ജിന്‍സി മറിയം – 3 Like

അയാള്‍ പോയ ഉടന്‍ ജിന്‍സി ഓടി എന്‍റെ അടുത്ത് വന്നു. മാഷിന്‍റെ പേര് വിളിച്ചില്ലല്ലോ. മാഷ് വേറെ ഫ്ലൈറ്റില്‍ ആണോ പോകുന്നെ. ഞാന്‍ ഇങ്ങനെ പോയിട്ടില്ല. ഒപ്പം ഉണ്ടാകും എന്ന് സമാധാനം ആയിരുന്നു. എനിക്ക് പേടി ഉണ്ട്. ഇതൊക്കെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു അവള്‍ നിന്ന് കിതച്ചു. മാഷ് കൂടെ ഇല്ലാതെ ഞാന്‍ പോകില്ല.

ഞാന്‍ പറഞ്ഞു, എടൊ അങ്ങനെ പറയരുത്. ഞാന്‍ വേറെ ഫ്ലൈറ്റില്‍ ആണ്. താന്‍ പേടിക്കണ്ട. ഹോംഗ് കോംഗ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു ഇറങ്ങുന്നത് വരെ എല്ലാം സെറ്റ് ആണ്. അവിടെ നിന്നും ഇറങ്ങിയാല്‍ തനിക്കു ക്വാറന്റൈന്‍ താമസിക്കാന്‍ ഉള്ള സ്ഥലവും റെഡി ആണ്. അതിനുള്ള ആളുകള്‍ പുറത്തു ഉണ്ടാകും. അവരുടെ ഡീറ്റയില്‍സ് വാട്സപ് ചെയ്തിട്ടുണ്ട്. അതെങ്ങനെ ഫോണ്‍ ഓണ്‍ ആയാല്‍ അല്ലെ കാണു. എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു. അവളും ഒരു ചമ്മിയ ചിരി ചിരിച്ച ശേഷം ഫോണ്‍ എടുത്തു ഓണ്‍ ചെയ്തു. അതില്‍ തുരു തുരെ മെസേജ് വരുന്ന ശബ്ദം കെട്ടു. സുഖകരമല്ലാത്ത അവള്‍ക്കു നോക്കാന്‍ ഇഷ്ടമില്ലാത്ത മെസേജുകള്‍ ആണെന്ന് അവളുടെ മുഖം കണ്ടാല്‍ അറിയാം. അവള്‍ എന്‍റെ മെസേജ് തുറന്നു എന്നെ കാണിച്ചു.  ഞാന്‍ അയച്ച റൂം  ബുകിംഗ് കണ്ഫര്‍മേഷന്‍, മറ്റു വിവരങ്ങള്‍. എയര്‍ പോര്‍ട്ടില്‍ നിന്നും കൊണ്ട് പോകുന്ന ഡീറ്റയില്‍സ് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ലാസ്റ്റ്ല്‍  ഉള്ള നമ്പര്‍ എന്‍റെ സ്റ്റാഫിന്‍റെ ആണ് , ഇറങ്ങി എന്ത് ആവശ്യം ഉണ്ടെങ്കിലും അവളെ വിളിക്കണം. ഇപ്പോള്‍ തന്നെ അവളെ ആഡ് ചെയ്തു ഒന്ന് സംസാരിച്ചു പരിചയപ്പെടു. ഫിലിപ്പിനോ ആണ്. നല്ല ലേഡി ആണ്.  ജ്യോമേരി എന്നാണ് പേര്.

എല്ലാം കേട്ട ശേഷം അവള്‍ സംശയത്തോടെ പറഞ്ഞു, എനിക്ക് ക്വാറന്റൈന്‍ ഉള്ള സ്ഥലം ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ടല്ലോ. അതിനു വേറെ സ്ഥലം വേണ്ട. ഞാന്‍ ബുക്ക് ചെയ്ത സ്ഥലത്ത് തന്നെ താമസിക്കാം. ഓള്‍റെഡി കുറച്ചു പൈസ അടച്ചതാണ് ഓണ്‍ലൈന്‍ വഴി. ഇനി അതിനും കൂടി അധികം പൈസ കൊടുക്കണ്ടല്ലോ. വിഷമത്തോടെ ആണ് അവളതു പറഞ്ഞത്.

അവളുടെ അവസ്ഥ മനസിലായിരുന്ന ഞാന്‍ പറഞ്ഞു, ആ സ്ഥലം ജ്യോമേരി അന്വേഷിച്ചു. അത് കുറച്ചു ദൂരെയാണ്, അതുമല്ല അത് തനിക്കു ഒറ്റയ്ക്ക് താമസിക്കാന്‍ സേഫ് ആയ സ്ഥലം അല്ലെന്നാണ് ജ്യോ പറഞ്ഞത്. അതുകൊണ്ട് അവള്‍ വേറെ ബുക്ക് ചെയ്തത്. ഇവിടെ തന്നെ താമസിച്ചാല്‍ മതി. തന്‍റെ സേഫ്ടി എന്‍റെ കൂടി ഉത്തരവാദിത്തം ആണ്. എന്തെങ്കിലും സംഭവിച്ചാല്‍ ആളുകള്‍ എല്ലാം കൂടി എന്നെ കൊല്ലും. ഇപ്പോഴത്തെ കാര്യങ്ങള്‍ അറിയാമല്ലോ. സോഷ്യല്‍ മീഡിയ ഒക്കെ കൊന്നു കൊല വിളിക്കും. അതുകൊണ്ട് ഞാന്‍ പറയുന്നത് അനുസരിക്കുക. ഇത് ഞാന്‍ പറഞ്ഞത് അല്പം ഗൌരവത്തില്‍ ആണ്.

അവള്‍ മനസില്ലാമനസോടെ തലയാട്ടി….

ഈ കാര്യങ്ങള്‍ ഒക്കെ ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ എന്‍റെ ഓഫിസ് സ്റ്റാഫിനെകൊണ്ട് ചെയ്യിച്ചിരുന്നു. ഒരിക്കല്‍ എനിക്ക് വേണ്ടി ചെയ്തതിനാല്‍ അവര്‍ക്ക് വളരെ എളുപ്പം ആയിരുന്നു. ജിന്‍സി സ്വപ്നത്തില്‍ എന്നപോലെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും പറഞ്ഞു.

ജിന്‍സി ശ്രദ്ധിക്ക്, ഇതൊരു സാധാരണ നമ്മള്‍ കാണുന്ന അവസ്ഥ അല്ല. താന്‍ കംഫര്‍ട്ടബിള്‍ ആയിരിക്കണം. അപ്പോള്‍ എല്ലാം ശ്രദ്ധിക്കണം. സാധാരണ ഫ്ലൈറ്റ് പോകുന്ന പോലെ അല്ല ഈ ഫ്ലൈറ്റുകള്‍ പോകുന്നത്. അതുകൊണ്ട് ഇടയ്ക്കു ബാങ്കോക്കിലോ, ലവോസിലോ ഇറങ്ങിയ ശേഷം ആകും പോകുക. ഒന്നും പേടിക്കേണ്ട കാര്യമില്ല. സാധാരണ എത്തുന്നതിലും സമയം എടുക്കും എത്താന്‍. അതുകൊണ്ട് അവിടെ ചെന്നിട്ടു പറയാന്‍ നില്‍ക്കാതെ കാര്യം വീട്ടില്‍ പറയുന്നതാണ് നല്ലത്. അല്ലെങ്കില്‍ വീട്ടില്‍ ഉള്ളവര്‍ ടെന്‍ഷന്‍ ആകും. ഞാനും ട്രാവലിംഗ് ആണെങ്കില്‍ എന്നെയും അവര്‍ക്ക് കോണ്ടാക്ട് ചെയ്യാന്‍ കഴിയില്ലല്ലോ. ഇത്ര ലോങ്ങ്‌ ജേര്‍ണി ആയത് കൊണ്ട് ആണ് ജിന്‍സിയെ ഈ ഫ്ലൈറ്റില്‍ തന്നെ പോകാന്‍ പറഞ്ഞത്. കാരണം ജിന്‍സിക്ക് അവിടെ എത്തേണ്ടത് എന്നേക്കാള്‍ ആവശ്യമാണ്. അല്ലെങ്കില്‍ ഒരുമിച്ചു പോകാമായിരുന്നു. അതുകൊണ്ട് വേറെയൊന്നും ഓര്‍ക്കണ്ട. അവിടെ എത്താന്‍ നോക്ക്. പറ്റുമെങ്കില്‍ അവിടെ വച്ച് നമുക്ക് എപ്പഴെങ്കിലും കാണാം.

Leave a Reply

Your email address will not be published. Required fields are marked *