നിശയുടെ ചിറകില്‍ തനിയെഅടിപൊളി 

“എന്‍റെ അച്ഛനെപ്പോലെ, മാഡത്തിന്‍റെ ഭര്‍ത്താവിനെപ്പോലെയുള്ള ആളുകളെ എനിക്ക് ഇഷ്ടമല്ല…”

അവന്‍ പതിയെ തുടര്‍ന്നു.

“വെറുപ്പാ എനിക്ക് അതുപോലെയുള്ളവരെ…പൂട്ടിയിട്ട പട്ടിയെ കല്ലെറിഞ്ഞ് വേദനിപ്പിച്ച് സന്തോഷിക്കുന്ന വര്‍ഗ്ഗം! ഒന്നുകില്‍ പെണ്ണുങ്ങള്‍ ധൈര്യത്തോടെ നിവര്‍ന്നു നിന്ന് അതുപോലെയുള്ള പട്ടികളെ നേരിടണം. അല്ലെങ്കില്‍ കൊള്ളാവുന്ന ആണുങ്ങളുടെ കൂടെ ജീവിക്കാനുള്ള ധൈര്യം കാണിക്കണം!”

ദേഷ്യം കൊണ്ട് പുകയുകയാണ് അവന്‍. പല്ലിറുമ്മുന്ന ശബ്ദവും ഞാന്‍ കേട്ടു. പിന്നെ കോപം കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി.

“വെറുതെ ഒച്ചയുണ്ടാക്കി കൊറച്ച് എനര്‍ജി കളഞ്ഞത് മിച്ചം…”

അവന്‍ പറഞ്ഞു.

“ഞാന്‍ പറയുന്നതിന് നിങ്ങള് ഒരു വിലയും കൊടുക്കുന്നില്ലല്ലോ. നിങ്ങക്ക് വേണ്ടി ചുമ്മാ ആ കഴുവര്‍ടെ മോനോട് ചെലച്ച എന്നെ പറഞ്ഞാ മതി…! പോകുവാ ഞാന്‍! എനിക്ക് തരാനുള്ള പണിക്കൂലി നിങ്ങടെ കെട്ടിയോന്റെ തിരുമോന്തയ്ക്ക് കൊണ്ട കൊടുത്തേരെ!”

“സോറി രഞ്ജിത്ത്…”

കഴിയുന്നത്ര സുന്ദരമായി പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അവന്‍റെ ഭംഗിയുള്ള കവിളില്‍ എന്‍റെ കൈത്തലം അമര്‍ന്നു.

“എനിക്ക് വേണ്ടി നീ പറഞ്ഞതൊക്കെ ഞാന്‍ മറക്കില്ല…പെണ്ണുങ്ങളെ എങ്ങനെയാണ് ട്രീറ്റ് ചെയ്യേണ്ടത് എന്നൊക്കെ നീ പറഞ്ഞതൊക്കെ എനിക്ക്..എന്താ ഞാന്‍ പറയുക? താങ്ക്സ് മോനെ…ഞാന്‍…”

“മാഡം, ഒന്ന് ചോദിച്ചോട്ടെ?”

“ഈ മാഡം മാഡം വിളി ഒന്ന് നിര്‍ത്ത്…”

ഞാന്‍ പുഞ്ചിരിയോടെ അവനെ നോക്കി.

“റെസ്പെക്റ്റ് ചെയ്യണംന്ന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ സോഫി ചേച്ചി എന്നോ ചേച്ചി എന്നോ വിളിച്ചോ…മാഡം മാഡംന്ന് വിളിക്കണ്ട,”

എന്‍റെ വാക്കുകള്‍ ഒന്നും അവനെ പ്രസന്നനാക്കിയില്ല.

“എന്താ രഞ്ജിത്തിന് ചോദിയ്ക്കാന്‍ ഉള്ളത്?”

“പച്ചയ്ക്ക് ഇങ്ങനെ ചവിട്ടിത്തേക്കുന്നത് മാഡം അല്ല ചേച്ചി എന്‍ജോയ് ചെയ്യുന്നുണ്ടോ? അല്ല, ചെല പെണ്ണുങ്ങള്‍ അങ്ങനെയാണ് എന്ന് കേട്ടിട്ടുണ്ട്…കെട്ട്യോമ്മാര് പരസ്യമായി, മറ്റുള്ളോരുടെ മുമ്പി അപമാനിക്കുമ്പം അവര്‍ക്ക് എന്തോ സുഖം കിട്ടുന്നുണ്ട്‌ എന്നൊക്കെ കേട്ടിട്ടുണ്ട്…അതുകൊണ്ട് ചോദിച്ചതാ…”

അപമാനിതയായവളെപ്പോലെ എന്‍റെ പുരികങ്ങള്‍ വളഞ്ഞു.

“എന്നുവെച്ചാ?”

ഞാന്‍ ചോദിച്ചു.

“എന്‍റെ മുമ്പി വെച്ച് അയാള് ചേച്ചിയെ എന്തൊക്കെ അസഭ്യങ്ങള്‍ ആണ് തെറികള്‍ ആണ് പറഞ്ഞത്! യൂ ആര്‍ ഓക്കേ വിത്ത് ദാറ്റ്?”

“ഞാന്‍ മുതിര്‍ന്ന ഒരു സ്ത്രീയാണ് രഞ്ജിത്ത്…”

ഉള്ളില്‍ കനച്ചു വരുന്ന വേദനയോടെ ഞാന്‍ പറഞ്ഞു.

“എന്താണ് അപമാനം…അപമാനം എങ്ങനെ നേരിടണം എന്നൊക്കെ എനിക്കറിയാം…”

എന്‍റെ ഉള്ളൊന്നു വിങ്ങി അപ്പോള്‍.

“നീ നിന്‍റെ പാട് നോക്കിപ്പോടാ എന്നങ്ങ് ഇന്‍ഡയറകറ്റ് ആയി ചേച്ചി പറഞ്ഞിരിക്കുന്നു…”

അവന്‍റെ ചുണ്ടില്‍ പരിഹാസ്യമായ പുഞ്ചിരി വിടര്‍ന്നു. എന്നെ അത് പൊള്ളിച്ചു.

“അയാളെപ്പോലെ ഒരു കൊള്ളരുതാത്തവന്‍റെ കൂടെ നിങ്ങള് കഴിയുന്നതിലുള്ള വിഷമത്തില്‍ ആണ് അങ്ങനെ ഞാന്‍ പറഞ്ഞത്…”

“സാം കൊള്ളരുതാത്തവനല്ല രഞ്ജിത്ത്…”

ഞാന്‍ ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു.

“സാമിന്‍റെ സമയം ഇപ്പോള്‍ അത്ര നല്ലതല്ല…കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട് അവന്…അതൊക്കെ പെട്ടെന്ന് മാറും…”

“യെസ്…”

രഞ്ജിത്ത് എന്‍റെ കണ്ണുകളിലേക്ക് നോക്കി.

“പെട്ടെന്ന് മാറും…എന്‍റെ അമ്മയും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു, വര്‍ഷങ്ങളായി…” *************************

മൊബൈലിന്റെ തുടര്‍ച്ചയായ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ ഡോക്റ്റര്‍ ഫിലിപ്പാണ് വിളിക്കുന്നത്.

“ആഹ്, ഡോക്റ്റര്‍…”

ഉറക്കച്ചടവോടെ ഞാന്‍ പറഞ്ഞു.

“ബാങ്ക് ഓഫീസറാണ് എന്നും വെച്ച് ഞായറാഴ്ച്ച ഇങ്ങനെ കിടന്നുറങ്ങാമോ സോഫീ…”

ഡോക്ടര്‍ ഫിലിപ്പിന്റെ മൃദുവായ സ്വരം കാതുകളെ തൊട്ടു. ഞാന്‍ അപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു. കയ്യേലും തോളിലും പിടിച്ചു മാത്രമേ ഡോക്റ്റര്‍ സംസാരിക്കുകയുള്ളൂ. അയാള്‍ തൊടുമ്പോള്‍ ഒരു സുഖമുണ്ട്, ഇക്കിളിയും.

“എന്‍റെ ഉറക്കോം കളഞ്ഞേച്ച് പുന്നാരം പറയുവാണോ?”

പുഞ്ചിരിയോടെയെങ്കിലും സ്വരം കടുപ്പിച്ച് ഞാന്‍ ചോദിച്ചു.

“കഴിഞ്ഞ വെനസ്ഡേയാ ഞാന്‍ ഒരു സ്ട്രിപ് ടാബ് എഴുതിത്തന്നത്..”

ഡോക്റ്റര്‍ പറഞ്ഞു.

“ഇത്രേം ഉറക്കം പോകാന്‍ എന്നാ സോഫീ കാരണം…?”

സാമിനെക്കുറിച്ച് അയാളോട് പറയണമോ? ഞാന്‍ ഒരു നിമിഷം ശങ്കിച്ച് മുമ്പിലെ കണ്ണാടിയിലേക്ക് നോക്കി. വേണ്ട! മോശമായ കാര്യങ്ങള്‍ ഒന്നും തന്നെ ആരോടും ഷെയര്‍ ചെയ്യണ്ട. ഒരു ഡോക്റ്റര്‍ ആണ് ചോദിക്കുന്നതെങ്കില്‍പ്പോലും.

“വര്‍ക്ക് സ്‌ട്രെസ്…ലേറ്റ് നൈറ്റ് വര്‍ക്ക്..ഇതുപോലെയുള്ള പതിവ് കാരണങ്ങള്‍ ആണോ എന്നോട് പറയാന്‍ പോകുന്നത്?”

ഡോക്റ്റര്‍ തുടര്‍ന്നു ചോദിച്ചു.

“യെസ്…”

ഞാന്‍ പറഞ്ഞു.

“വര്‍ക്ക് സ്‌ട്രെസ്…ലേറ്റ് നൈറ്റ് വര്‍ക്ക്..ഇതുപോലെയുള്ള പതിവ് കാരണങ്ങള്‍ ആണ് എനിക്ക് സോക്ടറോട് പറയാനുള്ളത്?”

“നല്ല മൂഡിലല്ലല്ലോ, ഇപ്പോള്‍ മാഡം സോഫിയ!”

ഡോക്ടര്‍ ചിരിക്കുന്നത് ഞാന്‍ കേട്ടു.

“ഇനി മറ്റേ കാര്യമാണെങ്കില്‍, മരുന്ന് കഴിച്ചാല്‍ സാമിന് ഓക്കേ ആകാവുന്നതെയുള്ളൂ…ഞാനത് അന്നേ പറഞ്ഞതാണല്ലോ!”

ഒരു നിമിഷം എന്‍റെ ദേഹത്തുകൂടി ഒരു മിന്നല്‍ പാഞ്ഞു.

സാം, തങ്ങളുടെ ലൈംഗിക പ്രശ്നങ്ങള്‍ ഡോക്റ്ററോട് പറഞ്ഞിട്ടുണ്ടെന്നോ! ദൈവമേ! അപ്പോള്‍ അക്കാര്യത്തില്‍ സാമിന് ശരിക്കും ആശങ്കയും വിഷമവുമുണ്ട്‌. അല്ലെങ്കില്‍ എന്തിനാണ് അവന്‍ ഈ വിഷയത്തില്‍ ഡോക്റ്ററെ കണ്‍സല്‍ട്ട് ചെയ്തത്?

“സാം എപ്പഴാ വന്നു കണ്ടെ സാറിനെ?”

പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു.

“അത് കഴിഞ്ഞ ഓഗസ്റ്റില്‍ അല്ലെ?”

ഓഗസ്റ്റില്‍? നാലഞ്ചുമാസങ്ങള്‍ കഴിഞ്ഞല്ലോ! അന്നൊന്നും സാമിന് പ്രശ്നങ്ങള്‍ ഇല്ലായിരുന്നല്ലോ. പിന്നെന്തിന് ഡോക്റ്ററെ കാണാന്‍ പോകണം? അന്നൊക്കെ അവനാണോ ഞാനാണോ കൂടുതല്‍ ആവേശത്തോടെ സെക്സില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് സംശയം.. അപ്പോള്‍..!!

“ദൈവമേ!”

പെട്ടെന്ന് ഞാനൊന്ന് നടുങ്ങി.

അന്ന് അവന്‍ ഡോക്റ്ററെ കാണാന്‍ പോയിരുന്നു. യെസ്, പക്ഷെ വിഷയം മറ്റൊന്നായിരുന്നു. താന്‍ ഗര്‍ഭിണിയാകാത്തതിന്‍റെ കാരണം തിരക്കിയാണ് പോയെന്നു മാത്രം. തനിക്കന്ന് ബാങ്കിന്‍റെ ബോഡ് മീറ്റിങ്ങായിരുന്നു. സാം ആണ് പറഞ്ഞത്, അവനാദ്യം പോയി കാണാം, പിന്നെ മറ്റൊരവസരത്തില്‍ തനിക്ക് പോകാം എന്ന്.

“നീ ഡോക്ടറെ കാണാന്‍ പോകേണ്ട സോഫീ…”

അന്ന് തന്നെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ സാം പറഞ്ഞു. ഞാനവനെ ചോദ്യരൂപത്തില്‍ അപ്പോള്‍ നോക്കി.

“എനിക്ക് പ്രോബ്ലം ഒന്നും ഇല്ല..കൌണ്ടും സ്റ്റേസ് വാലിഡിറ്റിയും ടെര്‍ഡോ ക്വാളിറ്റിയുമൊക്കെ ഓക്കേ…നല്ല പൊട്ടെന്‍റ്റ് ആണ് ഞാന്‍…”