ഖൽബിലെ മുല്ലപ്പൂ – 1 6അടിപൊളി  

” ഞാൻ ചപ്പാത്തിയും കുറുമയും കൊണ്ടുവന്നിട്ടുണ്ട് … “ജാസ്മിൻ പറഞ്ഞു …

” ഞാൻ ഉണ്ടാക്കിയിരുന്നു മോളെ … ”

” അത് സാരമില്ല … കാസറോളിലാ , ഞാൻ കിച്ചണിലേക്ക് വെച്ചേക്കാം ” പറഞ്ഞു കൊണ്ട് ബാഗിൽ നിന്ന് പാത്രങ്ങൾ എടുത്തു കൊണ്ട് ജാസ്മിൻ അടുക്കളയിലേക്ക് കയറി.

രണ്ടു മുറിയും ചെറിയ ഹാൾ, ചെറിയ സിറ്റൗട്ട്, ഇടത്തരം അടുക്കള.. അതായിരുന്നു ആ വീട് .

മാഷും ഷാനുവും ഷാനുവിന്റെ വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാസ്മിൻ കിച്ചണിലായിരുന്നു …

ഇടയ്ക്ക് ഉറക്കം ഞെട്ടിയുണർന്ന മോളിയെ ഷാനു മറ്റേ മുറിയിലെ ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി.

” ഞാൻ ഉമ്മയുടെ മുറിയിൽ കിടന്നോളാം, മാഷേ …”കിച്ചണിൽ നിന്ന് ഹാളിലേക്കു വന്നു കൊണ്ട് ജാസ്മിൻ പറഞ്ഞു

” അത് വേണ്ടേ  മോളെ … അവൾക്ക് മറ്റാരും അടുത്ത് കിടക്കുന്നത് അത്ര പിടിക്കില്ല , മറ്റൊരാളുടെ ഗന്ധം പോലും അവൾക്ക് ചില സമയങ്ങളിൽ പിടിക്കില്ല … “

ജാസ്മിൻ പിന്നെ തർക്കത്തിനു നിന്നില്ല … അവൾ ഫ്ലാസ്ക്കിൽ ചൂടു വെള്ളവും മറ്റൊന്നിൽ കട്ടൻ ചായയുമിട്ട് മാഷിന്റെ മുറിയിലേക്ക് വെച്ചു.

“നിങ്ങൾ കിടന്നോളൂ …..” മുഖത്തിരുന്ന കണ്ണട ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് മാഷ് കസേരയിൽ നിന്ന് എഴുന്നേറ്റു .

പുറത്ത് മഴ വീണ്ടും ശക്തിയാർജ്ജിച്ചിരുന്നു … കൊള്ളിയാന്റെ മിന്നലൊളികൾ ജനൽപ്പാളികളിൽ തൊട്ടുപോയി.

“കിടക്കാം ….” തട്ടം കൊണ്ടു തന്നെ ഇരു  കൈകളുമുയർത്തി മുടി കെട്ടിക്കൊണ്ട് ജാസ്മിൻ പറഞ്ഞു.

ഷാനു അത് കേട്ട ഭാവം നടിച്ചില്ല … ഒന്നുകൂടി അവനെ നോക്കിയ ശേഷം ജാസ്മിൻ മോൾ കിടക്കുന്ന മുറിയിലേക്ക് കയറി …

ഷാനു ടേബിളിലിരുന്നെ ഫോൺ എടുത്തു കൊണ്ട് കസേരയിലേക്ക് ചാഞ്ഞു.

പ്ലസ് ടു പാസ്സായാൽ ഒരു പുതിയ ബൈക്ക് ഉപ്പയോട് പറഞ്ഞു വാങ്ങിത്തരാമെന്ന് പറഞ്ഞതാണ് ഉമ്മ …  ഇപ്പോൾ ഉള്ളത് ഒരു പഴയ മോഡൽ ആക്റ്റീവയും വാഗൺ ആർ കാറും … രണ്ടും ഉപ്പ ഗൾഫിൽ നിന്ന് രണ്ടാം തവണ വന്നപ്പോൾ സെക്കന്റ് ഹാന്റ് വാങ്ങിയതാണ്,  ആ തവണ വന്നപ്പോഴാണ് തന്നെ ഡ്രൈവിംഗും പഠിപ്പിച്ചത്.  ആ സമയം കുറച്ചധികം കാലം ഉപ്പ നാട്ടിലുണ്ടായിരുന്നു.   എട്ടാം ക്ലാസ്സ് വര ഈ വീട്ടിൽ നിന്നാണ് താൻ പഠിച്ചിരുന്നത്. അതിനു ശേഷമാണ് കണിയാമ്പറ്റയിലുള്ള ഉപ്പയുടെ തറവാടു വിഹിതം വഴക്കിട്ടു വാങ്ങി തരുവണയിൽ താമസം തുടങ്ങിയത് … ഉപ്പയുടെ സുഹൃത്തുക്കളും മാഷുമല്ലാതെ ആരും തന്നെ ഹൗസ് വാമിങ്ങിനോ അതിനു ശേഷമോ വന്നിട്ടില്ല … അതെന്താണെന്ന് പലയാവർത്തി ഉമ്മയോട് ചോദിച്ചിട്ടുണ്ടെങ്കിലും ഇതു വരെ വ്യക്തമായ ഒരുത്തരം കിട്ടിയിട്ടില്ല …. ഉപ്പ പാവമാണ്, എപ്പോൾ ഫോൺ വിളിച്ചാലും ഉമ്മയെ നോക്കണം , ഉമ്മ പാവമാണ്, ഉമ്മയ്ക്ക് ആരും ഇല്ല എന്നൊക്കെ പറയാറാണ് പതിവ്. അതു പോലെ തന്നെ ഉമ്മയെ താൻ കെയർ ചെയ്യാറുമുണ്ട്. തന്നോട് ദേഷ്യം കാണിക്കുമെങ്കിലും ഉമ്മ പാവവും പേടിത്തൊണ്ടിയുമാണെന്ന് ഷാനു ഓർത്തു.

വീടു വാങ്ങിയ വകയിൽ കുറേ കടങ്ങളുണ്ട് എന്ന് ഉമ്മ പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കോളജിലേക്ക് പോകുമ്പോൾ ഒരു പുതിയ ബൈക്ക് ഉള്ളത് വല്ലാത്തൊരു അന്തസ്സ്‌ തന്നെയാണ് …

ആ… പഴഞ്ചൻ സ്കൂട്ടിയെങ്കിൽ സ്കൂട്ടി … വെറുതെ ഉറക്കം കളയണ്ട .. ഷാനു കസേരയിൽ നിന്ന് എഴുന്നേറ്റതും ഫോൺ വൈബ്രേറ്റർ ഇരമ്പി ..

നോക്കിയപ്പോൾ ജാസീമ്മ കാളിംഗ് ….

ങ്ഹും … വിളിക്കുന്നുണ്ട് , വെയ്റ്റിട്ടാൽ ചിലപ്പോൾ കാര്യം നടന്നേക്കും … ഷാനു വാതിൽക്കലേക്ക് നോക്കി. അവിടെ അവനെ നോക്കി മന്ദഹസിച്ചു കൊണ്ട് ജാസ്മിൻ നിൽപ്പുണ്ടായിരുന്നു.

ചെറിയ ഒരു ചമ്മലോടെ ഷാനു നിലത്തേക്ക് മുഖം താഴ്ത്തി ..

“ഹാളിലെ ലൈറ്റ് ഓഫാക്കിയിട്ടു പോരാൻ വിളിച്ചതാ …” പറഞ്ഞു കൊണ്ട് ജാസ്മിൻ തിരിഞ്ഞു. ഹാളിലെ ലൈറ്റ് ഓഫാക്കി ജാസ്മിന് പിന്നാലെ ഷാനു ചെന്നു. കട്ടിലിൽ ഭിത്തിയുടെ വശത്തേക്ക് ചരിഞ്ഞു മോളി കിടക്കുന്നു … ജാസ്മിൻ അവളുടെയടുത്തേക്ക് നീങ്ങിക്കിടന്നു. ഒന്ന് സംശയിച്ചു നിന്ന ശേഷം ഷാനു കട്ടിലിന്റെ ഇങ്ങേയറ്റത്ത് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *