ദിൽ ഹേ ഫാത്തിമഅടിപൊളി  

മാസ്സി ഫൈസലിനെ വിളിച്ച് അവന്റെ സംശയങ്ങൾ പറഞ്ഞിരുന്നു ……. ആ കുഞ്ഞ് തന്റേതല്ലെന്നും അത് അലിയുടെ കുഞ്ഞാണെന്നും ഉള്ള കാര്യം …….. ബാക്കി കോടതി തീരുമാനിക്കിട്ടെയെന്നും അവൻ ഫൈസലിനോട് പറഞ്ഞു ….. ഫൈസൽ ആദ്യം തെറി വിളിച്ചെങ്കിലും ….. മാസ്സി പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോന്നറിയാൻ  ഫാത്തിമയോട് സഫിയയെക്കൊണ്ട് സംസാരിപ്പിക്കാൻ തീരുമാനിച്ചു …….  ഞാറാഴ്ച വൈകുന്നേരം വീട്ടിലേക്ക് വരുന്നുണ്ടെന്ന് സഫിയ ഫാത്തിമയോടായി പറഞ്ഞു ………

ഞാറാഴ്ച വൈകുന്നേരം

സഫിയയും ഫൈസലും ഫാത്തിയെ കാണാനായി എത്തി ……. ആയിഷ കുഞ്ഞിനേയും എടുത്ത് കൊണ്ട് നടക്കുന്നത് ഫൈസലും സഫിയയും സ്രെധിച്ചു …….. അവരെ നോക്കി ചിരിച്ചുകൊണ്ട് അവർ ഫാതിയുടെ വീടിനകത്തേക്ക് കയറി …….

ഫാത്തിമ അവർക്ക് ചായ ഇടാനായി അടുക്കളയിലേക്ക് പോയി ………. കൂടെ സഫിയയും …..

സഫിയ ……. നിന്നെ  കൊണ്ടു പോകാനാ ഞങ്ങൾ വന്നത് ………

ഫാത്തിമ …… ഇന്നോ ?

സഫിയ …… ഇന്നയാൾ യെന്ത കുഴപ്പം ?

ഫാത്തിമ …… കുറച്ചു ദിവസം കൂടി കഴിയട്ടെ ……..

സഫിയ ……. അതൊന്നും വേണ്ടാ ………. ഇന്ന് തന്നെ ഞങ്ങളോടൊപ്പം വന്നോണം

ഫാത്തിമ ……. എനിക്കിവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് …….

സഫിയ ……. കുഞ്ഞിന്റെ അച്ഛനെ കണ്ടുപിടിക്കാനാണോ ഇവിടെ നിൽക്കുന്നത് ?

ഫാത്തിമ …….. ആണെന്ന് കൂട്ടിക്കോ …….

സഫിയ …… ആ മാസ്സി എന്തെല്ലാമാണെന്നോ ബാപ്പയോട് വിളിച്ചു പറഞ്ഞത് ? ഈ കുഞ്ഞ് അവന്റേതല്ലെന്നാണ് അവൻ ബാപ്പയോട് പറഞ്ഞത് …….

ഫാത്തിമ …….  അവന്റേതാണെന്നു ഞാനും പറഞ്ഞില്ലല്ലോ ……. ഒന്നിനും കൊള്ളാത്തവണ്മെരെക്കൊണ്ട് മക്കളെ കെട്ടിക്കുമ്പോൾ അപ്പോൾ ഒന്നും ആലോചിച്ചില്ലല്ലോ ?

സഫിയ ……. ഒന്നിനും കൊള്ളാത്തതുകൊണ്ടാണോ ആ പെണ്ണുമായി അവളെ ഡൽഹിയിലെ ഹോട്ടലിൽ നിന്നും പിടിച്ചത്

ഫാത്തിമ …….. അവനെക്കൊണ്ട് വല്ലതും പറ്റുമായിരുന്നെങ്കിൽ  പിന്നെ യെന്ത നിങ്ങൾ അവൻ പറയുന്നത് മാത്രം വിശ്വസിക്കുന്നത് …….  ‘ഉമ്മ അവൻ പറയുന്നതെല്ലാം വിശ്വസിക്കുന്നുണ്ടോ ? എന്നാൽ കോടതിൽ പോകട്ടെ അപ്പോൾ അറിയാമല്ലോ കുഞ്ഞ് ആരുടേതാണെന്ന് ?

സഫിയ …… ഫാത്തി …. ഒരു   മാക്സിമം ഫ്രീഡം തന്നാണ് ഞാനും ബാപ്പയും വളർത്തിയത് …… നീ അവസാനം ഞങ്ങളെ നാണം കെടുത്തരുത് …… ഞങ്ങൾ അലിയുടെ വീട്ടുകാരുമായി വേണമെങ്കിൽ സംസാരിക്കാം ……. നമുക്കൊരു പരിഹാരം ഉണ്ടാക്കാം …….  നീ പറയ് ഈ കുഞ്ഞ് ആരുടേതാണെന്ന് ?

ഫാത്തിമ ……. ഉമ്മ ഇത്രെയും മണ്ടിയായി പോയല്ലോ ? ഈ കുഞ്ഞ് അലിയുടേത് തന്നെയാണ് …… പക്ഷെ അവന് അതിനെക്കുറിച്ച് അറിയില്ല ……. അതുകൊണ്ട് എനിക്ക് കുറച്ചു സമയം വേണം ……. ഉമ്മാക്ക് ആ കുഞ്ഞിനെ കണ്ടാൽ അറിയില്ലേ അവന്റേതാണെന്ന് ……. ഉമ്മ ഇപ്പൊ ചായയും കുടിച്ച് ബാപ്പയെയും വിളിച്ചുകൊണ്ട് പോകാൻ നോക്ക് ……..

സഫിയ …… അത് ഞങ്ങൾക്കും അറിയാം …. അതുകൊണ്ടല്ലേ സംസാരിക്കാമെന്ന് പറഞ്ഞത് …….. ആ കുഞ്ഞും അലിയും ഫോട്ടോകോപ്പി പോലല്ലേ ഇരിക്കുന്നത് ? ….. അലിയുടെ വീട്ടുകാർ അത് മനസ്സാ സമ്മതിക്കുന്നുണ്ട് ..?

ഫാത്തിമ ……. ഇതറിഞ്ഞിട്ടും ഉമ്മ എന്നെ വീട്ടിൽ കൊണ്ട് പോയി എന്തുചെയ്യാൻ പോകുവാണ് …… എന്റെ മോളെങ്കിലും അവളുടെ വീട്ടുകാരോടൊപ്പം നിൽക്കട്ടെ …… എന്ന് മാസ്സിയെക്കൊണ്ട് ഒന്നിനും കൊള്ളാത്തവനാണെന്ന് അലി മനസ്സിലാക്കുന്നോ അത് കഴിഞ്ഞു അലിക്ക് മനസ്സിലാകും ……. ആ സമയത്തെക്കുറിച്ച് ……. ഇനി മറ്റൊരാളുടെ മുന്നിൽ തലകുനിക്കൻ  എനിക്ക് വയ്യാ …….. അതിനായി ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് …….. അതുകൊണ്ട് ബാപ്പയെ പറഞ്ഞു് മനസ്സിലാക്കി വിളിച്ചുകൊണ്ട് പോകാൻ നോക്ക് ……..  എന്റെ മോൾ അവളുടെബാപ്പയുടെയും വീട്ടുകാരുടെയും കൂടെ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ് ……. അതിനുള്ള ഭാഗ്യമെങ്കിലും ഞാൻ അവൾക്ക് കൊടുക്കണ്ടേ ? ഈ ഒരു ജന്മം ഞാൻ എന്റെ മകൾക്ക് വേണ്ടി മാത്രമാണ് ജീവിക്കൻ പോകുന്നത് …….. ഞാനൊന്ന് ശ്രെമിച്ചാൽ എനിക്ക് നല്ലൊരു ജോലി കിട്ടും …….. ബാപ്പയുടെ സ്വത്തൊന്നും എനിക്ക് വേണ്ട ……. ഞാൻ ഇ പറഞ്ഞതിൽ നിന്നും നിങ്ങൾ മാറ്റി ചിന്തിച്ചാൽ ……. പിന്നെ അലിയോടും കുടുംബത്തോടും ഒരു വിധ ശത്രുതയും അരുത് ……. ഈ തെറ്റിൽ അലിയേക്കാൾ  പങ്ക് എനിക്കുണ്ട് ……. മനസ്സിലായല്ലോ ? പിന്നെ ഈ കുഞ്ഞിന്റെ ഉത്തരവാദിത്വം അവരെ ഏറ്റെടുക്കാൻ നിർബബ്‌ധിക്കരുത് ………

സഫിയക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി ………. അതവൾ ഫൈസലിനോടും പറഞ്ഞു ……. അയാൾ  ഇതെല്ലം കേട്ട് ആകപ്പാടെ തകർന്നിരിക്കുകയായിരുന്നു …….. എന്റെ മോൾ വഴിപിഴച്ചവളാണോ ?

ഫൈസൽ സഫിയയോടായി പറഞ്ഞു ……… സാധാരണ ഒരു മനുഷ്യൻ തകരുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ് ഒന്ന് കടം വന്ന് കയറുമ്പോഴും രണ്ട് മക്കൾ വഴി തെറ്റുമ്പോഴും …… മറ്റെല്ലാം നമുക്ക് പിടിച്ചു നില്ക്കാൻ പറ്റും

സഫിയ ……… അങ്ങിനെ ഒന്നും ഇപ്പോൾ ചിന്തിക്കേണ്ട …… എല്ലാം ശരിയാകും ……. അതുകണ്ടാണവൾ ഇവിടെ നിൽക്കുന്നത് തന്നെ …….  അവളെ നിർബന്ധിക്കണ്ടാ …… അവൾ തന്നെ അവളുടെ തെറ്റ് സമ്മതിക്കുന്നുണ്ടല്ലോ …. ആ കുഞ്ഞ് അലിയുടേതാണെന്നും ………

ഫൈസൽ ……  ഞാൻ ആരുടെയും മുന്നിൽ തല കുനിച്ചിട്ടില്ല  …….  നിനക്കറിയാമല്ലോ സഫിയ നമ്മൾ എന്ത് കഷ്ടപ്പെട്ടാണ് ഇതെല്ലം ഉണ്ടാക്കിയതെന്ന് ……  തെറ്റായ ഒരു വഴിയിലൂടെ ആരെയും ദ്രോഹിച്ചോ വിഷമിപ്പിച്ചോ ഒരു പത്തു പൈസപോലും നമ്മൾ നേടിയിട്ടുണ്ടോ ? എന്നാലും പടച്ചോൻ എന്നിക്ക് ഈ ഗതി വരുത്തിയല്ലോ ? ഞാൻ അബ്ബാസിനോട് സംസാരിക്കട്ടെ ?

സഫിയ …… വേണ്ട ….. ഫാത്തി അത് പ്രേത്യേകം പറഞ്ഞു …….. അവൾ അതിനെന്തെങ്കിലും വഴി കാണുമായിരിക്കും …..  കാരണം ഫാത്തിമയെ അലിയുടെ ഉമ്മയും ബാപ്പയും ഒരിക്കലും തള്ളി പറയില്ല ……. നമ്മൾ കണ്ടതല്ലേ അവർ ആ കുഞ്ഞുമായി നിൽക്കുന്നത് ……. ഇനി നമ്മൾ എന്തെങ്കിലും സംസാരിച്ച് അവർക്ക് ഇഷ്ടപ്പെടാതെ വന്നാൽ അത് ഫാത്തിമയുടെ ജീവിതത്തെ ചിലപ്പോൾ ബാധിക്കും ……. കുറച്ചു നാൾ നമുക്ക്  അവളുടെ ഇഷ്ടത്തിനൊപ്പം നിന്നുകൊടുക്കാം ….. അത് കഴിഞ്ഞു മതി നമ്മൾ ഒരു തീരുമാനമെടുക്കുന്നത് ……. ഫാത്തിമ എന്റെ മുഖത്ത് നോക്കി പറഞ്ഞു അത് അലിയുടെ കുഞ്ഞു തന്നെയാണെന്ന് …… പിന്നെ മാസ്സിയുമായി ഇപ്പോൾ ഒരു പ്രേശ്നത്തിന് നിൽക്കണ്ട …… ഫാത്തിമയും മാസ്സിയും ഇനി ഒരുമിക്കാതിരിക്കുന്നതാണ് അവർ രണ്ടുപേരുടെയും ഭാവിക്ക് നല്ലത് …. മാസ്സിക്ക് എന്താണ് വേണ്ടതെന്ന് ചോദിക്ക്  ഈ ബന്ധം വിട്ടുപോകാൻ ……. അല്ലാതെ അവൻ സംസാരിക്കുന്നതിന് എതിര് പറയാൻ നിൽക്കരുത് ……. ഇക്കാ എന്തും ആലോചിച്ചേ അവനോട് സംസാരിക്കാവൂ ….. നമ്മളുടെ വായിൽ നിന്നും വരുന്ന ഓരോ വാക്കുകൾക്കും ഇപ്പോൾ ഒരായിരം അർഥങ്ങൾ അവൻ കാണും … ഞാൻ മാസ്സിയെ  ഇക്ക ഇല്ലാത്ത ഒരു ദിവസം വീട്ടിലേക്ക് വിളിച്ചു സംസാരിക്കാം ……

Leave a Reply

Your email address will not be published. Required fields are marked *