കാന്താരി – 7 12

അവൾടെ ചുണ്ടൊക്കെ കോച്ചി മനസ്സിൽ തട്ടി പറഞ്ഞ പോലെ തോന്നി എനിക്ക്…

പപ്പ : അമ്മക്ക് ഇയാളെ വല്യ ഇഷ്ട്ടാ, കിച്ചു അമ്മേ പറ്റിച്ച വെഷമം നല്ല പോലെ ഇണ്ട് അമ്മക്ക്… അതോണ്ട് അങ്ങനെ ചിയ്യല്ലേ പ്ലീസ്…

ഞാൻ : അല്ല എനിക്ക് ആന്റിടെ പെഴച്ച മോനും നീയും ഒള്ള വീട്ടില് വരാൻ മനസ്സില്ല പറയാ

പപ്പ ഉത്തരം ഇല്ലാത്ത പോലെ തേങ്ങിക്കൊണ്ട് നിന്നു…

ഞാൻ : ഞാൻ മര്യാദക്ക് പറയാ എന്നെ ഇട്ടിട്ട് പാട്ടിന് പൊക്കോ… നിന്റെ അമ്മേ എനിക്ക് വല്യ ഇഷ്ട്ടാ അന്നും ഇന്നും അതോണ്ട് മാത്രം എനിക്ക് നിന്നെ കെട്ടി വലിക്കാൻ മനസ്സില്ല ഞാൻ ഒരു ജോക്കർ പുണ്ട ആണ് എനിക്ക് വലിയ ജീവിതം ഒന്നും ഇല്ല…

പപ്പ : എന്തിനാ ടാ നമ്മക്ക് ഒരുമിച്ച് ജീവിച്ചൂടെ എനിക്ക് അറിയാ ഒരു തരി എങ്കിലും ഇപ്പഴും നിനക്ക് എന്നോട് ആ സ്നേഹം ഇണ്ട് പണ്ടും അതേ നിന്റെ പെരുമാറ്റം എനിക്ക് feel ആയിട്ടുള്ളതാ അത്… ശെരിയാ ഇന്ദ്രന്റേം അമ്മൂന്റേം കുടുംബം തകർക്കാൻ തന്നാ ഞങ്ങള് പ്ലാൻ ചെയ്തത് അത് അമ്മു എന്റെ ചേട്ടനെ സ്നേഹിച്ച് വഞ്ചിച്ചു എന്നൊരു കാരണം കൊണ്ടാ നീ ഒന്ന് ആലോചിക്ക് പവി നിന്നോട് കള്ളം പറയും എന്ന് നീ വിചാരിക്കൊ 🥹വിശ്വസിച്ച് പോയി… ഞാൻ വീണ്ടും പറയാ എനിക്ക് നീ ഒള്ളൂ രാമു പ്ലീസ് 🙏

ഇല്ല ഇവളെ ഇനിയും ഞാൻ വിശ്വസിക്കില്ല…

ഞാൻ മേലോട്ട് കേറി പോയി എന്റെ ആ പഴയ ദിവാനിലേക്ക് കേറി ഇരുന്നു…

തലക്ക് പ്രാന്ത് പിടിക്കുന്ന പോലെ…

അവളെന്റെ അടുത്തായി വന്നിരുന്നു…

പപ്പ : അമ്മക്ക് മനസ്സിലായി നിനക്ക് വീട്ടി വരാൻ ഇഷ്ട്ടില്ല അതോണ്ടാ കള്ളം പറഞ്ഞേന്ന് അമ്മക്ക് സങ്കടം ഒന്നും ഇല്ല ഞാൻ പറഞ്ഞിട്ടുണ്ട് അവൻ ഇണ്ട് എന്ന് വിചാരിച്ചാവും വരാത്തെന്ന് … ഇനി അമ്മ വരാൻ നിർബന്ധിക്കില്ല… ദയവ് ചെയ്ത് ഇവടെ നടക്കുന്ന കാര്യം അമ്മ അറിയല്ലേ പ്ലീസ്… ഞാൻ പറയില്ല നീ പറയല്ലേ എനിക്ക് സങ്കടം ഒന്നൂല്ലാ ഞാൻ അർഹിക്കുന്നതാ ഇതൊക്കെ… അമ്മക്ക് അല്ലെങ്കി തന്നെ കിച്ചു കാരണം ഒരുപാട് വൈയ്യ അതിന്റെ കൂടെ എന്നെ കൂടെ ഓർത്ത് കരയാൻ എട വരാതെ നോക്കണ്ടേ അതോണ്ടാ… 🥹

പപ്പ മരം പോലെ ഇരുന്ന് ഓരോന്ന് പറഞ്ഞു…

ഞാൻ തറയും പപ്പ ആർച്ചിലെ ജനലിൽ കൂടെ നിലാവും നോക്കി ഇരുന്നു…

അവളുടെ ഉള്ളിൽ എന്താ അറിയില്ല പക്ഷെ എന്റെ ഉള്ളിൽ തികച്ചും ഞാൻ മാത്രം ആയിരുന്നു എന്റെ ഇഷ്ട്ടങ്ങൾ എന്റെ ഇന്ദ്രൻ അവന്റെ ചിരിക്കുന്ന മുഖം അത് മാത്രം ആയിരുന്നു….

പപ്പ : എന്നെ അത്രക്ക് വിശ്വാസം ഇല്ലേ രാമു

അത്രയും പറഞ്ഞ് അവള് വായ പൊത്തി കരഞ്ഞു

ഞാൻ : എന്താ നിങ്ങള് ചെയ്ത കാര്യം

ഒരു ദയയും ഇല്ലാതെ ഞാൻ ചോദിച്ചു…

പപ്പ ഞെട്ടിയ പോലെ എന്നെ നോക്കി

ഞാൻ : അവന്റെ ഓർമ പോവാൻ മാത്രം ഒള്ള എന്ത് വെഷം കുത്തി വച്ചെന്ന്…

പപ്പ : എനിക്ക് അറിയില്ല എന്നെ ഒന്ന് വിശ്വസിക്ക് 🙏

ഞാൻ : നിന്നെ വിശ്വസിക്കാ ശെരി, ഒറ്റ ചോദ്യം ചോദിക്കാ അതിന്റെ ആൻസർ എന്തോ ആയിക്കോട്ടെ നിന്റെ വായിന്ന് എനിക്ക് കേക്കണം എന്തോ ആയിക്കോട്ടെ നല്ലതോ ചീത്തയോ ആയിക്കോട്ടെ അങ്ങനെ ആണേ നിന്റെ പട്ടി ആക്കണം എന്നെ എന്നുള്ള ആഗ്രഹം ഇന്ന് തൊട്ട് നടക്കും

പപ്പ : പണ്ട് വല്ലതും പറഞ്ഞത് ഓർത്ത് ഇപ്പഴും എന്താ രാമു നീ നീ ഇത്ര ട്രിഗ്ഗർ ആവല്ലേ പ്ലീസ്

ഞാൻ : അത് വിട് എനിക്ക് അറിയാൻ ഒള്ളത് ഇതാ…ഇന്ദ്രനെ കൊല്ലാൻ അല്ല നിന്റെ ഉദ്ദേശം

പപ്പ : അതേ ഞാൻ എത്ര വട്ടം പറഞ്ഞു

ഞാൻ : എങ്കി അമ്മൂനെ നീ എന്തിന് എറണാകുളം കൊണ്ടോയി… പറ ഇതാണ് എന്റെ ചോദ്യം

പപ്പ : അത് അവളെ കൊണ്ട് പോയി ഇന്ദ്രനെ വിളിച്ച് വരുത്തി സത്യങ്ങള് പറയാൻ

ഞാൻ : എന്ത് സത്യങ്ങള്

പപ്പ : കിച്ചുനെ തേച്ച കാര്യം അവനെ മുന്നില് നിർത്തി അവൾടെ കള്ളക്കളി പൊളിക്കാൻ എന്നിട്ട് രണ്ടിനേം അടിച്ച് പിരിക്കാൻ…

ഞാൻ : ഓ… അല്ലാതെ അവനെ കൊല്ലാൻ അല്ല

പപ്പ : അല്ലടാ സത്യം ആയും

അവളെന്റെ കൈ എടുത്ത് ചേർത്ത് പിടിച്ചു

ഞാൻ : ഒറ്റ സംഭവം കൂടെ wait

ഞാൻ ഫോൺ എടുത്ത് അന്നത്തെ ആ വീഡിയോ എടുത്ത് അവൾക്ക് കാണിച്ച് കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *