പപ്പ കരഞ്ഞോണ്ട് എറങ്ങി പോയി…
നാശം പിടിക്കാൻ ആയിട്ട്… കോപ്പ്…
ഫുഡ് ആയാ വെശന്നിട്ട് വൈയ്യ പവി ടൈം ആയപ്പോ കേറി വന്നു
ഞാൻ : ടേസ്റ്റ് നോക്കിയേ ടാ
അവക്ക് ഒരു ലിവർ പീസ് ഇട്ട് കൊടുത്തു…
പവി : ഉ ചൂട് ചൂട്…
ഞാൻ ഊതി അത് എടുത്ത് വായില് വച്ച് കൊടുത്തു
പവി : അമ്പോ ഇതാര്…
ഞാൻ : എപ്പടി…
പവി : നൈസ്… നൈസ് അമ്മോ എരുവ് ടാ
ഞാൻ : ദേ തൈര് അവടെ ഇണ്ട് എടുത്ത് ഒരു കുടി കുടി…
അടുത്ത സെക്കന്റ് ചെറി വെളിയിന്ന് കേറി വന്നു പിന്നാലെ അച്ഛൻ…
അച്ഛൻ : ഭാഗ്യ ചോറ് എടുത്ത് വക്കടോ
പവി : അച്ഛാ അമ്മ ഇല്ല
അയാള് എവടെ പോയി ഓ ഡ്രെസ് അടിക്കാൻ ഉം ശെരി മോളെ ഞാൻ എറങാ… അച്ഛൻ വിളിച്ച് പറഞ്ഞു
പവി : ഫുഡ് ഇണ്ട് അച്ഛാ
അച്ഛൻ : ആ എന്നാ എടുത്തോ
അപ്പഴേക്കും വേറെ ഒരു കൈ എന്റെ സൈഡില് കൂടെ വന്ന് ഹോട്ട് ബോക്സ് പിടിച്ച് വലിച്ചു
ഞാൻ തിരിഞ്ഞ് നോക്കി
പപ്പ ആണ്… കണ്ണ് ഒക്കെ ചെറുതായി സ്വെൽ ആയിട്ടുള്ള പോലെ…
അവള് ചോറിന്റെ ഡപ്പ എടുത്തിട്ട് പോയി
പവി എന്നെ ഒന്ന് തട്ടി…
അപ്പഴേക്കും അമ്മയും ചെറിയമ്മയും കൂടെ വന്ന ഒച്ച കേട്ടു
അമ്മ ഓടി വന്നു
ഞാൻ : എന്തായി
അമ്മ : തരും വൈകീട്ട്
അമ്മ പാത്രം തൊറന്ന് കറി എളക്കി എടുത്ത് നക്കി നോക്കി
അമ്മ : ഉം… ഇച്ചിരി ഉപ്പ് ഇടാ… താങ്ക്യൂ ചക്കരെ… 😊പോയി ഇരുന്നോ അമ്മ വന്നു…
ഞാൻ ഹോളിൽ പോയി ഇരുന്നു
അമ്മ എനിക്ക് ചോറായിട്ട് വന്നു…
ഞാൻ : അമ്മാ ഞാനെ ഞാൻ പോയി ആ ഫോൺ എടുത്തിട്ട് കളക്ഷന്റെ പൈസ കൂടെ എടുത്തിട്ട് വരാ…
അമ്മ : ആണോ
ഞാൻ : ഉം
അമ്മ : ശെരി… വൈകീട്ട് ഞാനെ നമ്പൂരിടെ കട ഇണ്ട് അവട്ന്ന് ആഹാരം വാങിച്ചോണ്ട് വരാ…
അമ്മ : ഉം
നമ്മള് പിന്നെ രണ്ട് മിനിറ്റിന്റെ ആളായോണ്ട് പെട്ടെന്ന് കഴിച്ച് പാത്രം കഴുകാൻ പോയി
അച്ഛൻ : ചിക്കൺ കൊള്ളാ
ഞാൻ അത് വഴി പോണ കണ്ട് അച്ഛൻ വിളിച്ച് പറഞ്ഞു
പപ്പയും പവിയും അച്ഛനും ചെറിയും ആണ് അവടെ ഇരിപ്പ്…
ഞാൻ തിരിഞ്ഞ് നോക്കി
അച്ഛൻ : കൊള്ളാ
ചെറി : സൂപ്പർ ടാ മോനെ
ഞാൻ : ഉം
അച്ഛൻ : അടിപൊളി 😊
ഞാൻ : thankyou 😃
പവി : വല്യ മെച്ചം ഒന്നും ഇല്ല
😐
പപ്പ : എനിക്ക് ഇഷ്ട്ടായി… 😊
😐
> 15:23
റെഡി ആയി എറങ്ങാൻ നിന്നപ്പോ പപ്പ വന്ന് അടുത്ത് നിന്നു
ഞാൻ പോവാൻ തൊടങ്ങിയതും അവള് വെട്ടിച്ച് എന്റെ നേരെ വന്നു
പപ്പ : എന്നെ വീട്ടിക്കൊണ്ടാക്കോ
ഞാൻ : ഏഹ്
പപ്പ : എന്നെ വീട്ടിലാക്കോന്ന്
ഞാൻ : എനിക്ക് വൈയ്യ
പപ്പ : നാളെ നിങ്ങക്ക് പോണ്ടേ എനിക്ക് വെലക്കല്ലെ അതോണ്ട് ഞാൻ വീട്ടി പോവാ
നല്ല തീരുമാനം ആണ് ഞാൻ എന്റെ മനസ്സ് പറഞ്ഞു…
ഞാൻ : വന്നോ 😊
പപ്പ : ഓ.. 🥺 എന്നാലും നീ പോണ്ടന്ന് പറയാൻ പറ്റില്ലല്ലെ… 😊 സാരൂല്ല…
ഞാൻ : നിന്നോട് പോണ്ടാ പറയാൻ ഞാൻ ആരാണ്.. 😂
അവളെന്നെ തുറിച്ച് നോക്കി എറങ്ങി പോയി…
ഏഹ്… പപ്പേ ഒരുങ്ങി എറങ്ങിയ കണ്ട് അച്ഛൻ ചോദിച്ചു
ഞാൻ : അച്ഛാ അവക്ക് വീട്ടി പോണം പറഞ്ഞു അതാ
പപ്പ : 🥺 😊
അമ്മ : മോള് പോവാന്ന്
അച്ഛൻ : ഉം…
ഞാൻ : അച്ഛൻ പോണില്ലേ
അച്ഛൻ : പോണോ 👀
ഞാൻ : വേണ്ട
അച്ഛൻ : സൂക്ഷിച്ച് പോയിട്ട് വാ രണ്ടാളും…
ചെറി : നാളെ മോള് വരണില്ലെ അപ്പൊ…
പപ്പ : ഈ
ഞാൻ : ഇല്ലെന്ന് ആന്റിക്ക് വൈയ്യല്ലോ അപ്പൊ അവടെ പോയി നിക്കട്ടെ
അച്ഛൻ : ശെരി ശെരി സൂക്ഷിച്ച് പോയിട്ട് വാ രണ്ടാളും ടാ കാർ എടുത്തോ
ഞാൻ : ആഹ്… 😃.. അമ്മാ പോയിട്ട് വരാ, ചെറി ഉം…
അമ്മ : സൂക്ഷിച്ച് പോയിട്ട് വാ ട്ടോ…
.
.
എനിക്ക് പോണ്ട പ്ലീസ് എറങ്ങി കാമണിക്കൂർ ആയതും പപ്പ പെട്ടെന്ന് എന്നോട് പറഞ്ഞു
ഞാൻ : എന്ത്
പപ്പ : വേണ്ട ഞാൻ വീട്ടില് ഇരുന്നോളാ
ഞാൻ : അതൊന്നും വേണ്ട നീ വീട്ടി പോ
പപ്പ : വേണ്ട പ്ലീസ് അവടെ ഫുൾ നെഗറ്റീവ് ആണ്
ഞാൻ : ഓ എന്ത് നെഗറ്റീവ് നിന്റെ അനിയൻ കാണും രണ്ടും കൂടെ അടുത്ത പ്ലാൻ ഇട് 😡
പപ്പ : വണ്ടി നിർത്ത്…
പോടി 😏
പപ്പ : നിർത്തടാ വണ്ടി
അവളെന്റെ കൈക്ക് ആഞ്ഞ് തല്ലി
പപ്പ : നിർത്തിക്കോ ഞാൻ ചാടും
ഞാൻ : ചാടിക്കോ
പപ്പ : അപ്പൊ ഞാൻ പോയാ നീ ജീവിക്കൊ ആഹ് രാമു…
വിങ്ങി പൊട്ടിക്കൊണ്ട് അവള് ചോദിച്ചു
ഞാൻ : എന്താ കൊഴപ്പം… എന്റെ ഇനി ഉള്ള ജീവിതം എന്റെ അനിയത്തി, അനിയൻ അച്ഛൻ അമ്മ ഇവർക്ക് ഒക്കെ വേണ്ടി ആണ്
