ദിൽ ഹേ ഫാത്തിമ 2അടിപൊളി  

ഫൈസൽ ഫോൺ കട്ട് ചെയ്തു …… അലി ഫാത്തിമയെ നോക്കി ……..

അലി …… ഇനി എന്ത് ചെയ്യുമെടി ?

ഫാത്തിമ …… ആ നായിക്ക് അത് വേണം …… അര്ഹിക്കാത്തത് കിട്ടിയതിന്റെ ആവേശമായിരുന്നു ……  അവനെക്കൊണ്ട് ഒന്നും പറ്റില്ലാന്ന് അറിഞ്ഞിട്ടും അവൻ എന്റെ ജീവിതം നശിപ്പിച്ചു …………

അലി …… ഡി ……. നീ കുഞ്ഞിനെ കുറിച്ചുകൂടി ഓർത്തിട്ടാണോ സംസാരിക്കുന്നത് ………

ഫാത്തിമ …….. അയാൾക്ക് തന്നെ അറിയാം കുഞ്ഞ് അയാളുടേത് അല്ലെന്ന്  ……   അയാൾക്ക് എന്റെ കുഞ്ഞിനെ വലിയ ഇഷ്ടമൊന്നും അല്ല ……………  പിന്നെ ഞാൻ ഇപ്പോൾ ജീവിക്കുന്നത് വച്ച് നോക്കിയാൽ ബാപ്പ ചെയ്യാൻ പോകുന്നതാവും ശരി …….. അതായിരിക്കും നല്ലത് …….. ഇങ്ങനെ ഒരുത്തന്റെ ഭാര്യയായി ജീവിക്കുന്നതിനേക്കാളും ഇതാണ് നല്ലത് ……. അയാൾക്ക് വേറെ പെണ്ണുങ്ങളോടൊത്ത് കഴിയാൻ ഞാൻ ഒരു പണപ്പെട്ടി മാത്രമാണ് …. പന്നൻ  അനുഭവിക്കട്ടെ ….. നല്ല രീതിയിൽ ബാപ്പ നടത്തിക്കൊണ്ടിരുന്ന കടയാണ് … അതും ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ് ……..

അലി ….. നീ വിഷമിക്കല്ലേ ?  നമുക്ക് എല്ലാം പറഞ്ഞു ശരിയാക്കാം ……

ഫാത്തിമ …… അലിക്ക് തോന്നുന്നുണ്ടോ ….. ഇനി എല്ലാം ശരിയാകുമെന്ന് …… ഇനി ഞാനും കുഞ്ഞും ഒരു പെണ്ണുപിടിയന്റെ ഭാര്യയും കുഞ്ഞുമായി ജീവിക്കേണ്ടിവരും ……. ബാപ്പ ഇത് സഹിക്കുമെന്ന് തോന്നുന്നില്ല ….. പറഞ്ഞത് അലിയും കേട്ടതല്ലേ ?

അലി ……. ഇനി യെന്ത ഒരു പോംവഴി ……

ഫാത്തിമ …….. ഒരു വഴിയും ഇല്ല …… നോക്കിക്കോ മാസ്സി പെട്ടെന്നൊന്നും പുറത്തിറങ്ങില്ല ….. ബാപ്പ അവനെ പുറത്തിറങ്ങാൻ സമ്മതിക്കില്ല ……… അവന്റെ കാര്യത്തിൽ തീരുമാനമായി …….

അലി ……. എടി …….വിവാഹമോചനം എന്നൊക്കെ പറഞ്ഞാൽ നിസ്സാര കാര്യമാണോ ? ആ കുഞ്ഞിനെകുറിച്ചെങ്കിലും ഓർക്കണ്ടേ ?

ഫാത്തിമ …….. ഇല്ല അലി ഇത് ഒരു ദിവസം കൊണ്ടൊന്നും പ്ലാൻ ചെയ്തതല്ല ……. മാസ്സിയെ ബാപ്പ നന്നായി കുടുക്കിയതാണ്  ……. ഞാൻ എന്റെ ഓരോ കാര്യവും ഉമ്മയെ അറിയിച്ചിരുന്നു ……. ഓന്റെ സ്വഭാവവും……….  ബാപ്പ എല്ലാം നേരത്തെ അറിഞ്ഞുകാണും …… അല്ലാതെ ഹോട്ടലുകാർ വിളിച്ചു പറഞ്ഞെന്നും വച്ച് ഇത്ര പെട്ടെന്നൊന്നും ബാപ്പ ഇങ്ങിനെ ചെയ്യില്ല …….. ബാപ്പയെ എനിക്ക് നന്നായിട്ട് അറിയാം ….

അലി ………  എന്തെങ്കിലും ഒരു പരിഹാരം കാണണ്ടേ ?

ഫാത്തിമ ……… ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ ദൈവത്തിനെ പറ്റു ……….

അലി ………   യെന്ത നിങ്ങൾ തമ്മിലുള്ള പ്രെശ്നം …….. അവന്റെ ഭാഗത്ത് മാത്രം തെറ്റ് കാണില്ലല്ലോ ……… എന്താണ് പ്രേശ്നമെന്ന എന്നോടെങ്കിലും പറയ് ……. നീ നാണക്കേടൊന്നും വിചാരിക്കണ്ട …… കാരണം മനസ്സുകൊണ്ടുപോലും ആരെയും ദ്രോഹിക്കാൻ അറിയാത്ത എന്റെ ഉമ്മയും ബാപ്പയും ………. അറിഞ്ഞോ അറിയാതെയോ ഞാനും നിങ്ങളുടെ പ്രേശ്നങ്ങളിൽ വന്നുപെട്ടു …….. എനിക്ക് ഇതിൽ ഒരു പങ്ക് ഇല്ല എന്നെ മിനിമം എന്റെ ഉമ്മയെയും ബാപ്പയെയുമെങ്കിലും പറഞ്ഞു മനസ്സിലാക്കണം ………  നിങ്ങളുടെ പ്രേശ്നത്തിൽ ഞാൻ എങ്ങനെ വന്നു പെട്ടെന്ന് എനിക്ക് തന്നെ അറിയില്ല ……… നല്ലൊരു മകനായി എന്നെ ഇപ്പോഴും എന്റെ ഉമ്മയും ബാപ്പയും കാണുകയാണ് …… എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രേശ്നമെന്ന് എന്നോടെങ്കിലും നീ തുറന്ന് പറയ് ……… ഇല്ലെങ്കിൽ എന്നെകൊണ്ട് നിങ്ങളുടെ പ്രെശ്നം  ഒരിക്കലും പരിഹരിക്കാൻ  കഴിയില്ല …… എനിക്കറിയണം ഞാൻ എങ്ങനെ നിങ്ങളുടെ പ്രേശ്നത്തിൽ വന്നു പെട്ടുവെന്ന് …….

ഫാത്തിമ ……. അലി എനിക്ക് ചില കാര്യങ്ങളൊന്നും നിന്നോട് പറയാൻ പറ്റില്ല …….. ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ് ………  നിന്റെ ജീവിതത്തിൽ ഞാൻ കാരണം ഒരിക്കലും ബുദ്ധിമുട്ട് വരില്ലാ …….

അലി …….. സാധാരണ പെൺകുട്ടിക്ക് യെന്ത സത്യം പറയാൻ പാടില്ലെന്നുണ്ടോ ? ലൂക്ക് ഫാത്തി എന്നെ ഇതിൽ നിന്നും ഒഴിവാക്കിത്തരനെ ഞാൻ ആവശ്യപെടുന്നുള്ളു ……. നാളെ ഉമ്മയും ബാപ്പയും എന്നോടെന്തെങ്കിലും ചോദിച്ചാൽ ഞാൻ എന്തുപറയണമെന്ന് നീ പറയണം ……. എനിക്കിനി അല്ലാതെ ടെൻഷൻ അടിക്കാൻ വയ്യാ …. നീ എന്നെക്കൂടി ഒന്ന് മനസിലാക്ക്  ……….  ഏതാണ് എന്റെ ഭാഗത്തുള്ള തെറ്റ് ? ……. ഞാൻ നിങ്ങളുടെ പ്രേശ്നത്തിൽ എങ്ങനെ വന്നു ? എനിക്ക് അതാണ് അറിയേണ്ടത് …… നീ നിന്റെ ഭാഗം മാത്രം ന്യായികരിച്ചാൽ മാത്രം പോരാ …… ഞാൻ എങ്ങിനെ നിന്റെ കുഞ്ഞിന്റെ അച്ഛനായി ?…… അതാണ് എനിക്ക് അറിയേണ്ടത് ? എന്തായിരുന്നു നിങ്ങളുടെ പ്രെശ്നം യെന്തന്നറിഞ്ഞാലേ എനിക്കും അതിൽ നിന്നൊരു രക്ഷപെടൽ ഉണ്ടാകു ……. നിന്റെ അച്ഛൻ കോടിശ്വരൻ ആയതുകൊണ്ട് നിനക്ക് വേറെയും ബന്ധങ്ങൾ കിട്ടും …..പക്ഷെ എനിക്കോ ?

Leave a Reply

Your email address will not be published. Required fields are marked *