ജിന്‍സി മറിയം – 3

പിന്നെയും എന്തൊക്കെയോ പറയാന്‍ വന്നെങ്കിലും ഞാന്‍ കട്ട് ചെയ്തു. അവനെ ബ്ലോക്ക് ചെയ്തു ഫോണ്‍ മാറ്റി വച്ച് ഒന്ന് കുളിക്കാം എന്ന് കരുതി. ഡ്രസ് എല്ലാം ഊരി ഇട്ടു ബാത്‌റൂമില്‍ കയറി.

വിസ്തരിച്ചു കുളിച്ചു ഇറങ്ങി പെര്‍ഫ്യൂം ഉള്ള ബോഡി ലോഷന്‍ ഒക്കെ തേച്ച് ഒരു ട്രാക്ക് പാന്റും ടി ഷര്‍ട്ടും ഇട്ട് ഫോണ്‍ എടുത്തു ബെഡില്‍ കിടന്നു. വാട്സപ്പ് എടുത്തു പഴയ മെസേജ് ഒക്കെ നോക്കി ഇരുന്നു. ഫോണ്‍ വച്ച് ടിവി ഓണ്‍ ചെയ്തു എന്തെങ്കിലും സിനിമ പ്ലേ ചെയ്യാം എന്ന് ഓര്‍ത്തു  എണീക്കാന്‍ തുടങ്ങിയപ്പോള്‍ ജിന്‍സിയുടെ മെസേജ്.

ആരോടാ ചാറ്റ് ചെയ്യുന്നേ? ഗേള്‍ ഫ്രണ്ട്സ് വല്ലതും ആണോ?

ഞാന്‍ അതെ ഗേള്‍ ഫ്രണ്ട് ആണ്. പേര് സിമ്രാന്‍ .

മം കൊള്ളാം മാഷെ.  സിമ്രാനോട് എന്താ ഇത്ര ഇഷ്ടം ?

അവള്‍ നല്ല സുന്ദരിയല്ലേ. പോരാത്തതിനു എന്നാ ഫിഗര്‍. ഹോ

അയ്യേ വഷളന്‍. പൊ അവിടുന്ന്.

അത് കൊള്ളാം, വെറുതെ ഇരുന്ന എന്നെ ചൊറിഞ്ഞിട്ടു ഇപ്പോള്‍ ഞാന്‍ വഷളന്‍ ആയല്ലേ.

ഞാന്‍ വെറുതെ പറഞ്ഞതാ സാറെ. ക്ഷമിക്കു.

എന്തിനു ക്ഷമിക്കണം. ആണുങ്ങള്‍ ഏതെങ്കിലും പെണ്ണിന്‍റെ കാര്യം പറഞ്ഞാലോ നോക്കിയാലോ വഷളത്തരം. പെണ്ണുങ്ങള്‍ക്ക്‌ എന്തും ആകാമല്ലോ.

പെണ്ണുങ്ങള്‍ എന്ത് ചെയ്തു മാഷേ…

ഷര്‍ട്ട് ഇടാതെ നിക്കുന്ന ആണുങ്ങളുടെ ദേഹത്തൊക്കെ ആര്‍ത്തിയോടെ നോക്കുന്നത് കണ്ടാല്‍ അറിയില്ലേ മനസിലിരുപ്പ്.

അല്‍പ സമയം അപ്പുറത്ത് നിന്നും മെസേജ് ഇല്ല. എനിക്ക് മനസിലായി അവളെ ഉദ്ദേശിച്ചാണ് ഞാന്‍ പറഞ്ഞത് എന്ന് അവള്‍ക്കു മനസിലായി എന്ന്. ഞാനും പിന്നെ മെസേജ് അയക്കാന്‍ പോയില്ല.

രണ്ടു മിനിറ്റ് കഴിഞ്ഞു മെസേജ് വന്നു.

ഏതു പെണ്ണ മാഷെ നോക്കിയത്? മാഷിനൊക്കെ നല്ല ഫിറ്റ്‌ ബോഡി അല്ലെ. പെണ്ണുങ്ങള്‍ ഒക്കെ നോക്കും. ഷര്‍ട്ടിടാതെ എന്തിനാ പെണ്ണുങ്ങള്‍ കാണാന്‍ പോകുന്നത്.

ആ ഇപ്പോള്‍ കുറ്റം ഞാന്‍ ഷര്‍ട്ട് ഇടാതെ നിന്നതായി. പെണ്ണുങ്ങള്‍ക്ക്‌ എല്ലാത്തിനും ന്യായീകരണം ഉണ്ടല്ലോ.

എന്‍റെ പൊന്നു മാഷെ ഞാനില്ല. വെറുതെ ഓരോന്ന് പറയുന്നതാ ഞാന്‍. അത് വച്ച് ഓരോന്ന് ചിന്തിക്കാതെ.

ശരി ഞാന്‍ ഒന്നും ചിന്തിക്കുന്നില്ല. വാഷ്‌ ചെയ്തു കഴിഞ്ഞോ.

കഴിഞ്ഞു.

കൌണ്‍സിലര്‍ വിളിച്ചോ ?

വിളിച്ചു ഞാന്‍ ഓക്കേ ആയി അങ്ങോട്ട്‌ സംസാരിച്ചു അപ്പോള്‍ അവര്‍ പെട്ടന്ന് വച്ചു.

എന്നാല്‍ ഇങ്ങോട്ട് വാ, ഇവിടിരുന്നു ഡിന്നര്‍ ഒക്കെ കഴിച്ചു പോകാം.

അയ്യട ഇപ്പോള്‍ വരുന്നില്ല.

എന്ത് ?

വേണ്ട പറയുന്നില്ല. മാഷിനെ ഒക്കെ കുറച്ചു സൂക്ഷിക്കണം എന്നാണ് തോന്നുന്നത്.

എന്താടോ കാര്യം, താന്‍ പറ. പോകുമ്പോള്‍ കള്ളന്‍ ആണെന്ന് പറഞ്ഞു, അതുകഴിഞ്ഞ് വഷളന്‍ എന്ന് വിളിച്ചു ഇപ്പോള്‍ ഇത്. എനിക്കൊന്നും മനസിലാകുന്നില്ല.

ഒന്നും ഇല്ല മാഷെ വിട്. ഞാന്‍ ചുമ്മാ ഓരോന്ന് പറയുന്നതാ.

താന്‍ ഇങ്ങോട്ട് വാ.

ഞാന്‍ ഡിന്നര്‍ വരുമ്പോള്‍ വരാം.

ഓക്കേ എന്നാല്‍ അപ്പോള്‍ വാ.

ഇവളെ മനസിലാകുന്നില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അവളുടെ മനസ്സില്‍ എന്താണ്. എന്താണ് ഞാന്‍ പറഞ്ഞത്. എല്ലാം കൂടി ഓര്‍ത്തു എനിക്കൊരു പിടിയും കിട്ടിയില്ല. ഞാന്‍ ഫോണ്‍ മാറ്റി വച്ച് കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു ഡോര്‍ ബെല്‍ മുഴങ്ങി. ഇത്ര വേഗം ഡിന്നര്‍ വന്നോ എന്നോര്‍ത്ത് എഴുനേറ്റു വരുമ്പോള്‍ ഡോര്‍ തുറന്നു ജിന്‍സി കേറി വരുന്നു. ഞാന്‍ ഈ റൂമില്‍ വന്നപ്പോള്‍ മുതല്‍ ഡോര്‍ ലോക് ചെയ്തിരുന്നില്ല.

വരില്ലെന്ന് പറഞ്ഞിട്ട് എന്തെ.. ?

എന്താ മാഷെ വരെണ്ടായിരുന്നോ ? അവള്‍ അല്പം ഗൌരവത്തില്‍ ആണ് പറഞ്ഞത്.

ഞാനൊന്നും പറഞ്ഞില്ലേ.. ഞാന്‍ ഒന്നും മിണ്ടാതെ സോഫയില്‍ ഇരുന്നു.

അവള്‍ എന്‍റെ അടുത്ത് വന്നിരുന്നു. എന്നിട്ട് എന്‍റെ തോളില്‍ തല വച്ചിട്ട് പറഞ്ഞു.

മാഷെ..

എന്താടോ

ഞാന്‍ മാഷിന്‍റെ പറ്റിക്കാന്‍ ഓരോന്ന് പറയുന്നതാ. ദേഷ്യം ആയോ ?

ഇങ്ങനാണോ പറ്റിക്കുന്നതു. ഞാന്‍ ഓര്‍ത്തു ഞാന്‍ എന്തോ തെറ്റ് ചെയ്തെന്നു.

മാഷിന്‍റെ കയ്യില്‍ കുറച്ചു വഷളത്തരം ഉണ്ട്. അത് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.

എന്ത് വഷളത്തരം.

അത് പിന്നെ പറയാം. മാഷിനെ ഞാന്‍ ശ്യാമേട്ട എന്ന് വിളിക്കട്ടെ.

അതെന്താ പെട്ടന്ന് ഒരു മാറ്റം.

ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നു.

താന്‍ ഇഷ്ടം ഉള്ളത് വിളിക്കു,. അല്ലെങ്കിലും മാഷ് ഒരു ബോറന്‍ വിളിയാണ്. നീ എന്ത് വേണേലും വിളിക്കു പെണ്ണെ.

എന്നാ ചെക്കാന്നു വിളിക്കട്ടെ.

തെറി ഒഴികെ എന്ത് വേണേലും വിളിക്കു.

ഹിഹി ചിലപ്പോള്‍ തെറി വിളിക്കും. ചുമ്മാ മാഷെ. ശരിക്കും ബോര്‍ ആയി തുടങ്ങി ഇത്. ഇനി കൊറേ ദിവസം കൂടി ഇങ്ങനെ ഇരിക്കണം എന്നോര്‍ത്തിട്ട് തന്നെ വയ്യ. മടുക്കും അല്ലെ ഏട്ടാ.

എനിക്കും ബോര്‍ ആയി, പിന്നെ താന്‍ ഉള്ളതാണ് ഒരു ആശ്വാസം.

ആണോ ശ്യാമേട്ട? അവള്‍ സ്നേഹത്തോടെ മുഖം തോളില്‍ നിന്നും എടുക്കാതെ തന്നെ  എന്‍റെ കക്ഷത്തിന്റെ ഇടയില്‍ കൂടി കൈ കടത്തി എന്നെ ചേര്‍ത്ത് പിടിച്ചു.

ആ സമയം എന്‍റെ കൈ മുട്ട് ചെറുതായി അവളുടെ മുലയില്‍ ഒന്ന് തട്ടി. അവള്‍ അത് അറിയാത്ത പോലെ എന്നെ മുറുക്കി പിടിച്ചു.

ഇവള്‍ എന്നോട് പ്രേമം ആണോ അതോ ഒരു സഹോദരന്‍ പോലെആണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല.

അവള്‍ വീണ്ടു വിളിച്ചു ശ്യാമേട്ട.

പറ ജിന്‍സി.

ഞാന്‍ സിമ്രാന്‍ പോലെ ആണെന്ന് പറഞ്ഞത് സത്യമാണോ ?

ഓഹോ അതോര്‍ത്തു ഇരിക്കുവാണോ ?

അല്ല ചുമ്മാ ഒരു രസം. അതോര്‍ത്തപ്പോള്‍ മാഷ് എന്ത് പറയും എന്നറിയാന്‍ ചോദിച്ചതാ.

നീ സുന്ദരിക്കുട്ടി ആണല്ലോ. സിമ്രാന്റെ ചെറിയ ഫേസ് ഉണ്ട്. നീ അല്പം കൂടി തടിച്ചു ആണ് . വലിയ തടി അല്ല എന്നാലും പഴയ സിനിമകളില്‍ സിമ്രാനെ കാണുന്നതിലും പൊടിക്ക് തടി കൂടുതല്‍ തോന്നുന്നു.

മം അവള്‍ മൂളി.

ഞാന്‍ എനിക്ക് തോന്നിയതു പറഞ്ഞതാടോ. സിമ്രാന്‍ സിനിമയില്‍ കാണുന്ന പോലെ ഒന്നും ഞാന്‍ തന്നെ കണ്ടില്ലല്ലോ.

എങ്ങനെ ?

അത് സിമ്രാന്‍ സെക്സിയായി അല്ലെ ഡ്രസ് ഒക്കെ ചെയ്തു അഭിനയിച്ചത്. വയറൊക്കെ എക്സ്പോസ് ചെയ്തു.

അയ്യട മോന്‍റെ പൂതി കൊള്ളാമല്ലോ. പൊക്കോണം എന്ന് പറഞ്ഞു അവള്‍ എന്‍റെ തോളില്‍ ഇടിച്ചിട്ടു മാറി ഇരുന്നു.

ഞാന്‍ ചമ്മി പോയി. പെട്ടന്ന് അങ്ങു പറഞ്ഞു പോയതാണ്. ഒന്നും മിണ്ടിയില്ല. ഒരു ചിരിയോടെ അവളെ നോക്കി.

അവളുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അവള്‍ നോക്കിയ ശേഷം എന്തൊക്കെയോ അതില്‍ കുത്തിയിട്ട് തിരികെ വച്ചു.

സാം ആണ് ഏട്ടാ. എന്നെ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അയാള്‍ക്ക് ഉറകം വരില്ല. സൈലന്റ് ആക്കി വച്ചതാ.

ഞാന്‍ ഒന്നും മിണ്ടിയില്ല. നേരത്തെ നടന്നത് അവളോട്‌ പറയാന്‍ തോന്നിയില്ല.

അപ്പോള്‍ ഡിന്നര്‍ കൊണ്ട് വന്നു ബെല്‍ അടിച്ചു. ഞാന്‍ പോയി രണ്ടു പേരുടെയും ഡിന്നര്‍ എടുത്തുകൊണ്ടു വന്നു.

Leave a Reply

Your email address will not be published. Required fields are marked *