താഴെ അമ്മ ഗാസിൽ സാമ്പാർ തെളക്കുന്നത് നോക്കി സങ്കടപ്പെട്ട് നിന്നു
ചെറിയമ്മ : ചേച്ചി എന്താ ചേച്ചി ഇത്
അമ്മ : എന്താ മോളെ എന്റെ കൊച്ചിന് മാത്രം ഇങ്ങനെ 🥹…
ചെറിയമ്മ : അവൻ അങ്ങനെ അല്ലെ ചേച്ചി ഇഷ്ട്ടം ഇല്ലാത്ത കാര്യം കണ്ടാ അവന്ക്ക് കെട്ട കോപം വരും…
അമ്മ : നമ്മള് എന്ത് ചെയ്യും മോളെ ആ കുട്ടി വല്ല ബുദ്ധി മോശം കാണിച്ചാ നമ്മക്ക് പിന്നെ സ്വസ്ഥം ആയിട്ട് ജീവിക്കാൻ പറ്റോ
ചെറിയമ്മ : ഇന്നല്ലേ രാധു ചേച്ചി വച്ച് വെള്ത്ത് കട്ടി അവനെ
അമ്മ : 😳 ആണോ
ചെറിയമ്മ : പിന്നില്ലേ… ചേച്ചി അവനോട് എങ്ങും പോവരുത് വീട്ടി തന്നെ കാണണം അവരെ സങ്കടപ്പെടുത്തതരുത് എന്നൊക്കെ പറഞ്ഞ് സമാദാനിപ്പിച്ചിട്ടാ അവനെ ചേട്ടന്റെ കൂടെ പറഞ്ഞ് വിട്ടത്…
അമ്മ : 😣 എന്റെ മോൻ എല്ലാർടെ മുന്നിലും ഒരു കോമാളി ആയി…
ചെറിയമ്മ : ഏയ് അങ്ങനെ ഒന്നും ഇല്ല ചേച്ചി…
അമ്മ : അവന് രാധുനെ പണ്ടേ ഒരു പേടി ഒള്ളതാ…
ചെറിയമ്മ : അത് പോട്ടെ ഒക്കെ ശെരി ആവും….
.
.
12:12
ചെറിയമ്മ : ടാ ടാ എങ്ങോട്ടാ
ഞാൻ : പൊറത്തേക്ക്
ചെറിയമ്മ : പോണ്ട
അമ്മ : എന്താ ഇന്ദു
ചെറിയമ്മ : ഒന്നൂല്ലാ നീ കേറി പോ
ഞാൻ : പേടിക്കണ്ട ഞാൻ നാട് വിട്ടൊന്നും പോവില്ല 😂don’t worry..
ചെറിയമ്മ : ഏഹ് 😳
ഞാൻ : ഇന്നലെ നടന്നതിന് സോറി…
അമ്മ : ഒന്ന് നിന്നെ
ഞാൻ : എന്താ
അമ്മ : എന്താടാ അന്ന് വർക്ക് ഷോപ്പില് നടന്നത്
ഞാൻ : 🙂 എന്ത്
അമ്മ : ദേ ഈ പാത്രം വച്ച് തലക്ക് ഒന്ന് തന്നാ ഓർമ വരും
ചെറിയമ്മ : നീ ആ ചെക്കനും ആയിട്ട് അടി ആയില്ലേ ടാ 😡
ഞാൻ : 😏 അതാണാ
അമ്മ : ഓ 😐
ഞാൻ : ശെരിയാ കൊടുത്തു അവന്റെ പൊറം അടിച്ച് ഞാൻ പൊരിച്ച് വിട്ടിട്ടുണ്ട്
അമ്മ : ഒന്ന് തന്നാ ഒണ്ടല്ലോ
ഞാൻ : അടി 😡 അടി അടിച്ച് കൊല്ല്
അമ്മ : എന്തിനാ ചക്കരേ ഇങ്ങനെ കാണിക്കുന്നേ
ഞാൻ : ഞാൻ നിങ്ങടെ ചക്കര ഒന്നും അല്ല ഞാൻ ഇന്നലെ മരിച്ചു എന്റെ പ്രേതം ആണ് ഇത്
രാമു.. അമ്മ അലറി വിളിച്ചു
ഇത്ര ഒക്കെ നടന്നിട്ടും അമ്മ ചെറിയമ്മ അടക്കം എല്ലാരും അവളെ കൂട്ടിക്കൊണ്ട് ഇങ്ങോട്ട് വന്നെങ്കി ഞാൻ മരിച്ചു
അമ്മ പെട്ടെന്ന് സ്വിച്ച് ഇട്ട പോലെ കരയാൻ തൊടങ്ങി
ഞാൻ : മതി അമ്മ അമ്മ അമ്മടെ പുതിയ മോളെ പോലെ കള്ളക്കരച്ചല് കരയാതെ 😏
അമ്മ : രാമു… 😨 😣
ഞാൻ : നിങ്ങക്ക് അവള് മരിക്കൊ എന്ന് പേടി അതല്ലേ കാര്യം
അമ്മ : അതേ ടാ… മോനെ അങ്ങനെ നടന്നാ നമ്മക്ക് സമാദാനം കിട്ടോ
ഞാൻ : 😊 സോറി… ഞാൻ പറഞ്ഞത് മനസ്സി വക്കണ്ട… ഞാൻ പോട്ടെ
അമ്മ : വേണ്ട കുട്ടാ ഇരിക്ക് ആഹാരം തരാ
ഞാൻ : വേണ്ടെന്ന്…പവി അച്ചു ഒക്കെ പോയോ… അയ്യേ ഞാൻ ആയിട്ട് അവന്റെ ബഡ്ഡെ കൊളം ആക്കി കോപ്പ്…സീൻ ഇല്ല ഇന്ന് നമ്മക്ക് അടിച്ച് പൊളിക്കാ…ശെരി അപ്പൊ…
അടിച്ച് പൊളിക്കാ പറഞ്ഞ് പോയവൻ വൈകീട്ട് അടിച്ച് പൊളിച്ചിട്ടാ വന്നത്…
> 19:12
ആടി കൊഴഞ്ഞ് ഞാൻ നേരെ അമ്മടെ അടുത്ത് പോയ്
എന്റെ വരവ് കണ്ടിട്ട് അമ്മ പല്ല് കടിച്ച് എന്നെ നോക്കി
ഞാൻ : സോറി മമ്മി…. 🤣 ഞാൻ ചെറുതായി ഒന്ന് അടിച്ചു… പേടിക്കണ്ട ഞാൻ നാട് വിട്ട് പോവില്ല 😂
കേറി പോടാ അമ്മ മൊരണ്ടോണ്ട് പറഞ്ഞു
അച്ഛൻ ഒരു നോട്ടം മാത്രം നോക്കി…
ചെറി : എന്താടാ മോനെ നീ പുതിയ ശീലം ഒക്കെ എന്താ ടാ നിനക്ക്
ഞാൻ : അറിഞ്ഞില്ലേ എന്റെ ഭാര്യ ഇന്നലെ തിരിച്ച് വന്നു…അതും വെറുതെ അല്ല എന്റെ കൂട്ട്കാരനെ കൊല്ലാൻ പ്ലാൻ ഇട്ട് തോറ്റിട്ട് വന്നതാ അവള് തോറ്റാ എനിക്ക് സങ്കടം ആവില്ലേ ആ സങ്കടം കൂടി കൂടി വന്നപ്പോ ഞാൻ കൊറച്ച് അടിച്ചു…ആഹ് ദേ ഇവടെ ഒണ്ടോ
അടുക്കളയില് നിന്ന് എത്തി നോക്കിയ അവളെ ഞാൻ കണ്ടു
ഞാൻ നേരെ അങ്ങോട്ട് പോയി
ഒന്നും ചെയ്യരുത് രാമ ചെറി എന്റെ പിന്നാലെ വന്നു
ഞാൻ : ഒന്നും ഇല്ല ഒന്നും, ചെറി ഞാൻ ദേ കൈ അനക്കില്ല വേണേ പിടിച്ചോ
ഞാൻ കൈ രണ്ടും പിന്നിൽ കെട്ടി നിന്നു
ആഹ്… മോളെ ചേട്ടന്റെ മോളെ ഒറ്റ കാര്യം പറയട്ടെ നീ എന്റെ ജീവിതം ആദ്യം നശിപ്പിച്ചു അത് ഞാൻ വിട്ടു പിന്നെ എന്റെ ചെക്കന്റെ കുടുംബം കൊളം തോണ്ടി അതും ഞാൻ വിട്ടു… പിന്നെ എന്തോ ചെയ്തേ ആ അവനെ കൊല്ലാൻ നോക്കി പോട്ടെ അറിയാതെ അല്ലെ സംഭവിക്കും… പക്ഷെ നിന്റെ ഈ തിരിച്ച് വരവ് കൊണ്ട് ഒരു വട്ടം കൂടെ അവന്റെ കണ്ണീന്ന് ഒരു തുള്ളി കണ്ണീര് വന്നാ…. 😡 😁
