ദിൽ ഹേ ഫാത്തിമ 2അടിപൊളി  

രാവിലെ ഫാത്തിമ ചായയുമായി വന്നു വിളിക്കുമ്പോഴാണ് എഴുന്നേൽക്കുന്നത് ……. അവൻ അവളുടെ മുഖത്തേക്ക് നോക്കി ……. വലിയ ഗൗരവത്തിലാണ് ……  അവൾ ചായ മേശപ്പുറത്ത് വച്ചിട്ട് താഴേക്ക് പോയി …. എഴുന്നേറ്റ് ചായയും കുടിച്ച് അവൻ താഴേക്ക് പോയി കുഞ്ഞിനെ തറയിൽ പായ വിരിച്ചു കിടത്തിയിരിക്കുവാണ് അവൻ അതിനെ എടുത്തു ….. അതിനെയും കൊണ്ട് വരാന്തയിലേക്ക് വന്നു ….. സമയം പോയതറിഞ്ഞില്ല …. അപ്പോയ്ക്കുംഫാത്തിമ അവനെ കഴിക്കാൻ വിളിച്ചു ……. വേണ്ടന്ന് പറഞ്ഞ് കുഞ്ഞിനേയും അവളെ ഏൽപ്പിച്ച് അവൻ വീണ്ടും മുകളിലേക്ക് പോയി ഡ്രസ്സ് മാറി പുറത്തേക്ക് പോകാൻ ഇറങ്ങി …… ഫാത്തിമ അവന്റെ മുഖത്തേക്ക് നോക്കി ………

അലി …… ഗ്രില്ലിന്റെ കീ എവിടെ ?

അവൾ മേശപ്പുറത്തേക്ക് നോക്കി …….. അലി കീ എടുത്ത് ഗ്രിൽ തുറന്ന് ബൈക്കിനടുത്തേക്ക് നടന്നു …… ചെറുതായി മഴ ചാറ്റുന്നുണ്ട് ……..

അബ്ബാസ് അവനെ വിളിച്ചു …….

അബ്ബാസ് ….. മോനെ ബാപ്പയ ……..

അലി ….. യെന്ത ബാപ്പ ?

അബ്ബാസ് ….. നീ വല്ലതും കഴിച്ചോ ?

അലി ……. ഇല്ല പുറത്തേക്ക് പോകാൻ ഇറങ്ങുന്നു …… പുറത്തുന്നു കഴിക്കാം …..

അബ്ബാസ് …… ശരി ഞാൻ അമ്മക്ക് കൊടുക്കാം ……….

ആയിഷ …… ഡാ .. സമയത്തിനും നേരത്തിനും ആഹാരം കഴിക്കണം …… പിന്നെ അവനില്ലേ  ആ മാസ്സി … അവന്റെ കൂടെ നമ്മുടെ സാബിറയും ഉണ്ട് …….. ഞങ്ങളെ കാണാൻ വന്നിരുന്നു …… അവൾക്ക് ഡൽഹിയിൽ എവിടെയോ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് …… നിൽപ്പും മട്ടും  കണ്ടിട്ട് ഏതോ ഒരു വശപ്പിശക് ……. ഫാത്തിയോടൊന്നും പറയാൻ ഒന്നും പോകണ്ട …….. ഞങ്ങൾ വരുന്നത് വരെ നീ പുറത്തുനിന്നു വല്ലതും വാങ്ങി കഴിക്ക് …….  ഫാത്തിമക്ക് കൂടി കഴിക്കാൻ പോകുമ്പോൾ വല്ലതും വാങ്ങി കൊടുക്ക് ……. ചിലപ്പോൾ അവക്ക് പറയാൻ മടി കാണും …… കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കോണം ………. നമ്മൾ നാളെ രാവിലെ ഡൽഹിയിൽ എത്തും ……. പിന്നെ നിന്നെ വിളിക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല റിങ് പോലും പോകുന്നില്ല ………

അലി …… ഇല്ല നിങ്ങൾ ഏതെങ്കിലും ഫ്ലാറ്റുഫോമിൽ ട്രെയിൻ നിർത്തുമ്പോൾ വിളിച്ചാൽ മതി ……. ടെൻഷൻ ഒന്നും വേണ്ടാ ….. ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ? സന്തോഷത്തോടെ പോയിട്ട് വരൂ ……. പതിയെ സമാധാനത്തില് ഡ്രെസ്സൊക്കെ നോക്കി എടുക്ക് …. ധൃതിയൊന്നും വേണ്ടാ ……… എന്നാൽ വയ്ക്കട്ടെ …

ആയിഷ …… ശരി മോനെ ……

അലി ……. പിന്നെ ആ മാസ്സി എന്തെങ്കിലുമൊക്കെ കാണിക്കട്ടെ നിങ്ങൾ അതൊന്നും ശ്രെദ്ധിക്കാൻ പോകണ്ട …… ചിലപ്പോൾ നമ്മൾ വിചാരിക്കുന്നതിലും അപ്പുറത്തായിരിക്കും  ചില ആൾക്കാരുടെ സ്വഭാവം …… സബീറടെ കൂടെ നടക്കുന്നെങ്കിൽ നമുക്കൊന്നും ഇല്ലല്ലോ ? എന്തെന്ന് പോലും അവനോട് ചോദിക്കാൻ നിൽക്കണ്ട ……  വശപ്പിശകായി എന്തെങ്കിലും കണ്ടാൽ തന്നെ? ……. മനസ്സിലായല്ലോ? ……… ഉമ്മയും ബാപ്പയും പോയി സാധനം വാങ്ങുന്നു തിരിച്ചു വരുന്നു …. അത്രതന്നെ ………

ആയിഷ ……. മും ……. ആ പാവം പെണ്ണിനെ ഓർക്കുമ്പോഴാ സങ്കടം ……..

അലി ……. ഉമ്മ ഇപ്പോൾ ആരെയും ഓർത്ത് സങ്കടപെടണ്ട ……. എന്നെ മാത്രം ഓർത്തമാതി ……….  എന്നാൽ വച്ചോ

അലി ഫോൺ കട്ട് ചെയ്ത ബൈക്കുമായി പുറത്തേക്ക് പോയി ……   ആഹാരവും കഴിച്ച് ഒരു പൊതിയുമായി അവൻ തിരികെ എത്തി …….. പക്ഷെ അത് വാങ്ങാൻ ഫാത്തിമ കൂട്ടാക്കിയില്ല ……. അപ്പോയെക്കും മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു കൂടെ ഇടിയും മിന്നലും …… കുഞ്ഞ് കരയുകയാണ് ….. അവൻ കുഞ്ഞിനേയും  എടുത്തുകൊണ്ട് മുകളിലേക്ക് പോയി …….. കുഞ്ഞിനെ മടിയിൽ കിടത്തി അവൻ TV കണ്ടുകൊണ്ടിരിക്കുമ്പോൾ ഫാത്തിമ അവിടേക്ക് കയറി വന്നു …….. അവൾ കുഞ്ഞിനേയും കൊണ്ട് താഴേക്ക് പോയി….. അവൾ റൂമിൽ കയറി ഡോർ അടച്ചു …….. മഴയുടെ ശക്തി കൂടി കൂടി വരുന്നു …….. അവൻ കുറച്ചുനേരം മഴ നോക്കി നിന്നു ……..  നല്ല ശക്തമായ മഴ ……..

അൽപ്പ സമയത്തിനകം ഫാത്തിമ അലിയെ വിളിച്ചു …….

ഫാത്തിമ …….. അലി ഒന്ന് താഴേക്ക് വാ ……. വീടിനകത്ത് വെള്ളം കയറുന്നു ………

Leave a Reply

Your email address will not be published. Required fields are marked *