ജിന്‍സി മറിയം – 3 Like

നാളെ കൂടി കഴിഞ്ഞാല്‍ പോകാനായി വീണ്ടും RTPCR എടുക്കേണ്ടി വരും. അങ്ങനെ ആണെങ്കില്‍ പുറത്തിറങ്ങാം. പാസ്പോര്‍ട്ടില്‍ അമേരിക്കന്‍ വിസ ഉള്ളതുകൊണ്ട് വിസ പെട്ടന്ന് കിട്ടും. പക്ഷെ ഇവിടെ ഏഴു ദിവസം quarantine  ഇരിക്കേണ്ടി വരും. സഹായിക്കാന്‍ പോയി ഞാന്‍ കുടുങ്ങി എന്ന് എനിക്ക് മനസിലായി. എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.

മെസ്ജെ വന്ന സൌണ്ട് കെട്ടു. ജിന്‍സിയാണ്.

മാഷെ എന്തെടുക്കുവാ.?

ഞാന്‍ ഇവിടെ എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നു.

അവള്‍ തിരിച്ചു കണ്ണ് മിഴിച്ചുള്ള ഇമോജി അയച്ചു.

മാഷെ ഈ ചൈന ആന്റി ചോദിക്കുന്നു അവിടെ ഇരുന്നത് ഹസ്ബന്‍ഡ് ആണോ എന്ന്. ഞാന്‍ ആണെന്ന് പറഞ്ഞു. കുഴപ്പം ഇല്ലല്ലോ.

ഹോ എന്ത് കുഴപ്പം. അവരുടെ മോളെ ഒന്നും ഞാന്‍ കല്യാണം ആലോചിക്കുന്നില്ലല്ലോ.

ഹിഹി അതല്ല മാഷെ. ഞാന്‍ കരഞ്ഞുകൊണ്ട്‌ കെട്ടിപ്പിടിച്ചതു അവര് കണ്ടു, അപ്പോള്‍ അല്ലെന്നു പറഞ്ഞാല്‍ അവര്‍ എന്തെങ്കിലും വിചാരിച്ചാലോ. അതുകൊണ്ട് പറഞ്ഞതാ.

അത് സാരമില്ലഡോ. ഇനി അതോര്‍ത്തു ടെന്‍ഷന്‍ ആകണ്ട. അവരൊന്നും ഇതൊക്കെ വലിയ കാര്യം ആക്കില്ല.

മം.. അത് പിന്നെ മാഷെ എനിക്ക് ശരിക്കും പേടി ഉണ്ട്. ഇവിടെ ഇരുന്നാല്‍ ഒരു കുഞ്ഞു വിമാനം കാണാം. അതിലാണ് പോകുന്നത് എന്ന് അവര്‍ പറഞ്ഞു. എനിക്ക് പേടി തോന്നുന്നു.

എന്തിനു പേടിക്കുന്നത് ?

ഇത്ര ചെറിയ വിമാനം ഒക്കെ അത്ര ദൂരം സേഫ് ആയി പോകുമോ? കടലില്‍ എങ്ങാനും വീണു പോയാലോ ?

അത് ലോങ്ങ്‌ റേഞ്ച് ഫ്ലൈറ്റ് ആണ്. മെയിലില്‍ ഡീറ്റയില്‍സ് ഉണ്ടല്ലോ. ഒറ്റ സ്ട്രെച്ചില്‍ പോകില്ല അവിടെ വരെ. ഇടയ്ക്കു എവിടെ എങ്കിലും നിര്‍ത്തും. താന്‍ പേടിക്കണ്ട.

മം മാത്രം മറുപടി.

ആദ്യം വിളിച്ചപോള്‍ ഉള്ള ബോള്‍ഡ്നസ് ഒക്കെ വെറുതെ ആണല്ലേ? ഇതാണല്ലേ ശരിക്കുള്ള ആള്.

എന്‍റെ മാഷെ, എന്‍റെ ശരിക്കുള്ള സ്വഭാവം അതാണ് കുറച്ചു വര്‍ഷമായി. എന്താന്നറിയില്ല നിങ്ങളോട് ഇപ്പോള്‍ ആ സ്വഭാവം കാണിക്കാന്‍ തോന്നുന്നില്ല. ഞാന്‍ ആദ്യമായി ഒഫിഷ്യല്‍ അല്ലാതെ അങ്ങോട്ട്‌ കേറി മെസേജ് അയക്കുന്ന ആള് മാഷാ. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് എനിക്കറിയാം. ഇനിയും ഞാന്‍ അതുപോലെ പെരുമാറിയാല്‍ കര്‍ത്താവ്‌  പൊറുക്കില്ല.

ഓ അപ്പോള്‍ സഹായിച്ചത് കൊണ്ടും, കര്‍ത്താവു പൊറുക്കില്ല എന്നത് കൊണ്ടും ആണ് ഈ മനം മാറ്റം.

അയ്യോ അങ്ങനെ പറയല്ലേ മാഷെ. ആളുകളെ അടുത്തറിയുമ്പോള്‍ ആണല്ലോ മനസിലാകുന്നത്.

അതെ. അപ്പോള്‍ അടുത്തറിയും മുന്‍പ് ഹാര്‍ഷായി പെരുമാറുന്നത് നല്ലതാണോ ?

മാഷെ ഞാന്‍ ഇങ്ങനെ ആയി പോയി. അതൊക്കെ വലിയ കഥയാണ്.. എപ്പഴെങ്കിലും കാണുമ്പൊള്‍ പറഞ്ഞു തരാം. മാഷിനോട് സംസാരിച്ചപ്പോള്‍ മനസിന്‍റെ ഭാരം കുറഞ്ഞത്‌ പോലെ.

അതിനു ഇനി നമ്മള്‍ കാണുമോ എന്ന് ആര്‍ക്കറിയാം.

അതൊക്കെ കര്‍ത്താവിന്‍റെ കയ്യില്‍ ആണ്. കര്‍ത്താവ് തീരുമാനിച്ചാല്‍ കാണും.

ഓ ശരി. ഞാന്‍ ഒന്നും പറയുന്നില്ല.

മാഷെ അക്കൌണ്ട് നമ്പര്‍ അയച്ചു തരണേ. ഞാന്‍ ഓരോ മാസമായി പറ്റുന്ന പോലെ പൈസ ഇട്ടു തരാം.

ആദ്യം താന്‍ അവിടെ എത്തു. എന്നിട്ട് തരാം അക്കൌണ്ട് ഒക്കെ. ഇപ്പോള്‍ അതൊക്കെ ഓര്‍ത്തു ടെന്‍ഷന്‍ ആകണ്ട.

പൈസ ഞാന്‍ തരും മാഷേ..

പൈസ എനിക്ക് വേണ്ട എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.

വേണ്ടാന്ന് പറഞ്ഞാലും ഞാന്‍ തരും.

ഞാന്‍ വേണ്ടാന്ന് പറയില്ല മോളെ. പേടിക്കണ്ട.

എനിക്ക് പേടി ഇല്ല. ഇപ്പോള്‍ നിങ്ങളോട് എനിക്ക് കൂടുതല്‍ ഇഷ്ടം ഉണ്ട്. പൈസ വേണ്ടാന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ദേഷ്യം വരുമായിരുന്നു.

ഒരു പ്രത്യേക സ്വഭാവം ആണല്ലേ…? ഹഹഹ

അതെ മാഷേ.. ഇത് ഒരെണ്ണം ഉള്ളു ലോകത്ത്.. മാഷെ ബോര്‍ഡിംഗിന് വിളിക്കുന്നു. ഫ്ലൈറ്റില്‍ കയറിയിട്ട് മെസേജ് അയക്കാം.

ഓക്കേ ജിന്‍സി.

ഞാന്‍ ഒരിക്കല്‍ കൂടി ആ മെസേജുകള്‍ മുഴുവന്‍ വായിച്ചു നോക്കി. ഉള്ളില്‍ എന്തോ ഒരു സുഖം തോന്നി. കുറെ സമയം കൂടി അങ്ങനെ ആ മെസേജുകള്‍ ഒക്കെ നോക്കി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *