ദി ട്രിപ്പ് – 2 23

മനസിലാവാത്തവർക് വേണ്ടി, ഫ്ലാറ്റ് വേറെ ആരുടേയും അല്ല, നമ്മുടെ കഥ നായിക ഫെസ്സയുടെ ഫ്ലാറ്റ് തന്നെ, വന്നത് ആരാണെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവിശ്യം ഇല്ലല്ലോ ?, Red കളർ Benz ൽ ആണ് വന്നത് എന്ന് കേട്ടപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായികാണും എന്ന് വിചാരിക്കുന്നു…. (സെക്യൂരിറ്റി പാകിസ്താനി ആണ്, അത് കൊണ്ടാണ് ഹിന്ദി ഉപയോഗിക്കുന്നത് )

കാർത്തിക് : Flat No 509, ഫെസ്സ ഷെറിൻ….

സെക്യൂരിറ്റി : ആപ്കാ ID ദേദോ സാർ…
(താങ്കളുടെ ID ഒന്ന് തരാമോ?)

(UAE യിൽ അല്ലാത്തവർക്ക് മനസിലാവൻ വേണ്ടി പറയുകയാണ് “നമ്മൾ മറ്റുള്ളവരുടെ ഫ്ലാറ്റിൽ അവരെ സന്ദർശിക്കാൻ പോവുമ്പോൾ അവിടെയുള്ള സെക്യൂരിറ്റി ഗാർഡ് നമ്മുടെ ID യുടെ ഒരു ഫോട്ടോ എടുത്തു വെക്കുന്നത് പതിവുള്ളതാണ് )

കാർത്തിക് ID അയാൾക് കൊടുത്തു, അയാൾ Photo എടുത്തു ID തിരിച്ചു കൊടുത്തു….
അയാൾ അകത്തുനിന്നും ഗേറ്റ് ഓപ്പൺ ചെയ്തു കൊടുത്തു…
കാർത്തിക് നേരെ 509 ന്റെ പാർക്കിങ്ങിലേക് കയറ്റി, ഫെസ്സയുടെ കാർ അവിടെ കിടപ്പുണ്ട്, ഹാഷിമിന്റെ കാർ വെക്കുന്ന ഏരിയ ഫ്രീ ആണ് കാർത്തിക് നേരെ അവിടെ അവന്റെ കാർ കയറ്റി വെച്ചു, എന്നിട്ട് ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു….

5th Floor, അതെ കാർത്തിക് എത്തി, ഇനി 9 ആം നമ്പർ ഫ്ലാറ്റ്… അവൻ ചുറ്റും കണ്ണോടിച്ചു, 507,508 Yes….. 509….ഫ്ലാറ്റിന്റെ മുന്നിൽ തന്നെ ലുബ്‌ന മോള് എന്ന് എഴുതി വെച്ചിട്ടുണ്ട്….
അവൻ കോളിങ് ബെൽ അടിച്ചു….

Ting…… Ting……

ഫെസ്സ അകത്ത് TV കാണുകയായിരുന്നു, അവൾ “ഇതാരാ ഈ നേരത്ത്…. ഇനി ചിലപ്പോ ഫസീനത്തയായിരിക്കും, പനി എങ്ങനെയുണ്ടെന്ന് നോകാൻ വന്നതായിരിക്കും” എന്നും വിചാരിച്ചു കൊണ്ട് അവൾ പതിയെ ഡോർ ലക്ഷ്യമാക്കി നടന്നു….

പനിയുടെ ആലസ്യം അവളുടെ നടപ്പിൽ പ്രകടമാണ്, അവൾ മെല്ലെ ഡോർ തുറന്നു…..
പുറത്ത് കാർത്തിക് നിൽക്കുന്നു…
അവളുടെ കാൽവിരൽ മുതൽ തല വരെ ഒരു ഇടി മിന്നൽ പാഞ്ഞു കയറി, കണ്ണും വായും അടയുന്നില്ല, ഒച്ച പുറത്ത് വരുന്നില്ല….. ചുരുക്കി പറഞ്ഞാൽ അവൾ ഞെട്ടി തരിച്ചു പോയി, ഒരിക്കലും അവൾ കാർത്തിക്കിനെ അവിടെ പ്രതീക്ഷിച്ചതല്ല….. ഒരല്പം ബോധം വന്നപ്പോൾ അവൾ ഫ്ലാറ്റിന്റെ പുറത്തേക്ക് ചുറ്റും ഒന്ന് നോക്കി, ആരും ഇല്ല… അവൾ പെട്ടെന്ന് അവന്റെ കൈ പിടിച്ചു അകത്തേക്കു വലിച്ചു കതക് അടച്ചു കുറ്റിയിട്ടു….
അവൾ കതകിന് ചാരിയും അവൻ അവൾക് നേരെ തിരിഞ്ഞുമാണ് നില്കുന്നത്, അവൾ കിതക്കുന്നത് രണ്ടുപേരുടെയും കാതുകളിൽ കേൾക്കാം….
അവൾ പതിയെ അവളുടെ നാവ് ചലിപ്പിച്ചു….

ഫെസ്സ : ക….. കാർത്തി….. നീ എന്തിനാ ഇങ്ങോട്ട് വന്നേ?

കാർത്തിക് : പനിയൊക്കെ അല്ലെ മാഷേ ഒന്ന് കാണണം എന്ന് തോന്നി…

അവൻ അവളുടെ നെറ്റിയിൽ പതിയെ കൈ തൊട്ടു നോക്കി…. അവൾ അവന്റെ കൈ പിടിച് അവളുടെ കൈയിൽ വെച്ചു…

ഫെസ്സ : നീ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടോ?

കാർത്തിക് : ആര് കാണാൻ, ആ പാകിസ്ഥാനി സെക്യൂരിറ്റിക് മാത്രം അറിയാം…

ഫെസ്സ : അതല്ലടാ പൊട്ടാ, ചുറ്റുമുള്ള ഫ്ലാറ്റിലുള്ള ആരെങ്കിലും കണ്ടോന്ന്…

കാർത്തിക് : ഇല്ലെന്നാ തോന്നുന്നേ, ഞാൻ വരുമ്പോ എല്ലാ ഫ്ലാറ്റിന്റെയും ഡോർ അടഞ്ഞു കിടക്കുവായിരുന്നു…

ഫെസ്സ : ഉഫ്….. പടച്ചോനെ…… എന്നാലും എന്റെ കാർത്തി നീ എന്ത് പണിയാ ഈ കാണിച്ചേ…

കാർത്തി : എന്റെ പൊന്നിന് സുഖമില്ലെന്നറിഞ്ഞിട്ട് എനിക്ക് അവിടെ ഇരുന്നിട്ടൊരു സമാധാനവും ഇല്ല, അത് കൊണ്ട് നേരെ ലീവ് എടുത്ത് ഇങ് വന്നു…

ഫെസ്സയുടെ ശ്വാസഗതി അപ്പോളും നേരെ ആവുന്നതേ ഉള്ളു…

ഫെസ്സ : ടാ…. ആരെങ്കിലും വന്നാൽ….

കാർത്തി : ആര് വരാൻ, ഹാഷിം ഡ്യൂട്ടിക്ക് പോയില്ലേ, പിന്നെ ആരെങ്കിലും വന്നാൽ കതക് തുറക്കണ്ട… നീ ഉറങ്ങുവാന്ന് വിചാരിച്ചോളും…

ഫെസ്സ കൈ ചുരുട്ടി പിടിച് അവന്റെ നെഞ്ചത്തേക് രണ്ട് ഇടി കൊടുത്തു…

കാർത്തിക് പെട്ടെന്ന് അവളുടെ കൈ രണ്ടും പിടിച്ചു കൊണ്ട്…

കാർത്തിക് : അയ്യോ…. ഇതെന്താ മാഷേ ആളെ കൊല്ലാൻ നോക്കുവാണോ…. ഞാൻ ഇപ്പോ ചത്തേനെ….

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *