ദിൽ ഹേ ഫാത്തിമ 2അടിപൊളി  

അലി …… ബാപ്പ ഒന്നുകൊണ്ടും പേടിക്കണ്ട …… ഞാനില്ലേ ഇവിടെ ….. ബാപ്പടെ പുന്നാര മോൻ …….. ഞാൻ ഇപ്പൊ തിരിച്ചു വിളിക്കാം …… അതുവരെ ബാപ്പ വെയിറ്റ് ചെയ്യ് ……..

പിന്നെ ആ കുഞ്ഞിനോട് ഇതൊന്നും പറയരുത് …….. കെട്ടിയോന്റെ സ്വഭാവം ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞാൽ അത് വെറുതെ വിഷമിക്കും …….. അത് അറിയുമ്പോൾ അറിയട്ടെ ……. അയിഷാക്കും ആകപ്പാടെ അതിനെ ഓർത്ത് ഭയങ്കര വിഷമം ……. മോൻ അവരെ നന്നയി നോക്കിക്കോണം ………

അബ്ബാസ് ഫോൺ കട്ട് ചെയ്തു ……. അൽപ്പ സമയത്തിനകം ഫൈസൽ സാഹിബ്ബിന്റെ കാൾ അലിക്ക് വന്നു ……. ഫാത്തിമ അവളുടെ ബാപ്പയാണെന്നറിഞ്ഞപ്പോൾ സ്പീക്കർ ഓൺ ചെയ്യാൻ അലിയെ കൈകൊണ്ട് കാണിച്ചു ….. അലി  ഫോൺ സ്‌പീക്കറിലിട്ടു ……..

ഫൈസൽ …….. ഹെലോ …. അബ്ബാസിന്റെ മകൻ അലിയല്ലേ ?

അലി …….. അതെ ………

ഫൈസൽ ……. ഞാൻ ഫാത്തിമയുടെ ബാപ്പയാണ് …….. മോൻ എവിടെയാ ?

അലി …….. ഞാൻ റൂമിലാണ്

ഫൈസൽ ……… ഫാത്തിയോ ?

അലി ……. അവർ താഴെയാണ് ……… യെന്ത അങ്കിൾ ?

ഫൈസൽ ……… അബ്ബാസ് വിളിച്ചിരുന്നോ ?

അലി ……. അതെ അങ്കിൾ …….. എന്നോട് കാര്യമെല്ലാം പറഞ്ഞു ……..

ഫൈസൽ …….. അതൊന്നും ഇപ്പോൾ ഓളോട് പറയേണ്ട ……..  അവിടെ മഴയാണെന്ന് ഓള് ഉമ്മയെ വിളിച്ചപ്പോൾ പറഞ്ഞു ….. പിന്നെ കുടുംബത്തെ ഓർത്ത് മോൻ ബേജാറാവണ്ട ……. അതെല്ലാം ഞാൻ നോക്കിക്കോളാം ……. മാസ്സി എന്തൊക്കെയാ കാട്ടിക്കൂട്ടിയിരിക്ക ണ് ……. ബാപ്പക്ക് പിറന്ന പണിയാ അവൻ ചെയ്തിരിക്കണത് ……..  അവനെ ഇനി ഓൾക്ക് വേണ്ടാ ….. കുറച്ചുകാലം അവൻ അവിടെത്തെ ജയിലിൽ കിടക്കട്ടെ ……. നല്ല മുന്തിയ ജയിലാണ് അവിടെത്തേത് ……. റസ്റ്റ് എടുത്തിട്ട് പതിയെ വരട്ടെ ……. ഞാൻ ഇടപെടൂല …. എല്ലാം അറിഞ്ഞിട്ടും ഞാൻ ഫാത്തിയെ ഓർത്താണ് ഇതുവരെ ഒന്നും മുണ്ടത്തത് …….. കുറച്ചു ദിവസം ഇങ്ങനെ പോകട്ടെ ഞാൻ ഒരൂസം വന്ന് അവളെ കൂട്ടികൊണ്ട് പോയേക്കാം അതുവരെ അവൾ ഇതൊന്നും അറിയണ്ടാ ………

അലി …….. ഒന്ന് ക്ഷമിച്ചൂടെ ……..ആദ്യമായിട്ടല്ലേ ?

ഫൈസൽ ……. ഇത് ആദ്യമായിട്ടൊന്നും അല്ല …….. ഇത് സ്ഥിരമായതുകൊണ്ടാ ആ ഹോട്ടലുകാര് വിളിച്ചു പറഞ്ഞേക്കണത് ……..

അലി ……. കുഞ്ഞിനെ ഓർത്തെകിലും ,,,,,,, ഫാത്തിമ ചെറിയ പെണ്ണല്ലേ …. അവളുടെ ജീവിതം ……..

ഫൈസൽ ………. അവന്റെ കയ്യിലിരിപ്പ് ഭയങ്കര മോശമാണ് …….. മറ്റെന്തായാലും ഞാൻ ക്ഷമിച്ചേനെ ….. പക്ഷെ ഓന്റെ ഈ സ്വഭാവം വച്ചുപൊറുപ്പിക്കാൻ പറ്റിയതല്ല ……..  ഓനെ ആ കട ഏൽപ്പിച്ച് ഇപ്പോൾ ലാഭവും ഇല്ല മുതലും ഇല്ല …….. എന്നും എന്നും പെണ്ണുങ്ങളെ മാറ്റലാണ് ഓന്റെ പ്രെധന  പണി  …….. ഒരു പരിധി  ഇല്ലേ മോനേ …….. ആ സബീറടെ ഉമ്മ ഇവിടെ വന്നിരുന്നു …… ഭയങ്കര പ്രെശ്നം ഉണ്ടാക്കി …… അങ്ങനെയാ ഞാൻ അറിയുന്നത് ……. ഓള് വീട്ടിൽ പറയാതെ പോയെന്ന ആ സ്ത്രീ പറയണത് …… വീട്ടിൽ പറയാതെ ഈ ഒത്തിരി ദൂരത്ത്  അവള് പോകണമെങ്കിൽ എന്തായിരിക്കും അവര് തമ്മിലുള്ള ബന്ധം ….. അവന്റെ കാര്യത്തിൽ ആരും ഇനി എന്നോടൊന്നും പറയണ്ടാ …….. അവന്റെ കാര്യം കഴിഞ്ഞേക്കാണ് …….. ഇനി ഓൾക്ക് അവനുമായി ഒരു ബന്ധവും ഇല്ല ……. ഓളുടെ കാര്യം ഞാൻ നോക്കിക്കോളാം ഇല്ലെങ്കിൽ ഓളുടെ തലയിലെഴുത്ത്പോലെ എന്താന്ന് വച്ചാൽ അങ്ങനെ ആയിക്കൊള്ളട്ടെ …….. എന്നാലും ഇങ്ങനെയുള്ള ഒരുത്തന്റെ കൂടെയുള്ള ജീവിതം ഇനി വേണ്ടാ ……….

അലി ……. ഞാൻ അവിടേക്ക് കൊണ്ട് ആക്കണോ ?

ഫൈസൽ ……. അതൊന്നും വേണ്ടാ ……. കുറച്ചു ദിവസം കഴിയട്ടെ ?

അലി …….. വച്ച് താമസിപ്പിക്കാതെ നേരത്തെ ബാപ്പ അവളോട്  പറയുന്നതാണ് നല്ലത് …….

ഫൈസൽ …….. ഇല്ല മോനെ പെൺപുള്ളേരെ മനസ്സാണ് എന്തെങ്കിലും കാട്ടിക്കുട്ടിയാൽ ……

അലി ……. ശരി ……..

ഫൈസൽ …….. മോന്റെ അച്ഛനും അമ്മയും അവിടെ സേഫ് ആണ് ……. ഞാൻ അവിടെത്തെ ഒരു ഡീലറെ വിളിച്ചു പറഞ്ഞിട്ടുണ്ട് ……. അവിടെന്ന് സാധനം കൊടുക്കാൻ …….. അബ്ബാസിനോടും…….  മോളെ ഈ പ്രെശ്നം ഒന്ന് ഒതുങ്ങും വരെ ഫാത്തിയെ ഒന്ന് നോക്കിക്കോളാൻ പറഞ്ഞിട്ടുണ്ട് ……. അവർ പെട്ടെന്ന് തിരിച്ചുവരും ……..  മോന് ഒരു ടെൻഷനും വേണ്ടാ …….  എന്നാൽ ശരി മോനെ ആരെക്കെയോ വിളിക്കുന്നു ……. ഞാൻ വൈകുന്നേരം വിളിക്കാം …..

Leave a Reply

Your email address will not be published. Required fields are marked *