നെഞ്ചിന്റെ ഭാഗം ഒക്കെ നനഞ്ഞ പോലെ
തല പൊക്കി നോക്കിയപ്പോ അവൾ എന്നെ കണ്ണീര് കുടുപ്പിക്കാൻ വന്നവൾ… വരിഞ്ഞ് മുറുകി എന്റെ മേലെ തലവച്ച് കെടക്കുന്നു…
> 19:23
അതേ
ഞാൻ തിരിഞ്ഞ് നോക്കി
പപ്പ : ദേഷ്യാ
ഞാൻ : പോടീ പോ പോ…
പപ്പ എന്റെ സൈഡില് വന്നു നിന്നു
നോക്ക് എന്താ മാച്ച്
അവള് കണ്ണാടി നോക്കി പറഞ്ഞു
ഞാൻ : ഏയ് no no 😊
പപ്പ : എന്നെ ചവിട്ടി താഴെ ഇടാതെ പതുക്കെ എണീറ്റ് പോയത് എന്താ
😐
പപ്പ : 😂 പറ
ഞാൻ : അത് ഒറങ്ങിക്കെടക്കുന്ന ആളെ എണീപ്പിച്ചാ brain attack വരും എന്നാ നീ എങ്ങാനും തട്ടി പോയാ അറിയാലോ ഞാൻ സ്ത്രീധനത്തിന് വേണ്ടി കൊന്നെന്ന് വരും അല്ലെ എനിക്ക് അവിഹിതം ഒണ്ടെന്നും അതിന് വേണ്ടി നിന്നെ കൊന്നു അല്ലെ എന്റമ്മ അമ്മായി അമ്മ പോര് നടത്തി കൊന്നു പലതും വരും
പപ്പ : മതി ശിവ നാടകം പൊളിഞ്ഞു…
ഞാൻ : എന്ത് നാടകം
പപ്പ എന്റെ അടുത്തേക്ക് അടുത്തേക്ക് നീങ്ങി നീങ്ങി വന്നു
ഞാൻ : അതേ ഒന്ന് സോഫ്റ്റ് ആയി പറഞ്ഞ് എനിക്ക് നിന്നോട് പ്രേമം ആണെന്ന് ഒന്നും കരുതല്ലേ മോളെ…മാറ് 😡
അവളെന്റെ കഴുത്തിൽ കൈ തണ്ട വച്ച് എന്നെ ചൊമരിൽ അമർത്തി ഞെക്കി പിടിച്ചു
പപ്പ : എനിക്ക് നിന്നെ വേണം ഇങ്ങോട്ട് വന്നത് വേറെ ഒരു ലക്ഷ്യം വച്ചിട്ടാ പക്ഷെ ഇപ്പൊ എന്റെ ലക്ഷ്യം നീ ആണ് ശിവരാമാ… You know something എനിക്ക് വൃത്തിക്കെട്ട ego ഒള്ളതാ വേണം പറഞ്ഞാ വേണം തന്നാ… പ്ലീസ് തന്നേക്ക് ഞാൻ പൊന്ന് പോലെ നോക്കിക്കോളാ എന്നെക്കൊണ്ട് ഓരോന്ന് ചെയ്യിക്കരുത്…… അമ്മയോട് വിളിച്ച് ചോദിച്ചേക്ക് ഞാൻ എങ്ങനെ ആണെന്ന്… എനിക്ക് ഒരു ടൈം ഒണ്ട് അതിന്റെ ഉള്ളില് നീ ആയിട്ട് എന്റെ അടുത്തേക്ക് വന്നോ ഇല്ലെങ്കി
അവളെന്റെ കഴുത്തിൽ അമർത്തി വച്ച കൈ തണ്ട മാറ്റി തലക്ക് വച്ചു…
പപ്പ : ഈ തല ആണേ സത്യം ഞാൻ പെട്രോൾ ഒഴിച്ച് കത്തും ബും… 🥹
അവളെന്നെ നോക്കി ഒരു ചിരി ചിരിച്ചു
ഞാൻ മുന്നോട്ട് ആഞ്ഞതും അവളെന്റെ കഴുത്തിൽ വീണ്ടും കൈ തണ്ട അമർത്തി പിടിച്ചു…
