ജിന്‍സി മറിയം – 3

അയ്യോ അങ്ങനെ പറയല്ലേ മാഷെ. ആളുകളെ അടുത്തറിയുമ്പോള്‍ ആണല്ലോ മനസിലാകുന്നത്.

അതെ. അപ്പോള്‍ അടുത്തറിയും മുന്‍പ് ഹാര്‍ഷായി പെരുമാറുന്നത് നല്ലതാണോ ?

മാഷെ ഞാന്‍ ഇങ്ങനെ ആയി പോയി. അതൊക്കെ വലിയ കഥയാണ്.. എപ്പഴെങ്കിലും കാണുമ്പൊള്‍ പറഞ്ഞു തരാം. മാഷിനോട് സംസാരിച്ചപ്പോള്‍ മനസിന്‍റെ ഭാരം കുറഞ്ഞത്‌ പോലെ.

അതിനു ഇനി നമ്മള്‍ കാണുമോ എന്ന് ആര്‍ക്കറിയാം.

അതൊക്കെ കര്‍ത്താവിന്‍റെ കയ്യില്‍ ആണ്. കര്‍ത്താവ് തീരുമാനിച്ചാല്‍ കാണും.

ഓ ശരി. ഞാന്‍ ഒന്നും പറയുന്നില്ല.

മാഷെ അക്കൌണ്ട് നമ്പര്‍ അയച്ചു തരണേ. ഞാന്‍ ഓരോ മാസമായി പറ്റുന്ന പോലെ പൈസ ഇട്ടു തരാം.

ആദ്യം താന്‍ അവിടെ എത്തു. എന്നിട്ട് തരാം അക്കൌണ്ട് ഒക്കെ. ഇപ്പോള്‍ അതൊക്കെ ഓര്‍ത്തു ടെന്‍ഷന്‍ ആകണ്ട.

പൈസ ഞാന്‍ തരും മാഷേ..

പൈസ എനിക്ക് വേണ്ട എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.

വേണ്ടാന്ന് പറഞ്ഞാലും ഞാന്‍ തരും.

ഞാന്‍ വേണ്ടാന്ന് പറയില്ല മോളെ. പേടിക്കണ്ട.

എനിക്ക് പേടി ഇല്ല. ഇപ്പോള്‍ നിങ്ങളോട് എനിക്ക് കൂടുതല്‍ ഇഷ്ടം ഉണ്ട്. പൈസ വേണ്ടാന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ദേഷ്യം വരുമായിരുന്നു.

ഒരു പ്രത്യേക സ്വഭാവം ആണല്ലേ…? ഹഹഹ

അതെ മാഷേ.. ഇത് ഒരെണ്ണം ഉള്ളു ലോകത്ത്.. മാഷെ ബോര്‍ഡിംഗിന് വിളിക്കുന്നു. ഫ്ലൈറ്റില്‍ കയറിയിട്ട് മെസേജ് അയക്കാം.

ഓക്കേ ജിന്‍സി.

ഞാന്‍ ഒരിക്കല്‍ കൂടി ആ മെസേജുകള്‍ മുഴുവന്‍ വായിച്ചു നോക്കി. ഉള്ളില്‍ എന്തോ ഒരു സുഖം തോന്നി. കുറെ സമയം കൂടി അങ്ങനെ ആ മെസേജുകള്‍ ഒക്കെ നോക്കി ഇരുന്നു.

അപ്പോള്‍ വീണ്ടും ജിന്‍സിയുടെ മെസേജ് വന്നു. ഫ്ലൈറ്റില്‍ കേറി മാഷേ. ഇന്‍സൈഡ് എല്ലാം സൂപ്പര്‍ ആണ്. ഫസ്റ്റ് ടൈം എക്സ്പീരിയന്‍സ്.

ഓക്കേ സേഫ് ജേര്‍ണി.

മാഷേ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ… ഒരിക്കലും എക്സ്പീരിയന്‍സ് ചെയ്യാത്ത ഒരു ട്രാവല്‍ ആണ്. എനിക്ക് പേടിച്ചിട്ടു കയ്യും കാലുമൊക്കെ വിറക്കുകയാണ്.

അയ്യേ ഇത്രേം പേടിയാണോ. കൂടിപ്പോയാല്‍ തകര്‍ന്നു വീണോ തീപിടിച്ചോ ചത്ത്‌ പോകും. കൂടുതല്‍ ഒന്നും ഉണ്ടാകില്ല. താന്‍ പേടിക്കാതെ പോ.

എടാ ദുഷ്ടാ. ഒരു യാത്ര പോകുമ്പോള്‍ ഇങ്ങനെയാ പറയുക. !

എടാന്നോ ഹേ.!

അയ്യോ മാഷേ സോറി പെട്ടന്ന് പറ്റി പോയതാണ്. ഇങ്ങനെ പേടിപ്പിച്ചാല്‍ ടെന്‍ഷന്‍ ആകില്ലേ. സോറി ട്ടോ…

ആ ഞാന്‍ ക്ഷമിച്ചു. പോട്ടെ സാരമില്ല. ഞാന്‍ തമാശ പറഞ്ഞതാടോ. സേഫ് ഫ്ലൈറ്റ് ആണ്. താന്‍ പേടിക്കണ്ട. ഞാന്‍ കുറെ ട്രാവല്‍ ചെയ്തതാ. സാധാരണ ഫ്ലൈറ്റിലും സേഫ് ഇതാണ്.

ആണോ മാഷേ ?

ആണ് ജിന്‍സി. താന്‍ പേടിക്കണ്ട. ( ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാ. എനിക്ക് അറിയില്ല. ഒന്ന് രണ്ടു തവണ ചെറിയദൂരം ട്രാവല്‍ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഇത്ര ദൂരം പോയിട്ടില്ല.)

ഓക്കേ മാഷെ മൂവ് ചെയ്തു. അവിടെ എത്തി മെസേജ് അയക്കാം.

ശരി ജിന്‍സി.

താങ്ക്സ് മാഷേ. താങ്ക്സ് ഫോര്‍ എവെരിതിംഗ്. കൂടെ ഒരു ഹാര്‍ട്ട്‌ ഇമോജിയും.

ഞാന്‍ തംസ് അപ്പ് അയച്ചു. (അവള്‍ അത് സീന്‍ ചെയ്തു)

പെട്ടന്ന് ഒരു ശൂന്യത പോലെ തോന്നി. കൂടെ ഉള്ള എന്തോ ഒന്ന് പോകുന്നത് പോലെ. ഞാന്‍ പതിയെ എഴുന്നേറ്റു നടന്നു. അര മണികൂര്‍ കഴിഞ്ഞു.

സമയം പോകുന്നില്ല. ഫോണെടുത്തു ജിന്‍സിക്ക് ഒരു ഹായ് ഇട്ടു വച്ച്. അവള്‍ ഓണ്‍ലൈന്‍ ആകുമ്പോള്‍ മെസേജ് Delivered  ആകുമല്ലോ എന്നോര്‍ത്ത്.

ലാപ്ടോപ് എടുത്തു വച്ച് , ഹാര്‍ഡ് ഡിസ്കില്‍ ഉള്ള ഒരു ഫിലിം പ്ലേ ചെയ്തു കണ്ടിരുന്നു. കുറച്ചു കണ്ടപ്പോള്‍ തന്നെ ബോറടിച്ചു. ഒരു മൂഡ്‌ തോന്നിയില്ല.

ലാപ് അടച്ചു വച്ച് കണ്ണടച്ചിരുന്നു.

പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു. അന്‍സാര്‍ ആണ്. ഫോണ്‍ എടുത്തയുടന്‍  ശ്യാമേ ഒരു ട്രാവല്‍ എജന്റ്റ് നിന്നെ വിളിക്കും. അവര്‍ നിനക്കൊരു ട്രാവല്‍ റെഡി ആക്കും. പൈസ കുറച്ചു കൂടുതല്‍ ആകും. അത് നോക്കണ്ട. നിനക്ക് പോകേണ്ടത് അത്യാവശ്യം ആണെങ്കില്‍ അത് നമുക്ക് സെറ്റ് ആക്കാം. പോകുന്നില്ലെങ്കില്‍ നീ ഇറങ്ങ്. ഇവിടെ സ്റ്റേ ചെയ്യാം. എന്നിട്ട് ഒരു സെറ്റപ്പ് റെഡി ആകുമ്പോള്‍ പോകാം.

അത് കേട്ടു ഞാന്‍ പറഞ്ഞു അത്യാവശ്യം ഇല്ലെങ്കില്‍ കൂടി ഇപ്പഴെങ്കിലും പോയില്ലെങ്കില്‍ കുറെ നഷ്ടം ഉണ്ടാകും. ബിസിനസ് ചിലപ്പോള്‍ കയ്യില്‍ നിന്നും പോകും. അതുകൊണ്ട് അവര്‍ വിളിക്കട്ടെ ഞാന്‍ സംസാരിച്ചു നോക്കട്ടെ എങ്ങനെ ആണെന്ന്. പൈസ കുഴപ്പമില്ല. ഓണ്‍ലൈന്‍ ട്രാന്‍സ്ഫ്ര്‍ ചെയ്യാമല്ലോ. അവര്‍ വിളിക്കട്ടെ.

ശരി ശ്യാം. പൈസ ഞാന്‍ കൊടുത്തോളം. അത് പ്രോബ്ലം അല്ല. അപ്പോള്‍ ശരി ബൈ. ഒരു സൂം മീറ്റിംഗ് ഉണ്ട്. പിന്നെ വിളിക്കാം.

ഓകെ ബൈ ഡാ..

ഫോണ്‍ കട്ട് ചെയ്തു, ഞങ്ങള്‍ തമ്മില്‍ അങ്ങനെയാണ് കാഷ് ഡീലിംഗ്. ചോദ്യം ഒന്നും ഇല്ല, രണ്ടുപേരും പരസ്പരം ഹെല്പ് ചെയ്തിട്ട് മറക്കാതെ സെറ്റില്‍ ചെയ്യും.  ഒരല്പം ആശ്വാസം തോന്നി. എന്തെങ്കിലും ആകട്ടെ നോക്കാം.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വിളിച്ചു. ഫ്ലൈറ്റിന്‍റെ കാര്യങ്ങള്‍ പറഞ്ഞു. മൂന്നാല് എയര്‍പോര്‍ട്ടുകള്‍ ടച് ചെയ്തു പോകുന്ന ഫ്ലൈറ്റ് ആണ്. 24 മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കും അവിടെ എത്താന്‍ എന്ന് പറഞ്ഞു. റേറ്റ് പറഞ്ഞത് ഞാന്‍ നേരത്തെ ചാര്‍ട്ടര്‍ ഫ്ലൈറ്റില്‍ എടുത്തതിലും വളരെ കുറവാണു. അത് കേട്ടപ്പോള്‍ എനിക്ക് അല്പം കണ്ഫ്യുഷന്‍ ആയെങ്കിലും ഓക്കേ പറഞ്ഞു. ബാകി കാര്യങ്ങള്‍ മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ഡീറ്റെയില്‍സ് പറഞ്ഞു കൊടുത്തു ഫോണ്‍ കട്ട്‌ ചെയ്തു.

ഉടന്‍ തന്നെ അന്‍സാര്‍നെ വിളിച്ചു എന്‍റെ ഡൌട്ട് പറഞ്ഞു. അവന്‍ തിരിച്ചു വിളിക്കാന്നു പറഞ്ഞു.

ഇരുപതു മിനിറ്റ് കഴിഞ്ഞു അവന്‍ തിരിച്ചു വിളിച്ചു പേടിക്കണ്ട. സേഫ് ആണ്. ചാര്‍ജ് കുറവ് ഉള്ള കാര്യവും മറ്റും അവന്‍ അറിഞ്ഞത് വച്ച് പറഞ്ഞു തന്നു. 100% കണ്‍വിന്‍സ് ആയില്ലെങ്കിലും അപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ ഒക്കെ ഉണ്ടാകാം എന്നത് ഓര്‍ത്തു ആശ്വസിച്ചു.

പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു. മെയില്‍ വന്ന അനുസരിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്ന് രണ്ടു മണിക്കൂറില്‍ എല്ലാം കണ്ഫേം ആയി. എനിക്കിവിടുന്നു പുറത്തു ഇറങ്ങാന്‍ പറ്റാത്തത് കൊണ്ട് വേറെ ഒരു ഫ്ലൈറ്റില്‍ മറ്റൊരു എയര്‍പോര്‍ട്ടില്‍ എത്തണം. അവിടെ നിന്നാണ് എനിക്ക് ഈ ഫ്ലൈറ്റില്‍ കയറാന്‍ പറ്റുക. അതെല്ലാം അവര്‍ ഓര്‍ഗനൈസ് ചെയ്യുന്നുണ്ട്. അവിടെ എത്തുമ്പോഴേക്കും ഇപ്പോഴുള്ള PCR കാലാവധി തീരും. അതുകൊണ്ട് അവര്‍ തന്നെ PCR ചെയ്യാന്‍ ഏര്‍പ്പാടാക്കിയ ആള്‍ വന്നു സാമ്പിള്‍ എടുത്തു കൊണ്ട് പോയി. റിസള്‍ട്ട് മെയില്‍ ചെയ്യാമെന്നും പ്രിന്‍റ് കോപ്പി എവിടെ വച്ചെങ്കിലും ഫ്ലൈറ്റില്‍ എത്തിക്കും എന്ന് ഉറപ്പു പറഞ്ഞു. കുറച്ചു നേരം ഉറങ്ങാം എന്ന് കരുതി കസേരയില്‍ ചാരി ഇരുന്നെങ്കിലും ഉറങ്ങാന്‍ പറ്റിയില്ല. ജിന്‍സിക്ക് അയച്ച മെസേജ് ഡെലിവര്‍ ആയോ എന്ന് ഇടയ്ക്കു നോക്കി. ആയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *