ജിന്‍സി മറിയം – 3 Like

തനിക്കു വേണോ ? ഒരെണ്ണം ഒഴിക്കട്ടെ ?

ഇതെന്താ മാഷെ ബ്രാണ്ടി ആണോ?

അല്ല വിസ്കി ആണ്.

എനിക്ക് ബ്രാണ്ടി, വിസ്കി ഒന്നും ഇഷ്ടമല്ല മാഷെ. വൈന്‍, ബിയര്‍ ഒക്കെ ചിലപ്പോള്‍ ഇത്തിരി കഴിക്കും. വോഡ്കയും കഴിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു ബിയര്‍ എടുക്കാം എന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ വേണ്ട മാഷെ. എനിക്ക് ഫുഡ് കഴിക്കുമ്പോള്‍ പറ്റില്ല. മാഷ് നല്ലോണം കുടിക്കും അല്ലെ?

ഹേയ് ഞാന്‍ അങ്ങനെ കുടിക്കില്ല.

ഉവ്വ. ഞാന്‍ കണ്ടതല്ലേ ഞാന്‍ വന്നപ്പോള്‍ ഒരു ഗ്ലാസില്‍ ഉണ്ടായിരുന്നല്ലോ, ഇപ്പോള്‍ വീണ്ടും. ഇങ്ങനെ കുടിക്കണ്ട മാഷെ.

അത് ഇവിടെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലല്ലോ. അതാണ്. അല്ലെങ്കില്‍ വല്ലപ്പോഴും കുടിക്കു. ജിന്‍സി പറഞ്ഞതുകൊണ്ട് ഇതും കൂടി കഴിഞ്ഞാല്‍ ഇന്നിനി കുടിക്കില്ല. ഓക്കേ.

അവള്‍ സന്തോഷത്തോടെ ഒരു ചിരി ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത്‌ തുടര്‍ന്ന്.

വളരെ പതുക്കെ ആണ് അവള്‍ കഴിക്കുന്നത്‌.

ഞാന്‍ പറഞ്ഞു ബാകി പറയു.

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് മാഷെ എനിക്ക് സാമിന്റെ ആലോചന വരുന്നത്. പപ്പ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. പെണ്ണ് കാണാന്‍ വരുന്ന ദിവസം ഞാന്‍ നാട്ടില്‍ പോയി. എന്നെ കണ്ടപ്പഴേ സാമിന് ഇഷ്ടമായി.

അത് കേട്ട ഞാന്‍ അതിപ്പോ തന്നെ ആര്‍ക്കാ ഇഷ്ടപ്പെടാത്തത്. സുന്ദരിക്കുട്ടി അല്ലെ എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു.

പൊ മാഷെ കളിയാക്കാതെ.

കളിയാക്കിയതല്ല കുട്ടി. നീ തമിഴില്‍ ഉണ്ടായിരുന്ന സിമ്രാന്‍ പോലെ ഉണ്ട്. ചെറിയൊരു വ്യത്യസം ഉണ്ടെന്നെയുള്ളൂ മുഖത്ത്. കണ്ണും മൂക്കും ഒക്കെ അതേപോലെ തന്നെ. ചുണ്ട് അല്പം കൂടി തടിച്ചതും നല്ലതും ജിന്‍സിയുടെയാണ്. ബാകി ഫിഗര്‍ ഒക്കെ അതെ പോലെ തന്നെ.

മാഷെ ഞാന്‍ എണീറ്റ് പോണോ ? മനുഷ്യനെ ആക്കുന്നതിനു ഒരു പരിധി ഉണ്ട്. ഹെല്പ് ചെയ്തെന്നു വച്ച് ഇങ്ങനെ വട്ടാക്കണ്ട ട്ടോ.

ഞാന്‍ എനിക്ക് തോന്നിയത് പറഞ്ഞത്. ഇഷ്ടം ആയില്ലെങ്കില്‍ വിട്ടേക്ക്. ഞാന്‍ ഗൌരവം അഭിനയിച്ചു.

ന്‍റെ മാഷെ പിണങ്ങണ്ട. മാഷ് പറഞ്ഞത് എല്ലാം ഓക്കേ.  ഞാന്‍ ബാകി പറയാം.

എനിക്ക് സാമിനെ ഇഷ്ടമായത് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ്. എല്ലാം അറിയാം അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ. എല്ലാ കുടുംബത്തിലും ഇങ്ങനെ എന്തെങ്കിലും ഒക്കെ കാണും എന്നൊക്കെ അയാള്‍ പറഞ്ഞു. ഞാന്‍ പപ്പയോടു എനിക്ക് ഓക്കേ ആണെന്ന് പറഞ്ഞു. പെണ്ണ് കണ്ട ശേഷം ഞാന്‍ തിരിച്ചു ബംഗ്ലൂര്‍ വന്ന പിറ്റേ ദിവസം സാം ബംഗ്ലൂര്‍ വന്നു എന്നെ വിളിച്ചു. അന്ന് വൈകിട്ട് ഒരുമിച്ചു പാര്‍ക്കില്‍ ഒക്കെ പോയി, ഡിന്നര്‍ ഒക്കെ കഴിച്ചു ഞങ്ങള്‍ കുറച്ചു കൂടി അടുത്തു. ഒരുപാടു സുന്ദരന്‍ അല്ലെങ്കിലും സംസാരിക്കാന്‍ ഒക്കെ നല്ലതാണു സ്നേഹം ഉണ്ടെന്നു തോന്നി. പിന്നെ എന്‍റെ അനിയത്തിയെ പഠിപ്പിക്കണം, എന്‍റെ ഫാമിലിയെ സപ്പോര്‍ട്ട് ചെയ്യണം എന്നൊക്കെ ഉത്തരവാദിത്തം പോലെ പറഞ്ഞു. പെട്ടന്ന് പാസ്പോര്‍ട്ട് അപ്ലെ ചെയ്യണം കല്യാണം കഴിഞ്ഞാല്‍ കൂടെ ദുബായ് പോകാന്‍ ഉള്ളതാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ അതിലൊക്കെ വീണുപോയി മാഷെ. എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുമല്ലോ ആഗ്രഹങ്ങള്‍.

അങ്ങനെ കല്യാണം കഴിഞ്ഞു. ഒരു മാസം കഴിഞ്ഞു സാം തിരിച്ചു ദുബായ് പോയി. സാമിന്‍റെ അനിയത്തിക്ക് കല്യാണം നോക്കുന്നുണ്ട് അതിനു വരും അതുകഴിഞ്ഞ് ഒരുമിച്ചു തിരികെ ദുബായ് പോകാം എന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ തിരികെ ബംഗ്ലൂര്‍ ജോലിക്ക് വന്നു.

സാമിന്റെ സിസ്റ്റര്‍ടെ കല്യാണം അടുത്തപ്പോള്‍ ആണ് മനസിലായത് എന്‍റെ പപ്പ അവസാനം ഉണ്ടായിരുന്ന സ്ഥലം വിറ്റ് സാമിന് കൊടുത്ത പൈസയും എനിക്കിട്ട ഗോള്‍ഡ്‌ ഒക്കെ എടുത്താണ് അവര്‍ കല്യാണം പ്ലാന്‍ ചെയ്യുന്നതെന്ന്. ഞാന്‍ തകര്‍ന്നു പോയി. പപ്പയോടു പറയാന്‍ പറ്റുമോ. ഹസ്ബന്‍ഡിന്റെ ആവശ്യം എന്‍റെ കൂടി ആവശ്യം എന്ന് ഓര്‍ത്തു ഞാന്‍ എല്ലാം സമ്മതിച്ചു.

ഏങ്ങി വന്ന കരച്ചില്‍ അടക്കി അവള്‍ പാത്രം എടുത്തു കിച്ചണില്‍ പോയി. ഞാന്‍ വല്ലാതെ ആയി. ഞാനും കഴിപ്പ്‌ മതിയാക്കി എണീറ്റ് കിച്ചണില്‍ പോയി. എന്‍റെ കയ്യിലെ പാത്രം കൂടി വാങ്ങി അവള്‍ കഴുകി വച്ച്. ഞാന്‍ തിരികെ സിറ്റിംഗ് റൂമില്‍ വന്നിരുന്നു. അവളോട്‌ ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *