ഓ മൈ ഗോഡ്. സ്ക്രൂവ്ഡു. വാട്ട് ഹാപ്പന്‍ ടു ഹേര്‍?
ഡോണ്ട് നോ മിസ്റ്റര്‍ ശ്യാം. നിങ്ങള്‍ അവളോട് സംസാരിക്കു. ഇപ്പോള്‍ വേണ്ട ഇപ്പോള്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു.
ജ്യോ അവള്‍ എവിടെയാണ് താമസിക്കുന്നത് ?
നിങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ ആണ്. വേറെ ബില്‍ഡിങ്ങില്‍ ആണ്. ഇപ്പോള്‍ ഹോട്ടല്‍ ക്ലിനിക്കില്‍ ആണ്. അവള്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ നിങ്ങളുടെ ബ്ലോക്കില്‍ തന്നെ മാറ്റാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.
അതെന്തിനാണ് അങ്ങനെ പറഞ്ഞത് . ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു.
സര്‍ അത് ഹോട്ടലുകാര്‍ പറഞ്ഞു അവര്‍ക്ക് അവളെ അവിടെ താമസിപ്പിക്കാന്‍ പറ്റില്ല ഏതെങ്കിലും ഗവര്‍മെന്റ് സെന്ററില്‍ മാറ്റണമെന്ന്. അപ്പോള്‍ എനിക്ക് പറയേണ്ടി വന്നു നിങ്ങള്‍ ആണ് അവരുടെ കെയര്‍ ടേക്കര്‍ എന്ന്. നിങ്ങളുടെ റൂമിന് അടുത്തേക്ക് മാറ്റിയാല്‍ മതി. എന്ത് വേണമെന്ന് അറിയാന്‍ ഞാന്‍ കുറെ വിളിച്ചു. ഫോണ്‍ ഓഫ് ആയിരുന്നു. ഹോട്ടല്‍ ഫോണില്‍ പല തവണ വിളിച്ചിട്ടും എടുത്തില്ല. വേറെ വഴിയില്ലായിരുന്നു സര്‍.
ഞാന്‍ അത്ര ഉറക്കം ആയിരുന്നു എന്ന് എനിക്ക് അത്ഭുതം തോന്നി. ജ്യോ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്യുന്ന ആളാണ്. അതുകൊണ്ട് അവളെ കുറ്റം പറയാന്‍ ആവില്ല.
സാരമില്ല ജ്യോ. അവള്‍ ഉണര്‍ന്നു കഴിഞ്ഞു എന്നോട് സംസാരിക്കാന്‍ ഹോട്ടലുകാരോട് പറയു. ഞാന്‍ വേണ്ടപോലെ ചെയ്തോളാം. സോറി ടു ട്രബിള്‍ യു ജ്യോ. താങ്ക്സ്.
മൈ പ്ലഷര്‍ സര്‍, ഇറ്റ്സ് പാര്‍ട്ട് ഓഫ് മൈ ജോബ്. താങ്ക്സ് ബൈ സര്‍.
ഞാന്‍ മൊത്തം വട്ടായ പോലെ ആയി. ഒന്നും മനസിലാകുന്നില്ല. ജിന്‍സിക്ക് ഇതേ ഹോട്ടലില്‍ തന്നെ Quarantine എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. വേറെ ഹോട്ടല്‍ നോക്കണം എന്ന് പ്രത്യേകം പറയാത്തത് കൊണ്ട് അങ്ങനെ ജ്യോ ചെയ്തത് എന്ന് മനസിലായി. അതുമല്ല എനിക്ക് വേണ്ടപ്പെട്ട ആരോ ആണെന്ന് അവള്‍ കരുതിക്കാണും. അവളെ കുറ്റം പറയാന്‍ പറ്റില്ല. എന്‍റെ സീറ്റ് ഒക്കെ കൊടുത്തു കൊണ്ട് വന്നതല്ലേ. അനുഭവിക്കുക തന്നെ.
എണീറ്റ് എന്‍റെ ഫോണ്‍ എടുത്തു ചാര്‍ജ് ചെയ്യാന്‍ കുത്തി ഇട്ടു. ടോയ്ലറ്റില്‍ പോയി പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു. ഒന്ന് ആലോചിക്കണം എന്ന് തോന്നി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പാനിക് ആകരുത് എന്നറിയാം. ഒരു കോഫി ഉണ്ടാക്കുന്ന നേരം കൊണ്ട് തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു ഏകദേശ ഐഡിയ മനസ്സില്‍ കണ്ടു. ഡോര്‍ തുറന്നു പുറത്തു കൊണ്ട് വച്ചിരുന്ന ബ്രേക്ക് ഫാസ്റ്റ് എടുത്തു അകത്തു വച്ചു. കോഫിയുമായി ഫോണിനു അടുത്തേക്ക് വന്നിരുന്നു. ഫോണ്‍ അല്പം ചാര്‍ജ് ആയിരുന്നു, ഓണ്‍ ചെയ്തു വച്ച ശേഷം കോഫി ഊതി കുടിക്കാന്‍ തുടങ്ങി.
ഫോണ്‍ ഓണ്‍ ആയി വന്നപ്പോള്‍ തന്നെ മെസേജുകള്‍ ചറ പറ വരുന്ന ശബ്ദം വന്നു തുടങ്ങി. ഒന്നും നോക്കാന്‍ മനസ് വന്നില്ല. അലസമായി കോഫി കുടിച്ചുകൊണ്ട് ചിന്തയില്‍ മുഴുകി.
ഫോണ്‍ കയ്യിലെടുത്തു മേസേജുകള്‍ക്ക് റിപ്ലെ കൊടുത്തു. മെസേജ് സ്ക്രോള്‍ ചെയ്തു വരുമ്പോള്‍ ജിന്‍സിയുടെ മെസേജ് ഉണ്ടായിരുന്നു.
മാഷെന്താ റിപ്ലെ ഇടാത്തത്. കാണണ്ടന്നല്ലേ പറഞ്ഞത്. മെസേജ് അയക്കരുതെന്നല്ല മാഷെ. മാഷ് എപ്പഴാ വരുന്നത്. ഫ്ലൈറ്റ് കിട്ടിയില്ലേ? ഇവിടെ ഭയങ്കര ബോര്‍ ആണ്. ഉറങ്ങാനും സാധിക്കുന്നില്ല. വട്ടു പിടിക്കുന്നത് പോലെ മാഷെ. പ്ലീസ് വന്നാല്‍ പറയണേ. മാഷിന് വരാന്‍ പറ്റിയില്ലെന്നോര്‍ത്തു എനിക്ക് ടെന്‍ഷന്‍ ആകുന്നു. ടേക്ക് കെയര്‍ മാഷെ. മിസ് യു.
ഞാന്‍ മൊത്തം കണ്ഫ്യുഷന്‍ ആയി. ഇവളെ മനസിലാകുന്നില്ലല്ലോ. ഇവള്‍ക്ക് വല്ല അസുഖവും ഉണ്ടോ ആവൊ. എന്തായാലും വരുന്നിടത്ത് വച്ച് കാണാം.
പെട്ടന്ന് ഫോണില്‍ ഒരു മിസ് കോള്‍ വന്നു. UAE നമ്പര്‍ ആണ്. അപ്പോഴാണ് ശ്രദ്ധിച്ചത് ആ നമ്പരില്‍ നിന്നും കഴിഞ്ഞ രാത്രിയിലും മിസ്ഡ് കോള്‍ വന്നിരുന്നു. ഫോണ്‍ ഓഫ് ആകും മുന്പ് ആയിരിക്കും. വിളിച്ചു നോക്കാം എന്ന് ഓര്‍ത്തു ഡയല്‍ ചെയ്തു. നാലഞ്ച് ബെല്ലില്‍ തന്നെ ഫോണ്‍ എടുത്തു. ഹലോ വച്ച് ആരാ എന്ന് ചോദിച്ചു. സാം ആണെന്ന് മറുപടി കിട്ടി. ഏതു സാം എന്ന് ചോദിച്ചു. ഉടന്‍ അവിടെ നിന്നും “അവള് കൂടെയില്ലേ ഒന്ന് കൊടുത്തെ സംസാരിക്കണം.” ഇത് കേട്ട ഞാന്‍ ഏതവള്‍ ? നിങ്ങള്‍ ആരാ എന്ന് ചോദിച്ചു.
