ദി ട്രിപ്പ് – 2 23

ഹാഷിം ഫെസ്സയുടെ അടുത്തേക്ക് വന്നു, അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുതറി മാറി… ഹാഷിം അത് പ്രതീക്ഷിച്ചതല്ല…. “ഇത്രയും ആളുകൾ നിൽക്കുന്നത് കാണുന്നില്ലേ ” എന്നായിരുന്നു അവളുടെ മറുപടി…. ഹാഷിം പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല…. ട്രോളിയുടെ ഹാൻഡിൽ ഫെസ്സക് കൈ മാറി,

ഹാഷിം : ഫെസ്സ… അകത്തേക്കു കയറിക്കോ….

ഫെസ്സ : ഹാഷിം പോയിക്കോ, എനിക്കിനിയും സമയമുണ്ടല്ലോ… അവിടെ മോള് ഹാഷിമിനെ കാണാതെ വിഷമിക്കും…

ഹാഷിം ഒന്ന് തല കുലുക്കി പതിയെ വണ്ടിയുടെ അടുത്തേക്ക് നടന്നു…. ഫെസ്സ അത് നോക്കി നിന്നു….
വണ്ടിയിൽ കയറി ഇരുന്നു ഹാഷിം ഫെസ്സയെ ഒന്ന് നോക്കി “പോവട്ടെ ” എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു….
ഫെസ്സ തിരിച്ചും “ശെരി” എന്ന് തലയാട്ടി…
ഹാഷിമിന്റെ വണ്ടി പുറത്തേക്ക് നീങ്ങി.. കണ്ണിൽനിന്നും മറഞതും ഫെസ്സയുടെ കണ്ണുകൾ കോഫി ഷോപ്പിലേക്ക് ഓടി, അവിടെ കാർത്തിക് ഇല്ല….. അവളുടെ കണ്ണുകൾ കോഫി ഷോപ്പ് മുഴുവൻ ഒന്ന് തിരഞ്ഞു…..ഇല്ല…. കാർത്തിക് അവിടെ ഇല്ല…

പെട്ടെന്നവളുടെ കഴുത്തിൽ ഒരു ചുടു നിശ്വാസം പതിച്ചു…. അതെ കാർത്തിക് പുറകിലുണ്ട്…. തന്നെ ഞെട്ടിക്കും മുൻപ് അവനെ ഞട്ടിക്കണം…

കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട്, അവൾ പുറകോട്ട് തിരിഞ്ഞു അവനെ വലിഞ്ഞു മുറുക്കി കെട്ടിപിടിച്ചു…
കാർത്തിക് അത് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല….
അപ്രതീക്ഷമായ പിടുത്തത്തിൽ അവൻ ശെരിക്കും ശ്വാസം മുട്ടി…
പക്ഷെ അവൻ പ്രതികരിച്ചില്ല… അനക്കമില്ലാതെ നിന്നു കൊടുത്തു…
ഒരു 30-40 സെക്കന്റുകൾ അവൾ ആ പിടുത്തം പിടിച്ചു പിന്നെ മെല്ലെ വിട്ടു…
ഫെസ്സ അവന്റെ കണ്ണിലേക്കു നോക്കി… അവനും അവളെ തന്നെ നോക്കുന്നുണ്ട്…

കാർത്തിക് : ഇപ്പോ കൊന്നേനെ മനുഷ്യനെ..

ഫെസ്സ : ഒ… ഒരു മനുഷ്യൻ വന്നേക്കുന്നു…

കാർത്തിക് : ഹാഷിം എന്ത് പറഞ്ഞു…

ഫെസ്സ : എന്തോ സെന്റി അടിക്കാൻ നോക്കി, ഞാനെങ്ങും മൈന്റ്അക്കാൻ പോയില്ല…

കാർത്തിക് ഒന്ന് ചിരിച്ചു…

അപ്പോളേക്കും അബുദാബി-കോഴികോഡ് ഫ്ലായ്റ്റിന്റെ ബോർഡിങ്‌ സെക്ഷൻ ഓപ്പൺ ആയി, ആളുകൾ വരി വരിയായി നിൽക്കാൻ തുടങ്ങി…

കാർത്തിക് : എന്ന പിന്നെ വിട്ടാലോ മാഷേ…

ഫെസ്സ : അങ്ങനെയായിക്കോട്ടെ…

രണ്ടുപേരും അകത്തേക്കു നടന്നു….. ഭാര്യ ഭർത്താക്കന്മാരെ പോലെ….

////////////////////////////////////////////////////////////

സമയം 10:45 കോഴിക്കോട് എയർ പോർട്ടിൽ പ്ലെയിൻ ഇറങ്ങാറായത്തിന്റെ അനൗൺസ്‌മെന്റ് കേട്ടപ്പോളാണ് കാർത്തിക് മൊബൈൽ ഓഫ്‌ ചെയ്തത്, അവൻ ഒരു പടം കാണുകയായിരുന്നു…
അവൻ ഫെസ്സയെ നോക്കി…. അവന്റെ ഇടതു കൈ മുറുക്കെ പിടിച് അവൾ നല്ല ഉറക്കത്തിലാണ്…
അവൻ സൈഡ് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി, പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്….
അവൻ അവളെ മെല്ലെ തട്ടി വിളിച്ചു….
അവൾ പതിയെ കണ്ണ് തുറന്നു….
ഫ്ലൈറ്റ് ഇറങ്ങി, ലഗേജ് കളക്ഷൻ ഒക്കെ കഴിഞ്ഞു അവർ പുറത്തേകിറങ്ങാറായി…. എയർപോർട്ട് ഗ്ലാസ്സിലൂടെ ഫെസ്സയുടെ കുടുംബക്കാരെ മുഴുവൻ കാണാം…. അവളെ കൂട്ടി കൊണ്ട് പോവാൻ വന്നതാണ്….
ഫെസ്സ കാർത്തിക്നെ ഒന്ന് കെട്ടിപിടിച്ചു…

ഫെസ്സ : ടാ… പുറത്തെലാരും ഉണ്ട്…. ഞാൻ നടക്കട്ടെ….

കാർത്തിക് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു…

കാർത്തിക് : ഹ്മ്മ്…. വിട്ടോ…

ഫെസ്സ : എവിടെ, നിന്റെ ഫ്രണ്ട്, പുറത്തുണ്ടോ?

കാർത്തിക് : കാണും….. അവിടെയെവിടെയ്ങ്കിലും ഇരിക്കുന്നുണ്ടാവും…

ഫെസ്സ : ടാ… എത്തിയിട്ട് വിളിക്കണേ…

കാർത്തിക് : കുറച്ച് ലേറ്റ് ആവും വാവേ…. നീ പോയി കിടന്ന് ഉറങ്ങിക്കോ…

ഫെസ്സ : ഇല്ല…. ഞാൻ കാത്തിരിക്കും…. നീ വിളിക്കണം….

കാർത്തിക് : ഹ്മ്മ്… ശെരി…. ഞാൻ എത്തിയിട്ട് വിളികാം….

ഫെസ്സ മുൻപിലും കാർത്തിക് പുറകിലുമായി പുറത്തേക്ക് നടന്നു… ഫെസ്സയെ കണ്ടതും അവളുടെ ബന്ധുക്കൾ ഓടി വന്ന് കെട്ടിപിടിച്ചു….
സുഖ വിവരങ്ങൾ അന്വേഷിക്കാൻ തുടങ്ങി…. അവളുടെ വായ ഉത്തരം പറയുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ കാർത്തിക്നെ തിരഞ്ഞു….
കാർത്തിക് അവിടെ നിൽക്കുന്നുണ്ട്, ഒരു കാർ അവന്റെ അടുത്ത് വന്ന് നിന്നു, അതിൽനിന്നും ഒരാൾ ഇറങ്ങി വന്ന് അവനെ ആലിംഗനം ചെയ്തു….
അയാൾ തന്നെ അവന്റെ ഭാഗ്ഗജ് മുഴുവൻ എടുത്ത് വണ്ടിക്കുള്ളിൽ വെച്ചു…
അപ്പോളേക്കും ഫെസ്സയെ അവളുടെ ബന്ധുക്കൾ വണ്ടിയിൽ കയറ്റിയിരുന്നു… വണ്ടി നീങ്ങി തുടങ്ങി…. കുറച്ച് ദൂരം ഓടി കഴിഞ്ഞപ്പോൾ വിജനമായ റോഡ് മാത്രം….
കുട്ടികൾ മുഴുവൻ അവളുടെ അടുത്ത് തന്നെ ഇരുന്നു ഓരോന്നു ചോദിക്കുന്നുണ്ട്, മുതിർന്നവരാണെങ്കിൽ അവൾ ഉറങ്ങിക്കോട്ടെ എന്നും പറഞ് കുട്ടികളെ വഴക് പറയുന്നും ഉണ്ട്…

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *