പ് ചെയ്ത തെറ്റ് എല്ലാം ഓർത്തപ്പഴാ ഞാൻ അന്ന്…

എന്തിന് ഇവളെ ഇപ്പൊ വന്ന് കണ്ടു എന്നൊരു ചിന്ത ആയിരുന്നു എനിക്ക്

മനസ്സ് വല്ലാതെ പെടയുന്നു…

Ticket price to London എന്ന് വരെ ആ രാത്രി ഞാൻ നോക്കി…

അടുത്ത ദിവസം വൈകീട്ട് ടയർ മാറ്റി തിരിച്ച് വരുമ്പോ അച്ഛൻ ഒണ്ടായിരുന്നു

അച്ഛൻ : എങ്ങോട്ട് പോയത്

ഞാൻ : ടയർ മാറാൻ പവിടെ ather ന്റെ

അച്ഛൻ : ഉം

പപ്പയും ചെറിയമ്മയും കൂടെ എറങ്ങി വന്നു

ചെറിയമ്മ : അമ്പലം

ഞാൻ തല ആട്ടി

ചെറിയമ്മ : ഏട്ടാ ഇപ്പൊ വരാമേ

അച്ഛൻ : ആഹ് മോളേ..

പപ്പ : ശെരി അച്ഛാ

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി

അച്ഛൻ : ഓ മോളെ നോക്കി പോയിട്ട് വാ…

അമ്മ അങ്ങോട്ട് വന്ന് ഒരു കവർ ചെറിയമ്മടെ കൈയ്യില് കൊടുത്തു…

പപ്പ : അമ്മ പോയിട്ട് വരാ

അമ്മ : ആ മോളെ

അമ്മ, അച്ഛൻ… ആ എന്തോ വിളിക്കട്ടെ

പപ്പ : പോയിട്ട് വരാ

അവള് വിളിച്ച് പറഞ്ഞു…

പപ്പ : ശിവ

ഞാൻ കേക്കാത്ത പോലെ ഉള്ളിലേക്ക് നടന്നു

അച്ഛൻ : ടാ… ടാ ടാ

ഞാൻ : ഏഹ് ഏഹ്

അച്ഛൻ : 😡

പപ്പ : പോയിട്ട് വരാ

ഞാൻ തല ആട്ടി

അവള് ചിരിച്ച് തിരിഞ്ഞതും ഞാൻ സ്റ്റെപ്പ് കേറി ഓടി

പവി ഫോണിൽ ആണ്

ഞാൻ : എടി നിന്റെ വണ്ടി ടയർ മാറ്റി ഇട്ടിട്ടുണ്ട് ഇതൊക്കെ ഒന്ന് നോക്കിക്കൂടെ നിനക്ക്

പവി : ഓ പിന്നെ

ഞാൻ : പല്ലടിച്ച് വീഴുമ്പോ അറിയും പല്ലി

പവി : നല്ല സന്തോഷത്തിൽ ആണല്ലോ എന്താ

ഞാൻ : ആ അത് ഞാൻ സിദ്ധു അമ്പു നന്ദൻ നാലാളും നാളെ ഊട്ടിക്ക് പോവാ

പവി : അപ്പൊ ഞാനാ

ഞാൻ : പോടീ നീ ഒന്നും വേണ്ട

പവി : ഞാൻ വരും നീ പോടാ ഞാൻ സിദ്ധുനെ വിളിച്ച് പറഞ്ഞോളാ

ഞാൻ : നാശം പിടിക്കാൻ ആയിട്ട്

പെട്ടെന്ന് ഒരു കാറിന്റെ സൗണ്ട് കേട്ടു

ഞാൻ : ആരാ അത്

പവി : വാ നോക്കാ

ഞങ്ങള് താഴേക്ക് പോവുമ്പോ ചെറിയച്ഛൻ ആയിരുന്നു

പവി : ആ രാമേട്ടാ

അച്ഛൻ : 👀

പവി : 😣 🤡

ചെറിയച്ഛൻ : ആ വാ വാ നിന്നെ ഒന്ന് കാണാൻ ഇരിക്കയിരുന്നു ആരോട് ചോദിച്ചിട്ടാ ഡീ നീ പ്രേമിക്കാൻ പോയെ അടി

പവി : ഈഹ്

പവി സോമി ആയ പോലെ ചിരിച്ചു

അമ്മ : ചായ എടുക്കട്ടെ

ചെറിയച്ഛൻ : വേണ്ട ഏട്ടത്തി

അമ്മ : ഇരിക്കെന്ന് ചായ ഇടാ

ചെറിയച്ഛൻ : ആയിക്കോട്ടെ 😊

അച്ഛൻ : നീ വരും പറഞ്ഞോണ്ടാ ഞാൻ നേരത്തെ വന്നെ

ആഹ് ഏട്ടാ ചെറി മൊഖം തൊടച്ചോണ്ട് വന്നിരുന്നു…

ചെറിയച്ഛൻ : വാടാ ഇരിക്ക്.. ഏട്ടാ മറ്റന്നാ കാലത്ത് ഒരു പൂജ ഒണ്ട് അപ്പൊ അതിന് വിളിക്കാൻ ആണ് ഞാൻ വന്നത്

അച്ഛൻ തല ആട്ടി

ചെറിയച്ഛൻ : അതേ ഞാൻ അളിയനെ വിളിച്ച് പറഞ്ഞിട്ടുണ്ട് അവര് സെലത്താ വരാൻ പറ്റില്ല പറഞ്ഞു ഗിരിജ ചേച്ചി പിന്നെ കാല് ഒടിഞ്ഞ് ചിഞ്ചുന്റെ വീട്ടിൽ അല്ലെ നിങ്ങള് വരണം ഞാൻ വൈഗേ വിളിച്ച് പറഞ്ഞിട്ടുണ്ട് അവരും വരും…

Leave a Reply

Your email address will not be published. Required fields are marked *