ദി ട്രിപ്പ് – 2 23

അവൾ പതിവുപോലെ പ്രഭാത കർമങ്ങൾ ഒക്കെ ചെയിതു വന്നു, ലൂബ്നയെ സ്‌കൂളിലയച്ചു അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു ഓഫീസിലേക്ക് ഇറങ്ങി…

താഴെ എത്തി ഹാഷിം അവന്റെ വണ്ടിയിൽ കയറി പക്ഷെ ഫെസ്സ അവിടെ തന്നെ നിന്നു, എന്തോ ബാഗിൽ അന്വേഷിക്കുന്നത് പോലെ ഹാഷിം കണ്ടു…

ഹാഷിം : ഫെസ്സ…. എന്തുപറ്റി….?

ഫെസ്സ : കി എടുത്തില്ലെന്ന് തോന്നുന്നു…

ഫെസ്സ : ഹാഷിം വിട്ടോ, ഞാൻ പോയി കി എടുത്തിട്ട് വരാം…

ഹാഷിം : ശെരി… ഷോപ്പിങ് കഴിയാൻ ലേറ്റ് ആവുമോ?

ഫെസ്സ : ഇല്ല….. പെട്ടെന്ന് വരും…

ഹാഷിം കൈ കൊണ്ട് ബൈ കാണിച്ചു വണ്ടി ഫ്ലാറ്റിന്റെ പുറത്തേക്ക് എടുത്തു… ഫെസ്സ അവന്റെ വണ്ടി പോവുന്നതും നോക്കി നിന്നു…. അപ്പോള്ളാണ് ഫെസ്സ അത് ശ്രദ്ധിച്ചത്…. ഹാഷിമിന്റെ വണ്ടി പോയ വഴിയിൽ ഒരു ചുവന്ന വണ്ടിയുടെ പകുതി കാണുന്നു… ഫെസ്സ ഒന്ന് മുന്നോട്ട് നടന്നു നോക്കി….

അതെ Mercedes Benz GLS 450D…..
അവൾ അതിനെ ഒന്ന് തുറിച്ചു നോക്കി… അതിന്റെ ഹെഡ് ലൈറ്റ് രണ്ട് പ്രാവിശ്യം ഫ്ലാഷ് അടിച്ചു…..

ഫെസ്സ : (മനസ്സിൽ) ഉഫ്…. ലുട്ടാപ്പി ഇന്നലെ ഇവിടെ കിടന്നാണോ ഉറങ്ങിയത്….

അവൾ നേരെ അതിന്റെ അടുത്തേക്ക് നടന്നു, പാസ്സഞ്ചർ ഡോറിന്റെ അടുത്തെത്തിയപ്പോൾ കാർത്തിക് അത് അകത്തു നിന്നും തുറന്നു കൊടുത്തു….

ഫെസ്സ : എന്റെ പൊന്ന് കാർത്തി, ഇന്നലെ റോഡിൽ ആണോ ഉറങ്ങിയത്? ഇതേപ്പോ എത്തി ഇവിടെ?

കാർത്തിക് : കിടന്നിട്ട് ഉറക്കം വരണ്ടേ എന്റെ മോളെ, 5 മണിക്ക് എണീച്ചു പല്ലും തുടച്ച് നേരെ വിട്ടു ഇങ്ങോട്ട്.

ഫെസ്സ ഒന്ന് തലയിൽ കൈ വെച്ചുപോയി…

ഫെസ്സ : ഈ പാട്ടിൽ ഒക്കെയുള്ള “ബല്ലാത്ത ജാതി” എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ?

കാർത്തിക് ഒന്ന് ഫെസ്സയെ നോക്കി…. അവൾ തല പൊതി ചിരിക്കുന്നുണ്ട്…

കാർത്തിക് : ആ ചളിഞ്ഞ കോമഡി കഴിഞ്ഞെങ്കിൽ വണ്ടി എടുത്തോട്ടെ?

ഫെസ്സ : ശെരി സാറെ, എന്ന അങ്ങ്ട് എടുത്തോ, ന്താ ഇപ്പോ അതിൽ ഇത്ര അമാന്ദം….

കാർത്തിക് വീണ്ടും ഫെസ്സയെ നോക്കി, അവൾ അവനെയും…. രണ്ടു പേരും ആർത്ഥട്ടഹസിച്ചു…..
വണ്ടി മുൻപോട്ട് നീങ്ങി തുടങ്ങി…. ലക്ഷ്യം ഫെസ്സയുടെ ഓഫീസ്…. പോവുന്ന വഴിയിൽ അവർ സൊറപറഞ്ഞും, അവരുടെ ട്രിപ്പിന്റെ പ്ലാനിങ്ങും ചർച്ച ചെയ്തുകൊണ്ട് നീങ്ങി….

35 മിനുട്ടിൽ ഓഫീസിൽ എത്തി, ഫെസ്സ നേരെ ഡെസ്കിൽ നോക്കി, അവളുടെ ലീവ് അപ്പ്രൂവ്ഡ് ആണ്…. അവൾ അതിൽ സൈൻ ചെയ്തു കൂടെയുള്ളവരോടൊക്കെ ഇനി 2 മാസം കഴിഞ്ഞു കാണാം എന്ന പ്രതീക്ഷയും കൊടുത്തു അവൾ ഓഫീസിൽ നിന്നും പുറത്തിറങ്ങി…. പുറത്ത് അവളെയും കാത്ത് ആ ചുവന്ന കാർ വെയിലത്ത്‌ നിൽപ്പുണ്ട്… അവൾ വന്ന് അകത്തേക്കു കയറി….

കാർത്തിക് : അപ്പോ ഇനി പറ മേടം…. എവിടെയൊക്കെ പോവണം…..

ഫെസ്സ : ഡ്രൈവർ ഇപ്പോ വണ്ടി എടുക്കു…. ഒക്കെ വഴിയെ പറഞ്ഞുതരാം….

കാർത്തിക് അവളെ നോക്കി ഒരു കള്ള ചിരിയും കൊടുത്ത് വണ്ടി എടുത്തു…
അബുദാബിയിലെ മാള്ളുകളിൽ അവർ സൗര്യവിഹാരം നടത്തി, വാങ്ങിയതിൽ 90% സാധനങ്ങളും അവരുടെ ട്രിപ്പിന്റെ ആവിശ്യത്തിന് വേണ്ടിയുള്ളതായിരുന്നു….
ഉച്ചക്ക് 3 മണി ആയപ്പോൾ അവർ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു…. 4 : 30 യോടെ അവർ തിരിച്ചു ഫ്ലാറ്റിൽ എത്തി…. ഹാഷിം കണ്ടാൽ കുഴപ്പം ഇല്ലാത്ത സാധങ്ങളൊക്കെ ഫെസ്സ എടുത്തു, ബാക്കിയൊക്കെ കാർത്തികിന്റെ കൈയിൽ കൊടുത്തു അവന്റെ ലേജോഗിൽ ഇടാൻ പറഞ്ഞു… കാർത്തിക്കിന്റെ കവിളിൽ ഒരു ചുടു ചുംബനം കൊടുത്ത് അവൾ ഫ്ലാറ്റിലേക് നടന്നു, കാർത്തിക് തിരിച്ചു അവന്റെ ഫ്ലാറ്റില്ലേകും വിട്ടു….

സമയം 6:14 ഹാഷിം ഫ്ലാറ്റിൽ വരുമ്പോൾ സാധനങ്ങൾ പാക്ക് ചെയുന്ന ഫെസ്സയെയാണ് കണ്ടത്….

ഹാഷിം : ഹാ… നീ വന്നോ? ഒക്കെ വാങ്ങിയോ?

ഫെസ്സ അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു വീണ്ടും പണിയിൽ ഏർപ്പെട്ടു….

ഹാഷിം : പിള്ളേർക്ക് ചോക്ലറ്റ്സ് ഒന്നും വാങ്ങിയില്ലേ, നിന്റെ വീട്ടിൽ ആയാലും എന്റെ വീട്ടിലായാലും കുറെയെണ്ണം ഉള്ളതല്ലേ…

ഫെസ്സ : ഇല്ല…. വാങ്ങിയില്ല…. അത് പോകുന്നതിന്റെ തലേ ദിവസം വാങ്ങാം…
(പാക്ക് ചെയ്യുന്നതിന്റെ ഇടയിൽ തന്നെ ഫെസ്സ പറഞ്ഞു)

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *