കാന്താരി – 7 12

ഏറെ നെരം കഴിഞ്ഞ് പവി വന്ന് നോക്കി

അവളെന്റെ പിന്നിൽ കൂടെ ചേർന്ന് കെടന്ന് മസാജ് ചെയ്തു

പവി : എന്താ ടാ ഒരു സങ്കടം

എനിക്ക് ഒരു ഓഫർ വന്നിട്ടുണ്ട്… ഞാൻ ആ കെടത്തില് പറഞ്ഞു…

പവി : എന്ത് ഓഫർ

ഞാൻ : ഒരു കമ്പനിയില്

പവി : അതൊന്നും വേണ്ട ടാ

ഞാൻ : എനിക്ക് വൈയ്യ ഡീ ചുമ്മാ ചുമ്മാ ഇവടെ വീട്ടില് പോലും സമാദാനം ഇല്ല ഞാൻ എന്തോ ചെയ്യും പറ

പവി : ഒക്കെ ശെരിയാവും…

ഞാൻ : ഒന്നും വേണ്ട നിക്ക് ഞാൻ നോക്കട്ടെ തിരുനെ വിളിച്ച് നോക്കാ

പവി : ദേ അങ്ങനെ എങ്ങാനും ചെയ്താ നോക്കിക്കോ

.
.
പപ്പ അമ്മടെ കൂടെ ഉള്ളി അരിഞ്ഞോണ്ട് നിക്കായിരുന്നു താഴെ…

അമ്മ : എന്തോ ആണല്ലേ സ്വർണം ഒക്കെ എന്താ വെല

ചെറിയമ്മ : എന്റമ്മോ പിന്നല്ല… ഞാൻ ആദ്യായിട്ടാ പോണേ

അമ്മ : ആഹ് നീ ഇത് വരെ വന്നിട്ടില്ലാല്ലേ അത് ഒരു മൂന്നര നാല് കൊല്ലം ആയെ ഒള്ളൂ

ചെറിയമ്മ : ഇനി പവിടെ കല്യാണം

അമ്മ : അയ്യോ ഓർക്കുമ്പോ തന്നെ പേടി ആവാ

ചെറിയമ്മ : അല്ലേച്ചി അമ്മൂന്റെ അന്ന് വന്ന ആ ചെക്കൻ അത് തന്നാണോ പ്ലാൻ

അമ്മ : ആര് കുട്ടു

ചെറിയമ്മ : ആ കുട്ടി

അമ്മ : ആഹ്, കുട്ടി അല്ല കുട്ടു

ചെറിയമ്മ : ചേട്ടൻ എന്തോ പറഞ്ഞു

അമ്മ : ചേട്ടൻ എന്ത് പറയാൻ അങ്ങേർക്ക് ഇഷ്ട്ടക്കേട് ഒന്നും ഇല്ല…

ചെറിയമ്മ : അങ്ങേര് വല്യ ടീമാല്ലേ ചേച്ചി ദാസേട്ടൻ

അമ്മ : പിന്നെ എക്സ്പോർട്ട് പിന്നെ അനിയന്റെ വലം കൈയ്യാ…partnership business

ചെറിയമ്മ : ഒരു നൂറ് പവൻ എങ്കിലും വേണ്ടി വരും ല്ലേ ചേച്ചി

അമ്മ : അയ്യേ ചെ അങ്ങനെ ഒന്നൂല്ല മോളെ ഇന്നാലെ മീറ്റിങ്ന് രണ്ടാളും കൂടാ പോയെ എന്നല്ലേ പറഞ്ഞെ അപ്പൊ ദാസേട്ടൻ ഇതിനെ പറ്റി ചോദിച്ചുന്ന്

ചെറിയമ്മ : ആഹ്

അമ്മ : ദാസേട്ടൻ ചോദിച്ചത്ര എന്താ തീരുമാനം എന്ന്

ചെറിയമ്മ : ഒടനെ വല്ലതും കാണോ

അമ്മ : അവള് ഇപ്പൊ സെക്കന്റ്‌ ഇയർ അല്ലെ അവനും അതേ ആദ്യം വല്ല ജോലി ഒക്കെ ആവട്ടെ പറഞ്ഞുന്നാ ശങ്കരേട്ടൻ പറഞ്ഞത്

ചെറിയമ്മ : അവള് കല്യാണം കഴിഞ്ഞ് പോണത് എനിക്ക് ഓർക്കാൻ വൈയ്യ എന്നാ രാജു ഏട്ടൻ പറഞ്ഞത്

അമ്മ : ഏയ്‌ അത് ദൂരെ ആണേ അല്ലെ ഇതിപ്പോ രണ്ടും കാണക്കാ…അവടെ അവളെ നോക്കാൻ എന്റെ കൊച്ച് ഇണ്ട്… അല്ല ഇണ്ടായിരുന്നു 😊

പപ്പ : 😣

ഉള്ളി അരിഞ്ഞോണ്ട് നിന്ന പപ്പ ഒരു സെക്കന്റ്‌ സ്റ്റക്കായി

ആന്റി ഉള്ളി കഴിഞ്ഞു

പപ്പ അമ്മയോട് പറഞ്ഞിട്ട് അത് കൊണ്ട് കൊടുത്തു

അമ്മ : മതി മോളെ മോള് പൊക്കോ താങ്ക്യൂ… 😊… ആഹ് പിന്നെ ഒരു കാര്യം

പപ്പ : എന്താ

അമ്മ : ഈ ബന്ധുക്കള് വരുമ്പോ ഒളിഞ്ഞ് ഒളിഞ്ഞ് നിക്കണ്ട കാര്യം ഒന്നും ഇല്ല കേട്ടല്ലോ… ഞങ്ങക്ക് മോളെ അവർടെ മുന്നില് കാണിക്കാൻ ഒരു മടിയും ഇല്ല അതേ പോലെ ഞങ്ങക്ക് ആർക്കും മോനോട് ഒരു ദേഷ്യവും ഇല്ല അതോണ്ട് വീട്ടില് ആരേലും വന്നാ ഈ മാറി നിക്ക ഒളിച്ച് നിക്കാ അതൊന്നും ഇനി വേണ്ട…

പപ്പ : 🥹

ചെറിയമ്മ കത്തി ഒക്കെ താഴെ ഇട്ട് അവൾടെ അടുത്തേക്ക് പോയി

ചെറിയമ്മ : അയ്യേ ചെ കരയാ സിദ്ധു പറഞ്ഞല്ലോ ആള് ഒരു പുലി ആയിരുന്നു എന്ന്

പപ്പ കണ്ണ് തൊടച്ചോണ്ട് മെല്ലെ ചിരിച്ചു…

ചെറിയമ്മ : പോട്ടെ കുട്ടാ പാവം അത് നോക്ക് ചേച്ചി…

അമ്മ : മോളെ ഒക്കെ മാറും കേട്ടോ അവൻ ഇങ്ങനെ ഒന്നും അല്ല അതാ ഞങ്ങള് മോളെ ഇങ്ങോട്ട് കൊണ്ട് വന്നത് അവൻ ആദ്യായിട്ടാ ഒരു കാര്യം ഓർത്ത് ഓർത്ത് ഇങ്ങനെ ഇരിക്കുന്നത്

പപ്പ : അതൊന്നും സാരൂല്ല ആന്റി ചവിട്ടി വെളിയിൽ ആക്കാത്തത് വല്യ കാര്യം…

അമ്മ : ശ്ശോ… 🥺

പപ്പ : ഞാൻ പോയി കുളിച്ചിട്ട് വരാ…

അമ്മ : പോയിട്ട് വാ…

പാവം അല്ലെ ചേച്ചി

പപ്പ പോണ നോക്കി ചെറിയമ്മ പറഞ്ഞു

അപ്പൊ എന്റെ മോനോ 🥹… മരുമോൾക്ക് താങ്ങായി നിന്നപ്പോ എന്റെ മോനെ എല്ലാരും ചവിട്ടി താത്തി പോട്ടെ എല്ലാം ശെരി ആവും അവൻ നല്ല കട്ടി ഒള്ളവനാ എല്ലാം ശെരി ആവും…

> 00:23

ഇൻസ്റ്റാഗ്രാം നോക്കി ഇരുന്നപ്പോ പതിവില്ലാതെ ഇന്ദ്രന്റെ സ്റ്റോറി കണ്ടു

Homies എന്നൊരു മറ്റേ ഫോട്ടോ ആയിരുന്നു എന്നെ ഞെട്ടിച്ചത് പപ്പ ആയിട്ടുള്ള സെൽഫി ആയിരുന്നു

ഞാൻ എണീറ്റ് ഇരുന്ന് സൂം ചെയ്ത് വരെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *