ഖൽബിലെ മുല്ലപ്പൂ – 1അടിപൊളി  

പുതിയ ബൈക്കിന്റെ കാര്യം താൻ കല്പറ്റയിലുള്ള സുഹൃത്തിനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും അയാളുടെ നമ്പർ ജാസ്മിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും ഷാഹിർ പറഞ്ഞു. ഷാനു വന്ന ശേഷം അയാളെ വിളിക്കാനും ഷാഹിർ പറഞ്ഞേല്പിച്ചു. മറ്റു കാര്യങ്ങളും മക്കളുടെ കാര്യങ്ങളും തിരക്കിയ ശേഷം ഷാഹിർ ഫോൺ വെച്ചു. ജാസ്മിൻ ഫോൺ കട്ടു ചെയ്തു നോക്കുമ്പോൾ ഷാനുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു …

താൻ മിഥുന്റെ വീട്ടിലുണ്ടെന്നും മഴയാണെന്നുമായിരുന്നു മെസ്സേജ് . അവൾക്കൊരാശ്വാസം തോന്നി .. അടുക്കള ജോലികൾ എല്ലാം തീർന്നു.. ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല … കുറച്ചു നേരം സെറ്റിയിലിരുന്നപ്പോൾ തന്നെ ജാസ്മിനു മടുത്തു …

കുറച്ചു നേരം കൊണ്ട് തന്നെ ഏകാന്തത തന്നെ വലയം ചെയ്തു തുടങ്ങിയതായി അവളറിഞ്ഞു … വല്ലാത്തൊരു വീർപ്പുമുട്ടലോടെ അവൾ വീണ്ടും മുറികളിൽ കയറിയിറങ്ങി … ഉച്ചയ്ക്ക് ഷാനു വരുമെന്ന് കരുതി അവൾ അവൻ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഫ്രിഡ്ജിലിരുന്ന മീൻ എടുത്തു വറുത്തു .. പക്ഷേ ഒന്നരയായപ്പോൾ അവന്റെ മെസ്സേജ് ഫോണിൽ വന്നു …

ഇവിടെ മഴയാണെന്നും താൻ മിഥുന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കും എന്നുമായിരുന്നു സന്ദേശം …

മഴ തോർന്നിട്ട് കുറച്ചു നേരമായല്ലോ എന്ന് ജാസ്മിൻ ഓർത്തു …  തന്നെ കാത്തിരിക്കേണ്ട എന്നൊരു ധ്വനി  ആ വാക്കുകളിലില്ലേ എന്നൊരു സംശയം അവൾക്കു തോന്നി …

അടുത്ത നിമിഷം അവളുടെ ചിന്തയിലൊന്നു മിന്നി …

അതേ … അവനും തിരിച്ചടിക്കുകയാണ് … വല്ലാത്തൊരു മാനസികാവസ്ഥയിലായിപ്പോയി ജാസ്മിൻ …. ആ വലിയ വീട്ടിൽ വെറും ചിന്തകളും നെടുവീർപ്പുകളും വീർപ്പുമുട്ടലുകളുമായി അവൾ പിടഞ്ഞു …

വൈകുന്നേരം മോളിയെക്കൂട്ടിയാണ് ഷാനു വന്നത് … ചായ കുടിക്കാൻ ഷാനു വന്നു … അവനവളെ നോക്കാനൊന്നും നിന്നില്ല … ചായ കുടി കഴിഞ്ഞ് ഷാനുവും മോളിയും കൂടിയാണ് ഗെയിം കളിച്ചത് .. കുറച്ചു കഴിഞ്ഞപ്പോൾ അവൻ അവളെ പഠിപ്പിക്കുന്നതു കൂടി അടുക്കളയിൽ നിന്നവൾ കേട്ടു …

ജാസ്മിൻ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെടുകയായിരുന്നു … ഹൃദയവും കണ്ണും നിറഞ്ഞെങ്കിലും അവൾ കടിച്ചു പിടിച്ചു നിന്നു …

രാത്രി ഭക്ഷണം കഴിഞ്ഞ് ഷാനു സിറ്റൗട്ടിലിരുന്ന് ആരെയോ വിളിക്കുന്നത് കേട്ടു. സംസാരത്തിൽ നിന്ന് മിഥുൻ ആണെന്ന് അവൾക്ക് തോന്നി .. പാത്രങ്ങൾ കഴുകി വെച്ച് അവൾ ഹാളിൽ വന്നപ്പോൾ ഷാനു സെറ്റിയിൽ നിന്നെഴുന്നേറ്റ് റൂമിലേക്ക് പോകുന്നതു കണ്ടു … അവൾ വരുന്നതു കണ്ട് റൂമിലേക്ക് കയറിയ ഷാനു രണ്ടു ചുവട് പിന്നിലേക്ക് വെച്ച് അവളെ നോക്കി …

“ജാസൂമ്മാ…..” അവൻ  മൗനം ഭേദിച്ച സന്തോഷത്തിൽ, വീർപ്പുമുട്ടിച്ച ഒറ്റപ്പെടലിനൊരവസാനമെന്ന നിലയിൽ ” എന്താ ഷാനൂ … ” എന്നവൾ ചോദിക്കാൻ വായ തുറന്നപ്പോഴേക്കും അവന്റെ അടുത്ത വാചകം വന്നു …

” ഞാൻ കിടക്കാൻ പോണ് .. ഗുഡ് നൈറ്റ് ….”

അടി കിട്ടിയ പോലെ ജാസ്മിൻ ഒന്ന് പുളഞ്ഞു … അവളുടെ വിളറി വെളുത്ത മുഖം അവൻ കണ്ടില്ല, അതിനു മുൻപേ അവൻ റൂമിൽക്കയറി വാതിൽ ചാരിയിരുന്നു …

യാന്ത്രികമായി ലൈറ്റുകൾ ഓഫാക്കി അവൾ കിടപ്പുമുറിയിലേക്ക് നടന്നു …

ഷാനു ആരാണെന്നും തന്റെ ജീവിതത്തിൽ അവനുണ്ടായിരുന്ന സ്ഥാനം എന്താണെന്നും അവളാ നിമിഷം തിരിച്ചറിഞ്ഞു … എന്നാലും വിട്ടുകൊടുക്കാൻ അവളുടെ മനസ്സ് ഒരുക്കമല്ലായിരുന്നു … ഒരുപാടു കാലം അവനാ രീതിയിൽ പോകാൻ കഴിയില്ലെന്ന് അവൾ കണക്കുകൂട്ടി … അവൾ ഫോണെടുത്ത് അവന്റെ മെസ്സേജുകൾ വെറുതെ നോക്കി … തന്നെ ദേഷ്യം പിടിപ്പിക്കുന്ന ഒന്നും അവളതിൽ കണ്ടില്ല, ഇനി താൻ ക്ഷമിച്ചു എന്ന് പറയാത്തതിനാണോ അവൻ ഇങ്ങനെ പെരുമാറുന്നത് എന്ന് അവൾക്ക് സംശയം തോന്നി …

ഞാൻ ക്ഷമിച്ചു , എന്നെഴുതിയിട്ട് കുറച്ചു നേരം അവളതിൽ നോക്കി കിടന്നു , സെൻഡിംഗ് മാർക്ക് പ്രസ്സ് ചെയ്യാൻ അവൾക്കു തോന്നിയില്ല , അവളത് ക്ലിയർ ചെയ്തു, പല വാക്കുകൾ എഴുതിയിട്ടും അവൾക്കൊരു തൃപ്തി കിട്ടിയില്ല …. ഇനി താനാരോടെങ്കിലും പറയുമോ എന്നൊരു പേടി അവന്റെ ഉള്ളിൽ ഉണ്ടാവാതിരിക്കാൻ അവളിത്രയും എഴുതി …

” ഞാനാരോടും പറഞ്ഞിട്ടില്ല … പറയുകയുമില്ല ….” അവൾ സെൻസിംഗ് മാർക്ക് തൊട്ടു. രണ്ട് ടിക്ക് വീണതവൾ കണ്ടു …

രണ്ടു മൂന്ന് പ്രാവശ്യം അവൾ ഫോൺ ഇടവിട്ടു നോക്കിയെങ്കിലും ബ്ലൂ ടിക്ക് അവൾക്ക് കാണാൻ സാധിച്ചില്ല … അവൻ കണ്ടാൽ ഉപ്പ പറഞ്ഞ കാര്യം കൂടി പറയാമെന്ന് അവൾ കരുതി.    അവനുറങ്ങിയെന്ന് കരുതി അവൾ ഫോൺ ടേബിളിലേക്ക് വെച്ചു കിടന്നു … വിളിക്കാൻ തുടങ്ങിയ കാലം മുതൽ , അങ്ങനെ മാഷിനെ വിളിക്കാൻ മറന്നൊരു ദിവസം ജാസ്മിനുണ്ടായി …

പുലർച്ചെ പീരിയഡ് ആയതറിഞ്ഞാണ് ജാസ്മിൻ എഴുന്നേറ്റത്… അവൾ പാഡുമായി പുറത്തെ ബാത്റൂമിലേക്ക് പോയി .. അത്തരം സമയങ്ങളിൽ അവൾ പുറത്തു പോയേ കുളിക്കാറുള്ളൂ ..  കുളിയും കഴിഞ്ഞ് രാവിലത്തെക്കുള്ള ഭക്ഷണവും ഉണ്ടാക്കി വെച്ച് അവൾ വന്ന് വീണ്ടും കിടന്നു … വെറുതെ ഫോണെടുത്തു നോക്കിയപ്പോൾ ഷാനു മെസ്സേജ് റീഡ് ചെയ്തിരിക്കുന്നതായി കണ്ടു ..

മോളിയെ കുളിപ്പിച്ചൊരുക്കി വിടാൻ നേരം ഷാനു പുറത്തു നിന്ന് കുളി കഴിഞ്ഞു വരുന്നതവൾ കണ്ടു .. അവൻ ഇറങ്ങിപ്പോകുന്നത് അവൾ കണ്ടിരുന്നില്ല …

“മോളിയെ ഞാൻ കൊണ്ടാക്കിക്കോളാം…” അവൻ പറഞ്ഞു …

“നീയെവിടെപ്പോകുന്നു ….?” അവൾക്ക് ചോദിക്കാതിരിക്കാനായില്ല ..

” കോളേജിലൊന്നു പോകണം , മിഥുൻ പറഞ്ഞിരുന്നു … ” ഷാനു മുറിക്കകത്തേക്ക് കയറി ..

തന്റെ ക്ഷമ നശിച്ചു തുടങ്ങിയത് ജാസ്മിൻ അറിഞ്ഞു തുടങ്ങിയിരുന്നു …

ഭക്ഷണ ശേഷം മോളിയേയും കൂട്ടി ഷാനു പോയിക്കഴിഞ്ഞതോടെ അവളാകെ തകർന്നു ….

ഒരു വശത്ത് പീരിയഡിന്റെ അവശത ..

മറുവശത്ത് മാനസിക പിരിമുറുക്കം …

കുറച്ചു കഴിഞ്ഞപ്പോൾ മാഷ് അവളെ വിളിച്ചു … മുംതാസിന് കുറവുണ്ടെന്നും നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ വരുമെന്നും വന്നാൽ ഒരു സ്ഥലം വരെ പോകണമെന്നും ഷാഹിറിനോട് അനുവാദം ചോദിച്ചു വെക്കാനും മാഷവളോട് പറഞ്ഞു.  ജാസ്മിൻ എല്ലാം മൂളിക്കേട്ടു … മാഷെന്നല്ല, ആരു പറഞ്ഞാലും മനസ്സിലാകാത്ത ഒരു മാനസികാവസ്ഥയിലായിരുന്നില്ല അവൾ … ഷാഹിർ വിളിച്ചപ്പോൾ അവളത് പറഞ്ഞു. മാഷിന്റെ കൂടെ പോകുന്നതിൽ ഷാഹിർ ഒരെതിർപ്പും പറഞ്ഞില്ലെന്ന് മാത്രമല്ല, അവരെ ശ്രദ്ധിക്കുക കൂടി വേണമെന്ന് പറഞ്ഞേല്പിക്കുകയും ചെയ്തു … ഷാനുവിനോട് ബൈക്കിന്റെ കാര്യത്തിനായി അയാളെ ഇന്നു തന്നെ വിളിക്കാൻ ഷാഹിർ പറഞ്ഞു.

സത്യത്തിൽ അവളാ കാര്യം മറന്നു പോയിരുന്നു … ഷാഹിറിന്റെ കോൾ കട്ടായ ശേഷം അവൾ ഷാഹിർ വിട്ട നമ്പർ ഷാനുവിന്റെ വാട്സാപ്പിലേക്കിട്ടു… അതിനു ശേഷം അവനെ വിളിച്ചു … അവൾ വിളിച്ചപ്പോൾ അവൻ എടുത്തില്ല, തിരിച്ചു വിളിക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *