കാലത്ത് എലാം പതിവ് പോലെ, ഹാഷിം പള്ളിയിൽ പോയിട്ട് വന്നു ഫെസ്സ ഉറക്കത്തിലാണ്, ഹാഷിം ലുബ്നയെ വിളിച്ചെണീപ്പിച്ചു കുളിപ്പിച്ചു ഭക്ഷണമോക്കെ റെഡി ആക്കി ഫെസ്സയുടെ അടുത്ത് വന്നു നോക്കി, അവൾ അപ്പോളും നല്ല ഉറക്കത്തിലാണ്…. ഹാഷിം വിളിക്കാൻ നിന്നില്ല, കുഞ്ഞിന് ഭക്ഷണമൊക്കെ കൊടുത്ത് വാൻ കയറ്റി വിട്ടു…
ഹാഷിം തിരിച്ചു റൂമിലേക്കു വന്നു, ഫെസ്സ അപ്പോളും ഉറക്കത്തിലാണ്….
ഹാഷിം : ഫെസ്സ …..?
ഹാഷിം അവളെ ഒന്ന് തൊട്ട് നോക്കി, ചൂടൊന്നും ഇല്ല….
ഹാഷിം : ഫെസ്സ…. ഡീ…. എണീക്ക്… എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്…
ഫെസ്സ ഒന്നും മിണ്ടിയില്ല അവൾ ഒന്ന് മൂളുക മാത്രം ചെയ്തു…
ഹാഷിം വീണ്ടും വീണ്ടും വിളിച്ചു നോക്കി, പക്ഷെ രക്ഷയില്ല…. അവസാനം ഭക്ഷണമൊക്കെ ടേബിളിൽ എടുത്തു വെച്ചു ഹാഷിം ഒന്ന് കൂടി പോയി വിളിച്ചു നോക്കി…
ഹാഷിം : ഫെസ്സ…. ഫെസ്സ….
ഫെസ്സ : ഹ്മ്മ്……
ഹാഷിം : എണീക്ക് മോളെ, ഭക്ഷണം കഴിക്ക്…
ഫെസ്സ : ഹ്മ്മ്….. (അവളൊന്ന് തിരിഞ്ഞു കിടന്നു )
ഹാഷിം : ഫെസ്സ…. എനിക്ക് ടൈം ആയി ഞാൻ ഇറങ്ങട്ടെ, നീ എടുത്തു കഴിച്ചോളുമല്ലോ?
ഫെസ്സ : ഹ്മ്മ്…..
ഹാഷിം : ഉച്ചക്കത്തേക്കുള്ളത് ഓർഡർ ചെയ്ത് വാങ്ങിക്കോ…
ഫെസ്സ : ഹ്മ്മ്….
ഹാഷിം : ശെരി, ഞാൻ ഇറങ്ങുവാ….
ഫെസ്സ ഒന്നും മിണ്ടിയില്ല…. ഹാഷിം മെല്ലെ ഓഫീസിലേക്ക് വിട്ടും…
ഒരു അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഫെസ്സ മെല്ലെ എണീറ്റു… അവൾ ബെഡിൽ തന്നെ ഒരു 5 മിനുട്ട് ഇരുന്നു, പനിയൊന്നും ഇല്ല പക്ഷെ നല്ല ക്ഷീണം….
അവൾക്ക് പെട്ടെന്ന് ബോധോദയം വന്ന പോലെ അവളുടെ ഫോൺ എടുത്ത് ON ആക്കി, ഓൺ ആയതും Wi-Fi കണക്ട് ആയി, Whatsapp ൽ കാർത്തിക്കിന്റെ മെസ്സേജുകൾ വന്ന് കിടപ്പുണ്ട്…
“ഫെസ്സ, എങ്ങനെയുണ്ട്? പനി കുറവുണ്ടോ? ഹോസ്പിറ്റലിൽ പോയോ? ” എന്നൊക്കെ കുറേ മെസ്സേജുകൾ ഉണ്ട്, അവസാനം “പറ്റിയാൽ ഒന്ന് വിളിക് ” എന്ന് കൂടി ഉണ്ട്….
അവൾ രണ്ടാമതൊന്ന് ചിന്ദിക്കാൻ നിന്നില്ല നേരെ അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….
Ringing….. Ringing…..
കാർത്തിക് : ഫെസ്സ….. എന്താ പറ്റിയെ? പനി കുറവുണ്ടോ?
ഫെസ്സ : കാർത്തി…. ഇപ്പോ കുറവുണ്ടെടാ…. ഇന്നലെ ഒട്ടും വയ്യായിരുന്നു… അതുകൊണ്ടാ രാത്രി വിളിക്കാൻ പറ്റായിരുന്നേ…
കാർത്തിക് : അതൊന്നും കുഴപ്പം ഇല്ല വാവേ, എന്തു പറ്റി എന്ന് അറിയാതെ ഒരു ടെൻഷൻ…. ഇപ്പോ സമാധാനം ആയി….
ഫെസ്സ : നീ ഓഫീസിൽ പോവാൻ റെഡി ആയോ?
കാർത്തിക് : ഇല്ല വാവേ, എനിക്ക് ടൈം ആവുന്നതല്ലേ ഉള്ളു…
ഫെസ്സ : ഹ്മ്മ്….
കാർത്തിക് : നീ വല്ലതും കഴിച്ചോ?
ഫെസ്സ : ഇല്ലടാ, ഇപ്പോ എണീറ്റതേ ഉള്ളു, ഹാഷിം ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്…
കാർത്തിക് : ഹാഷിം പോയോ??
ഫെസ്സ : ആ പോയി….
കാർത്തിക് : ശെരി…..നല്ല പോലെ കഴിക്ക്, എന്നിട്ട് റസ്റ്റ് എടുക്…
ഫെസ്സ : ഹ്മ്മ്….
കാർത്തിക് : അപ്പോ ഉച്ചക്കുള്ള ഫുഡ് ഓ?
ഫെസ്സ : അത് പിന്നെ ഓഡർ ചെയ്യണം…
കാർത്തിക് : ശെരി, വാവ പോയി പല്ലൊക്കെ തേച് ഫുഡ് കഴിക്ക്, പിന്നെ പറ്റിയാൽ വിളിക്…
ഫെസ്സ : ശെരി ടാ… ബൈ….
കാർത്തിക് : ബൈ…
ഫോൺ കട്ട് ചെയ്തു…. ഫെസ്സ പോയി പല്ലുതേപ്പും ഒരു കുളിയൊക്കെ പാസ്സ് ആക്കി… കുളി കഴിഞ്ഞപ്പോൾ ക്ഷീണമൊക്കെ അങ്ങ് പോയി… അവൾ മെല്ലെ TV ഓൺ ചെയിതു…. ഹാഷിം ടേബിളിൽ വെച്ചിരുന്ന ഫുടൊക്കെ കഴിച്ചു അവൾ കുറച്ചു നേരം TV യും കണ്ടിരുന്നു…
——————————————————————
സമയം 10:30 AM : സെക്യൂരിറ്റി ക്യാമറയിൽ കൂടി നോക്കി, ഒരു ചുവന്ന Benz ഫ്ലാറ്റിന്റെ ഗെയ്റ്റിന്റെ മുന്നിലേക്ക് വരുന്നുണ്ട്, “ഇങ്ങനെയൊരു വണ്ടി ഈ ഫ്ലാറ്റിൽ ആർക്കും ഇല്ലലോ ” എന്ന് പിറുപിറുത് കൊണ്ട് അയാൾ അയാളുടെ ക്യാബിന്റെ വിൻഡോ തുറന്നു, ആ Benz പുറത്ത് നിൽപ്പുണ്ട്, പക്ഷെ കൂളിംഗ് ഫിലിം ഒട്ടിച്ചത് കാരണം അകത്തുള്ള ആളെ കാണുന്നില്ല….. സെക്യൂരിറ്റി ഡ്രൈവർ സൈഡ് ഗ്ലാസ്സിലേക് തന്നെ നോക്കി, ഗ്ലാസ് പതിയെ താണു….
സെക്യൂരിറ്റി : കോൻ സ ഫ്ലാറ്റ് ഹേ സാർ….?
(ആരുടെ ഫ്ലാറ്റിലേകാണ് താങ്കൾ?)
