നിശയുടെ ചിറകില്‍ തനിയെഅടിപൊളി 

“ഇപ്പം അണ്ടിയില്‍ വെള്ളം വരാന്‍ തൊടങ്ങിയതല്ലേ ഉള്ളൂ നെനക്ക്? അതുകൊണ്ട് അധികം കൊണാരം ഒന്നും ഇങ്ങോട്ട് അടിക്കാന്‍ നില്‍ക്കണ്ട. കേട്ടോ? കൊറച്ചുംകൂടെ അങ്ങോട്ട്‌ മൂക്കട്ടെ, അന്നേരം മനസ്സിലാകും, ഇവളുമാരെപ്പോലെ ഒള്ള ഇനങ്ങളെ നിര്‍ത്തേണ്ടത് അവടെ ആണ് എന്ന്!”

സാമിന്‍റെ ഭാഷയും വാക്കുകളും കേട്ട് സത്യം പറഞ്ഞാല്‍ എനിക്ക് കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. കേട്ടാല്‍ അറയ്ക്കുന്ന ചന്ത ഭാഷ ഇതിന് മുമ്പ് അവന്‍റെ വായില്‍ നിന്നും വന്നിട്ടില്ലായിരുന്നു. ഇന്നെന്താണ് ഇങ്ങനെ? ഇതുപോലെ അശ്ലീലം പറയാന്‍ മാത്രം ഇവിടെ സംഭവിച്ചത് എന്താണ്?

എനിക്ക് ഒന്നും മനസ്സിലായില്ല.

സാം തീര്‍ത്തും അപരിചിതനായി എന്‍റെ മുമ്പില്‍ നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി.

“നിന്നെപ്പോല്ലുള്ള മൈരുകളാ, ആണുങ്ങളൊക്കെ വെറും മൊണ്ണകളാ എന്ന് പെണ്ണുങ്ങളെക്കൊണ്ട് തോന്നിപ്പിക്കുന്നെ!”

സാം വീണ്ടും രഞ്ജിത്തിനെ നോക്കി കലിപൂണ്ട് പറഞ്ഞു.

“ഫ, മൈരേ!”

ആ സെക്കന്‍ഡില്‍ തന്നെ രഞ്ജിത്ത് അലറി.

“ഒരു പാവം പെണ്ണിന്‍റെ അടുത്ത് ആണോ നിന്‍റെ വീരവാദം? പന്നക്കെളവാ ഇനി എന്നെച്ചേര്‍ത്ത് ഈ മാഡത്തിനോട് അവരാതം പറഞ്ഞാ പല്ലടിച്ച് ഞാന്‍ താഴെയിടും, കാണണോ നെനക്ക്?”

“കെളവനോ, ഞാനോ!”

സാം രഞ്ജിത്തിനെ ഭീഷണമായി നോക്കി.

രഞ്ജിത്ത് പറഞ്ഞ വാക്കുകളില്‍ ആ ഒരു വാക്കുമാത്രമേ സമിനെ ദേഷ്യം പിടിപ്പിക്കുന്നുള്ളൂ?

“താനല്ലേ മാഡത്തിനെ കൊറച്ച് മുമ്പ് തൈക്കിളവി എന്ന് വിളിച്ചേ?”

രഞ്ജിത്ത് ചോദിച്ചു.

“തനിക്ക് മാഡത്തിനേക്കാള്‍ എന്നായാലും നാലഞ്ചു വയസ്സ് കൂടുതല്‍ ഇല്ലേ? മാഡം കെളവി ആണേല്‍ താനാരാ പിന്നെ? ദുല്‍ഖര്‍ സല്‍മാനോ? പന്നപ്പരട്ടക്കെളവന്‍!”

സാം പെട്ടെന്ന് രഞ്ജിത്തിന്‍റെ നേര്‍ക്ക് അടുത്തു. അപ്പോള്‍ ഞാനവരുടെ ഇടയില്‍ കയറി. രഞ്ജിത്തിന്‍റെ ദേഹം എന്നിലേക്ക് അപ്പോള്‍ അമര്‍ന്നു.

“കണ്ടില്ലേ! തേവിടിശി ചെക്കന്‍റെ ചൂട് കിട്ടാന്‍ ഉരുമ്മി ഞെങ്ങി നിക്കുന്നെ! ത്ഫൂ!”

സാം കാര്‍ക്കിച്ച് തുപ്പി.

“ഫ! പട്ടി!”

രഞ്ജിത്ത് പിന്നെയും അലറി.

“ഉരുമ്മി ഞെങ്ങി നിന്നാ എന്നാ? തന്നെപ്പോലെ കാലന്‍ കരഞ്ഞോണ്ട് ഓടുന്ന പട്ടികളെയല്ല മാഡം അര്‍ഹിക്കുന്നെ…നല്ല സുന്ദരന്‍മാരെയാ! താന്‍ പോയി അത് കണ്ട് അടിച്ചു കള! അല്ല പിന്നെ!”

“ഇറങ്ങെടാ വെളീല്‍!”

സാം അലറി.

ചുറ്റുവട്ടത്ത് ഉള്ളവരെല്ലാം ആ ശബ്ദം കേട്ടുകാണുമെന്ന് ഉറപ്പ്. അത്ര വലിയ അട്ടഹാസമായിരുന്നു, അത്.

“ഇനി മേലാല്‍ നീയെങ്ങാനും എന്‍റെ പറമ്പില്‍ കേറിയാ, എന്‍റെ ഭാര്യേടെ അടുത്തെങ്ങാനും മണപ്പിച്ചോണ്ട് വന്നാ, പുന്നാര മോനെ, പോലീസിന്‍റെ കയ്ടെ ചൂടറിയും നീ!”

രഞ്ജിത്ത് അത് കേട്ട് ദേഷ്യം കൊണ്ട് വിറച്ചു. ഞാന്‍ അവന്‍റെ നേരെ ‘അരുത്’ എന്ന് കണ്ണുകള്‍കൊണ്ട് യാചിച്ചു.

“ശരി”

രഞ്ജിത്ത് പരിഹാസ്യമായി സാമിനെ നോക്കി.

“ഇവിടെ കുടികിടപ്പിന് വന്നതല്ല ഞാന്‍! പക്ഷെ പോകുന്നത് തന്നെ പേടിച്ചിട്ട്‌ ഒന്നുമല്ല. ഈ മാഡത്തേ ഓര്‍ത്ത്..അത് കൊണ്ടുമാത്രം…അല്ലാരുന്നേല്‍!”

“ഹോ!”

ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് ഞാന്‍ രഞ്ജിത്തിന്‍റെ നേരെ നന്ദിയോടെ നോക്കി.

“ഞാന്‍ പറഞ്ഞാ കേക്കുന്ന ഒരാളെയെങ്കിലും കണ്ടല്ലോ ഞാന്‍…”

സാം ഗാരേജിന്‍റെ നേരെ നടന്നു ബിം എം ഡബ്ലിയു സ്റ്റാര്‍ട്ട് ചെയ്ത്, വിന്‍ഡോയിലൂടെ എന്നെ ഭീഷണമായി ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഓടിച്ചുപോയി.

കവിളുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീരോടെ ഞാന്‍ നിന്നിടത്ത്‌ നിന്നും അനങ്ങിയില്ല. രഞ്ജിത്ത് എന്നെ അനുകമ്പയോടെ നോക്കി. പിന്നെ നിലത്ത് വെച്ച മണ്‍വെട്ടിയുടെ നേര്‍ക്ക് നീങ്ങി.

“നിക്ക്…”

ഞാനവന്‍റ്റെ കൈക്ക് പിടിച്ചു നിര്‍ത്തി.

അവനെന്‍റെ മുഖത്തേക്ക് നോക്കി.

“ഐം സോറി…ഐ…എനിക്ക്…”

ഞാന്‍ വാക്കുകള്‍ കിട്ടാതെ വിക്കി.

“എന്താ മാഡം ഇത്…?”

എന്‍റെ മുഖത്തേക്ക് നോക്കി അവന്‍ ചോദിച്ചു.

അവന്‍ എന്‍റെ തോളില്‍ പിടിച്ചു.

“ഐം സോറി…”

അവന്‍ തുടര്‍ന്നു.

“സോറി എന്തിനാണ് എന്ന് വെച്ചാല്‍…ആ പോയ പട്ടിക്കാട്ടത്തെ ഇതുപോലെ സഹിക്കുന്നതില്‍…”

ഞാനവനെ തറച്ചുനോക്കി. എന്‍റ” പകുതി പ്രായം പോലുമില്ല, രഞ്ജിത്തിന്. പക്ഷെ അവന്‍റെ വാക്കുകള്‍ ഒരു കാര്യം ഉറപ്പ് തരുന്നു. സാമിനെപ്പോലെ ഒരു വിചിത്ര ജീവിയെ സഹിച്ചു ജീവിക്കേണ്ടയാളല്ല ഞാന്‍. എന്നാലും ഭാര്യ എന്ന പദം! അത് അത്ര വിലയില്ലാത്ത പദമല്ല. സഹനം അതിന്‍റെ ഭാഗമാണ്!

“സാം അങ്ങനെയോന്നുമായിരുന്നില്ല, രഞ്ജിത്ത്…എന്താന്നു അറിയില്ല ..ഈയിടെയായി…”

“അതാ പന്നന്‍റെ മുഖത്ത് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്…”

രഞ്ജിത്ത് ദേഷ്യം വിടാതെ പറഞ്ഞു.

“കൃത്യം പതിനഞ്ച് മിനിറ്റ് മുമ്പുവരെ അയാള്‍ സമാധാനത്തിന് നോബല്‍ സമ്മാനം കിട്ടിയിരുന്ന ആളായിരുന്നെന്ന്‍…”

പിന്നെ അവന്‍ പുറത്തേക്ക് നടന്നു. ഗേറ്റിനടുത്ത് എത്തിയപ്പോള്‍ അവനെന്നെ തിരിഞ്ഞു നോക്കി.

“മാഡത്തിന് അറിയാമോ, ഞാന്‍ എന്തിനാ ഇവിടെ എന്‍റെ ചേട്ടന്‍റെയും ചേച്ചിയമ്മേടെം കൂടെ താമസിക്കുന്നത് എന്ന്?”

“ഞാന്‍ ഇതുവരേം അത് ചോദിച്ചിട്ടില്ല…”

കുറ്റബോധം നിറഞ്ഞ സ്വരത്തില്‍, ഞാന്‍ അവനോട് പറഞ്ഞു. പക്ഷെ ശ്രീലത ഒരിക്കല്‍ പറഞ്ഞത്, പാലക്കാട്, രഞ്ജിത്തിന്‍റെ അച്ഛനും അമ്മയും അത്ര രസത്തില്‍ അല്ലയെന്നാണ്.

“എന്‍റെ അച്ഛന്‍…”

രഞ്ജിത്ത് പറഞ്ഞു.

“ഇപ്പം മാഡത്തിന്‍റെ കെട്ടിയോന്‍ മാഡത്തേ ട്രീറ്റ് ചെയ്തില്ലേ…? അതിലും വഷളായിട്ടാ ആ പന്നത്തന്ത എന്‍റെ അമ്മയെ ട്രീറ്റ് ചെയ്യുന്നേ! കണ്ടുനില്‍ക്കാന്‍ പറ്റില്ല…അതാ ഞാനിവിടെ…”

അവന്‍ നിര്‍ത്തി.

“രഞ്ജിത്ത്…”

ഞാന്‍ അവനെ തിരുത്താന്‍ ശ്രമിച്ചു.

“സാം, നീ കരുതുന്ന പോലെ ഒരു മോശം ഹസ്ബന്‍ഡ് ഒന്നുമല്ല…”

“ആരും അത്ര മോശമൊന്നുമല്ല മാഡം…”

അവന്‍ പറഞ്ഞു.

“എന്‍റെ പന്നത്തന്തേനെ ഞാന്‍ എന്തേലും പറഞ്ഞാ എന്‍റെ അമ്മേം ഇതുതന്നെ പറയും…അച്ഛന്‍ അത്ര മോശം ആളൊന്നുമല്ല മോനെ എന്ന്…കോരേം കൂടെ നിന്നാ തന്തേത്തല്ലി എന്ന പേരെനിക്ക് കിട്ടൂന്ന് പേടിച്ചിട്ടാ ഞാന്‍ നാട് വിട്ട് ഇവിടെ വന്നെ…”

“സോറി, രഞ്ജിത്ത്…”

ദയനീയ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.

“ഇത്രേം പ്രോബ്ലം ഒക്കെ ഉണ്ട് എന്ന് അറിയില്ലാരുന്നു എനിക്ക്…”

“എനിക്കും അറിയില്ലാരുന്നു, എന്‍റെ അമ്മേനെപ്പോലെ ഒരാള്‍ സഹിച്ചും വിഷമിച്ചും ഇവിടെയും ഉണ്ടെന്ന്… നിങ്ങളെപ്പോലെ ഒരാള്‍, മാഡം, കൊറച്ചും കൂടി റെസ്പെക്റ്റ് ഒക്കെ അര്‍ഹിക്കുന്നുണ്ട്….എന്‍റെ അമ്മയെപ്പോലെ നിങ്ങളും അയാളെ ന്യായീകരിക്കുന്നത് കാണുമ്പോള്‍, ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു…”

പെട്ടെന്ന്, അമ്മയെ ഓര്‍ത്തിട്ടായിരിക്കണം, രഞ്ജിത്ത്, കരഞ്ഞു. കണ്ണുനീര്‍ അവന്‍റെ കവിളുകളിലൂടെ ഒഴുകിയിറങ്ങി. മിഴിനീര്‍ തുടച്ചപ്പോള്‍ അവന്‍റെ കൈവിരലുകള്‍ വിറപൂണ്ടു.