ദിൽ ഹേ ഫാത്തിമ 2അടിപൊളി  

അലി …….. ഉമ്മ യെന്ത അങ്ങിനെയൊക്കെ പറയുന്നത് ………

ആയിഷ ……… ഞാൻ പറയും ……..

അബ്ബാസ് ……. ഇനി നീ കട നോക്കി നടത്ത് ഞങ്ങൾ കുറച്ചു വിശ്രമിക്കട്ടെ ,……. പഠിച്ചത് പാഴായി പോയില്ലെന്ന് ഞങ്ങൾക്കും തോന്നണ്ടേ ? കളക്ടർ പഠിപ്പൊക്കെ മതി ……..  നാളെ മുതൽ ഉമ്മ കടയിലേക്ക് വരുന്നില്ല നീ വരണം ……

അലി …….. എനിക്ക് കുറച്ചു പ്ലാനുകളുണ്ട് ഭാവിയെ കുറിച്ച് ………

അബ്ബാസ് …… പ്ലാനൊക്കെ ഇനി സ്വന്തം ചിലവിൽ മതി ……..  ഇനിം ഉമ്മയും ബാപ്പയും കഷ്ടപ്പെടുന്ന ചിലവിൽ നീ ഒരു പ്ലാനും ചെയ്യണ്ടാ ……

അലി …….. ഇതൊക്കെ എന്നുമുതൽ തോന്നി തുടങ്ങിയതാണ് ?

ആയിഷ ……. തോന്നി തുടങ്ങിയിട്ട് കുറച്ചു കാലം ആയി …… ഇപ്പോഴാ പറയാൻ ഒരു അവസരം കിട്ടിയത് ……  പിന്നെ താഴത്തെ നിലക്ക് വാടകയ്ക്ക് ഒരാൾ വന്നിട്ടുണ്ട് ഫാത്തിമ ഒന്നാം തിയതി മുതൽ മുകളിലായിരിക്കും താമസിക്കുന്നത് ……..  ആ മുറി അങ്ങ് ഒഴിഞ്ഞേക്കണം ……. ഇത്രയും നാൾ ഒരാണിനെ വളർത്തിയിട്ട് ഒരു ഗുണവും ഉണ്ടായില്ല ഇനി ഞാൻ ഒരു പെണ്ണിനെ വളർത്തി നോക്കട്ടെ ?

അലി …… ഉമ്മ ഇത് എന്തിനുള്ള പുറപ്പാടാ ?

ആയിഷ …… എന്തായാലും ആ മാസ്സി കുഞ്ഞ് നിന്റേതാണെന്ന് പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട് …… എന്തൊക്കെയോ ടെസ്റ്റിന് വേണ്ടി …… അതിന്റെ റിസൾട്ട് കിട്ടട്ടെ അതുവരെ നീ സഹിക്ക് ?

അലി …….. ഉമ്മ എന്നെ സംശയിക്കുകയാണോ ?

ആയിഷ ….. അലി വായടച്ച് വയ്ക്ക് ……. സംശയം …….. മോനെ അലി നിന്റെ ഉമ്മയും ഒരു പെണ്ണാണെടാ …… ഒരു പെണ്ണ് ഭർത്താവിന്റെ മുഘത് നോക്കി നീയല്ലാ ഈ കുഞ്ഞിന്റെ അച്ഛനെന്ന് ഒരിക്കലും പറയില്ല ….. പക്ഷെ അവൾ നിന്റെ പേരു പറഞ്ഞാണ് ഈ കുട്ടിയെ ചൂണ്ടിക്കാണിച്ചത് ,,,,,, അവൾക്ക് വേണമെങ്കിൽ ആ ഒരു സംസാരം ഒഴിവാക്കാമായിരുന്നു …….. കാരണം കുഞ്ഞ് നിന്നെപ്പോലാടാ  ……. അത് വളർന്ന് വന്നിട്ടില്ലെങ്കിലും അത് നിന്റേതാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് ഒരു ടെസ്റ്റിന്റെയും ആവശ്യമില്ല ……..

അലി ……. എന്നാൽ ശരി …….. അത് കാലം തെളിയിക്കട്ടെ ……..

ആയിഷ …… നിന്നെ ഞങ്ങൾ തറയിൽ വയ്ക്കാതെ വളർത്തിയതിന്റെ ഫലമാ നീ ഈ കാണിച്ചു കൂട്ടിയിരിക്കുന്നതൊക്കെ ……. പിന്നെ നാളെ മുതൽ കടയിൽ പോകാൻ താല്പര്യം ഇല്ലെങ്കിൽ നീ വേറെ വീട് നോക്കിക്കോണം …….. പിന്നെ തിന്നാനും കുടിക്കാനും …….. മതിയായി നിന്നെ ലാളിച്ചതും ഓമനിച്ചതും …….

അലി ……. ഉമ്മ സീരിയസ് ആയിട്ടാണോ പറയുന്നത് ………

ആയിഷ ……. അതെ ……..

അലി …… എന്റെ കൂട്ടുകാർ ഗൾഫിലുണ്ട് എന്നാൽ ഞാൻ ആ വഴി നോക്കാം ……..

ആയിഷ ……. എന്തായാലും ഒന്നാം തീയതിക്ക് മുൻപ്പ് വേണം …….. കാരണം അവളെ ഞങ്ങൾക്ക് വീട്ടിൽ പറഞ്ഞു വിടാൻ താല്പര്യം ഇല്ല …… പേരക്കുട്ടിയുടെ  കുഞ്ഞിക്കാല് കണ്ടു മരിക്കണമെന്നാണ്  ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് …… ഞങ്ങളുടെ ആഗ്രഹം പൂർത്തിയായി …… നീ അവളെ അംഗീകരിക്കാത്ത പക്ഷം ഈ കുഞ്ഞ് വേറൊരു വീട്ടിൽ രണ്ടാനച്ഛനെ  ബാപ്പ എന്നുവിളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല …….  അവൾക്കും അതിൽ താല്പര്യം ഇല്ല …….

അലി …….. മുന്മ് …….. എനിക്ക് കുറച്ചു കാശ് യെങ്കിലും തരാൻ പറ്റുമോ ?

ആയിഷ ……. ഇല്ല …….. ഇനി നീ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന കാശിൽ നെളിഞ്ഞാൽ മതി …… നിന്റെ കൂട്ടുകാർ ഗൾഫിൽ ഉണ്ടെന്നല്ലേ പറഞ്ഞത് …… നീ അവരെ വിളിച്ചു ചോദിക്ക് …….

ഇതെല്ലം കേട്ട് ദേഷ്യത്തിൽ അലി റൂമിലേക്ക് പോയി ……..

പിറ്റേന്നുതന്നെ അവൻ പാസ്സ്പോർട്ടിനായി അപേക്ഷിച്ചു ……..

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു ……. അടുത്ത വീട്ടിലെ വീട്ടുകാർ വീട്ടിലില്ലാത്ത ദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചു സാധങ്ങൾ മോഷണം പോയി …….. അതിന്റെ ചില വില കൂടിയ സാധങ്ങൾ അബ്ബാസിന്റെ വീടിന്റെ സൺ ഷെഡിൽ നിന്നും  പോലീസ് കണ്ടെടുത്തു …….. അങ്ങനെ അബ്ബാസിനെയും അലിയെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ……..  ആ കുറ്റം അവസാനം അലിയുടെ തലയിലായി ……  പോലീസ് അലിയെ അറസ്റ്റ് ചെയ്തു ……. അബ്ബാസ് അലിയെ അവസാനം കോടതിയിൽ നിന്നും ജ്യാമ്യത്തിൽ ഇറക്കി ……. അങ്ങിനെ പാസ്സ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ ഖുദാ ഗവ …….

Leave a Reply

Your email address will not be published. Required fields are marked *