ദി ട്രിപ്പ് – 2 23

ഉച്ചയോടെ കൂടി ഹാഷിം തിരിച്ചു ഫ്ലാറ്റിൽ എത്തി…
ഫെസ്സ TV കാണുകയായിരുന്നു…
ഹാഷിം വാങ്ങിയ സാധനങ്ങൾ അവളുടെ കൈയിൽ കൊടുത്തു, അവിടെ വെച്ചേക്ക് പിന്നെ ബാഗിൽ വെക്കാം എന്ന് അവൾ മറുപടിയും കൊടുത്തു…

ഹാഷിം അവളെ ഒന്ന് നോക്കി, ഒരുപാട് നാളുകളായി അവളുമായൊന്ന് ശരീരം പങ്കുവെച്ചിട്ട്….. ചുരുക്കി പറഞ്ഞാൽ 8, 9 മാസത്തിൽ കൂടുതലായി കാണും..
ഇനി നാളെ അവൾ പോയാൽ 2 മാസം കഴിഞ്ഞേ വരൂ…. ഇന്നാണെങ്കിൽ ഫ്ലാറ്റിൽ ലൂബ്നയും ഇല്ല…. എന്തുകൊണ്ടും പറ്റിയ അവസരം….

അവൻ പതിയെ അവളുടെ അടുത്ത് പോയിരുന്നു, പക്ഷെ അവൾ TV യിൽ തന്നെ മുഴുകി ഇരിക്കുന്നു… കുറച്ചു നേരം ഇരുന്ന ശേഷം ഹാഷിം അവളോട് അവന്റെ ആവിശ്യം തുറന്നു പറഞ്ഞു….. ഇഷ്ടമല്ലെങ്കിൽ പോലും അവന് വേണ്ടി അവൾ സമ്മതിക്കും എന്ന് കരുതിയ അവന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് “പറ്റില്ല” എന്ന അവളുടെ ഉറച്ച മറുപടി അവന്റെ നെഞ്ചിൽ തറച്ചു….

വീണ്ടും ചോദിക്കാൻ അവൻ നിന്നില്ല, പൂർണമായും കാർത്തിക്ന് സമർപ്പിച്ച ശരീരം ഹാഷിമിന് കൊടുക്കാൻ അവൾക് മനസ്സ് വന്നില്ല….
മണിക്കൂറുകൾ കടന്നുപോയി, എലാം പതിവുപോലെ നീങ്ങി….. വീണ്ടും രാത്രിയായി…..

——————————————————————

July 3, Sunday… ഹാഷിം പള്ളിയിലൊക്കെ പോയിട്ട് സുബ്ഹി നിസ്കാരം ഒക്കെ കഴിഞ്ഞു വന്ന ശേഷം ഒന്ന് മയങ്ങിപോയി, സാധാരണ ഈ മയക്കം പതിവുള്ളതല്ല ഇന്ന് പിന്നെ ഞ്യായറാഴ്ചയല്ലേ എന്ന് കരുതി ഒന്ന് ഉറങ്ങി…. ഹാഷിം മെല്ലെ കണ്ണ് തുറന്നു, ഫെസ്സ അടുത്ത് കിടന്ന് ഉറങ്ങുന്നുണ്ട്, ആള് നല്ല ഉറക്കത്തില്ലാണ്…. ഹാഷിം ഒന്ന് അവളെ തന്നെ നോക്കി, ഒരു കൊച്ചു കുട്ടിയെ പോലെ ചുരുണ്ടു കൂടി ഉറങ്ങുകയാണ്…. കല്യാണത്തിന് മുൻപ് കാണുപ്പോഴു•, കല്യാണത്തിന് ശേഷവും വളയേറെ പക്വത ഉള്ള കൂട്ടത്തിലായിരുന്നു ഫെസ്സ, ഒരു പെൺകുട്ടിയെന്നതിലുപരി ഒരു സ്ത്രീയുടെ വിവേക ബുദ്ധിയും ചിന്തശേഷിയും ഉണ്ടായിരുന്ന ആളാണ് ഫെസ്സ, എന്നാൽ ഇപ്പോ ഒരു കൊച്ചു കുട്ടിക്ക് സമ്മം, ഇവൾകിതെന്തു പറ്റി, ഏകദേശം ഒരു വർഷമായി കാണും ഇവളുടെ ഈ മാറ്റം, അതിന് മുൻപൊക്കെ ഞാൻ എന്ന് വെച്ചാൽ ജീവനായിരുന്നു എന്നാൽ ഇന്ന്?? ഇന്ന് അവളുടെ ഉള്ളിൽ ആ സ്നേഹം കാണാനില്ല, എന്തു പറ്റി??….
കൂട്ടുകാരുടെ ഭാര്യാമരിലും ചിലരൊക്കെ ഇങ്ങനെയാണ്, അവരോട് ചോദിച്ചപ്പോൾ “കല്യാണമൊക്കെ കഴിഞ്ഞു കുറെ വർഷങ്ങൾ ആയില്ലേ, നമ്മളെയൊക്കെ അവർക് മടുത്തു കാണും ” എന്നായിരുന്നു അവരുടെ വാദം….

“ഇനി ഫെസ്സക് എന്നെ മടുത്തു കാണുമോ “, “ആ…. അവളും മനുഷ്യ സ്ത്രീയല്ലേ ചിലപ്പോ ഒരു മടുപ്പൊക്കെ തോന്നി തുടങ്ങിയിട്ടുണ്ടാവും ” ഹാഷിം സ്വയം പിറുപിറുതു….

എല്ലാവരും അങ്ങനെയൊക്കെ തന്നെയാ, കുറച്ചുകാലം കാണും ഈ കളി ചിരിയൊക്കെ പിന്നെയൊക്കെ മക്കൾക്കു വേണ്ടിയുള്ള ജീവിതം… എന്നാലും എന്റെ ജീവിതം ആ രീതിയിൽ ആവാൻ ഞാൻ സമ്മതിക്കില്ല, പഴയ ഫെസ്സയെ തിരിച്ചു കൊണ്ട് വരണം, ആദ്യം അവൾ ഈ ട്രിപ്പോക്കെ ഒന്ന് കഴിഞ്ഞു വരട്ടെ, അപ്പോ തന്നെ പകുതി ശെരിയാവും… പിന്നെ ബാക്കി പതിയെ ശെരിയാക്കി എടുക്കാം….

ഹാഷിം ക്ലോക്കിലെക് നോക്കി, സമയം 8:30 AM…

അവൻ മെല്ലെ ഫെസ്സയെ തട്ടി വിളിച്ചു…

ഹാഷിം : ഫെസ്സ….? ഫെസ്സ….. എണീക്ക്….

ഫെസ്സ : ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ്…….

അവൾ ഉറക്ക ചടവിൽ ഒന്ന് മൂളുക മാത്രം ചെയ്തു….

ഹാഷിം വീണ്ടും കുലുക്കി വിളിച്ചു…..

ഹാഷിം : ഫെസ്സ….? എണീക്ക് ഇന്ന് പോവണ്ടേ, മറന്നോ?

ഫെസ്സ : വൈകിട്ടലെ ഹാഷിം ഫ്ലൈറ്റ്, ഇനിയും സമയം ഉണ്ടല്ലോ…

ഹാഷിം : എണിക് പെണ്ണെ, മതി ഉറങ്ങിയത്…

ഹാഷിം : നീ പോയി പല്ലൊക്കെ തുടച്ചിട്ട് വാ, ഞാൻ പോയി മോളെ വിളിക്കട്ടെ….

ഹാഷിം ലൂബ്നയുടെ മുറി ലക്ഷ്യമാക്കി നടന്നു, ഫെസ്സ നേരെ ബാത്രൂംമിലേക്കും…

പല്ലുതുടയും, കുളിയും ഒക്കെ കഴിഞ്ഞു അവൾ പുറത്തിറങ്ങിയപ്പോൾ ഹാഷിം ലൂബ്നയെയും കൊണ്ട് ബാത്രൂംമിലേക് കയറി, അവളെ കുളിപ്പിക്കാനും പല്ല്‌ തുടപ്പിക്കാനും കുറച്ച് പാട് ആണ്, ഫെസ്സ നേരെ അടുക്കളയിലോട്ടും വിട്ടു…

Updated: July 7, 2025 — 7:00 pm

Leave a Reply

Your email address will not be published. Required fields are marked *