കാന്താരി – 7 12

പപ്പ : എന്റെ കൂടെ നിന്നാ നമ്മക്ക് എന്തേലും ഒരു വഴി ഒണ്ടാക്കാ…

ആയിക്കോട്ടെ…

പപ്പ : എന്നെ ഒന്നൂടെ വിളിക്കോ പപ്പാന്ന് ആ സ്നേഹം അയ്യോ അയ്യോ 😣

പപ്പാ… ഏയ്‌ അഴാതെ..

പപ്പ : 🥹

താങ്ക്യൂ അവള് തിരിഞ്ഞ് നോക്കിയതും അവടെ ആരും ഇല്ല

ശ്വാസം വലിച്ച് വിട്ട് സ്വപ്നത്തിൽ നിന്ന് പപ്പ ഞെട്ടി എണീറ്റു…

.
.
ഒറ്റ കാര്യം പറയട്ടെ അമ്മ ചായ ഗ്ലാസ് എന്റേൽ തന്നിട്ട് പറഞ്ഞു

എന്താ?

അമ്മ : നാളെ ആ കുട്ടിയേ എന്തോ ചെയ്യും

ഞാൻ : എന്റെ പൊന്നമ്മാ അവളെ കൊണ്ട് പോവാണേ പറയണം ഞാൻ പിന്നെ ആ ഏരിയയിലേക്ക് വരുന്നില്ല

അമ്മ : അല്ലേലും എനിക്ക് താൽപ്പര്യം ഇല്ല എന്താറിയോ എന്തൊക്കെ ആയാലും അനിയനും രാധുനും ഒക്കെ

ഞാൻ : അതാ ചെലപ്പോ അവള് കാരണം പവിയോട് അവര് ദേഷ്യം കാണിക്കും അതോണ്ട് വേണ്ട

അമ്മ : ടാ ടാ അതന്നെ പറഞ്ഞില്ലേ പിന്നെ എന്തിന് കുത്തിത്തിരിപ്പ് ഇണ്ടാക്കുന്നെ കഴുതേ 😡

ഞാൻ : 🤣 ചുമ്മ…

അമ്മ : ടാ പോ പോയി ചിക്കൺ എടുത്തിട്ട് വാ

ഞാൻ : ഇത്തിരി കഴിയട്ടെ

അമ്മ : പോടാ നേരായി എനിക്ക് ഇത് കഴിഞ്ഞിട്ട് വേണം ഇവടെ പോവാൻ സൈനുന്റെ അടുത്ത് ജാക്കറ്റ് അടിക്കാൻ കൊടുക്കാൻ

ഞാൻ : നാളത്തേക്കാ

അമ്മ : ആഹ്

ഞാൻ : ശെരി എന്നാ അമ്മ പൊക്കോ ഞാൻ ഒണ്ടാക്കാ

അമ്മ : അതൊന്നും വേണ്ട

ഞാൻ : ഹാ പൊക്കോന്ന് ഞാൻ ഏറ്റു…

അമ്മ : മക്കള് ചെല്ല്

ഞാൻ : അയ്യയ്യോ

അമ്മ : എന്താ 😨

ഞാൻ : ഫോൺ കുത്തി ഇടാൻ കൊടുത്തിട്ട് എടുത്തോണ്ട് വന്നില്ല…

അമ്മ : ബെസ്റ്റ് അതാണോ

ഞാൻ : ഫോൺ അയ്യയ്യോ… ആഹ് പോട്ട്

അമ്മ : അത് നാളെ പോവുമ്പോ എടുക്കാ ആരും വിളിക്കാൻ ഒന്നും ഇല്ലല്ലോ…

ഞാൻ : ആഹ് correct 😊

> 11:11

ടാ ഞാൻ ചെയ്യണോ

അമ്മ ഒരു ചെറിയ സംശയത്തോടെ എന്നെ നോക്കി

ഞാൻ : വേണ്ടെന്ന്… അമ്മ പൊക്കോ എല്ലാം റെഡി ആയിരിക്കും…

അമ്മ : ഉം 😊ശെരി

ചെറിയമ്മ : പെട്ടെന്ന് വാ ചേച്ചി അവടെ ഇരുന്ന് ചെയ്യിച്ചാലെ ഒള്ളൂ

ഞാൻ : അതെ ഇത്രക്ക് ഒരുങ്ങാൻ കല്യാണം ഒന്നും അല്ല വെറും ഒരു പൂജ ആണ്

ചെറിയമ്മ : ദിവസം തെണ്ടി നടക്കുന്ന നിനക്ക് അത് സീൻ കാണില്ല ഞങ്ങക്ക് ഇതൊക്കെ ഒള്ളൂ

പവി : അതേ എന്റെ വണ്ടി സൂക്ഷിച്ച് കൊണ്ട് വരണം…

ചെറിയമ്മ : നീ പോടീ…

അവര് രണ്ടാളും കൂടെ വണ്ടിയില് കേറി പോയി

ഞാൻ : എടി അതില് എന്താടി ബാക്കില് foot rest ഇല്ലാത്തെ

പവി : പൈസ എക്സ്ട്രാ ആവും പറഞ്ഞു അച്ഛൻ വേണ്ടാ വച്ചു അതോണ്ട്

ഞാൻ : അത് വെക്കണേ അടുത്ത സർവീസ് പോവുമ്പോ

അവളൊന്ന് മൂളി…

ഞാനും ചെറിയും കൂടെ അടുക്കളയിൽ കേറി..

അഞ്ച് മിനിറ്റ് കഴിഞ്ഞതും അങ്ങേര് തെറിച്ചു

പിന്നെ ഞാൻ തന്നെ എന്റെ ദിൻഡിക്കൽ സാമിയേ മനസ്സിൽ പ്രാർത്തിച്ച് പരിപാടി തൊടങ്ങി…

ഒരു ആവശ്യവും ഇല്ലാത്ത പണി ആയിരുന്നു പാവം അമ്മയും ചെറിയമ്മയും…മൂന്ന് നെരം എല്ലാത്തിനും വച്ച് വെളമ്പി 😐

എല്ലാം കഴിഞ്ഞപ്പോ പവി കേറി വന്നു

പപ്പ എടക്ക് കേറി വന്നു…

ഞാൻ വലിയ മൈന്റ് കൊടുക്കാതെ അടുപ്പ് നോക്കി നിന്നു..

ഞാൻ ചെയ്യട്ടെ പെട്ടെന്ന് അവള് എന്നോട് ചോദിച്ചു

ഞാൻ : ഇത്ര ആയെങ്കി ബാക്കി എനിക്ക് ഒണ്ടാക്കാൻ അറിയാ

പപ്പ : ഇന്നലെ എപ്പഴാ വന്നത്

ഞാൻ : എപ്പോ വന്നാ നിനക്ക് എന്താ ഒന്ന് പോവോ എനിക്ക് പോവാൻ പറ്റില്ല അല്ലെ ഞാൻ എറങ്ങി പോയേനെ കോപ്പ്…

പപ്പ : സിദ്ധു ഇല്ലേ എനിക്ക് സിദ്ധുനെ നേരത്തെ അറിയാ

ഞാൻ : അയിന് ഞാൻ എന്തോ വേണം…

പപ്പ : ചൂടാവല്ലേ… 😊

ഞാൻ : ഇല്ല ചൂടാവില്ല ഒന്ന് പോ എനിക്ക് നിന്നോട് സംസാരിക്കുന്നത് തന്നെ ഒരുമാതിരി ആണ്…

പപ്പ : എനിക്ക് അറിയാ ദേഷ്യം പോയി ഈഗോ ആണ്…

ഞാൻ കൈ തിട്ടിൽ ഒറ്റ കുത്ത് കുത്തി… പക്ഷെ കഷ്ട്ടകാലത്തിന് അടിയിലെ ഗ്ലാസ് പ്ളേറ്റ് രണ്ട് പീസായി…കൈ ചെറുതായി കീറി…

പപ്പ : അയ്യോ നിനക്ക് പ്രാന്താണോ പ്രാന്താ

അവളെന്റെ കൈ പിടിച്ച് നോക്കി

ഞാൻ കൈ വലിച്ച് ഒറ്റ തള്ള് കൊടുത്തു

പപ്പ : 🥹

ഞാൻ : ഇന്നലെ രാത്രി ചെയ്തതിന് നിന്റെ ചെവിക്കുറ്റി അടിച്ച് പൊട്ടിക്കാൻ അറിയാതെ അല്ല നാട്ട്കാര് അറിഞ്ഞ് നാണക്കേട് എനിക്കാ അതോണ്ടാ ഒരു ഉമ്മ കൊണ്ട് എന്നെ അങ്ങ് ഒണ്ടാക്കാ വിചാരിക്കല്ലേ…എനിക്ക് താൽപ്പര്യം ഇല്ലെന്ന് പറഞ്ഞില്ലേ പൊക്കൂടെ തിന്നാൻ ആവുമ്പോ വിളിക്കാ പോ

Leave a Reply

Your email address will not be published. Required fields are marked *