ദിൽ ഹേ ഫാത്തിമ 2അടിപൊളി  

അബ്ബാസ് അലിയെയും കൊണ്ട് വീട്ടിലെത്തി ………

ആയിഷ …… പണിക്ക് പോകാൻ പറഞ്ഞാൽ മോഷണം ഒരു പണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു ?

അബ്ബാസ് ……. ആയിഷ ……. നീ വായും വച്ച് ചുമ്മാതിരിക്ക് ……. അവനു വല്ലതും കഴിക്കാൻ കൊടുക്ക്

ആയിഷ ……. എനിക്ക് വയ്യ കള്ളന്മാർക്ക് വിളമ്പിക്കൊടുക്കാൻ ……

ആരുടെയും മുഖത്ത് നോക്കാതെ അലി റൂമിൽ കയറി കതകടച്ചു …..  ഫാത്തിമ അവിടേക്ക് വന്നു ……. എല്ലാവരും വിഷമിച്ചിരിക്കുകയാണ് ……..

പിറ്റേന്നുമുതൽ അലി അബ്ബാസിനൊപ്പം കടയിൽ പോയിത്തുടങ്ങി …… ഫാത്തിമ അബ്ബാസിന്റെ വീട്ടിൽ താമസമാക്കിയതിനൊപ്പം അലിയുടെ കിടപ്പ് വരാന്തയിലേക്ക് മാറ്റപ്പെട്ടു ……  മാസങ്ങൾക്ക് ശേഷം ആ കടയുടെ പൂർണ നിയന്ത്രണം അലി ഏറ്റെടുത്തു ……. ഇതിനിടയിൽ രണ്ടു പ്രാവശ്യം അവൻ ഡൽഹിയിൽ പോയി തുണികൾ എടുത്തു മടങ്ങി വന്നു …… വരുമ്പോൾ ഉമ്മക്കും ബാപ്പക്കും ഒപ്പം കുഞ്ഞിനും ഫാത്തിക്കും  എന്തെങ്കിലും വാങ്ങാൻ അവൻ മറന്നില്ല ……..

ഒരിക്കൽ ഒരു വൈകുന്നേരം അലി ഫാത്തിമയെയും കൂട്ടി ടെറസ്സിൽ എത്തി ……..

അലി ……. ഫാത്തി ….. താങ്ക്സ് ……

ഫാത്തിമ അവന്റെ മുഖത്തേക്ക് നോക്കി ……….

അലി ……. ഇത്രെയും ചുരുങ്ങിയ സമയം കൊണ്ട് എന്നെ ജീവിക്കാൻ പഠിപ്പിച്ചതിന് ……..

ഫാത്തിമ ഒന്നും മിണ്ടാതെ അപ്പുറത്തേക്ക് നോക്കി നിന്നു …….

അലി …… നീ എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് എനിക്ക് അറിയില്ല ……. ആ സത്യം എനിക്കും നിനക്കും അറിയാവുന്നതല്ലേ ……. നിനക്ക് ഉമ്മയോടും ബാപ്പയോടും പറഞ്ഞു കൂടെ .?

ഫാത്തിമ ……. എന്ത് /?

അലി …… ഈ കുഞ്ഞ് എന്റേതല്ല മറ്റാരുടേതോ ആണെന്ന് ……..

കണ്ണടച്ച് തുറക്കും മുൻപ്പ് അലിയുടെ കവിൽ പൊളിയുന്ന ഒരടിയായിരുന്നു പിന്നീട് നടന്നത് ……..  അവൾ പറഞ്ഞു ……. പന്നതരം പറയുന്നോ ?  എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് ഉമ്മയും ബാപ്പയും വിളിച്ചപ്പോൾ ഞാൻ ഇവിടെ താമസിക്കാമെന്ന് സമ്മതിച്ചത് ……… എന്താടാ നിനക്ക് സംശയം ഇതുവരെ മാറിയില്ലേ ? നീ കളിക്കുവാണോ ……. തമാശക്കും ഒരു പരിധി വേണ്ടേ ?

ഫാത്തിമ ദേഷ്യത്തിൽ താഴേക്ക് ഇറങ്ങി പോയി …… അടിയും കൊണ്ട് തരിച്ചു നിൽക്കാനേ അലിക്ക് കഴിഞ്ഞുള്ളു …… അലി ആലോചിച്ചു ഇവൾ ഇത്രയും ഉറപ്പായും പറയുകയാണെങ്കിൽ ഞാൻ എപ്പോൾ ? എന്ന് ? എങ്ങിനെ ?

ഉമ്മക്കും ബാപ്പക്കും പോലും എന്നെ വിശ്വാസമില്ലാതായി …… പിന്നെ ഒരു ആശ്വാസം കുഞ്ഞിന് എന്റെ ഛായ ഉള്ളത് മാത്രമാണ് …… പിന്നെ ഒരു തെറ്റും ചെയ്യാത്ത എനിക്ക് ഈ രണ്ടാം കെട്ടുകാരിയെ നിക്കാഹ് കഴിക്കേണ്ടി വരും …. അല്ലാതെ എനിക്ക് വേണ്ടി ഉമ്മയും ബാപ്പയും ഇനി ഒരു പെണ്ണിനെ എനിക്ക് വേണ്ടി നോക്കുമെന്ന് നോക്കണ്ടാ ……..

അന്ന് രാത്രി …… എല്ലാവരും കഴിക്കാനായി ഇരുന്നു …… ഫാത്തിമ എല്ലാവർക്കും ആഹാരം വിളമ്പി ……

അലി എനിക്ക് ഉമ്മയോടും ബാപ്പയോടും ഒരു കാര്യം പറയാനുണ്ട് ?

അയിഷയും അബ്ബാസും അലിയുടെ മുഖത്തേക്ക് നോക്കി

അലി ……. നിങ്ങൾ വിശ്വസിക്കുന്ന പക്ഷം ഫാത്തിമയെ നിക്കാഹ് ചെയ്യാൻ ഞാൻ തയ്യാറാണ് ………

അയിഷാ ……. ഞങ്ങൾക്കും അത് വിശ്വാസമാകണം …… കോടതിയിലെ ടെസ്റ്റ് റിസൾട് വരട്ടെ ….. എന്നിട്ട് ആലോചിക്കാം ….. ഞങ്ങൾക്ക് മാത്രം വിശ്വാസം പോരാ  നീയാണ് ഈ കുഞ്ഞിന്റെ അച്ഛനെന്ന് നിനക്കും തോന്നണ്ടേ ? പിന്നെ അവളുടെ പിറകെ നടന്ന അവളെ ശല്യം ചെയ്യാനൊന്നും നിൽക്കണ്ട …… നീ പഠിച്ച കള്ളനാണെന്ന് എനിക്ക് അറിയാം …… നിന്റെ സിംപതിയൊന്നും അവൾക്ക് വേണ്ട ……. നീ ആരെയെന്ന് വച്ചാൽ കെട്ടിക്കോ ….. അതിന് ഞങ്ങൾക്കും അവൾക്കും ഒരു പ്രേശ്നവും ഇല്ല ……. പിന്നെ നിനക്ക് ഒന്നും ഓർമ്മയില്ലാത്ത പക്ഷം ഞങ്ങളായി അവൾക്ക് ഒരു പയ്യനെ നോക്കുന്നുണ്ട് ……. കുഞ്ഞിനെ ഞങ്ങളോടോപ്പം വിടും എന്നുള്ളൊരു കണ്ടിഷനിൽ …….  ഞങ്ങൾ വിശ്വസിക്കുന്ന പക്ഷം ………  നാണമില്ലാതെ സംസാരിക്കാതെ എഴുന്നേറ്റ പോടാ ….. ഞങ്ങൾ വിശ്വസിക്കുന്ന പക്ഷം ……. നാണമില്ലാത്തവൻ …….

Leave a Reply

Your email address will not be published. Required fields are marked *