ഫെസ്സ : ചാവടാ….. ഇവിടെ ബാക്കിയുള്ളവർ നേരത്തെ ചത്തു….
കാർത്തിക് അവളുടെ കൈ രണ്ടും മുറുകി പിടിച്ചു അവളെ അവന്റെ നെഞ്ചത്തേക് വലിച്ചടുപ്പിച്ചു, കൈ രണ്ടും വിട്ട് അവളെ മൊത്തത്തിൽ അവൻ വട്ടം പിടിച്ചു… പെട്ടെന്നവൾ നിശ്ചലമായി….. അവൾക് ഒരു അനക്കവും ഇല്ല… അവൻ അവന്റെ ഇടത് കൈ കൊണ്ട് പതിയെ അവളുടെ താടിയിൽ പിടിച് അവന്റെ മുഖത്തേക് ഉയർത്തി…. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവന്റെ കണ്ണിലേക്കു നോക്കി….
ഒരു നിമിഷം അവർ പരസ്പരം കണ്ണും കണ്ണും നോക്കി നിന്നും….
അവന്റെ ചുണ്ടുകൾ പതിയെ അവളുടെ ചുണ്ടോട് ചേർന്ന്…. അവളുടെ വായിൽനിന്നും മുഴുവിപികാത്ത ഒരു ശബ്ദം പുറത്തു വന്നു… “കാർ….. ത്തി” പക്ഷെ അപ്പോളേക്കും അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിലേക് ലയിച്ചു ചേർന്നിരുന്നു….
അവൾ ഏതോ സ്വപ്നലോകത്തിൽ എത്തിപ്പെട്ടു, അവളുടെ ശരീരം അനങ്ങുന്നില്ല, ഒരു കളി പാവയെ പോലെ അവനിൽ ചേർന്ന് നിന്നു, എന്ത് വേണമെങ്കിലും ചെയ്‌തോ എന്ന പോലെ അവളുടെ ശരീരം അവന് വഴങ്ങിയത് അവൾ അറിഞ്ഞു… പതിയെ വളരെ പതിയെ അവളുടെ കണ്ണുകൾ തുറന്നു, അവന്റെ പട വാൾ പോലുള്ള കണ്ണുകൾ അവളുടെ കണ്ണുകളെ തന്നെ തുറിച്ചു നോക്കുന്നു….
“അവളിലേക് അലിഞ്ഞു ചേരാൻ, അവൾ കൊതിച്ച സൗന്ദര്യ ശില്പം അവളെ വാരിപ്പുണർന്ന് അവളോട് ചേർന്ന് നിൽക്കുന്നു”…. അവളുടെ മനസ് മന്ത്രിച്ചു “കാർത്തി….. നീ എന്റേതാണ്….. നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല”…..
നിമിഷങ്ങളോളം അവർ ആ നിൽപ് തുടർന്നു, പതിയെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക് മോചനം കൊടുത്തു….. മനസ്സില്ല മനസോടെയെന്നെങ്കിലും അവൾ പതിയെ അവളുടെ ചുണ്ടുകളെ പിൻവലിച്ചു….. രണ്ട് പേരും ഒന്നും മിണ്ടുന്നില്ല, ആര് ആദ്യം തുടങ്ങും…?
ഫെസ്സായായിരുന്നു മൗനം തേജിച്ചത്…
ഫെസ്സ : കാർത്തി…. ഞാൻ…… ഞാൻ…. കുടിക്കാൻ എന്തെങ്കിലും എടുക്കാം…
അവൾ അടുക്കളയിലോട്ട് നടന്നു, അടുക്കള ഏതുമുൻപേ അവന്റെ കൈകൾ അവളുടെ കൈകളെ പിടിച്ചു…. അവൾ ഒന്ന് തിരിഞ്ഞു നോക്കി…
കാർത്തിക് : വേണ്ട…. പോയി റസ്റ്റ് എടുക്…..കുടിക്കാൻ ഞാൻ കൊണ്ടുവരാം…..
അവൾ തലയാട്ടി പതിയെ ബെഡ്‌റൂമിലേക്കു നടന്നു, കാർത്തിക് കിച്ചണിൽ പോയി അവന് കൊണ്ടുവന്ന സ്പെഷ്യൽ ഹണിയും, നട്ട്സും ചേർത്ത ഒരു മാരക കോമ്പോ ഡ്രിങ്ക് ഉണ്ടാക്കി, ഒരു ഗ്ലാസും മിക്സറിന്റെ ജാറും കൊണ്ട് അവന് ഫെസ്സയുടെ ബെഡ്‌റൂമിലേക്കു എത്തി, അവൾ അവിടെ കിടക്കുന്നുണ്ട്…. അവൻ മെല്ലെ അവളുടെ അടുത്ത് പോയി ഇരുന്നു….
കാർത്തിക് : ഫെസ്സ….. ദ….. ഇത് കുടിക്….
അവൾ എണ്ണിക്കാൻ ശ്രമിച്ചു, അവൻ അവളെ താങ്ങി പിടിച് എണീപ്പിച്ചു…
അവൾക് നേരെ അവൻ ആ ഗ്ലാസ് നീട്ടി, അവൾ അത് വാങ്ങി, ജാറിൽ ഉണ്ടായിരുന്ന ജ്യൂസ് അവൻ അവൾക് ഒഴിച്ചു കൊടുത്തു…. അവൾ അത് കുടിച്ചു….. അവൻ വീണ്ടും ഒഴിച്ചു കൊടുത്തു….
ഫെസ്സ : മതി…. കാർത്തി….. ഇനി നീ കുടിച്ചോ….
കാർത്തി : എനിക്കല്ലലോ പനി, ഇത് മുഴുവൻ കുടിക്…
അവൾ അത് മുഴുവൻ കുടിച്ചു, അവൻ ഗ്ലാസ് വാങ്ങി, ജാറിൽ ബാക്കിയുണ്ടായിരുന്ന ജ്യൂസ് അവൻ ആ ഗ്ലാസ്സിലേക് ഒഴിച്ചു, അവൾ ചുണ്ട് മുട്ടിച്ചു കുടിച്ച അതെ സ്ഥലത്ത് തന്നെ അവനും ചുണ്ട് മുട്ടിച്ചു കുടിക്കുന്നത് അവൾ നോക്കി ഇരുന്നു….
അവൻ ഗ്ലാസും ജാറും ടേബിളിൽ വച്ചു അവളെ നോക്കി, അവൾ അവനെ നോക്കിയിരിക്കുന്നുണ്ട്…
കാർത്തിക് : എന്താ മാഷേ, ഇങ്ങനെ നോക്കുന്നെ?
ഫെസ്സ : എന്തെ, നോക്കിക്കൂടാ എന്ന് വല്ല നിയമവും ഉണ്ടോ?
കാർത്തിക് : ഓ…. അങ്ങനെ….
ഫെസ്സ : എങ്ങനെ ??
കാർത്തിക് : ഒന്നുല്ലേ……
ഫെസ്സ ഒന്ന് പൊട്ടി ചിരിച്ചു….
കാർത്തിക് : ഉച്ചക്ക് കഴിക്കാൻ എന്താ എന്റെ പൊന്ന് മോൾക് വേണ്ടത്?
ഫെസ്സ : കാർത്തി…. ഓർഡർ ചെയ്യടാ….
കാർത്തിക് : ഏട്ടൻ ഇവിടെ ഉള്ളപ്പോളോ? അത് വേണ്ട…. ഇന്ന് എന്റെ ഉമ്മച്ചി പെണ്ണിന് ഏട്ടന്റെ വക ലഞ്ച്…
ഫെസ്സ : കാർത്തി…. വേണ്ടടാ അത്ര സമയം നീ ഇവിടെ എന്റെ കൂടെ ഇരിക്…
കാർത്തിക് അവളുടെ അടുത്ത് ചെന്ന്, അവളുടെ കണ്ണിലേക് തന്നെ നോക്കി…
