ദി ട്രിപ്പ് – 2 23

കാർത്തിക് : പറ….. ഇത്താക് എന്താ അറിയേണ്ടത്?

ഫസീന : അത്… അത്…. നിങ്ങൾ?

കാർത്തിക് : കാർത്തിക് അതാണ് എന്റെ പേര്..
കണ്ണൂർ, ചന്ദനക്കാംപാറയിലാണ് വീട്, അവിടെ വന്നിട്ട് നരിങ്കണ്ഠത്തിൽ വീട് എവിടെയാന്ന് ചോദിച്ചാൽ ആരായാലും കാട്ടി തരും…. കുറച്ച് കുന്നിൻ മുകളിലാണ്…..

അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി, അവളുടെ അടുത്ത് മുഖം കൊണ്ട് വന്ന് ചോദിച്ചു…

കാർത്തിക് : ഇത്ത വരുന്നോ?

ഒരു കൊച്ചു കുഞ്ഞിനെ പോലെ “ഇല്ല” എന്നവൾ തലയാട്ടി….

കാർത്തിക് : ഇനി ഇത്താക്ക് എന്താ അറിയേണ്ടേ?

ഫസീന : ഒന്നുല്ല…. ഞാൻ വെറുതെ……

ഫസീന ഒന്ന് ഫെസ്സയെ നോക്കി….
അവൾകാണെങ്കിൽ ഇപ്പളും പോയ കിളി തിരിച്ചു വന്നിട്ടില്ല…

ഫസീന : എന്ന ശെരി ഞാൻ ഇറങ്ങട്ടെ, അവിടെ ഇക്ക തനിച്ചേ ഉള്ളു…

ഫസീന മെല്ലെ എണീച്ചു….
കാർത്തിക് ഒരു ഭവ വ്യത്യാസവും ഇല്ലാതെ ഫസീനയെ തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു…
കാർത്തിക് അവന്റെ പോക്കറ്റിൽ നിന്നും കി എടുത്ത് ഫസീനക് നേരെ നീട്ടി…. അവൾ വിറക്കുന്ന കൈകളോട് അത് വാങ്ങി നേരെ ഡോർ ലക്ഷ്യമാക്കി നടന്നു… ഡോർ തുറന്ന ശേഷം അവൾ ഫെസ്സയെയും കാർത്തിക്കിനെയും ഒരിക്കൽ കൂടി നോക്കി, ഫെസ്സ ദയനീഭാവത്തിൽ അവളെ നോക്കുന്നുണ്ട്, കാർത്തികാണെങ്കിൽ അതെ തുറിച്ചു നോട്ടം… ഡോർ തുറന്ന് പുറത്തെത്തിയ ശേഷം ഫസീന ഫെസ്സയെ നോക്കി….

ഫസീന : മോളെ ഫെസ്സ, ഒന്ന് ഇങ് വരാമോ?

ഫെസ്സ തികച്ചും യാന്ദ്രീകമായി അവളുടെ അടുത്തേക്ക് നടന്നു….

ഫസീന : മോളെ, ഇത്തയോട് കള്ളമൊന്നും പറയേണ്ട, ഇത്താകെല്ലാം മനസ്സിലായി….. അവൻ നേരത്തെ വന്നപ്പോ തന്നെ മോള് അവനെ അകത്തേക്കു വലിച്ചു കതകടക്കുന്നത് ഇത്ത കണ്ടതാണ്..

ഫെസ്സ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു…

ഫസീന :മോളെ…. മോള് പേടിക്കണ്ട…. എന്റെ രണ്ട് മക്കളാണ് സത്യം എന്റെ നാവിൽ നിന്നും ഇത്‌ വേറൊരാൾ അറിയില്ല…

ഫെസ്സ അത്ഭുതത്തോടെ ഫസീനയെ നോക്കി…

ഫസീന : ഇപ്പോ ഇങ്ങോട്ട് വരണം എന്ന് വിചാരിച്ചതല്ല, പിന്നെ മോളുടെ ആളെ ഒന്ന് കാണണം എന്ന് തോന്നി, ഇന്നത്തെ കാലമല്ലേ ഏതു തരകാരാണെന്ന് നമുക്ക് അറിയില്ലലോ… ഇവനെ മോൾക് വിശ്വസിക്കാം…. ഇവൻ ചതിക്കില്ല…. ചതിക്കുമായിരുന്നെങ്കിൽ ഈ നേരം കൊണ്ടവൻ ഓടി കണ്ണൂർ എത്തിയേനെ…

ഫെസ്സ ഫസീനയെ തന്നെ നോക്കി നിന്നു…

ഫസീന : മോള് വിദ്യാഭ്യാസം ഉള്ള കുട്ടിയാണ്, അതുകൊണ്ട് കണ്ട ചവറിലൊന്നും പോയി തല വെച്ചു കൊടുക്കില്ല എന്ന് ഇത്താക്കറിയായിരുന്നു…

ഫെസ്സ ഒന്നും മിണ്ടാതെ കേട്ടു നിന്നു…

ഫസീന : മോളെ, ഇത്‌ നമ്മുടെ ജീവിതമാണ് അത് നമുക്കിഷ്ട്ടമുള്ളപോലെ ജീവിച്ചു തീർക്കണം…. അല്ലാതെ ഒരുത്തന്റെ മുന്നിൽ തല നീട്ടിയെന്ന് കരുതി ജീവിത കാലം മുഴുവൻ അവനെ തന്നെ ചുമന്നാൽ ജീവിതം അതിന്റെ വഴിക് പോവും…

ഫെസ്സ, ഇത്‌ ഫസീനത്ത തന്നെയാണോ എന്ന മട്ടിൽ അവളെ ഒന്ന് നോക്കി…

ഫസീന : ഇത്തയുടെ ജീവിതം തന്നെ കണ്ടില്ലേ മോളെ, പട്ടി നക്കി….. അയാളെ കല്യാണം കഴിച്ചിട്ട് 22 വർഷം കഴിഞ്ഞു…. ആദ്യമൊക്കെ മധു വിധു നാളുകളായിരുന്നു പിന്നെ പിന്നെ മടുപ്പ് മൂടി തുടങ്ങി…. നല്ല പ്രായത്തിൽ പല പുരുഷന്മാരോടും പലതും തോന്നിയിട്ടുണ്ട്, പക്ഷെ….. പിടിക്കപ്പെട്ടാൽ…. നാട്ടുകാർ, വീട്ടുകാർ…. കുടുംബം…. കുട്ടി….. ഇതൊക്കെ വിചാരിച്ചപ്പോ ഒക്കെ വേണ്ടാന്ന് വെച്ചു…. എന്നിട്ടിപ്പോ എന്തായി?? ഒരു മനുഷ്യായുസ് ഒന്നിനും കൊള്ളാതെ തീർന്നു പോയി…

ഫസീനയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു… ഫസീന ഫെസ്സയുടെ കൈ പിടിച്ചു..

ഫസീന : ജീവിക് മോളെ, ജീവിതം ജീവിച്ചു തീർക്ക്….. പിന്നെ, ചത്ത ശേഷം അല്ലെ നരകം…. അത് നമുക്ക് അപ്പോ നോക്കാം…

ഫെസ്സ അറിയാതെ ഒന്ന് ചിരിച്ചു….

ഫസീന : മോളെ പിന്നെ സൂക്ഷിക്കണം, ഇപ്പോ ഞാൻ കണ്ടത് കൊണ്ട് കുഴപ്പം ഇല്ല…. ഹാഷിമോ എന്റെ ഇക്കയോ കണ്ടിരുന്നെങ്കിൽ ഇതാവുമായിരുന്നില്ല സ്ഥിതി….

ഫസീന ഒന്ന് ആലോചിച്ചു….

ഫസീന : അല്ലെങ്കിലും കണ്ടാൽ കുഴപ്പമൊന്നും ഇല്ല മോളെ, ഇവൻ ആള് ചിലറകാരൻ അല്ല…. അത് ഇത്താക്ക് മനസ്സിലായി…. മോളെ ഇവൻ അവർക്ക് മുന്നിൽ ഇട്ട് കൊടുത്തിട്ട് മുങ്ങില്ല…. നട്ടെല്ലുള്ള ആണൊരുത്തൻ തന്നെയാ…

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *