ദീപാരാധന – 1 1

വയലന്റ് ആവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. അത് ഏത് സമയത്തും സംഭവിക്കാം.

മനസ്സിന്റെ താളം തെറ്റാൻ വലിയ സമയമൊന്നും വേണ്ടല്ലോ.??
അങ്ങനെ മനസ്സിന്റെ താളം തെറ്റിയതാ നമ്മുടെ ദീപുക്ക്…

അതിന് കാരണക്കാർ ആരെന്നു ചോദിച്ചാൽ ആരുമില്ല… ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ആവില്ല.

സംഭവിച്ചത് സംഭവിച്ചു, ഇപ്പോഴത്തെ അവസ്ഥയിൽ അവളെ അതിൽ നിന്നും കര കേറുക എന്നതാണ് പ്രധാനം.

ഡോക്ടറുടെ ഉപദേശ പ്രകാരം മിക്ക ദിവസങ്ങളിലും സന്ധ്യക്ക്‌ ഞാൻ അവളെ ബീച്ചിലേക്കും പാർക്കിലും ഒക്കെ കൊണ്ടുപോകാറുണ്ട്. മിക്ക ദിവസങ്ങളിലും പോയത് പോലെ തന്നെ തിരികെ വരും… ഒന്നും മിണ്ടാറില്ല… ഒന്നും പ്രതികരിക്കാറില്ല.

കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊടുത്താൽ കഴിക്കില്ല… കുറെ നേരം നോക്കിയിരുന്നിട്ട് അത് ദൂരെ കളഞ്ഞിട്ട് തിരിഞ്ഞു നടക്കും.

സിറ്റിയിലേക്കൊന്നും കൊണ്ടുപോകാറില്ല കാരണം എപ്പോഴാണ് അവളുടെ സ്വഭാവം മാറും എന്ന് പറയാൻ വയ്യ.

സഹായിക്കാനോ, സഹകരിക്കാനോ ആരുമില്ലേ ഈവീട്ടിൽ എന്ന് അയൽ വാസികൾ പലരും ചോദിക്കാറുണ്ട്…

അതൊക്കെ കുത്ത് വാക്കുകളാണെന്ന് നമ്മുക്കും അറിയാം, എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ താടിക്ക് കൈയും കൊടുത്ത് കാര്യങ്ങൾ ചികഞ്ഞു ചോദിക്കാനും കുറ്റപ്പെടുത്താനും ഒക്കെ എല്ലാവരും ബഹു മിടുക്കരാണ്…

ആരാന്റെ അമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല രസമാണ് “”എന്ന മനോഭാവമാണ് കാണുന്നവർക്ക്.

സ്വന്തം ചേട്ടനും, ഭാര്യയുമുണ്ട്… പക്ഷെ നിർഗുണ പരബ്രഹ്മമങ്ങൾ.

ചേട്ടത്തിക്ക് ആണെങ്കിൽ ഇവിടെ വീട്ടിലെ പണികളൊന്നും എടുക്കാൻ വയ്യ… മടിയാണ്.
അത് കൊണ്ട് ഇങ്ങോട്ട് വരാനും വലിയ മടിയാണ് താനും.

വാവിനും ചങ്ക്രാന്തിക്കും എന്നപോലെ.
ഇടയ്ക്കൊക്കെ വരാറുണ്ട് അത് ഇവിടെത്തെ രെജിസ്റ്ററിൽ ഒപ്പിടാൻ വരുന്നത് പോലെ എന്ന് പറയാം.

ചേട്ടൻ, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ… ഞങ്ങൾക്ക്, അതായത് അമ്മച്ചി, ഞാൻ, ദീപു അടങ്ങുന്ന വ്യക്തികൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

വലിയ ഗെസ്സറ്റെഡ്ഡ് ഓഫീസറാണത്രേ… ഒരു വൈക്കോലിനും ഗുണമില്ലാത്തവൻ.

കിട്ടുന്ന ഭീമമായ സംഖ്യ ശമ്പളം, അതിന് പുറമെ കിമ്പളവും, കിത്തയും, ബത്തയും എല്ലാം സ്വന്തം കാര്യങ്ങൾക്കായി മാത്രം ചിലവാക്കുന്ന ഡീസെന്റ് മനുഷ്യൻ.

ചേട്ടത്തി… അത് മുഴുത്ത ഒരു ജാഡ… ഫാഷനിലും ഡ്രെസ്സുകളിലും ആർഭാടാ ജീവിതത്തിലും മാത്രം ശ്രദ്ധ..

വാവിനും ചങ്കരാന്തിക്കും മറ്റും വന്ന് അമ്മയുടെ കൈയ്യിൽ ഒരു ഇരുന്നൂറ് ഉലുവയുടെ ഒരു നോട്ട് ചുരുട്ടി കൊടുത്തിട്ട് പോകും… സാബു ചേട്ടൻ.

ഇനി മോശം പറയരുതല്ലോ… ഗുണമില്ലെങ്കിലും ദോഷവും ഇല്ല കേട്ടോ..

കാരണം പുള്ളി ഈ വീട് വിട്ട് അങ്ങ് തിരുവനന്തപുരത്തോട്ട് താമസം മാറ്റിയിട്ട് കുറച്ച് നാളായി.

അത് കൊണ്ട് തന്നെ എനിക്കെന്റെ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും നീണ്ട അവധി എടുത്തു വരേണ്ടി വന്നു.

ഏക സഹോദരി സ്‌ഥാനത്തു നിൽക്കുന്ന വീട്ടിലെ പെൺതരി… ദീപു.

അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് വെറുതെ കൈയും കെട്ടി നോക്കി നിൽക്കാൻ ഒക്കുമോ..??

ദീപുവിന്റെ ഈ അവസ്ഥ അറിഞ്ഞിട്ട് ഒരു തവണ രണ്ടുപേരും വന്നിരുന്നു…
വന്നു കണ്ടു, എന്നതൊഴിച്ചാൽ വേറെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

ചേട്ടൻ വന്ന ദിവസം തന്നെ ജോലിയുടെ പേര് പറഞ്ഞ് തിരികെ പോയി… ചേട്ടത്തി രണ്ട് ആഴ്ചക്കാലം ഇവിടെ നിന്നു.

അത് അവരുടെ ജാഡ നമ്മളെയും ആയാലോക്കത്ത് ഉള്ളോരേ കാണിക്കാനായി മാത്രമായിരുന്നു എന്ന് എനിക്കറിയാം.

കൂടാതെ പുള്ളിക്കാരി, സ്വകാര്യമായി ഒരിത്തിരി, ഇത്തിരി എന്ന് പറഞ്ഞാ പോരാ… സാമാന്യം നല്ല “പഞ്ചാര”യാണ്.

കാണുന്നവരോടൊക്കെ എന്ന് പറയാനോക്കില്ല പുള്ളിക്കാരിക്ക് പ്രത്യേകം താല്പര്യമുള്ളവരോട് മാത്രം.

ഏതായാലും അത് ഞാൻ വഴിയേ പറയാം.!!!**

ഇവിടെ ഉണ്ടായിരുന്ന എല്ലാം ദിവസവും ചേട്ടത്തി ദീപുവിനെ പരിചരിക്കുന്നത്തിന്റെ പേരിൽ അവളെയും കൊണ്ട് അവരുടെ മുറിയിൽ തന്നെ ആയിരുന്നു കിടത്തവും ഉറക്കവുമൊക്കെ..

അത് എല്ലാവരെയും കാണിക്കാനുള്ള ഒരു സൂത്രം മാത്രമാണ് എന്ന് ഏതൊരു കണ്ണുപൊട്ടനും മനസ്സിലാവും.

ഒരുപാട് നാൾ ഞാൻ അവളെയും കൊണ്ട് പല പല ഹോസ്പിറ്റലുകളിലും കയറിയിറങ്ങി നടന്നപ്പോഴൊന്നും ആരുമുണ്ടായിരുന്നില്ല ഒരു കൈ സഹായത്തിന്.

ഞാൻ അവളെയും കൊണ്ട് പല സൈക്യാട്രിസ്റ്റുകളെയും കണ്ടു…
എല്ലാ സ്ഥലത്തു നിന്നും ഡോക്ടർമാർ ഒരേ കാര്യം തന്നെയാണ് പറഞ്ഞത്…

ഞാൻ എല്ലാ വിധത്തിലും അവൾക്കു വേണ്ടി സപ്പോട്ട് കൊടുത്തിട്ടാണ് ഇപ്പോൾ ഇത്രയെങ്കിലും മാറ്റം കാണാൻ കഴിഞ്ഞത്.

മിക്യ ദിവസങ്ങളിലും ഞാൻ അവളെ പാർക്കിലോ, ബീച്ചിലോ കൊണ്ടുപോകും…

ചിലപ്പോ കൊച്ചു കുട്ടികളെ പോലെ പെരുമാറും, വഴിക്ക് വച്ച് ഐസ് ക്രീം കണ്ടാൽ വല്ലാത്ത ആക്രാന്തം കാണിക്കും… കുട്ടികളുപോലെ..

എന്നാ ചിലപ്പോൾ ഒരുപാട് ഗൗരവം… കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു തരട്ടെ എന്ന് ചോദിച്ചാൽ അത് കേട്ട ഭാവം പോലും കാണിക്കാറില്ല.

ചില ദിവസങ്ങളിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കണമെന്ന് വാശി പിടിച്ചു കരഞ്ഞു ബഹളം വയ്ക്കും, എന്നിട്ട് അവിടെ ഇരുന്ന് അവൾ തന്നെ എല്ലാം ഓർഡർ ചെയ്യും, എന്നാൽ അവൾക്ക് അതിലെ ഏതെങ്കിലും ഒരു ഐറ്റം മതി. വേറെ ഒന്നും കഴിക്കില്ല. ഇതാണ് അവസ്ഥ.

ചിലപ്പോൾ ഒന്നും മിണ്ടില്ല. ചില ദിവസങ്ങളിൽ ആകെ രംഗം ശോകമായിരിക്കും, ആകെ ഒരു ദുഃഖഭാവം.

ദിവസങ്ങൾ പോകെ പോകെ അവൾ ബീച്ചിൽ വെള്ളത്തിൽ ഇറങ്ങി കളിക്കും… തിരമാലകളോട് പതുക്കെ പ്രതികരിക്കാൻ തുടങ്ങി…

ചിലപ്പോൾ മുഖത്ത് അൽപ്പം സന്തോഷം കാണാം. അല്ലങ്കിൽ ദുഃഖഭാവം.

ചില ദിവസങ്ങളിൽ പോയത് പോലെ തന്നെ തിരികെ വരും…

എപ്പോഴുമല്ലെങ്കിലും, ചിലപ്പോഴൊക്കെ.
ചിലദിവസങ്ങളിൽ തിരകൾ കണ്ടാലേ അവൾക്ക് പേടിയാണ്…

അങ്ങനെ ഇരിക്കെ, മാസങ്ങൾക്കു ശേഷം, ഒരു ദിവസം അവൾ കടൽ തിരകൾ കണ്ടപ്പോൾ ആ വെള്ളത്തിലോട്ട് ഇറങ്ങണമെന്ന് വാശിപിടിച്ചു കരഞ്ഞു.

എനിക്കൊട്ടും ധൈര്യമില്ലായിരുന്നു.

എന്റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും, പക്ഷെ… അന്ന് എന്ത് സംഭവിച്ചു എന്ന് എനിക്ക് തന്നെ പ്രവചിക്കാൻ വയ്യ…

തിരമാലകളിൽ കളിച്ച് കളിച്ച് നിന്ന ദീപു ഒരു ഞൊടിയിട കൊണ്ട് എന്റെ ശ്രദ്ധയിൽ നിന്നും മാറിപ്പോയ നിമിഷം…

ഓഹ്… എന്റെ ദൈവമേ…. എന്റെ സർവ്വ നാടികളും തളർന്നു പോയി…

തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല… എന്റെ കൈയ്യിലെ പിടിവിട്ട് ദീപു തിരമാലകളിലേക്ക് ആവേശത്തോടെ കുതിക്കുന്നതാണ് ഞാൻ പിന്നെ കണ്ടത്…

ദീപു… ദീപു… എന്റെ മോളേ ദീപു… ഞാൻ അലറി വിളിച്ചു. ആ വിളി അവൾ പോലും കേൾക്കാതെ കാറ്റിന്റെ അലകളോടൊപ്പം ദുർബലമായി പോയി.

Leave a Reply

Your email address will not be published. Required fields are marked *