ജിന്‍സി മറിയം – 3

രാത്രി 12.20  നു ജിന്‍സിയുടെ ഫ്ലൈറ്റ് പുറപ്പെട്ടപ്പോള്‍ നാലഞ്ച് മണികൂര്‍ ഉള്ളില്‍ തന്നെ പോകാന്‍ ഉള്ള സെറ്റപ്പ് റെഡിയാകും എന്ന് കരുതിയില്ല. വെളുപ്പിന് നാലരക്ക് ഒരുപാടു ആശങ്കയോടെ ഒരു പ്രൈവറ്റ് ജെറ്റില്‍ മൂന്നാല് പേര്‍ക്കൊപ്പം കയറുമ്പോള്‍ എപ്പോള്‍ ഹോംഗ്കോങ്ങില്‍ എത്തും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആ ഫ്ലൈറ്റ് വേഗം തന്നെ മറ്റൊരു എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അവിടെ നിന്നാണു ഞങ്ങള്‍ക്കുള്ള ഫ്ലൈറ്റ്. അതികം വൈകാതെ ഫോര്‍മാലിറ്റിസ് തീര്‍ത്തു വെളുപ്പിനെ ഏഴു മണിക്ക് വിമാനം കയറി. അന്നൊരു ചൊവ്വാഴ്ചയായിരുന്നു.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെ Quarantine  അറേഞ്ച് ചെയ്ത അപ്പാര്ട്ട്മെന്റില്‍ എത്തുമ്പോള്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ഒരു യാത്രയായിരുന്നു കഴിഞ്ഞത്. വേറെ ബുദ്ധിമുട്ട് ഇല്ലെങ്കിലും അത്ര നേരം വിമാനത്തില്‍ മാത്രം ഇരിക്കുക എന്നത് ആദ്യത്തെ അനുഭവം ആയിരുന്നു.മലേഷ്യ ഉള്‍പ്പെടെ പല  സ്ഥലങ്ങളില്‍ ലാന്‍ഡ്‌ ചെയ്തും ടേക്ക് ഓഫ് ചെയ്തുമായിരുന്നു യാത്ര.

ഇടയ്ക്കു എവിടെയോ വച്ച് ജിന്‍സിയുടെ മെസേജ് വന്നിരുന്നു. അവള്‍ ബുധന്‍ രാവിലെ എത്തിയെന്നുണ്ടായിരുന്നു മെസേജില്‍. നന്ദി ഒക്കെ ഉണ്ടായിരുന്നു എങ്കിലും അവസാന വരികള്‍ ദുരൂഹമായി തോന്നി.

“ഇനി നമ്മള്‍ ഒരിക്കലും കാണാതിരിക്കുന്നതാണ് മാഷെ നല്ലത്.” കടം എല്ലാം വീട്ടും. ഒന്നും വിചാരിക്കല്ലേ മാഷെ.  സോറി.

അവള്‍ പറ്റിച്ചല്ലോ എന്ന് ചിന്തിക്കാന്‍ തോന്നിയില്ല. കണ്ഫ്യുഷന്‍ ആയെങ്കിലും റിപ്ലെ ചെയ്യാന്‍ തോന്നിയില്ല.

നല്ല ക്ഷീണം ഉള്ളതിനാല്‍ ഞാന്‍ കുളിച്ചു വന്നു അച്ഛനും, വൈഫിനും, അന്‍സാറിനും എത്തിയെന്ന വിവരം മെസേജ് അയച്ച ശേഷം ബെഡ്ഡിലേക്ക് മറിഞ്ഞു. കിടന്നപ്പോള്‍ ജ്യോക്ക് കൂടി മെസേജ് അയക്കാം എന്നോര്‍ത്തത്. അവള്‍ക്കും എത്തിയ വിവരം മെസേജ് ചെയ്തു കിടന്നു. നല്ല ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി.

റൂമിലെ ഫോണ്‍ അടിക്കുന്നത് കേട്ടാണ് രാവിലെ ഉണര്‍ന്നത്. ഉറക്കചടവോടെ ഫോണ്‍ ചെവിയില്‍ വച്ചു. അപ്പുറത്ത് ജ്യോ ആയിരുന്നു. സര്‍ രാത്രി മുതല്‍ വിളിക്കാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ ഫോണ്‍ സ്വിച് ഓഫ് ആണ്. ഗസ്റ്റ് ഇന്നലെ  രാത്രി റൂമില്‍ ബോധം കെട്ടു കിടക്കുകയായിരുന്നു. എനിക്കൊന്നും മനസിലായില്ല.

ഹലോ ജ്യോ, കാം ഡൌണ്‍. എനിക്കൊന്നും മനസിലായില്ല. ആര് ഹോസ്പിറ്റലില്‍,  ഏതു ഗസ്റ്റ്.? നീ കൂള്‍ ആയി കാര്യം പറ.

യുവര്‍ ഗസ്റ്റ് ലേഡി. മറിയം ജിന്‍സി, ഫ്രം ഇന്ത്യ. അവള്‍ ഹോസ്പിറ്റലില്‍ ആണ്. ഡിന്നര്‍ കൊടുത്തത് വളരെ ലേറ്റ് നൈറ്റില് റൂമിന്‍റെ പുറത്തു കണ്ടപ്പോള്‍ ജീവനക്കാര്‍ ഡോര്‍ മുട്ടിയിട്ട് തുറന്നില്ല. അവര്‍ വേറെ കീ വച്ച് തുറന്നു നോക്കിയപ്പോള്‍ ബോധം ഇല്ലാതെ കിടക്കുന്നു. ഡോകടര്‍ വന്നു ചെക്ക് ചെയ്തു. ഇപ്പോള്‍ പേടിക്കാനില്ല ബോധം ഉണ്ട്. ഫുഡ് കഴിക്കാത്തത് കൊണ്ടാണ് എന്നാണ് പറയുന്നത്.

ഓ മൈ ഗോഡ്. സ്ക്രൂവ്ഡു. വാട്ട് ഹാപ്പന്‍ ടു ഹേര്‍?

ഡോണ്ട് നോ മിസ്റ്റര്‍ ശ്യാം. നിങ്ങള്‍ അവളോട്‌ സംസാരിക്കു. ഇപ്പോള്‍ വേണ്ട ഇപ്പോള്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു.

ജ്യോ അവള്‍ എവിടെയാണ് താമസിക്കുന്നത് ?

നിങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ ആണ്. വേറെ ബില്‍ഡിങ്ങില്‍ ആണ്. ഇപ്പോള്‍ ഹോട്ടല്‍ ക്ലിനിക്കില്‍ ആണ്. അവള്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ നിങ്ങളുടെ ബ്ലോക്കില്‍ തന്നെ മാറ്റാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

അതെന്തിനാണ് അങ്ങനെ പറഞ്ഞത് . ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു.

സര്‍ അത് ഹോട്ടലുകാര്‍ പറഞ്ഞു അവര്‍ക്ക് അവളെ അവിടെ താമസിപ്പിക്കാന്‍ പറ്റില്ല ഏതെങ്കിലും ഗവര്‍മെന്റ് സെന്ററില്‍ മാറ്റണമെന്ന്. അപ്പോള്‍ എനിക്ക് പറയേണ്ടി വന്നു നിങ്ങള്‍ ആണ് അവരുടെ കെയര്‍ ടേക്കര്‍ എന്ന്. നിങ്ങളുടെ റൂമിന് അടുത്തേക്ക് മാറ്റിയാല്‍ മതി. എന്ത് വേണമെന്ന് അറിയാന്‍ ഞാന്‍ കുറെ വിളിച്ചു. ഫോണ്‍ ഓഫ് ആയിരുന്നു. ഹോട്ടല്‍ ഫോണില്‍ പല തവണ വിളിച്ചിട്ടും എടുത്തില്ല. വേറെ വഴിയില്ലായിരുന്നു സര്‍.

ഞാന്‍ അത്ര ഉറക്കം ആയിരുന്നു എന്ന് എനിക്ക് അത്ഭുതം തോന്നി. ജ്യോ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്യുന്ന ആളാണ്. അതുകൊണ്ട് അവളെ കുറ്റം പറയാന്‍ ആവില്ല.

സാരമില്ല ജ്യോ. അവള്‍ ഉണര്‍ന്നു കഴിഞ്ഞു എന്നോട് സംസാരിക്കാന്‍ ഹോട്ടലുകാരോട് പറയു. ഞാന്‍ വേണ്ടപോലെ ചെയ്തോളാം. സോറി ടു ട്രബിള്‍ യു ജ്യോ. താങ്ക്സ്.

മൈ പ്ലഷര്‍ സര്‍, ഇറ്റ്സ് പാര്‍ട്ട്‌ ഓഫ് മൈ ജോബ്‌. താങ്ക്സ് ബൈ സര്‍.

ഞാന്‍ മൊത്തം വട്ടായ പോലെ ആയി. ഒന്നും മനസിലാകുന്നില്ല. ജിന്‍സിക്ക് ഇതേ ഹോട്ടലില്‍ തന്നെ Quarantine  എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. വേറെ ഹോട്ടല്‍ നോക്കണം എന്ന് പ്രത്യേകം പറയാത്തത് കൊണ്ട് അങ്ങനെ ജ്യോ ചെയ്തത് എന്ന് മനസിലായി. അതുമല്ല എനിക്ക് വേണ്ടപ്പെട്ട ആരോ ആണെന്ന് അവള്‍ കരുതിക്കാണും. അവളെ കുറ്റം പറയാന്‍ പറ്റില്ല. എന്‍റെ സീറ്റ് ഒക്കെ കൊടുത്തു കൊണ്ട് വന്നതല്ലേ. അനുഭവിക്കുക തന്നെ.

എണീറ്റ് എന്‍റെ ഫോണ്‍ എടുത്തു ചാര്‍ജ് ചെയ്യാന്‍ കുത്തി ഇട്ടു. ടോയ്ലറ്റില്‍ പോയി പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു. ഒന്ന് ആലോചിക്കണം എന്ന് തോന്നി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പാനിക് ആകരുത് എന്നറിയാം. ഒരു കോഫി ഉണ്ടാക്കുന്ന നേരം കൊണ്ട്  തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു ഏകദേശ ഐഡിയ മനസ്സില്‍ കണ്ടു. ഡോര്‍ തുറന്നു പുറത്തു കൊണ്ട് വച്ചിരുന്ന ബ്രേക്ക് ഫാസ്റ്റ് എടുത്തു അകത്തു വച്ചു. കോഫിയുമായി ഫോണിനു അടുത്തേക്ക് വന്നിരുന്നു. ഫോണ്‍ അല്പം ചാര്‍ജ് ആയിരുന്നു, ഓണ്‍ ചെയ്തു വച്ച ശേഷം കോഫി ഊതി കുടിക്കാന്‍ തുടങ്ങി.

ഫോണ്‍ ഓണ്‍ ആയി വന്നപ്പോള്‍ തന്നെ മെസേജുകള്‍ ചറ പറ വരുന്ന ശബ്ദം വന്നു തുടങ്ങി. ഒന്നും നോക്കാന്‍ മനസ് വന്നില്ല. അലസമായി കോഫി കുടിച്ചുകൊണ്ട് ചിന്തയില്‍ മുഴുകി.

ഫോണ്‍ കയ്യിലെടുത്തു മേസേജുകള്‍ക്ക് റിപ്ലെ കൊടുത്തു. മെസേജ് സ്ക്രോള്‍ ചെയ്തു വരുമ്പോള്‍ ജിന്‍സിയുടെ മെസേജ് ഉണ്ടായിരുന്നു.

മാഷെന്താ റിപ്ലെ ഇടാത്തത്. കാണണ്ടന്നല്ലേ പറഞ്ഞത്. മെസേജ് അയക്കരുതെന്നല്ല മാഷെ. മാഷ് എപ്പഴാ വരുന്നത്. ഫ്ലൈറ്റ് കിട്ടിയില്ലേ? ഇവിടെ ഭയങ്കര ബോര്‍ ആണ്. ഉറങ്ങാനും സാധിക്കുന്നില്ല. വട്ടു പിടിക്കുന്നത്‌ പോലെ മാഷെ. പ്ലീസ് വന്നാല്‍ പറയണേ. മാഷിന് വരാന്‍ പറ്റിയില്ലെന്നോര്‍ത്തു എനിക്ക് ടെന്‍ഷന്‍ ആകുന്നു. ടേക്ക് കെയര്‍ മാഷെ. മിസ്‌ യു.

ഞാന്‍ മൊത്തം കണ്ഫ്യുഷന്‍ ആയി. ഇവളെ മനസിലാകുന്നില്ലല്ലോ. ഇവള്‍ക്ക് വല്ല അസുഖവും ഉണ്ടോ ആവൊ. എന്തായാലും വരുന്നിടത്ത് വച്ച് കാണാം.

Leave a Reply

Your email address will not be published. Required fields are marked *