ജിന്‍സി മറിയം – 3 Like

ജിന്‍സി നിന്‍റെ കൂടെ അല്ലെ വന്നത്? അവള്‍ക്കു കൊടുക്ക്‌.

ജിന്‍സിയുടെ ഭര്‍ത്താവു സാം ആണെന്ന് മനസിലായി. അവന്‍ ഒന്നും അറിഞ്ഞില്ലേ? എന്ത് പറയണം ഇപ്പോള്‍. ഓരോ കുരിശു വന്നു കേറുന്നല്ലോ.

ആലോചിച്ച ശേഷം ഞാന്‍ പറഞ്ഞു. ഹലോ മിഷ്ടര്‍ എന്‍റെ കൂടെ ഒരു അവളും ഇല്ല. നീ പറയുന്ന ജിന്‍സി ചൊവ്വാ നൈറ്റ് ഫ്ലൈറ്റില്‍ കയറി പോയി. ഞാന്‍ ഇന്നാണ് എത്തിയത്. ജിന്‍സി ഏതോ ഹോട്ടലില്‍ Quarantine ആണ്. നിങ്ങള്‍ അവരെ വിളിക്കു. എനിക്ക് അറിയില്ല അവര്‍ എവിടെയെന്നു. അവര്‍ക്ക് ഒരു ടിക്കറ്റ് റെഡിയാക്കി കൊടുത്തു, അതല്ലാതെ എനിക്ക് ഒന്നും അറിയില്ല. ഇനി എന്നെ വിളിക്കരുത്. ബൈ. ദേഷ്യത്തോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

അതിനു ശേഷം എണീറ്റ് പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വന്നു ലാപ്ടോപ് തുറന്നു വച്ചു. കുറച്ചു ഒഫിഷ്യല്‍ കാര്യങ്ങള്‍ ഒക്കെ ചെയ്തിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ ഫോണ്‍ അടിച്ചു. എടുത്തപ്പോള്‍ റിസപ്ഷനില്‍ നിന്നുമാണ്. എന്‍റെ പേരും മറ്റും ചോദിച്ചു കണ്ഫേം ആയ ശേഷം ജിന്‍സിയുടെ കാര്യങ്ങള്‍ ആണ് പറഞ്ഞത്.  വൈഫ് ഇപ്പോള്‍ ഓക്കേ ആണ് സര്‍. ഉറക്കക്ഷീണവും, ഫുഡ് കഴിക്കാത്തതും കൊണ്ടാണ് മയങ്ങിയത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വേറെ പേടിക്കാന്‍ ഒന്നും ഇല്ല സര്‍. നിങ്ങളുടെ ബ്ലോക്കിലേക്ക് വൈഫിന്‍റെ റൂം മാറ്റുകയാണ്. നിങ്ങള്‍ അറൈവല്‍ ഡേറ്റ്സ് ഡിഫറന്‍സ് ഉള്ളതിനാല്‍ തല്‍ക്കാലം  ഒരു റൂമില്‍ അനുവദിക്കില്ല. അടുത്ത PCR  ചെയ്ത ശേഷം നെഗറ്റിവ് ആണെങ്കില്‍ റൂം കാന്‍സല്‍ ചെയ്തു നിങ്ങളുടെ റൂമിലേക്ക്‌ മാറാം.

എന്‍റെ തല പെരുത്ത്‌ കേറി. ജ്യോ ഇവരോട് ജിന്‍സിയെന്റെ വൈഫ് ആണെന്നാവും പറഞ്ഞത്. ഞാന്‍ ഒന്നും മിണ്ടാതിരികുനത് കൊണ്ട് അപ്പുറത്ത് നിന്നും അയാള്‍ ഹലോ എന്ന് പറഞ്ഞു. ഞാന്‍ യെസ് ഓക്കേ എന്ന് പറഞ്ഞു.

സര്‍ ഇതൊരു ഫോര്‍മാലിറ്റി ആണ്. വൈഫിനു ഒരു കൌണ്‍സിലര്‍ എന്നും രണ്ടു മൂന്നു തവണ വിളിക്കും. അപ്പോള്‍ അവര്‍ അവര്‍ക്ക് അലോട്ട് ചെയ്ത റൂമില്‍ ഉണ്ടാകണം. അതുകൊണ്ടാണ്.

ഞാന്‍ ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞു. വേണമെങ്കിലും അവരുടെ റൂമില്‍ പോകുകയോ അവര്‍ക്ക് തന്‍റെ റൂമില്‍ വരുകയോ ചെയ്യാം എന്നാണ് അയാള്‍ പറയാതെ പറഞ്ഞത് എന്ന് മനസിലായി. എനിക്ക് അവരോടോന്നു സംസാരിക്കണം എന്ന് പറഞ്ഞു. അവന്‍ റൂം നമ്പര്‍ പറഞ്ഞു തന്നു. സെയിം നമ്പര്‍ ആണ് ഇന്റര്‍കോം. ഫൈവ് മിനിറ്റില്‍ അവര്‍ റൂമില്‍ എത്തും. അത് കഴിഞ്ഞു വിളിക്കാം.

ഞാന്‍ വീണ്ടും ഓക്കേ പറഞ്ഞു. അയാള്‍ വേറെ ഹെല്പ് വല്ലതും വേണമെങ്കിലും വിളിക്കാന്‍ ഉള്ള നമ്പരുകള്‍ പറഞ്ഞ ശേഷം ഫോണ്‍ വച്ചു.

ഫോണ്‍ വച്ച ശേഷം എണീറ്റ് പോയി ഒരു സ്മോള്‍ ഒഴിച്ച് സോഡയുമായി വന്നിരുന്നു. മൂന്നാല് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. എടുത്തപ്പോള്‍ അപ്പുറത്ത് ജിന്‍സിയാണ്. അവല്ദുഎ മാഷെ എന്നുള്ള വിളി ഒരു കുളിര്‍മഴ പോലെയാണ് തോന്നിയത്. എങ്കിലും ഞാന്‍ ഗൌരവം നടിച്ചു ഹലോ വച്ചു.

മാഷ് പിണങ്ങിയാണോ എന്ന് അവള്‍ ചോദിച്ചു. റൂം നമ്പര്‍ റിസപ്ഷന്‍ ജോലിക്കാര്‍ പറഞ്ഞു തന്നു. അതാണ് വിളിച്ചത്.

ഞാന്‍ എന്തിനു പിണങ്ങണം. ഇതെന്താ കുട്ടിക്കളി വല്ലതും ആണോ. പിണങ്ങാനും ഇണങ്ങാനും. തനിക്കു എന്ത് പറ്റിയത് ? കുറച്ചു സംസാരിക്കാന്‍ ഉണ്ട്. താന്‍ എന്‍റെ റൂമിലേക്ക്‌ വരൂ. അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വരാം.

വേണ്ട മാഷെ ഞാന്‍ ഒന്ന് ഫ്രഷ് ആയ ശേഷം അങ്ങോട്ട്‌ വരാം. മാഷിന് ഞാന്‍ വലിയ ബുദ്ധിമുട്ട് ആയി എന്നറിയാം. സോറി മാഷേ ഒന്നും മനപൂര്‍വം അല്ല.

ആ കുറച്ചു ബുദ്ധിമുട്ട് ആയി. അത് താന്‍ വാ അപ്പോള്‍ പറയാം.

ശരി മാഷെ. അവളുടെ സൌണ്ട് പതറിയത് മനസിലായി. എങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.

ഞാന്‍ ഡോര്‍ തുറന്നു കോറിഡോറില്‍ ഇറങ്ങി നോക്കി. എല്‍ ഷേപ്പ് കെട്ടിടം ആണ്. അതിന്‍റെ വാലില്‍ ഉള്ള ഭാഗത്താണ് എന്‍റെ റൂം. അപ്പാര്ട്ട്മെന്റ്റ് ആയിട്ടുള്ള ഭാഗം അവിടെ മാത്രം ഉള്ളെന്നു മനസിലായി. ബാകി റൂമുകള്‍ എല്ലാം നീളന്‍ കോറിഡോറില്‍  ഒറ്റ റൂം ആണെന്ന് ഡോര്‍സ് കണ്ടപ്പോള്‍ മനസിലായി. രണ്ടു റൂം അപ്പുറത്ത് ജിന്‍സിയുടെ റൂം കണ്ടു. എന്‍റെ റൂം ഒറ്റപ്പെട്ട പോലെ ആണ്. കോര്‍ണറില്‍ നിന്നും മാറിയാണ് ഡോര്‍.  ഒന്നുകൂടി അവിടെ നോക്കിയ ശേഷം റൂമില്‍ കയറി വിസ്കി നുണഞ്ഞുകൊണ്ടിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *