ഖൽബിലെ മുല്ലപ്പൂ – 1 6അടിപൊളി  

” ലൈറ്റണച്ചേക്ക് ….”

ഷാനു കൈയെത്തിച്ച് ലൈറ്റണച്ച ശേഷം ബെഡ്ഡിലേക്ക് കിടന്നു … ബെഡ്ഡ് ലാംപിന്റെ നനുത്ത വെട്ടം മാത്രം മുറിയിൽ പരന്നു …

നിമിഷങ്ങൾ കടന്നുപോയി …..

വീണ്ടും ഒരു മിന്നൽ ജനൽപ്പാളികളെ തൊട്ടു പോയി … മോളിയോട് ചേർന്നാണ് ഉമ്മ കിടക്കുന്നത് എന്ന് ശ്വാസനിശ്വാസങ്ങളിൽ നിന്ന് ഷാനുവിന് മനസ്സിലായി …

“ഉമ്മാ ……” ഷാനു വിളിച്ചു

പ്രതികരണമില്ല …

“ജാസൂമ്മാ …..” ഇത്തവണ അവൾ വിളി കേട്ടു.

” ഹൂം…..”

“ന്നാലും ഇങ്ങളെന്ന പറ്റിച്ചില്ലേ ….”

“ഹും … ”

” എന്തൊക്കെയായിരുന്നു എന്നോട് പറഞ്ഞത് …?

” എന്താ പറഞ്ഞത് …?”

” ങ്ങക്കോർമ്മയുണ്ടാവൂല്ല…” ദേഷ്യത്തോടെ ഷാനു പറഞ്ഞു.

“ആ… ഞാനോർക്കണില്ല … ”

” ണ്ടാവൂല്ല…. ഇനി ഞാനും ഒന്നും ഓർക്കാതിരുന്നാൽ മതിയല്ലോ ….”

” ഇയ്യ് പറയാതെങ്ങനാ ഞാനറിയാ …”

“വേണ്ട … അറിയണ്ട … “ഷാനു തിരിഞ്ഞു കിടന്നു….

“ഷാനൂ ….”

വിളി കേൾക്കാത്ത പോലെ ഷാനു ഒന്നുകൂടി ചുരുങ്ങിക്കൂടി കിടന്നു….

“ഷാ ……” അത് ഷാനുവിന് അവഗണിക്കാനായില്ല. കാരണം അത്രത്തോളം സ്നേഹം കൂടുമ്പോഴാണ് ഉമ്മ അങ്ങനെ വിളിക്കുക …

“ഉം ….”

” വിളി കേൾക്കെടാ ….” ചെറിയ കൊഞ്ചലോടെ അവനു നേരെ തിരിഞ്ഞ് അവൾ പറഞ്ഞു …

“ങ്ഹൂം….” ഷാനു മൂളി …

” സാധാരണ അങ്ങനെയല്ലല്ലോ ഇയ്യ് വിളി കേൾക്കണത് …? ഇതെന്തു പറ്റി ?”

” ഷാ……” അവൾ വീണ്ടും വിളിച്ചു….

” പറ ജാസൂമ്മാ …..”

“അങ്ങനെ പോരട്ടെ … “ജാസ്മിൻ ശരീരം നേരെയാക്കി ഒന്നിളകി കിടന്നു …

” നേരത്തെ ഇയ്യെന്താ പറഞ്ഞു വന്നത് ….? പറ …?”

“ആ… എനിക്കറിയില്ല …. ഇങ്ങളല്ലേ പറഞ്ഞത് … ”

” നിയ്ക്ക് ഓർമ്മയില്ലാഞ്ഞിട്ടല്ലേ അന്നോട് പറയാൻ പറഞ്ഞത് … ”

” ആ … എനിയ്ക്കും ഓർമ്മയില്ല ….” ഷാനു ഡിമാന്റിട്ടു …

” എന്നാൽ വേണ്ട … കിടന്നുറങ്ങാൻ നോക്ക് ….” പറഞ്ഞിട്ട് ജാസ്മിൻ തിരിഞ്ഞു കിടക്കാനൊരുങ്ങിയതും ഷാനു പെട്ടെന്ന് തിരിഞ്ഞു ഉമ്മയുടെ കയ്യിൽ പിടിച്ചു …

