അവൻ എനിക്ക് കൈ തന്ന് അവന്റെ വണ്ടിയില് കേറി പോയി…
😊 എന്തൊക്കെ നല്ലത് നടക്കുന്ന പോലെ ഒക്കെ തോന്നി…
ആഹ്, കാര്യം ഇല്ല തോന്നൽ ആവും എല്ലാം…
കുട്ടു : ചേട്ടാ പവി എവടെ ചേട്ടാ
എന്തോ ആലോചിച്ച് നിന്ന എന്റെ അടുത്തേക്ക് അവൻ വന്ന് ചോദിച്ചു
ഞാൻ : അവള് കടയില് പോയി അമ്മായിടെ കൂടെ… അല്ല നീ എന്തിന് അവളെ തെരക്കണേ
കുട്ടു : ചുമ്മാ 😁
ഞാൻ : അതേ എല്ലാർക്കും കാര്യം അറിയാ എന്നെ ഒള്ളൂ കല്യാണം ഒറപ്പിക്കൽ അങ്ങനെ ഒന്നും ആയില്ല കേട്ടല്ലോ നീ കൂടുതൽ അങ്ങ് ചാടണ്ട നിന്റെ കാല് ഞാൻ തല്ലി ഒടിക്കും 😁 കേട്ടോ 😡
കുട്ടു : ഓ പിന്നെ പിന്നെ എന്റെ അളിയൻ എനിക്ക് വാക്ക് തന്നിട്ടുണ്ട്
ഞാൻ : ഏതാണോ ആ അളിയൻ
കുട്ടു : ഇന്ദ്രേട്ടൻ
ഞാൻ : ആഹ് ബെസ്റ്റ് എടാ ചെറുതെ… നീ പോയി ആദ്യം പടി അവന്റെ ഒരു ഇന്ദ്രേട്ടൻ
നന്ദൻ : ആ മൈരന്റെ പേര് മിണ്ടി പോവരുത് പറഞ്ഞിട്ടില്ലേ ടാ നാറി… 😡
.
.
നന്ദൻ സൂര്യടെ കൂടെ എങ്ങോട്ടോ പോയി ഞാൻ പോയില്ല ചുമ്മാ എന്തിനാ…
ഒരു ബിയർ എടുത്തിട്ട് നേരെ വീട്ടിപ്പോയി ഡോർ അടഞ്ഞിട്ടില്ല…
മെല്ലെ തള്ളി നോക്കിയതും പപ്പ ടീവി കണ്ട് ഒറങ്ങിക്കെടക്കുന്നു
ഈ പണ്ടാരം ഇവടെ ഒണ്ടോ
ഞാൻ ഡോർ ലോക്ക് ആക്കി മെല്ലെ മേലെ പോയി റൂമിൽ കേറി ഡോർ അടച്ചു…
അപ്പഴാ ഓപ്പണർ താഴെ ഷെൽഫിൽ ആണ്…
Scale എടുത്ത് കുത്തി അത് പൊട്ടി പല്ല് വച്ച് വലിച്ച് നോക്കി നടക്കുന്നില്ല…എല്ലാ കഴിവും ദൈവം എനിക്ക് തന്നു പല്ലോണ്ട് ബീർ ഓപ്പൺ ആക്കാൻ ഒഴിച്ച്…
നാശം പിടിക്കാൻ ആയിട്ട് തണുപ്പ് പോവും…
ഞാൻ മെല്ലെ പോയി ഓപ്പണർ എടുത്ത് തിരിഞ്ഞതും അവള് പിന്നിൽ നിക്കുന്നു
പപ്പ : എന്താ
ഞാൻ ഒന്നും പറയാതെ തിരിഞ്ഞ് നടന്നു
പപ്പ : ചോറ് തരട്ടെ
ഞാൻ : അതേ ദയവ് ചെയ്ത് എന്നോട് സംസാരിക്കാൻ വരല്ലേ… എനിക്ക് ഇഷ്ട്ടവല്ല നിന്നെ നീ ഒന്ന് മനസ്സിലാക്ക്…
ഞാൻ മേലെ പോയി റൂമില് കേറി വെള്ളം അടിക്കാൻ ഇരുന്നതും സിദ്ധു വിളിച്ചു
സിദ്ധു : ഹലോ
ഞാൻ : ആഹ് എന്ത്
സിദ്ധു : എന്താണ് നീ ഒടുക്കത്തെ സീൻ ആണെന്ന് കേട്ടു
ഞാൻ : നിന്നോട് ഞാൻ പറഞ്ഞല്ലോ അന്ന്
സിദ്ധു : അത് വിട് എന്താ മച്ചാ
ഞാൻ : ശോ എടാ നിനക്ക് അറിയില്ല ഒരു ബിയർ അടിക്കാൻ പോലും സമാദാനം ഇല്ല തെണ്ടികള് ഏതേലും വിളിക്കും
സിദ്ധു : മച്ചാ നീ ഒന്ന് ക്ഷമിക്ക് എല്ലാത്തിനും പലഹാരം കാണാ
ഞാൻ : എന്തോ ഒണ്ടാക്കാന്ന്
സിദ്ധു : എന്താ ഏതാ ചോദിക്കണ്ട ന്യൂ ഇയർ സംഭവം ഇറ്ക്ക് അത്ര തന്നെ
ഞാൻ : എന്താ ടാ നീ ലീഫടി തൊടങ്ങിയ മൈരേ
സിദ്ധു : ഇനി കൊറച്ച് ദിവസങ്ങൾ അത്ര തന്നെ ഒന്ന് കാക്ക്
ഞാൻ : കാക്കാ പക്ഷെ എനിക്ക് വേണ്ട പോലെ നടക്കണം എല്ലാം നിനക്ക് അറിയാലോ
സിദ്ധു : അതൊന്നും എനിക്ക് അറിയില്ല കുടുംബത്തിന് നല്ലതാ അത്ര തന്നെ
ഞാൻ : ആർടെ നിന്റെ എന്റെ
സിദ്ധു : നിന്റെം എന്റേം വേറെ ആൾക്കാർടെം ഹഹഹഹ 😂
അവൻ ഒരുമാതിരി ഊശ ചിരി ചിരിച്ച് ഫോൺ കട്ടാക്കി…
അവൻ എന്താ അങ്ങനെ പറഞ്ഞെ ഇനി അവൻ ആ തള്ളേ കൊന്നാ…🤣
രാമു ഞാൻ കഴിക്കാൻ തൊടങ്ങിയതും ഒരു വിളി എനിക്ക് അങ്ങ് ചൊറിഞ്ഞ് വന്നു..
പപ്പ : ഒരടി അടിച്ചോ സംസാരിക്കാതെ ഇരിക്കല്ലേ എത്ര ദിവസം ആയി ഞാൻ പിന്നാലെ നടക്കുന്നു
ഞാൻ : നീ പോ എന്റെ മൂഡ് കളയല്ലേ
പപ്പ : ഇല്ല എനിക്ക് പറ്റില്ല… എന്റെ മനസ്സ് പൊട്ടി പൊളിഞ്ഞ് പോയി അറിയോ… നീ ആ സ്റ്റേഷനിൽ വന്നത് എന്നെ ഓർത്ത് നിന്നത് നീ അനുഭവിച്ച ടെൻഷൻ എനിക്ക് അറിയാ
ഞാൻ : 🤣 wtf dudeh… ഞാൻ ഒന്നും സ്റ്റേഷൻ പോയിട്ടില്ല ഇത് വരെ അതിന്റെ ആണ്
പപ്പ : അല്ല എനിക്ക് അറിയാ ഞാൻ ഉള്ളില് ഇരിക്കുന്നത് നിനക്ക് ഇഷ്ട്ടം ആയില്ല i know നിനക്ക് എന്നെ ഇഷ്ട്ടായിരുന്നു നിനക്ക് എത്ര വേണേലും അലറാ ഒച്ച വക്കാ പക്ഷെ ഇത് സത്യം ആണ് എനിക്ക് feel ആയിട്ടുന്നുണ്ട് നിന്റെ സ്നേഹം… I’m sorry 🙏 i beg
ഞാൻ : എറങ്ങി പോടീ അവൾടെ ഒരു പിച്ച എടുക്കല് മൈര് ഒരു ബിയർ അടിക്കാൻ പറ്റില്ല ശവത്തിനെ കാരണം…
പപ്പ : നിനക്ക് എന്നെക്കാരണം അത്രക്ക് ശല്യം ആണോ, നിനക്ക് നെഞ്ചത്ത് കൈ വച്ച് പറയാൻ പറ്റോ നീ എന്നെ ഒരു തരി പോലും സ്നേഹിച്ചില്ല എന്ന് അങ്ങനെ ആണേ ഞാൻ ഈ നിമിഷം പോവും പറ
