ജിന്‍സി മറിയം – 3

ജിന്‍സി അടുത്ത് വന്നിരുന്നു മുരടനക്കുന്ന  ശബ്ദം കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. ഫേസ് ഷീല്‍ഡ് എടുത്തു മാറ്റി ഒരു മാസ്ക് മാത്രം വച്ചാണ് ഇപ്പോള്‍ അവള്‍ ഇരിക്കുന്നത്. ഷീല്‍ഡ് ഇല്ലാതെ അവളെക്കണ്ട് ആ മുഖത്തേക്ക് ഒരു നിമിഷം നോക്കിയിരുന്നു പോയി. മുകളില്‍ നിന്ന് താഴേക്ക്‌ അവളെയൊന്നു സ്കാന്‍ ചെയ്തു എന്‍റെ കണ്ണുകള്‍ അരിച്ചിറങ്ങി. അവളുടെ മനോഹരമായ കണ്ണുകള്‍, മുഖത്തേക്ക് വീണു കിടക്കുന്ന കുറുനിരകള്‍. വലംപിരി ശംഖു പോലെ മനോഹരമായ കഴുത്ത്.

കഴുത്തില്‍ വളരെ നേര്‍ത്ത ഒരു സ്വര്‍ണ ചെയിന്‍. കാതില്‍ കല്ലുവച്ച ചെറിയ സ്റ്റഡ്. കഴുത്തിന്‌ താഴെക്ക് നോട്ടം നീണ്ടപ്പോള്‍ സാമാന്യം വലിപ്പമുള്ളഉയര്‍ന്നു മുലകള്‍. ഇരിക്കുമ്പോള്‍ പോലും വയറിന്‍റെ ഭാഗം അധികം തള്ളി നില്‍ക്കുന്നില്ല. കസേര നിറഞ്ഞിരിക്കുന്ന പോലെ വിശാലമായ നിതംബം.  സുന്ദരി തന്നെ എന്ന് മനസ്സില്‍ ഓര്‍ത്തു. ഇപ്പോഴാണ്‌ ഞാന്‍ അവളെ ശരിക്ക് ശ്രദ്ധിക്കുന്നത്. എന്‍റെ നോട്ടം കണ്ടിട്ടാവണം അവളൊന്നു ചുമച്ചു. ഞാന്‍ പെട്ടന്ന് ജാള്യത്തോടെ നോട്ടം പിന്‍വലിച്ചു. അവള്‍ മുഖം കൂര്‍പിച്ചു ഈര്‍ഷ്യയോടെ എന്നെ തന്നെ നോക്കുന്നു. ശ്ശെ വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. വെറുതെ നോക്കി പോയതാണ്. ഒരു വിളറിയ ചിരി ചുണ്ടില്‍ വരുത്തിയ ശേഷം എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ചു. അവള്‍ തല ആട്ടിയതല്ലാതെ മറുപടി പറഞ്ഞില്ല. കഴിച്ചെന്നോ ഇല്ലെന്നോ എനിക്ക് മനസിലായില്ല.

എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ്‌ തോന്നി. അവള്‍ ഞാനൊരു കോഴി ആണെന്ന് കരുതിക്കാണും. പിന്നെ അവളിപ്പോള്‍ അങ്ങനെ വിചാരിച്ചാല്‍ എന്താണ് എന്ന് പെട്ടന്ന് തന്നെ ഓര്‍ത്തു ഞാന്‍ സംയമനം വേണ്ടെടുത്തു. ഞാന്‍ എണീറ്റ് പോയി അവിടെയുള്ള ഒരു കഫറ്റിരിയയില്‍ നിന്നും രണ്ടും സാന്ഡ്വിച്ചും ജ്യൂസും വാങ്ങി വന്നു. എയര്‍പോര്‍ട്ട്‌ സജീവമല്ലത്തതിനാല്‍ ഒന്നോ രണ്ടോ ഷോപ്പുകള്‍ മാത്രമേ ഉള്ളു. ഒരെണ്ണം അവള്‍ക്കു നേരെ നീട്ടി. ആദ്യം മടിച്ചെങ്കിലും പിന്നീടു വാങ്ങി..

കഴിക്കുന്നതിനിടയില്‍ അവള്‍ ഒന്ന് കൂടി മുരടനക്കി, എന്നിട്ട് എന്നോടായി ചോദിച്ചു. ഫ്ലൈറ്റിന്റെ കാര്യം വല്ലതും അറിഞ്ഞോ? ഞാന്‍ പെട്ടന്ന് അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു, അവര്‍ വിളിക്കും എന്നാണ് പറഞ്ഞത്. പത്തു മിനിറ്റ് കൂടി നോക്കാം. അതുകഴിഞ്ഞ് അങ്ങോട്ട്‌ വിളിക്കാം എന്ന് ഞാന്‍ പറഞ്ഞു.

അവള്‍ക്കെന്തോ പറയാന്‍ തുടങ്ങിയിട്ട് സങ്കോചത്തോടെ എന്നെ നോക്കി. അവള്‍ എന്‍റെ മുഖത്തേക്ക് പരുങ്ങലോടെ നോക്കിയിട്ട് ഒരു കാര്യം ചോദിയ്ക്കട്ടെയെന്നു ചോദിച്ചു. യെസ് യു കാന്‍ എന്ന് പറഞ്ഞു അവള്‍ക്കെന്താ ചോദിയ്ക്കാന്‍ എന്ന് ചിന്തിച്ചു. മടിച്ചു മടിച്ചു അവള്‍ പറഞ്ഞു തുടങ്ങി, സര്‍.. അത്.. ആദ്യം മോശമായി പെരുമാറിയതിന് സോറി. സഹായിക്കാന്‍ വരുന്ന പല ആളുകളുടെയും ഉദ്ദേശം മറ്റു പലതുമാണ്. ഹസ്ബന്‍ഡ്ന്‍റെ കൂട്ടുകാര്‍ പോലും പലതവണ അങ്ങനെ സഹായിക്കാന്‍ വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്കിപ്പോള്‍ എല്ലാരോടും ദേഷ്യമാണ്. അതുകൊണ്ടാണ് പെട്ടന്ന്. സോറി. സര്‍നെ ഇന്സല്‍റ്റ് ചെയ്യാന്‍ വേണ്ടി അല്ല. എന്‍റെ ഒരു മാനസിക അവസ്ഥയില്‍ അങ്ങനെ സംഭവിച്ചതാണ്. പപ്പയോടും, സര്‍ന്‍റെ അച്ഛനോടും ഒന്നും പറയല്ലേ.

ഞാന്‍ അതുകേട്ട് മറുപടി ഒന്നും പറഞ്ഞില്ല. അവള്‍ പറയുമ്പോള്‍ കണ്ണുകളുടെ ചലനവും വാക്കുകളുടെ ഭംഗിയും കേട്ട് അങ്ങനെ ഇരുന്നു. അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി. അവള്‍ പറയുമ്പോള്‍  ഇടയ്ക്കിടെ ഇംഗ്ലീഷ് കടന്നു വരുന്നുണ്ട്. വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നു. നല്ല ആക്സന്റ്. ഒരു നാട്ടിന്‍ പുറത്തെ കുട്ടി ഇങ്ങനെ സംസാരിക്കുന്നതു കൌതുകമുണ്ടായി. അവളുടെ കണ്ണുകളുടെ ഭംഗി എന്നെ വീണ്ടും വീണ്ടും കോര്‍ത്ത്‌ വലിക്കുന്ന പോലെ തോന്നി. മുഖത്ത് നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ല.

ഒരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് എന്ന് പറയുമ്പോള്‍ കൊറേ പൈസ ആകില്ലേ? അത്ര പൈസ ഒന്നും ഉണ്ടാകില്ല എന്‍റെ കയ്യില്‍. ഹസ്ബന്‍ഡ് ആണ് നേരത്തെ വിളിച്ചത് പുള്ളി നാട്ടിലേക്കു ഒരു ടിക്കറ്റ് റെഡിയാക്കാന്‍ ട്രൈ ചെയ്യുന്നത് എന്ന് പറഞ്ഞു. എനിക്ക് തന്നെ എന്താണ് ചെയ്യുക എന്ന് അറിയാത്ത അവസ്ഥ ആണ്. എനിക്ക് സര്‍നെ ഒരുപാടു ബുദ്ധിമുട്ടിക്കാന്‍ ഇഷ്ടമില്ല. എനിക്ക് മറ്റന്നാള്‍ മിഡ്നൈറ്റ്നു മുന്‍പ് അവിടെ ഇറങ്ങിയില്ലെങ്കില്‍ എന്‍റെ വിസ കാന്‍സല്‍ ആകും. അതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞു പോയിട്ട് കാര്യമില്ല. അവിടെ എത്തിയാലും ഇത്രയും ദിവസം ക്വാറന്റൈന്‍ ഉണ്ടല്ലോ. അതും നല്ല കോസ്റ്റ്ലി ആണല്ലോ. സൊ ഞാന്‍ തിരികെ നാട്ടില്‍ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇതു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. വേഗം മുഖം കുനിച്ചു കയ്യിലിരുന്ന ടിഷ്യുകൊണ്ട് കണ്ണ് തുടച്ചു ദൂരേക്ക്‌ നോക്കിയിരിപ്പായി.

ഞാനും എന്ത് പറയണം എന്ന് അറിയാതെ അവളെ നോക്കി. കഴിച്ചു എഴുന്നേറ്റു ജ്യൂസു കുടിച്ചു വേസ്റ്റ് ബിന്നില്‍ ഇട്ട ശേഷം ഒന്നുകൂടി ഫ്ലൈറ്റ് റെഡിയാക്കിയ ഓഫിസില്‍ വിളിക്കാം എന്ന് ഓര്‍ത്തു ചാര്‍ജില്‍ കുത്തിയ ഫോണ്‍ ഊരി എടുത്തു നടന്നു. നേരത്തെ വിളിച്ച ആളിനെ തന്നെ വിളിച്ചു. പെട്ടന്ന് തന്നെ കോള്‍ കണക്റ്റ് ആയി, പേര് പറഞ്ഞു ഫ്ലൈറ്റ് കാര്യം ചോദിച്ചപ്പോള്‍ തന്നെ അവന്‍ ഇങ്ങോട്ട് പറഞ്ഞു. സര്‍ രാത്രി ആണ് ടേക്ക് ഓഫ്. സമയം കൃത്യമായി അല്പസമയത്തിനകം അറിയിക്കാം. ചെറിയൊരു കണ്ഫ്യുഷന്‍ ഉണ്ടാരുന്നു. രണ്ടു പേര്‍ക്ക് കോവിഡ്  ടെസ്റ്റ്‌ റിസള്‍ട്ട് വരാന്‍ വൈകി. ലക്കിലി അതും നെഗടിവ് ആണ്. ബാക്കി എല്ലാം ഓക്കേ ആണ്. എയര്‍ ഏഷ്യയുടെ ഒരു സ്റ്റാഫ് എയര്‍പോര്‍ട്ടില്‍ നിങ്ങളെ സഹായിക്കും. സമയമുണ്ടല്ലോ സര്‍ റസ്റ്റ്‌ എടുക്കു. താങ്ക്സ് പറഞ്ഞ ശേഷം ഞാന്‍ ഒരു സീറ്റ് ഉണ്ടാകുമോ എന്ന് നോക്കാന്‍ പറഞ്ഞിരുന്ന കാര്യം ഓര്‍മിപ്പിച്ചു. അതിനയാള്‍ സോറി സര്‍ കനോട്ട് ഹെല്പ്. ഇതൊരു 14 സീറ്റ് ലോങ്ങ്‌ റേഞ്ച് ജെറ്റ് ആണ്. സീറ്റ് ഫുള്‍ ആണ്. സര്‍ പാസഞ്ചര്‍ ഡിറ്റയില്സ് മെയില്‍ ചെയ്യു. ഞങ്ങള്‍ അവരെ കോണ്ടാക്ട് ചെയ്യാം. ടു ത്രീ ഡെയ്സ് അടുത്ത ഷെഡ്യൂള്‍ ഉണ്ടാകും. ഇത്രയും പറഞ്ഞു പരസപരം നന്ദി പറഞ്ഞു ഫോണ്‍ വച്ചു.

ഞാന്‍ നിരാശയോടെ തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് തനിക്കു ഈ കമ്പനി പരിചയപെടുത്തിയ അന്‍സാറിനെ ഓര്‍മ വന്നത്. അവനെ ഒന്ന് വിളിക്കാം എന്തെങ്കിലും വഴി അവന്‍ വിചാരിച്ചാല്‍ നടക്കും. അവന്‍റെ സുഹൃത്ത്‌ ആണ് കമ്പനിയുടെ പാര്‍ട്ണര്‍ എന്നാണ് അവന്‍ പറഞ്ഞത്. വേഗം ഫോണില്‍ അവന്‍റെ നമ്പര്‍ തിരഞ്ഞു കോള്‍ ബട്ടന്‍ അമര്‍ത്തി. ഫുള്‍ റിംഗ് ചെയ്തു കട്ടായി. അവന്‍ ബിസിയാകും. മിസ്കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കും എന്നറിയാം. ആദ്യമായി ദുബൈയില്‍ ജോലി തെണ്ടി വന്നപ്പോള്‍ മുതല്‍ ഉള്ള കമ്പനിയാണ് അവനുമായി. രണ്ടുപേരും ഏകദേശം ഒരേ അവസ്ഥ ആയിരുന്നു. ഒരുമിച്ചു കുറെ ജോലി തെണ്ടി. കഷ്ടപ്പാടും സങ്കടവും നിറഞ്ഞ സുഖമുള്ള ആ ഓര്‍മകളില്‍കൂടി ഒരു നിമിഷം പിന്നിലേക്ക്‌ പോയി. രണ്ടു പേരും ഒരേപോലെയാണ് വളര്‍ന്നത്‌. ഇന്ന് അവനും അബുദാബിയില്‍ സ്വന്തമായി ബിസിനസ് നടത്തുന്നു. ഒരാവശ്യം വന്നാല്‍ പരസ്പരം മനസ് നിറഞ്ഞു കൂടെ നില്‍ക്കുന്ന സൌഹൃദം. ഓര്‍മയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവന്‍റെ കോള്‍ വന്നു. അവനോടു കാര്യം പറഞ്ഞു. അച്ഛന്റെ ഇടപെടലും , ജിന്‍സിയാണ് ആളെന്നും പറഞ്ഞില്ല. ഒരു സുഹൃത്ത്‌ ആണെന്ന് പറഞ്ഞത്. അവന്‍ കമ്പനി മുതലാളിയെ വിളിച്ചിട്ട് തിരികെ വിളിക്കാം എന്ന് പറഞ്ഞു. ഞാന്‍ തിരികെ വന്നു കസേരയില്‍ ഇരുന്നു. ജിന്‍സി അപ്പോഴും ദൂരേക്ക്‌ നോക്കി ഇരിക്കുകയാണ്. ഞാന്‍ മുന്നോട്ടാഞ്ഞു ആ മുഖത്തേക്ക് നോക്കി. കണ്ണ് നിറഞ്ഞു ഒഴുകുകയാണ് എന്ന് മനസിലായി. എനിക്ക് പെട്ടന്ന് മനസലിവ് ഉണ്ടാകുന്നതല്ല. എന്നാല്‍ അവളോട്‌ എന്തോ ഒരു ഇഷ്ടം തോന്നി. എങ്ങനെയെങ്കിലും സഹായിക്കണം എന്ന തോന്നല്‍ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *