കാർത്തിക് : നീ ഇവിടെ ഇരിക്, ഞാൻ പോയി നോക്കട്ടെ….
(കാർത്തിക് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു)
ഫെസ്സ തലയാട്ടി…
കാർത്തിക് ഒച്ചയുണ്ടാകാതെ ഡോറിന്റെ അടുത്തേക്ക് നടന്നു, ഡോറിലുള്ള ലെൻസിലൂടെ അവന് പുറത്തേക്ക് നോക്കി, ഒരു സ്ത്രീ നിൽക്കുന്നു, ഒരു 40, 42 പ്രായം വരും….
അവൻ അത് ആംഗ്യം കാണിച്ചു ഫെസ്സയോട് പറഞ്ഞു….
ഫെസ്സ മെല്ലെ നടന്നു അവന്റെ അരികിൽ എത്തി, അവളും ലെൻസിലൂടെ പുറത്തേക്ക് നോക്കി…. അവൾ കാർത്തിക്കിന്റെ കാതിൽ പറഞ്ഞു….
ഫെസ്സ : ഫസീനത്ത….
കാർത്തിക് : ഏത്…. അടുത്ത ഫ്ലാറ്റിലെയോ?
ഫെസ്സ : ആ…. ടാ….
കാർത്തിക് : ഇവരെയെന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്?
ഫെസ്സ : പനി കുറവുണ്ടോന്ന് നോക്കാൻ വന്നതായിരിക്കും, അവർക്കറിയാം ഞാൻ ഇന്ന് ലീവ് ആണെന്ന്…
കാർത്തിക് : ഇപ്പോ എന്താ ചെയ്യാ??
ഫെസ്സ : നീ പോയി ബെഡ്‌റൂമിലോ കിച്ചണിലോ ഒളിച്ചോ, ഇവരെ ഞാൻ ഡീൽ ആകാം…
കാർത്തിക് : കതക് തുറകാത്തിരുന്നാ പോരെ ?
ഫെസ്സ : പറ്റില്ലടാ….. അവര് മൊബൈലിൽ വിളിക്കും, എടുത്തിലേൽ ഹാഷിമിനെ വിളിക്കും…. പനിയെല്ലേ… എന്താ പറ്റിയെതെന്നറിയാൻ ഇനി ചിലപ്പോ കതക് തല്ലി പൊളിച്ചാൽ എലാം തീർന്നു….
കാർത്തിക് : അത് ശെരിയാ….. ഞാൻ അത്ര ഓർത്തില്ല…..
കാർത്തിക് : ശെരി നീ അവരെ എങ്ങനെയെങ്കിലും പറഞ്ഞു വിട്, ഞാൻ കിച്ചണിൽ കാണും….
ഫെസ്സ : പോ….., ടാ….. പിന്നെ….. ഒച്ചയൊന്നും ഉണ്ടാകരുത്….
കാർത്തിക് തല കൊണ്ട് ഓക്കേ എന്ന് ആംഗ്യം കാണിച്ചു മെല്ലെ പൂച്ച പോവുമ്പോലെ കിച്ചണിലേക്കു ഓടി…
കാർത്തിക് കിച്ചണിലേക് എത്തിയെന്ന് ഉറപ്പായപ്പോൾ ഫെസ്സ മെല്ലെ കതക് തുറന്നു….
പുറത്ത് ഫസീന നിൽക്കുന്നു….
തന്റെ ഉള്ളിലെ ഭയവും, വെപ്രാളവും മാക്സിമം മനസ്സിൽ തന്നെ ഒളിപ്പിച്ചു വെച്ചു കൊണ്ട് ഫെസ്സ ഒരു പുഞ്ചിരി അങ്ങ് കൊടുത്തു….
ഫെസീന : ഹാ…. ഫെസ്സ…… ഉറങ്ങുവായിരുന്നോ?
ഫെസ്സ : അ…. ആ… ഫസീനത്ത…. കിടക്കുവായിരുന്നു…
ഫസീന : പനി കുറവുണ്ടോ മോളെ?
ഫെസ്സ : ആ…. ഇപ്പോ നല്ല കുറവുണ്ട്….
ഫസീന മെല്ലെ ഫ്ലാറ്റിന്റെ അകത്തേക്കു കയറി, ഫെസ്സയും അവരുടെ കൂടെ കയറി… അവർ ഡെയിനിങ് ടേബിളിൽ വന്ന് ഇരുന്നു..
ഫസീന : ലുബ്‌ന മോള് സ്കൂളിൽ പോയികാണും അല്ലെ?
ഫെസ്സ : അ…. ആ…. ഫസീനത്ത അവളെ ഹാഷിം സ്കൂളിലേക്ക് അയച്ചു…
ഫെസ്സ : ഫസീനത്ത ഇരിക്, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…
അതുംപറഞ് ഫെസ്സ കിച്ചണിലേക്കു പോവാൻ തുനിഞ്ഞതും ഫസീന അവളെ തടഞ്ഞു…
ഫസീന : വേണ്ട മോളെ, ഇപ്പോ കുടിക്കാൻ ഒന്നും വേണ്ട…. ഉച്ചയല്ലേ…. ചോർ കഴിച്ചതെ ഉള്ളു….
ഫെസ്സ അവിടെ തന്നെ നിന്നു…
ഫസീനയുടെ കണ്ണുകൾ ചുറ്റും എന്തോ അന്വേഷിക്കുന്നതായി ഫെസ്സക് തോന്നി….
ഫെസ്സയിൽ ആദിയും വെപ്രാളവും വീണ്ടും കൂടി…
ഫസീന : പനി വന്നതുകൊണ്ടായിരിക്കും മോളുടെ മുഖത് നല്ല ക്ഷീണം ഉണ്ട്….
ഫെസ്സ കൈ കൊണ്ട് മുഖം ഒന്ന് തുടച്ചു…
ഫെസ്സ : അ…. ആ…… അതെ…..
ഫസീന : ആട്ടെ, ഉച്ചക്ക് വല്ലതും കഴിച്ചോ?
ഫെസ്സ : അ….. ആ….. ഞാൻ ചോർ കഴിച്ചു…
ഫസീന : അതെന്താ മോള് എന്നോട് പറയായിരുന്നെ ഞാൻ ഭക്ഷണം കൊണ്ട് തരുവായിരുന്നല്ലോ?
ഫെസ്സ : അത്…. അത് കുഴപ്പം ഇല്ല ഫസീനത്ത, ഓഡർ ചെയ്തു വാങ്ങി…. പിന്നെ, ഇപ്പൊ ഞാൻ ഓക്കേ ആണ്..
ഫസീന : ആ ശെരി…. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ, ഞങ്ങൾ അവിടെ തന്നെയുണ്ട്…
(ഞങ്ങൾ എന്ന് ഉദ്ദേശിച്ചത് ഫസീനയുടെ ഭർത്താവിനെ കൂടിയാണ്)
ഫെസ്സ : അ… ആ…. ഞാൻ വിളിച്ചോളാം…
ഫെസ്സ : അല്ല…. മോള് ഇവിടെ തനിച്ചല്ലേ ഉള്ളു…. അത് കൊണ്ട് പറഞ്ഞതാ….
ഫെസ്സ : അ… അതെ….. മനസിലായി ഇത്താ….
ഫസീന ഫെസ്സയ ഒന്ന് തറപ്പിച് നോക്കി,
ഫസീന : അല്ലെ മോളെ? മോള് ഇവിടെ തനിച്ചല്ലേ ഉള്ളു?
ഫെസ്സയുടെ കണ്ണുകൾ വിടർന്നു, ഉമിനീർ അവളുടെ തൊണ്ടകുഴിയിൽ അനക്കമില്ലാതെ നിന്നു…. നെറ്റിത്തടത്തിലൂടെ വിയർപ്പ് തുള്ളികൾ മുഖത്തേക് ഒഴുകി…..
ശബ്ദം പുറത്തു വരുന്നില്ല….
ഫസീന : എന്താ മോളെ? എന്തു പറ്റി?
ഫെസ്സ : ഒന്ന്….. ഒന്നു….. ഒന്നുല്ല……. ഇത്താ…
