ദിൽ ഹേ ഫാത്തിമഅടിപൊളി  

ഫൈസൽ ….. എന്നാൽ നമുക്ക് ഇറങ്ങാം …….

ഫസലും സഫിയയും വീടിനു പുറത്തേക്കിറങ്ങി ……. വെളിയിൽ കുഞ്ഞുമായി അയിഷയും അബ്ബാസും ഉണ്ടായിരുന്നു …… ആയിഷയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് ഫൈസലും സഫിയയും അവരോട് യാത്രപറഞ്ഞുകൊണ്ട് പറഞ്ഞു ………. എല്ലാം പടച്ചോന്റെ കയ്യിലാ എല്ലാം വേഗം ശരിയാകട്ടെ ?

അബ്ബാസ് ……. എല്ലാം ഒന്ന് കലങ്ങി തെളിയനാണ് ഞങ്ങളും പ്രാർത്ഥിക്കുന്നത് ……. എന്നും എപ്പോയും ….. അവിവേകങ്ങൾ ഒന്നും കാണിക്കാതെ സ്വമനസ്സാലെ …… അവരവർ സ്വയം എല്ലാം തിരിച്ചറിയട്ടെ ……..

ഫൈസൽ …….. എല്ലാം നമ്മുടെ പ്രാര്ഥനപോലെ ആയിവരട്ടെ …………

അവർ വണ്ടിയിൽ കയറി ……….

ഫൈസൽ ……… അലിയുടെ  ബാപ്പയും ഉമ്മയും പാവങ്ങളാണ് ……….. നിഷ്കളങ്കരായ സാധു മനുഷ്യർ ………

സഫിയ …….. അലിയും പാവമാണ് ……. അവർക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല …… ഫാത്തിമയും അലിയും ഒന്ന് ചേരാൻ അവരും ആഗ്രഹിക്കുന്നുണ്ട് ……..  അവർക്ക് അറിയാം കുഞ്ഞ് അലിയുടേതാണെന്ന് ………

ഫൈസൽ ……. അതെനിക്ക് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി …… അലിയുടെയും ഫാത്തിമയുടെയും കുഞ്ഞിന്റെയും സന്തോഷത്തിനപ്പുറം അവർ ഒന്നും ആഗ്രഹിക്കുന്നില്ല ……. നമ്മുടെ സ്വത്തുപോലും …… അങ്ങനെയായിരുന്നെങ്കിൽ അവർ അലിയെ പറഞ്ഞു സമ്മതിപ്പിച്ച് ഇതിനു മുൻപ്പ് അവരെ ഒത്തു ചേർക്കുമായിരുന്നു ………..

സഫിയ ….. ഫാത്തിമ എന്നോട് പറഞ്ഞിട്ടുണ്ട് അലിയുടെ ഉമ്മയും ബാപ്പയും അവനെ ഒന്നിനും ഒരിക്കലും നിർബന്ധിക്കില്ലെന്ന് …. അതാ ഈ പ്രേശ്നത്തിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്തത് ……. അവനെ അവർക്ക് അത്രക്ക് ഇഷ്ടമാണ് ….. ആ കുഞ്ഞിനെപോലും കണ്ടില്ലേ അവർ തറയിൽ വയ്ക്കുന്നില്ല ……. അവർക്ക് നല്ല ഉറപ്പുണ്ട് കുഞ്ഞ് സ്വന്തം ചോരയാണെന്ന് …….. നമ്മളോട് അവർ അത് സമ്മതിക്കുന്ന രീതിയിലാണ് സംസാരിച്ചത് എന്നിട്ട് പോലും അവരത് അലിയോട് ചോദിക്കുന്നില്ല ……  അലിയുടെ ഒരു സമ്മതം മതി അവർ ഫാത്തിമയെ പൊന്നുപോലെ നോക്കും ……..

ഫൈസൽ ……… മുന്മ് …….

ദിവസങ്ങൾ കടന്നു നീങ്ങിക്കൊണ്ടിരുന്നു ……

അലിക്ക് ഫാത്തിമയോട് സംസാരിക്കാരൊന്നും ഇല്ല ……..  പരസ്പ്പരം മുഖത്ത് പോലും നോക്കാറില്ല …. ഫാത്തിമ ജോലി കിട്ടാനുള്ള ശ്രെമങ്ങൾ നടത്തിക്കൊണ്ടിരുന്നു ……. ഇനി എന്തായാലും സ്വന്തം കാലിൽ നിൽക്കണം ……. കുഞ്ഞിനെ അലിയുടെ ഉമ്മയും ബാപ്പയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞു ………  കുഞ്ഞ് മിക്കപ്പോഴും ആയിഷയോടൊപ്പം അവരുടെ കടയിലാണ് നിൽക്കുന്നത് ……. അലിക്ക് അതിൽ ചെറിയ അതൃപ്തി ഉണ്ടുതാനും അവനത് വീട്ടുകാരോട് ചോദിക്കാൻ തീരുമാനിച്ചു ………. അന്ന് വൈകുന്നേരം  ആയിഷ അബ്ബാസിന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന് ആഹാരം കൊടുത്തുകൊണ്ടിരിക്കുമ്പോൾ അലി അവിടേക്കു വന്നു ………

അലി ……. ഉമ്മയും ബാപ്പയും എന്തുദ്ദേശിച്ചാണ് ?

അബ്ബാസ് …… ഒന്നും ഉദ്ദേശിക്കുന്നില്ല ……. ഒന്നു കുഞ്ഞിന് ആഹാരം കൊടുക്കുന്നു ……. അല്ലാതെ ഞങ്ങൾക്ക് ഒരു ഉദ്ദേശവും ഇല്ല ……. കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് തെറ്റാണോ ?

അലി ……. മറ്റെന്തെങ്കിലുമാണ് മനസ്സിൽ ഉള്ളതെങ്കിൽ അതങ്ങ് ഉപേക്ഷിച്ചോണം ……. എനിക്ക് എന്റേതായ അന്തസ്സും തീരുമാനങ്ങളും ഉണ്ടാകും ……..

ആയിഷ …… നിനക്ക് ഉണ്ടാവും …….. ഈ കുഞ്ഞിന്റെ ബാപ്പക്ക് അതില്ലാതെ പോയി ….. നട്ടെല്ല് ,,,,, അങ്ങിനെ മനുഷ്യർക്ക് ഒരു സാധനം ഉണ്ട് …….

അബ്ബാസ് …… ഈ കുഞ്ഞ് വളർന്നു വരുമ്പോൾ ഇതിന്റെ ഉപ്പൂപ്പനും അത് ഇല്ലാതെ പോകും …….

അലി ……. നിങ്ങൾ യെന്ത ഉദ്ദേശിക്കുന്നത് …… രണ്ടിനെയും എന്റെ തലയിൽ കെട്ടി വയ്ക്കാനാണോ ?

അബ്ബാസ് ……. അലി …… കൂടുതൽ സംസാരം ഒന്നും വേണ്ട ……. നിനക്കിപ്പോൾ യെന്ത വേണ്ടത് ?

അലി …….. നിങ്ങൾ രണ്ടും കൂടി ഇതിനെ കൊഞ്ചിക്കുന്നത് കാണുമ്പൊൾ എനിക്ക് തന്നെ അങ്ങിനെ തോന്നുന്നു ?

ആയിഷ …… എന്ത് ?

അലി …… നിങ്ങൾ ഉറപ്പിച്ചോ ഇത് എന്റേതാണെന്ന് ?

ആയിഷ …….. ഞങ്ങൾ എന്തിനാ ഉറപ്പിക്കുന്നത് ……. നിനക്ക് അങ്ങനെ തോന്നുകയാണെങ്കിൽ അങ്ങനെ ഇല്ലങ്കിൽ വേണ്ടാ ….. പിന്നെ നീ ഞങ്ങളെ തിരുത്താൻ വരണ്ടാ ……. ഞങ്ങൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞങ്ങൾ ആണ് ……. ഇനി മുതൽ അങ്ങിനെയൊക്കെ മതി …… പോടാ …….. എന്റെ വയറ്റിൽ വന്നു നീ പിറന്നല്ലോ നട്ടെല്ലില്ലാത്തവൻ ……. നീ പറയുന്നത് എല്ലാം ശരിവയ്ക്കുന്ന കാലം കഴിഞ്ഞു …….. വല്ല വേലക്കും പോടാ …. ഉമ്മയും ബാപ്പയും കഷ്ടപ്പെടുന്ന കാശിന് വീട്ടിൽ കിടന്ന് തിന്നു ഉറങ്ങി തീർക്കാതെ ……

അലി …….. ഉമ്മ യെന്ത അങ്ങിനെയൊക്കെ പറയുന്നത് ………

ആയിഷ ……… ഞാൻ പറയും ……..

അബ്ബാസ് ……. ഇനി നീ കട നോക്കി നടത്ത് ഞങ്ങൾ കുറച്ചു വിശ്രമിക്കട്ടെ ,……. പഠിച്ചത് പാഴായി പോയില്ലെന്ന് ഞങ്ങൾക്കും തോന്നണ്ടേ ? കളക്ടർ പഠിപ്പൊക്കെ മതി ……..  നാളെ മുതൽ ഉമ്മ കടയിലേക്ക് വരുന്നില്ല നീ വരണം ……

അലി …….. എനിക്ക് കുറച്ചു പ്ലാനുകളുണ്ട് ഭാവിയെ കുറിച്ച് ………

അബ്ബാസ് …… പ്ലാനൊക്കെ ഇനി സ്വന്തം ചിലവിൽ മതി ……..  ഇനിം ഉമ്മയും ബാപ്പയും കഷ്ടപ്പെടുന്ന ചിലവിൽ നീ ഒരു പ്ലാനും ചെയ്യണ്ടാ ……

അലി …….. ഇതൊക്കെ എന്നുമുതൽ തോന്നി തുടങ്ങിയതാണ് ?

ആയിഷ ……. തോന്നി തുടങ്ങിയിട്ട് കുറച്ചു കാലം ആയി …… ഇപ്പോഴാ പറയാൻ ഒരു അവസരം കിട്ടിയത് ……  പിന്നെ താഴത്തെ നിലക്ക് വാടകയ്ക്ക് ഒരാൾ വന്നിട്ടുണ്ട് ഫാത്തിമ ഒന്നാം തിയതി മുതൽ മുകളിലായിരിക്കും താമസിക്കുന്നത് ……..  ആ മുറി അങ്ങ് ഒഴിഞ്ഞേക്കണം ……. ഇത്രയും നാൾ ഒരാണിനെ വളർത്തിയിട്ട് ഒരു ഗുണവും ഉണ്ടായില്ല ഇനി ഞാൻ ഒരു പെണ്ണിനെ വളർത്തി നോക്കട്ടെ ?

അലി …… ഉമ്മ ഇത് എന്തിനുള്ള പുറപ്പാടാ ?

ആയിഷ …… എന്തായാലും ആ മാസ്സി കുഞ്ഞ് നിന്റേതാണെന്ന് പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട് …… എന്തൊക്കെയോ ടെസ്റ്റിന് വേണ്ടി …… അതിന്റെ റിസൾട്ട് കിട്ടട്ടെ അതുവരെ നീ സഹിക്ക് ?

അലി …….. ഉമ്മ എന്നെ സംശയിക്കുകയാണോ ?

ആയിഷ ….. അലി വായടച്ച് വയ്ക്ക് ……. സംശയം …….. മോനെ അലി നിന്റെ ഉമ്മയും ഒരു പെണ്ണാണെടാ …… ഒരു പെണ്ണ് ഭർത്താവിന്റെ മുഘത് നോക്കി നീയല്ലാ ഈ കുഞ്ഞിന്റെ അച്ഛനെന്ന് ഒരിക്കലും പറയില്ല ….. പക്ഷെ അവൾ നിന്റെ പേരു പറഞ്ഞാണ് ഈ കുട്ടിയെ ചൂണ്ടിക്കാണിച്ചത് ,,,,,, അവൾക്ക് വേണമെങ്കിൽ ആ ഒരു സംസാരം ഒഴിവാക്കാമായിരുന്നു …….. കാരണം കുഞ്ഞ് നിന്നെപ്പോലാടാ  ……. അത് വളർന്ന് വന്നിട്ടില്ലെങ്കിലും അത് നിന്റേതാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് ഒരു ടെസ്റ്റിന്റെയും ആവശ്യമില്ല ……..

അലി ……. എന്നാൽ ശരി …….. അത് കാലം തെളിയിക്കട്ടെ ……..

ആയിഷ …… നിന്നെ ഞങ്ങൾ തറയിൽ വയ്ക്കാതെ വളർത്തിയതിന്റെ ഫലമാ നീ ഈ കാണിച്ചു കൂട്ടിയിരിക്കുന്നതൊക്കെ ……. പിന്നെ നാളെ മുതൽ കടയിൽ പോകാൻ താല്പര്യം ഇല്ലെങ്കിൽ നീ വേറെ വീട് നോക്കിക്കോണം …….. പിന്നെ തിന്നാനും കുടിക്കാനും …….. മതിയായി നിന്നെ ലാളിച്ചതും ഓമനിച്ചതും …….

Leave a Reply

Your email address will not be published. Required fields are marked *