🥹 അറിഞ്ഞോണ്ട് ചതിച്ച രണ്ട് പേര് നീ പിന്നെ അവൻ… 😣 അറിയില്ലായിരുന്നു വിശ്വസിക്ക്… അല്ലെങ്കി ചെയ്ത തെറ്റിന് പച്ചക്ക് കത്തുന്ന എന്റെ ശരീരം സ്വീകരിക്ക് 😂…
അവളെന്റെ കഴുത്തിലെ കൈ മാറ്റി…
പപ്പ : പിന്നെ ഒരു കാര്യം നീ ആണെന്ന് അറിഞ്ഞപ്പോ ഇഷ്ട്ടപ്പെട്ടിട്ട് തന്നാ കല്യാണത്തിന് സമ്മതം പറഞ്ഞത്… നിന്നോട് വെറുപ്പ് കാണിച്ചത് ഇന്ദ്രനേം അമ്മൂനേം തകർക്കാ എന്ന എന്റെ ലക്ഷ്യത്തില് നീ നിന്റെ ആ വൃത്തിക്കെട്ട സ്വഭാവം fuck ആ നന്മമരം ശിവ എന്നൊരു തെണ്ടി കേറി വന്ന് എന്നെ പിന്നില് വലിക്കുന്നത് കൊണ്ടാ ആ കാരണം കൊണ്ടാ നിന്നെ വെറുപ്പിച്ചത് എല്ലാം കഴിയുമ്പോ ഒരു ചിരി കൊണ്ട് നിന്നെ സമാദാനിപ്പിക്കാ എന്നൊരു കാരണം കൊണ്ട്… പക്ഷെ നീ ഒരു പാവം ഡ്രൈവർ അല്ല പാവത്തിനെ പോലെ അഭിനയിക്കുന്ന ഒരു മൃഗം ആണെന്ന് അന്ന് ചിന്നു പറഞ്ഞപ്പോ ഞാൻ അത്ര കാര്യം ആക്കീല്ലാ…
ഞാൻ : കഴിഞ്ഞോ നിന്റെ സംസാരം
പപ്പ : എനിക്ക് ആ ആര് എന്ത് പറഞ്ഞാലും കാര്യം ആകാത്ത പാവം ഡ്രൈവറെ തിരിച്ച് തന്നൂടെ
അവളെന്റെ ഷർട്ട് പിടിച്ച് വലിച്ച് എന്നിലേക്ക് ചേർന്നൊട്ടി നിന്നു…
ഞാൻ : നീ പറഞ്ഞില്ലേ ആ മൃഗം അതേ ആ മൃഗം എന്താ വരാത്തത് അറിയോ എന്റെ തന്ത എന്നെ വീണ്ടും നാട് കടത്തും എന്നൊരു പേടി ഒള്ളോണ്ടാ… 🥹 നിനക്ക് അറിയില്ല ഈ വീട്ടില് ഞാൻ അനുഭവിച്ച bullying ഇപ്പഴും എന്താ അത്ര ഒക്കെ ആയിട്ടും നിന്നെ ഇങ്ങോട്ട് തിരിച്ച് കൊണ്ട് വന്നത് ഞാൻ ചത്ത തുല്യം ആണ്… മാനം കെട്ട് ഇവടെ നിക്കണത് എനിക്ക് വേണ്ടപ്പെട്ട എല്ലാരും ഇവടെ ആയോണ്ടാ അല്ലെങ്കി നീ കേറി വന്ന അന്നേ ഞാൻ ഇവടെ വിട്ട് പോയേനെ…
.
.
പവി താഴെ ഇരുന്ന് മുറുക്ക് കഴിച്ചോണ്ട് ഇരുന്നു
അച്ചു വന്ന് അത് തട്ടി പറിച്ച് രണ്ടും അടി ആയി…
സ്റ്റെപ്പ് എറങ്ങി അച്ഛൻ വരുന്ന കണ്ടതും രണ്ടും പാവങ്ങൾ ആയി
അച്ഛൻ അവരെ നോക്കി…
അച്ചു : എന്താ ചേച്ചി വല്യച്ഛൻ ഒരു മാതിരി… കട്ട കളിപ്പാണെ ചി കലിപ്പ്