” എന്താ ഓർമ്മ വന്നോ….?” ചെറിയ ചിരിയോടെ അവൾ ചോദിച്ചു …

“കളിയാക്കിക്കോ…. ആവശ്യം ന്റെ ആയിപ്പോയില്ലേ …”

” ഓർമ്മ വന്നെങ്കിൽ പറ … ” അവൾ തിടുക്കം കൂട്ടി …

” അത് … അത് , പുത്തൻ ബൈക്ക് കിട്ടിയാൽ മോളീനെ സുജാന്റിയുടെ ഡേ കെയറിലാക്കിയിട്ട് നമുക്ക് ചെമ്പ്രയിലും എടയ്ക്കൽ ഗുഹയിലൊക്കെ പോകാമെന്ന് ജാസൂമ്മ പറഞ്ഞീരുന്നു ….”

” പുത്തൻ ബൈക്കോ ….?”

” ങ്ഹാ… ബുള്ളറ്റ് …. പ്ലസ് ടു ജയിച്ചാല് … ”

“എന്ന് പറഞ്ഞു …?”

” ങ്ഹാ… കൊറേയായി ….”

“കൊറേയായതൊക്കെ ഇയ്യ് ഓർത്തിരിക്കുകയാണോ ?”

“പിന്നെ ഇത് ഓർക്കാതിരിക്കുവാൻ പറ്റുമോ ….?”

” ന്നാ ഇയ്യ് അതോർത്തു കിടക്ക് … ഞാനുറങ്ങാൻ പോണ് ..” ജാസ്മിൻ വീണ്ടും കിടക്കാനാഞ്ഞു.

“പ്ലീസ് ഉമ്മാ ….”

” എന്തേ ….?”

“ഉപ്പയോട് ഒന്നു പറ ജാസൂമ്മാ ….”

“പ്ലീസ് ….”

“എന്ത് …..?”

” ദേ ഞാനൊരു കുത്തുവച്ചു തരും കേട്ടോ …..” ഷാനു ദേഷ്യത്തോടെ അവളുടെ കണ്ണിനു നേരെ രണ്ടു വിരൽ കുത്തുന്നതു പോലെ കാണിച്ചു.

” എന്നാൽ പിന്നെ അതാദ്യം ….” ജാസ്മിൻ ശരീരം നേരെയാക്കി കിടന്നു …

ഷാനു സഹികെട്ട് തിരിഞ്ഞു കിടന്നു … നിമിഷങ്ങൾ കടന്നുപോയി …

“ഷാനൂ….” അവൾ വിളിച്ചു… അവൻ പ്രതികരിച്ചില്ല …

“ഷാ …..”

” ന്നെ അങ്ങനെ വിളിക്കണ്ട ….” അവൾ വിളി പൂർത്തിയാക്കുന്നതിനു മുൻപ് അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

” അനക്കെത്ര വയസ്സായെടാ പൊട്ടൻഷാനൂ….?”

സന്ദർഭോചിതമല്ലാത്ത ആ ചോദ്യം കേട്ട് ഷാനു ഒന്നമ്പരന്നു … അവനിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ അവൾ തുടർന്നു …

” ഉപ്പയുടെ വീട്ടിൽ നിന്ന് ഒരു കൊല്ലം , കൊറോണ കാരണം ഒരു കൊല്ലം , അങ്ങനെ മൊത്തം രണ്ട് വർഷം … അങ്ങനെ പതിനേഴും രണ്ടും പത്തൊമ്പതു വയസ്സ് ….” അവൾ ഒന്നു നിർത്തി തുടർന്നു …

” ഇത്ര പ്രായമൊന്നും വേണ്ട ആൺകുട്ട്യോള് ഉപ്പമാരോട് ഓരോന്ന് പറഞ്ഞു മേടിച്ചെടുക്കാൻ … ”

ഇപ്പോഴാണ് ഷാനുവിന് ശരിക്കും കത്തിയത് … തനിക്കു വേണമെങ്കിൽ താൻ തന്നെ ഉപ്പയോട് പറഞ്ഞു വാങ്ങിക്കോളാൻ …

” അത് പിന്നെ ഞാൻ എല്ലാക്കാര്യങ്ങളും ഇങ്ങളോടല്ലേ പറയാ …..” ഷാനു പെട്ടെന്ന് തിരിഞ്ഞു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *