ജിന്‍സി മറിയം – 3

അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു കോമണ്‍ ഫ്രണ്ടിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഇടയില്‍ അവന്‍ എനിക്ക് എന്തോ കുടിക്കാന്‍ തന്നു. പന്തികേട്‌ തോന്നിയ ഞാന്‍ കുടിച്ചില്ല. കുറച്ചു കഴിഞ്ഞു അവന്‍ എനിക്ക് വായില്‍ ഒരു ഗുളിക പോലെ എന്തോ കൊണ്ട് ഇട്ടു തരാന്‍ ശ്രമിച്ചു. ഞാന്‍ അതും തുപ്പി. അവന്‍ ദേഷ്യം വന്നു എന്നെ പിടിച്ചു തള്ളി. ഞാന്‍ അവിടുന്ന് ഇറങ്ങി പോന്നു. അവിടെ വച്ചാണ് ഞാന്‍ “ഇവ” യെ (ഇവാന്‍ജലില്‍) പരിചയപ്പെടുന്നത്. ഞാന്‍ പുറത്തു ഇറങ്ങി നില്‍ക്കുമ്പോള്‍ ഇവ എനിക്കൊപ്പം ഇറങ്ങി വന്നു കാര്യം തിരക്കി. ഞാന്‍ കരഞ്ഞു പോയി. അവള്‍ എന്നെ ആശ്വസിപ്പിച്ച ശേഷം എന്നെ ഒരു യൂബര്‍ വിളിച്ചു വിട്ടു. അവള്‍ എന്‍റെ നമ്പര്‍ എടുത്ത ശേഷം പറഞ്ഞു നാളെ വിളിക്കാം എന്ന്.

രണ്ടു ദിവസം കഴിഞ്ഞു ഇവ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചു ഷോപ്പിങ്ങിനു പോയി. നല്ല ഫ്രണ്ട്സ് ആയി. ഇടയ്ക്കിടെ കാണാന്‍ തുടങ്ങി. അവള്‍ക്കു ഒരുപാടു ഫ്രണ്ട്സ് ഉണ്ട്.  ഇവ ഒരു മോഡേന്‍ പെണ്ണാണ്‌. അവള്‍ ചെയ്യാത്ത കാര്യങ്ങള്‍ ഒന്നും ഇല്ല. ഒന്നില്‍ കൂടുതല്‍ ബോയ്‌ഫ്രണ്ട്സ് വരെ ഉണ്ട്. ഞാനും അവളെപ്പോലെ ഒക്കെ ആണെന്നാണ് ആദ്യം അവള്‍ കരുതിയത്‌. എന്‍റെ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. ഇപ്പോള്‍ ഉള്ള എന്‍റെ റിലേഷന്‍ നല്ലതിനല്ല. അവന്‍ ആള് ശരിയല്ല. അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന്.

ഞാനും അവനെ ഇനിയും മുന്നോട്ടു കൊണ്ടുപോകണ്ട എന്ന് ഓര്‍ത്തിരുന്നു. ചേച്ചി ഇഷ്ടമുള്ള ആളെ കെട്ടിയാണ് ഞങ്ങളുടെ കുടുംബം തന്നെ ഇങ്ങനെ ആയതു. അതുകൊണ്ട് ഞാന്‍ പപ്പ പറയുന്ന ആളെ കെട്ടാം എന്നൊക്കെ ആലോചിച്ചു തുടങ്ങി.  ഇവ അവനെക്കുറിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. പറയുക മാത്രം അല്ല ഞാന്‍ നേരിട്ട് കാണുകയും ചെയ്തു. ഇവ ലൈഫ് ആസ്വദിക്കുന്ന കൂട്ടത്തില്‍ ആണെങ്കിലും അവള്‍ എന്നെ ഒന്നിനും നിര്‍ബന്ധിച്ചില്ല. അത് മാത്രമല്ല എന്നോട് ഇപ്പോള്‍ ഉള്ളതുപോലെ തന്നെ ജീവിക്കാവു എന്ന് എപ്പഴും പറയും. അവള്‍ ഇങ്ങനെ ഒക്കെ ആയി പോയി. ഇനി മാറാന്‍ ആഗ്രഹം ഇല്ല എന്ന് പറഞ്ഞു.

ഞാന്‍ പോയ പേപ്പര്‍ ട്രൈ ചെയ്യുന്ന കൂട്ടത്തില്‍ തന്നെ ഇവ എനിക്കൊരു പാര്‍ട്ട്‌ ടൈം ജോലി റെഡി ആക്കി തന്നു. ഞാനും ഇവയും, വേറെ രണ്ടു പേരും കൂടി ഒരിടത്തേക്ക് താമസം മാറി. സത്യം പറഞ്ഞാല്‍ എന്‍റെ വിഷമങ്ങള്‍ ഒക്കെ മറന്നത് ആ കാലത്താണ്. ആ സമയത്ത് ഇവ ഇറോട്ടിക് വിഡിയോ ഒക്കെ കാണിച്ചു തരുമായിരുന്നു. അതൊക്കെ കാണാന്‍ ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും എല്ലാം ഒരേപോലെ ഒക്കെ ആയപ്പോള്‍ മടുപ്പായി.

അയ്യോ മാഷെ ബോറായോ എന്നവള്‍ ഇടയ്ക്കു ചോദിച്ചു.

ഞാന്‍ ഇല്ലെന്നു കണ്ണടച്ചു കാണിച്ചു. അവള്‍ കഥ പറയുമ്പോള്‍ ഉള്ള അവളുടെ മുഖം ആസ്വദിച്ചിരിക്കാന്‍ തന്നെ ഒരു സുഖം ഉണ്ട്. ഇടയ്ക്കിടെ അവളുടെ കണ്ണുകള്‍ നിറയുന്നതും ചിലപ്പോള്‍ അവളുടെ മൃദുവായ കവിളില്‍ കൂടി കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നതും കാണാമായിരുന്നു. കണ്ണുനീര്‍ തുടക്കാന്‍ എന്‍റെ മനസ് ആഗ്രഹിച്ചുവെങ്കിലും കൈകള്‍ ചലിച്ചില്ല.

ഈ സമയത്ത് പുറത്തു അനക്കം തോന്നിയത്. ലഞ്ച് കൊണ്ട് വന്നതാണ്‌ എന്ന് മനസിലായി. ഇനി കഥ ഫുഡ് കഴിച്ചിട്ട് പറയാം എന്ന് പറഞ്ഞു ഞാന്‍ എണീറ്റ് പോയി. ആദ്യം ജിന്‍സിയുടെ റൂമിന്‍റെ മുന്നില്‍ വച്ചിരുന്ന ഫുഡ് എടുത്തു അതിനു ശേഷം എന്‍റെ ഫുഡ് എടുത്തു റൂമില്‍ വന്നു. ഫുഡ് കൊണ്ട് വരാന്‍ മാത്രമാണ് ഹോട്ടല്‍ സ്റ്റാഫ് ഈ വഴിക്ക് വരുന്നത്. അതും ഫുള്‍ PPE ഒക്കെ ഇട്ടാണ് വരിക. രണ്ടു ദിവസം കൂടുമ്പോള്‍ ബെഡ് ഷീറ്റ് ടവല്‍ ഒക്കെ മാറ്റി തരും എന്ന് പറഞ്ഞു. അതും അവര്‍ കൊണ്ട് വച്ചിട്ട് പോകുകയേ ഉള്ളു. നമ്മള്‍ മാറിയ ശേഷം പഴയത് പുറത്തു വെക്കണം എന്നാണ് പറഞ്ഞത്.

റൂമില്‍ നോക്കിയപ്പോള്‍ ജിന്‍സിയെ കാണുന്നില്ല. ബാത്‌റൂമില്‍ പോയി കാണും എന്ന് ഓര്‍ത്തു.

ഞാന്‍ ടേബിളില്‍ ഫുഡ് കൊണ്ട് വച്ച് രണ്ടു പ്ലേറ്റ് എടുത്തു വച്ചു.

ബാത്‌റൂമില്‍ നിന്നും തിരികെ വന്ന ജിന്‍സി കിച്ചണിലും ബെഡ്റൂമിലും കയറി നോക്കിയ ശേഷം വന്നു.

നല്ല സെറ്റപ്പ് ആണ് മാഷേ ഇത്. കിച്ചണില്‍ അത്യാവശ്യം കുക്ക് ചെയ്യാന്‍ ഉള്ള പാത്രങ്ങള്‍ ഒക്കെ ഉണ്ടല്ലോ.

ഹഹഹ ഫുഡ് ഉണ്ടാക്കാനുള്ള കുറച്ചു സാധനങ്ങള്‍ ഞാന്‍ ജ്യോയെ കൊണ്ട് വാങ്ങി വച്ചിട്ടുണ്ട്. താന്‍ ഇവിടെ വന്നു കുക്ക് ചെയ്തു കഴിക്കു. വേണ്ടത് എന്താന്ന് പറഞ്ഞാല്‍ ജ്യോ വാങ്ങി എത്തിക്കും.

വേണം മാഷെ മാഷിനും ഞാന്‍ ഉണ്ടാക്കി തരാം. സ്ഥിരം ഇവിടുന്നു തരുന്ന  ഫുഡ് കഴിച്ചാല്‍ വെറുത്തു പോകും.

അത് പൊളിക്കും. താന്‍ കഴിക്കു ഇപ്പോള്‍. കഴിക്കുന്ന കൂടെ ബാകി കഥ പറയു.

മാഷിന് എന്‍റെ കഥ ബോറടിച്ചില്ലേ.

എന്തിനു ബോറടിക്കണം. താന്‍ പറയു. ഇഷ്ടമുള്ളവരുടെ അനുഭവം കേള്‍ക്കുന്നത് ബോറടിയല്ലല്ലോ. ഞാന്‍ മനപൂര്‍വം ഒന്ന് എറിഞ്ഞു നോക്കിയതാണ്. അത് അവള്‍ക്കു ഇഷ്ടമായി എന്ന് മനസിലായി. മുഖം വിടര്‍ന്നു, നാണിച്ച ഒരു പുഞ്ചിരി വിടര്‍ന്നു. ഒപ്പം കണ്ണുകള്‍ ചെറുതായി ചുണ്ടുകള്‍ വിറച്ചു.

പെട്ടന്ന് തന്നെ അവള്‍ അവളെ നിയന്ത്രിച്ചു ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തുകൊണ്ട് പറഞ്ഞു.

ഞാനും ഇവയും എല്ലാമായി ബംഗ്ലൂര്‍ ജീവിതം സന്തോഷമായി പോയിരുന്നു. പോയ പേപ്പര്‍ എഴുതിയെടുത്തു. കുറച്ചു കൂടി നല്ലൊരു ജോലിക്ക് കേറി.

ഈ സമയം ഒരു മിനിറ്റ് എന്ന് പറഞ്ഞു ഞാന്‍ എണീറ്റു പോയി ഒരു വിസ്കി ഒഴിച്ചിട്ടു വന്നു. അവള്‍ അതിലേക്കു സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

തനിക്കു വേണോ ? ഒരെണ്ണം ഒഴിക്കട്ടെ ?

ഇതെന്താ മാഷെ ബ്രാണ്ടി ആണോ?

അല്ല വിസ്കി ആണ്.

എനിക്ക് ബ്രാണ്ടി, വിസ്കി ഒന്നും ഇഷ്ടമല്ല മാഷെ. വൈന്‍, ബിയര്‍ ഒക്കെ ചിലപ്പോള്‍ ഇത്തിരി കഴിക്കും. വോഡ്കയും കഴിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു ബിയര്‍ എടുക്കാം എന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ വേണ്ട മാഷെ. എനിക്ക് ഫുഡ് കഴിക്കുമ്പോള്‍ പറ്റില്ല. മാഷ് നല്ലോണം കുടിക്കും അല്ലെ?

ഹേയ് ഞാന്‍ അങ്ങനെ കുടിക്കില്ല.

ഉവ്വ. ഞാന്‍ കണ്ടതല്ലേ ഞാന്‍ വന്നപ്പോള്‍ ഒരു ഗ്ലാസില്‍ ഉണ്ടായിരുന്നല്ലോ, ഇപ്പോള്‍ വീണ്ടും. ഇങ്ങനെ കുടിക്കണ്ട മാഷെ.

അത് ഇവിടെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലല്ലോ. അതാണ്. അല്ലെങ്കില്‍ വല്ലപ്പോഴും കുടിക്കു. ജിന്‍സി പറഞ്ഞതുകൊണ്ട് ഇതും കൂടി കഴിഞ്ഞാല്‍ ഇന്നിനി കുടിക്കില്ല. ഓക്കേ.

അവള്‍ സന്തോഷത്തോടെ ഒരു ചിരി ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത്‌ തുടര്‍ന്ന്.

വളരെ പതുക്കെ ആണ് അവള്‍ കഴിക്കുന്നത്‌.

ഞാന്‍ പറഞ്ഞു ബാകി പറയു.

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് മാഷെ എനിക്ക് സാമിന്റെ ആലോചന വരുന്നത്. പപ്പ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. പെണ്ണ് കാണാന്‍ വരുന്ന ദിവസം ഞാന്‍ നാട്ടില്‍ പോയി. എന്നെ കണ്ടപ്പഴേ സാമിന് ഇഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *