ഖൽബിലെ മുല്ലപ്പൂ – 1അടിപൊളി  

“ഇനിയത് വേണ്ട ജാസൂമ്മാ ….” രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞാണ് അവന്റെ മറുപടി വന്നത്.

” ഇപ്പോൾ കിട്ടിയില്ലേൽ പിന്നെ കിട്ടില്ലാട്ടോ… ”

” എനിക്കാ സ്കൂട്ടി മതി ….”

“അപ്പോൾ അന്റെ ബുള്ളറ്റിനോടുള്ള ആഗ്രഹം ….?”

“ആഗ്രഹങ്ങൾ എല്ലാം നടന്നോണമെന്നുണ്ടോ ജാസൂമ്മാ ….”

അവളുടെ ഉള്ളിൽ ഒരു വിറയലുയർന്നു … അവൻ വീണ്ടും മരംചുറ്റി വരുകയാണെന്ന് അവളറിഞ്ഞു .. അവനോട് കുറച്ചു കൂടി സംസാരിക്കാൻ അവൾക്കു തോന്നിയിരുന്നുവെങ്കിലും അവളത് ഒഴിവാക്കി…

ദിവസങ്ങൾ കഴിഞ്ഞു ….

ദിനചര്യ പോലെ കാര്യങ്ങൾ ആവർത്തിച്ചു പോയിരുന്നു …  ചുരുക്കം ചില അഭിമുഖ സംഭാഷണങ്ങൾ ഉണ്ടായി എന്നതൊഴിച്ചാൽ മറ്റൊരു പുരോഗതിയും അവരുടെ ബന്ധത്തിൽ ഉണ്ടായില്ല. ഒരു ദിവസം രണ്ടു പേരും കൂടെ മാഷിന്റെ വീട് വൃത്തിയാക്കാൻ പോയിരുന്നു … ഷാനു പുറം ഭാഗം വൃത്തിയാക്കിയപ്പോൾ ജാസ്മിൻ വീടിനകം വൃത്തിയാക്കി. സ്കൂട്ടിയിലിരിക്കുമ്പോൾ ഉണ്ടായിരുന്ന സ്പർശനമല്ലാതെ മറ്റൊന്നും അതിനിടയിൽ ഉണ്ടായില്ല … ആ സംഭവത്തോട് കൂടി ജാസ്മിൻ ആകെ തകർന്നു … അവന്റെ ഇംഗിതങ്ങൾക്കു വഴങ്ങി കിടന്നുകൊടുക്കാൻ അല്ലെങ്കിലും ആ പഴയ ഷാനുവിന്റെ നിഴലെങ്കിലും വേണമെന്ന് അവളാഗ്രഹിച്ചു…. ഷാനുവും പഴയ പോലെ ആയിരുന്നില്ല , കുറച്ചൊക്കെ അവളോട് സംസാരിച്ചിരുന്നു , പക്ഷേ പരസ്പപരം വാതിൽ കടന്നുപോകുമ്പോഴൊന്നും അവളുടെ ശരീരത്ത് തൊടാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. അത് തന്നെ മനപ്പൂർവ്വം അവഗണിക്കാനവൻ ചെയ്യുന്നതാണെന്ന് മനസ്സിലാക്കിയ ജാസ്മിൻ മുഖവിലയ്ക്കെടുത്തില്ല.

രണ്ടു ദിവസം കൂടി കഴിഞ്ഞു … മാഷും മുംതാസും വീട്ടിൽ വരുമ്പോൾ ഷാനു അവിടെയില്ലായിരുന്നു.  മുംതാസുമ്മ ഉഷാറായിരുന്നു … അവരുടെ മുഖത്തെ തെളിച്ചവും സന്തോഷവും കണ്ട് ജാസ്മിനും സന്തോഷമായി … മാഷിന്റെ വണ്ടിയിലായിരുന്നു അവർ വന്നത് .. ഡ്രൈവർ അയ്യപ്പേട്ടനും കൂടെയുണ്ടായിരുന്നു … അയ്യപ്പൻ മാഷുടെ സ്ഥിരം ഡ്രൈവറാണ് … മാഷിന്റെ വണ്ടി അയാളുടെ വീട്ടിലാണ് സൂക്ഷിക്കാറുള്ളത് …

“മോള് ഷാഹിറിനെ വിളിച്ചു ചോദിച്ചിരുന്നോ ? ”

” ഇക്ക തടസ്സം പറയുമെന്ന് മാഷ്ക്ക് തോന്നുന്നുണ്ടോ ?”

“അപ്പോൾ ബാക്കി മുംതാംസ് പറയും … ” മാഷും അയ്യപ്പനും സിറ്റൗട്ടിലേക്ക് മാറി …

” എന്താണുമ്മാ ഇത്രയ്ക്ക് സസ്പെൻസ് …?”

” ഒന്നുമില്ല മോളേ …  ബാംഗ്ലൂരിലേക്ക് പോയപ്പോൾ മനസ്സുകൊണ്ട് റബ്ബിന് നേർന്നിട്ടതാ ഏർവാടി വരെ പോകാൻ … റസൂലിന്റെ കാരുണ്യം കൊണ്ട് ഇപ്പോ സുഖമായി… നമുക്കൊന്ന് പോയാലോ …..?”

ജാസ്മിന് സന്തോഷവും കരച്ചിലും ഒരുമിച്ചു വന്നു …

” അതിനിപ്പോൾ എന്താണുമ്മാ ….” ജാസ്മിൻ അവരെ കെട്ടിപ്പിടിച്ചു …

“നമുക്ക് പോയേക്കാംന്ന് … ”

” ഇത്ര ദൂരമില്ലേ .. ഷാഹിർ സമ്മതിക്കുമോ …?”

“ഏർവാടിയിലേക്കാണെന്നൊന്നും അറിയില്ല , മാഷുപ്പാ പറഞ്ഞിട്ടുമില്ലായിരുന്നല്ലോ … സമ്മതിക്കാതെ എവിടെ പോകാൻ ?”

ജാസ്മിൻ അവരെ നെഞ്ചോടു ചേർത്തു …

” ഇനി അതല്ല, ഇക്ക സമ്മതിച്ചില്ലെങ്കിലും വരും …  ന്റുമ്മായ്ക്ക് വേണ്ടിയല്ലേ ….”

ജാസ്മിൻ അവരുടെ നിറഞ്ഞ മിഴികൾ തുടച്ചു …

” അപ്പോ എന്നാ യാത്ര ……? ” അവരുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ അവൾ ചോദിച്ചു …

“മാഷ് പറയുമെടോ….” അവരും സന്തോഷത്തോടെ അവളുടെ മൂക്കിൻ തുമ്പിലൊന്ന് പിച്ചി … “ഏതായാലും അധികം വൈകില്ല ….”

മാഷും അയ്യപ്പനും ഹാളിലേക്കു വന്നു… അവരുടെ ചിരി കണ്ടപ്പോൾ തന്നെ മാഷിന് കാര്യം മനസ്സിലായി …

” അപ്പോൾ എന്നാ അയ്യപ്പാ യാത്ര ..?”

മാഷ് അയ്യപ്പനെ നോക്കി …

” ഒരു ദിവസം മുഴുവൻ ഒന്നുറങ്ങണം … എനിക്കത്രയേ വേണ്ടൂ….” അയ്യപ്പൻ പുഞ്ചിരിയോടെ പറഞ്ഞു …

” എന്നാൽ വണ്ടി ഷോപ്പിൽ ഒന്ന് കാണിച്ചേക്ക് … ” മാഷ് പറഞ്ഞു …

” ഞാൻ വീട്ടിലേക്കു പോകുമ്പോൾ കൊടുത്തിട്ടേ പോകൂ മാഷേ ……”

“അപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ പോകാം ല്ലേ …?” മാഷ്  മുംതാസിന്റെ മുഖത്തേക്ക് നോക്കി … അവർ തലയാട്ടി …  ക്ഷീണമുള്ളതിനാൽ അയ്യപ്പന്റെ കൂടെ തന്നെ അവരും ഇറങ്ങി …. മുറ്റത്തു നിന്ന് ഇന്നോവ റോഡിൽ കയറി മറയുന്നതുവരെ ജാസ്മിൻ സിറ്റൗട്ടിൽ നോക്കി നിന്നു.

തിരികെ വാതിലടച്ച് ജാസ്മിൻ സെറ്റിയിൽ വന്നിരുന്നു … ഇത്ര കാലത്തിനിടയ്ക്ക് എങ്ങോട്ടും പോകുവാൻ സാഹചര്യമൊത്തിട്ടില്ല, അങ്ങനെയായിരുന്നു ജീവിതം … വയനാട് ജില്ല വിട്ട് പുറത്തു പോയത് ഒരിക്കൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കായിരുന്നു എന്നവൾ ഓർത്തു … അന്നും പോയത് ഉമ്മയുടെ കൂടെയാണ് …  അല്ലാതെ ഒരു സാഹചര്യവും ഉണ്ടായിട്ടില്ല … ഷാനു പക്ഷേ വൺഡേ ടൂറിനൊക്കെ പോകാറുണ്ടായിരുന്നു , അധികം രാത്രിയാകാതെ തിരിച്ചെത്തുമായിരുന്നു …

ഷാനു …..

അവൻ സമ്മതിക്കുമോ ?

ഒരാഴ്ച മുൻപുള്ള ഷാനു ആയിരുന്നുവെങ്കിൽ ഇപ്പോൾ തന്നെ പുറപ്പെടുമായിരുന്നു …

പക്ഷേ ഇപ്പോൾ …..? അവൾക്കൊരു പേടി തോന്നി.

പക്ഷേ എന്തുവന്നാലും അവനെ സമ്മതിപ്പിക്കണമെന്ന് അവൾ തീരുമാനിച്ചു.

മാഷൊക്കെ വന്നതിനു ശേഷം അവളുടെ മനസ്സിന് ഒരു ഊർജ്‌ജം കിട്ടി … ചുറുചുറുക്കോടെ ജോലികൾ ചെയ്തു തുടങ്ങി … അല്ലെങ്കിലും നാളെ നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ട് , നേടാനുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണല്ലോ നമ്മൾ ഉണർന്നു പ്രവർത്തിക്കുക …

പക്ഷേ അവളുടെ ഉത്സാഹം ഷാനുവിനില്ലായിരുന്നു … പതിവു പോലെ മോളിയെ കൂട്ടി വന്നു … ചായ കുടി, ഗെയിം അതങ്ങനെ പോയി … രാത്രി അത്താഴം കഴിഞ്ഞു . പതിവുകൾ ആരും തെറ്റിച്ചില്ല ..

“മാഷും ഉമ്മയും വന്നിരുന്നു ….” രാത്രി അവൾ മെസ്സേജ് ചെയ്തു.

“ഉം … ”

” അവർ ഒരു സ്ഥലം വരെ പോകുന്നു ….”

“ഉം …..”

“നമ്മളോടും കൂടെ ചെല്ലാൻ പറഞ്ഞിട്ടുണ്ട് … ”

ഷാനു നിശബ്ദത …. കുറച്ചു നേരം കഴിഞ്ഞു

നെയിം ബാറിൽ ടൈപ്പിംഗ് എന്ന് കണ്ടു തുടങ്ങി …

” ക്ലാസ്സ് തുടങ്ങാനായി ജാസൂമ്മാ …”

“അതിന്….?”

” വരാൻ പറ്റില്ലായിരിക്കും … ”

” വന്നേ പറ്റൂ … ”

“ഉപ്പ ……?”

” സമ്മതിച്ചതാ …..”

” ക്ലാസ്സുണ്ടുമ്മാ …..”

” എനിക്കാകെ ഉള്ളതവരാ …. അവരുടെ സന്തോഷമാണ് എനിക്കു വലുത് … നീ വന്നേ പറ്റൂ … ”

അപ്പുറത്തു നിന്ന് അനക്കമൊന്നും കേട്ടില്ല …  വാട്സാപ്പ് ക്ലോസ് ചെയ്തു അവൾ ഫോൺ ടേബിളിലേക്കു വെച്ചു കിടന്നു …

പുലർച്ചെയെപ്പോഴോ സമയം നോക്കാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ഷാനുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു …. അവളതു തുറന്നു …

” പോകാം …..”

*                   *                  *                   *

ഒരു ട്രാവൽ ബാഗിൽ ജാസ്മിന്റെയും മോളിയുടെയും ഡ്രസ്സുകൾ, മറ്റൊരു ബാഗിൽ ഷാനുവിന്റെ ഡ്രസ്സുകൾ .. മൂന്ന് ലിറ്റർ കുപ്പികളിൽ കരിങ്ങാലി വെള്ളവും , ഉണ്ടായിരുന്ന രണ്ടു ഫ്ളാസ്കുകളിൽ ഒന്നിൽ മധുരം കുറച്ചിട്ട കട്ടൻ കാപ്പിയും മറ്റൊന്നിൽ ചൂടുവെള്ളവും …

Leave a Reply

Your email address will not be published. Required fields are marked *