ജിന്‍സി മറിയം – 3

ഞാന്‍ വീണ്ടും വിളിച്ചു ജിന്‍സി. പ്ലീസ് എനിക്ക് പറയാന്‍ ഉള്ളത് ഒന്ന് കേള്‍ക്കു.

എനിക്കൊന്നും കേള്‍ക്കണ്ട മാഷെ. ഇനി ഒന്നും പറയണ്ട. ഇപ്പോള്‍ ഉള്ള ബഹുമാനം കൂടി കളയിക്കരുത്. അയാള്‍ക്ക് ഡൌട്ട് ഉണ്ടാകാതിരിക്കാന്‍ നിങ്ങളെ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടതല്ലാതെ അതിനു ശേഷം കണ്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങളെ ഒരു താങ്ക്സ് പറയാന്‍ പോലും ഞാന്‍ വിളിച്ചില്ല എന്ന് കള്ളം പറഞ്ഞു.

മാഷെ ഇന്ന് ഇവിടെ ഒരുമിച്ചു ഇരുന്ന അത്രയും സമയം  നിങ്ങള്‍ എന്നെ ഒന്ന് കെട്ടിപ്പിടിചെങ്കില്‍, ഒന്ന് ഉമ്മ വച്ചെങ്കില്‍ എന്നൊക്കെ കൊതിച്ചിരുന്നു. നിങ്ങളെന്നെ മാറില്‍ച്ചേര്‍ത്തുപിടിച്ചു കിടക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ നിങ്ങളുടെ മടിയില്‍ കിടന്നു ഉറങ്ങുമ്പോള്‍ നിങ്ങളെ എന്‍റെ ദേഹത്ത് ചെയ്തത് ഞാന്‍ എന്ജോയ്‌ ചെയ്തു. ഒരിക്കലും അത് തീരരുതെ എന്നാണ് കണ്ണടച്ചു കിടന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌. നിങ്ങളോട് പരിഭവിക്കുമ്പോള്‍  നിങ്ങള്‍ എന്നെ കേറി പിടിക്കണേ എന്നായിരുന്നു ആഗ്രഹം. എല്ലാം നശിപ്പിച്ചില്ലേ. നിങ്ങളെ ആണല്ലോ ഞാന്‍ ആഗ്രഹിച്ചത് എനോര്‍ത്തു എനിക്കിപ്പോള്‍ വെറുപ്പ് തോന്നുന്നു.

എന്‍റെയും കണ്ണ് നിറഞ്ഞു, പതറിയ ശബ്ദത്തോടെ ഞാന്‍ പറഞ്ഞു ജിന്‍സി പ്ലീസ് ഐ കാന്‍ എക്സ്പ്ലെയിന്‍. എന്നെ ഒന്ന് കേള്‍ക്കു.

ഒന്നും കേള്‍ക്കണ്ട എന്ന് പറഞ്ഞില്ലേ. ഞാന്‍ ഇനി ഈ റൂമില്‍ വരില്ല മാഷെ. പോവാ. എല്ലാത്തിനും നന്ദി. ഇപ്പോള്‍ ചെയ്തതിനു കടപ്പാട് ഉണ്ടാകും. അവള്‍ ഡോര്‍ തുറന്നു ഇറങ്ങിപോകുന്നതും നോക്കി നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.

ഞാന്‍ തളര്‍ന്നു സോഫയിലേക്ക് ഇരുന്നു. അവള്‍ പറഞ്ഞതെല്ലാം എന്‍റെ ചെവിയില്‍ മുഴങ്ങി. അവള്‍ എന്നെ ആഗ്രഹിച്ചിരുന്നു. എല്ലാം തീര്‍ന്നല്ലോ. എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഞാന്‍ എഴുനേറ്റു പോയി ഒരു ലാര്‍ജ് വിസ്കി ഒഴിച്ച്. വെള്ളം ഒഴിച്ച് ഒറ്റ വലിക്കു അത് അകത്താകി. എന്നിട്ട് റൂമില്‍ പോയി കട്ടിലില്‍ കിടന്നു. എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ റൂമിലെ ഇന്റര്‍കോമില്‍ ജിന്‍സിയുടെ റൂമിലേക്ക്‌ വിളിച്ചു.

അവള്‍ ഫോണ്‍ എടുത്തപ്പോള്‍ എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞു. അവള്‍ക്കൊന്നും കേള്‍ക്കണ്ട എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് പറയണം ജിന്‍സി. ഞാന്‍ നിന്നെ മോശമാക്കാന്‍ ഉദ്ദേശിച്ചു ഒന്നും പറഞ്ഞില്ല. അവള്‍ അത് മുഴുവന്‍ കേള്‍ക്കാതെ ഫോണ്‍ കട്ട് ചെയ്തു.

അവളുടെ അവസ്ഥ എനിക്ക് മനസിലായി. എല്ലാം നശിച്ചു എന്ന് ഞാന്‍ മനസിലാക്കി. പോയി  മൂന്നാല് പെഗ് കൂടി പട പട അടിച്ച ശേഷം ഫോണും എടുത്തു ലൈറ്റ് ഒക്കെ ഓഫ് ചെയ്തു ബെഡില്‍ പോയി കിടന്നു. വിസ്കി തലയ്ക്കു പിടിച്ചു തുടങ്ങി.

എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. കുറെ നേരം കഴിഞ്ഞു.

ഞാന്‍ ഫോണ്‍ എടുത്തു ജിന്‍സിയുടെ മെസേജ് തുറന്നു. അതില്‍ വോയിസ് അയക്കാന്‍ എടുത്തു. ഞാന്‍ പറഞ്ഞു തുടങ്ങി. എന്‍റെ ശബ്ദം ഒക്കെ കുഴയാന്‍ തുടങ്ങി. ഉണ്ടായ കാര്യം മുഴുവന്‍ പറഞ്ഞു. സാം പത്തിരുപത്തഞ്ചു തവണ മിസ്‌ കോള്‍ ഇട്ടതു മുതല്‍ ഉണ്ടായ മുഴുവന്‍ സംഭാഷണവും പറഞ്ഞു. അതിനു ശേഷം ഞാന്‍ അവനെ ബ്ലോക്ക് ചെയ്തതും പറഞ്ഞു.

അവന്‍ ഇങ്ങനെ ചെയ്യുമെന്ന് അറിഞ്ഞില്ല മോളെ. നിന്നെ അപമാനിക്കാന്‍ ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സത്യം. നിനക്ക് പറ്റുമെങ്കില്‍ വിശ്വസിച്ചാല്‍ മതി.

ഞാനും അയാളോട് പറഞ്ഞത് നമ്മള്‍ തമ്മില്‍ അതിനു ശേഷം കണ്ടില്ലെന്നാണ്. അവന്‍ മനപൂര്‍വം ഇങ്ങനെ ഒരു ട്രാപ് ഉണ്ടാക്കിയതാണ്. അതുപക്ഷേ എന്തിനെന്നു എനിക്കറിയില്ല മോളെ. സത്യം. ഞാന്‍ ഈ പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. അതും അവസാനം അവന്‍ തെറി വിളിച്ചു പ്രകോപിപ്പിച്ചപ്പോള്‍ പറഞ്ഞു പോയതാണ്. ഞാനും നിന്നെ ആഗ്രഹിച്ചിരുന്നു. ഒരുപാടു ഇഷ്ടം ഉണ്ട്. അങ്ങനെ ഉള്ള ഞാന്‍ നിന്നെ മോശമാക്കാന്‍ വേണ്ടി എന്തെങ്കിലും പറയുമോ.

നീ വേണമെങ്കില്‍ എന്നെ അടിച്ചോ. പക്ഷെ തെറ്റിദ്ധരിക്കരുത്. തെറ്റ് ഉദ്ദേശിച്ചില്ല. സത്യം.

വിസ്കിയുടെ ലഹരിയില്‍പിന്നെയും എന്തൊക്കെയോ പറഞ്ഞു മെസേജ് അയച്ചുകൊണ്ടിരുന്നു. എപ്പഴോ ബോധം പോയി ഉറങ്ങി.

രാവിലെ ഒരുപാടു താമസിച്ചാണ് ഉണര്‍ന്നത്. ഉണര്‍ന്നപ്പോള്‍ ആദ്യം നോക്കിയത് ഫോണ്‍ ആണ്. ജിന്‍സിയുടെ മെസേജ് ഉണ്ടോ എന്ന്. ഉണ്ടായിരുന്നില്ല. ഇന്നലത്തെ കാര്യം ഒക്കെ ഓര്‍ത്തു മനസ് ഇടഞ്ഞു. നല്ല തലവേദന തോന്നി. ബാത്‌റൂമില്‍ കയറി പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, തലവേദന തോന്നിയതിനാല്‍ കുളിയും കഴിഞ്ഞാണ് ഇറങ്ങിയത്‌. കുളി കഴിഞ്ഞപ്പോള്‍ തലവേദന അല്പം ശമിച്ചു. ഒരു ട്രാക്ക് പാന്റ് മാത്രം ഇട്ടു ഡോര്‍ തുറന്നു ബ്രേക്ക്ഫാസ്റ്റ് എടുത്തു കൊണ്ട് വന്നു. അത് മുഴുവന്‍ തണുത്തു പോയിരുന്നു.  കിച്ചണില്‍ എത്തി അത് വെസ്റ്റില്‍ കളഞ്ഞു.

ഫോണ്‍ എടുത്തു ജിന്‍സിക്ക് ഒരു മെസേജ് അയച്ചാലോ എന്നോര്‍ത്ത്. പിന്നെ അത് വേണ്ട എന്ന് വിചാരിച്ചു.  എത്ര പെട്ടെന്നാണ് ഓരോ കുഴപ്പങ്ങള്‍ ഉണ്ടാകുക എന്നോര്‍ത്തു.

വിശപ്പ്‌ ഇല്ലെങ്കിലും അല്പം Oats Porridge ഉണ്ടാക്കാം എന്ന് കരുതി അതിനുള്ള പണികള്‍ ആരംഭിച്ചു. ഒട്സും മറ്റും എടുത്തു സ്ടൌ ഓണ്‍ ചെയ്തു. പാത്രത്തില്‍ ഓട്സ് ഇട്ടു ആവശ്യത്തിനു വെള്ളം ഒഴിച്ച് വച്ചപ്പോള്‍ പുറകില്‍ ഒരു അനക്കം കേട്ടു.

കഴുത്ത് തിരിച്ചു നോക്കും മുന്നേ എന്‍റെ രണ്ടു കൈകള്‍ക്കും ശരീരത്തിനും   ഇടയില്‍ കൂടി കൈകള്‍ കടന്നു വന്നു നെഞ്ചില്‍ കൈവെള്ള അമര്‍ത്തി എന്നെ പുറകിലേക്ക് വലിച്ചു കൊണ്ട് പുറത്തേക്കു ഒരു ഭാരം അമര്‍ന്നു. മൂക്കിലേക്ക് പടര്‍ന്ന മണത്തില്‍ നിന്നും അത് ജിന്‍സി ആണ് എന്ന് മനസിലായി. അവള്‍ കയറി വന്നത് അറിഞ്ഞതെയില്ല. അവളുടെ മുഖം എന്‍റെ പുറം കഴുത്തില്‍ അമര്‍ത്തി വച്ചിരിക്കുന്നു. എന്നെ മുറുക്കി കെട്ടിപ്പിടിച്ചിരിക്കുകയാണ്. താഴെ നിന്നും മുകളിലേക്ക് ഉള്ള പൊസിഷനില്‍ ആണ് കൈകള്‍ കൊണ്ട് എന്നെ ചേര്‍ത്ത് പിടിച്ചിരിക്കുന്നത്. അവളുടെ രണ്ടു കൈപത്തിയുടെ ഉള്ളില്‍ ആണ് എന്‍റെ രണ്ടു നിപ്പിളുകളും. അവളുടെ ദേഹം മുഴുവന്‍ എന്‍റെ പുറകില്‍ എന്നിലേക്ക്‌ അമര്‍ന്നിരിക്കുന്നു. എന്‍റെ കഴുത്തില്‍ അവള്‍ ഉമ്മ വെക്കുന്നത് എനിക്ക് മനസിലായി. ഞാന്‍ അവളെ വിടര്‍ത്തി തിരിയാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ സമ്മതിച്ചില്ല. അവളുടെ പിടുത്തം അല്പം കൂടി മുറുകി. ഇപ്പോള്‍ എന്‍റെ കഴുത്തിന്‌ താഴെ നനവ്‌ അനുഭവപ്പെട്ടു.

ഞാന്‍ പതിയെ വിളിച്ചു. ജിന്‍സി.. മോളെ..

അവള്‍ ഏങ്ങലടിച്ചു ഒരു കരച്ചില്‍ ആയിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *