നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 1

Neelakaasham Pachakadal Chuvanna Bhoomi Part 1 | Author :Robert longdon

[ Previous Part ] [ www.kambi.pw ]


 

സമയം ഏകദേശം പത്തര കഴിഞ്ഞിരുന്നു…! സാധാരണ, പകൽ തിരക്ക് പിടിച്ച ടൗൺ സ്റ്റാൻഡ് രാത്രിയിൽ ഉറങ്ങിയപ്പോലെ ആയി…! കടകൾ എല്ലാം അടച്ചിരുന്നു,ഏതാനും ചില ബസ്സുകൾ നിറുത്തിയിട്ടിരുന്നു, ഫൂട്ട് പാത്തിൻ്റെ സൈഡിലെ പോസ്റ്റിലെ ബൾബ് മിന്നിയും തെളിഞ്ഞും കൊണ്ടിരുന്നു…!

നാലഞ്ച് പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ടായിരുന്നു…! അപ്പോഴാണ് അവസാനം വണ്ടിയും പോയെന്നക്കാര്യം മനസിലാക്കി നീരജ് നടന്ന് തളർന്ന് വന്നത്…! ബസ് സ്റ്റാൻഡിലെ കോൺക്രീറ്റ് ബെഞ്ചിലേക്ക് തൻ്റെ കറുത്ത ബാഗ് ചാരി വച്ചു…! എഴുന്നേറ്റു നിന്നുകൊണ്ട് രണ്ട് സൈഡിലേക്കും ചരിഞ്ഞ് ഒന്ന് സ്‌ട്രെച്ച് ചെയ്തുകൊണ്ട് ഒന്ന് മൂരി നിവർന്നു…!

ബാഗിൻ്റെ സൈഡിലെ മിനറൽ വാട്ടറിൻ്റെ കുപ്പിയെടുത്ത് അതിൽ അവസാനം ഉണ്ടായിരുന്ന വെള്ളവും കുടിച്ചു തീർത്തുക്കൊണ്ട് ബെഞ്ചിലേക്ക് കാലും നീട്ടി ചാരിയിരുന്നു…! ബസ് സ്റ്റാൻഡിലെ കൊതുക് കടികൊണ്ട് കിടക്കുന്നതിലും ഭേദം ,വീട്ടിൽ അപ്പൻ്റെ തെറിയും കേട്ട് കിടക്കുന്നതാണെന്ന ബോധ്യത്തോടെ നീരജ് ഫോണെടുത്ത് ആൻ്റപ്പൻ എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു…!

“നിങൾ വിളിക്കാൻ ശ്രമിക്കുന്ന വ്യക്തി ഇപ്പൊൾ കോളുകൾ സ്വീകരിക്കുന്നില്ല..,വീണ്ടും ശ്രമിക്കുക..”രണ്ടാമത്തെ വട്ടവും ഇതന്നെ അവസ്ഥ…! പിന്നെയും ഒന്നും കൂടി വിളിച്ചപ്പോ അവൻ ഫോൺ എടുത്തു..!
ആൻ്റപ്പൻ : എന്താടാ..പന്നി നിനക്ക് ഉറക്കമൊന്നുമില്ലേ..?😒

ഞാൻ : ആൻ്റപ്പാ..നീയുറങ്ങിയോടാ…😝

ആൻ്റപ്പൻ : ഇല്ലടാ രാത്രിയല്ലേ. ഞാനിവിടെ ഐസ് കട്ടയ്ക്ക് പെയിൻ്റടിക്ക്യാ..😠

ഞാൻ :ഐസ് കട്ടയക്ക് പെയിൻ്റ് അടിയാ..🧐…ഓഹോ .. ഹോ ആൻ്റപ്പൻ ചേട്ടൻ്റെ കോമഡി 😝😄.

ആൻ്റപ്പൻ :എന്താ വച്ച പറ മൈരെ..ഇല്ലേൽ വച്ചിട്ട് പോ ഒന്നുറങ്ങട്ടെ…😐

ഞാൻ :നീയെ..ബൈക്കും കൊണ്ടേ ഒന്ന് സ്റ്റാൻഡിലേക്ക് വന്നേ..😌

ആൻ്റപ്പൻ : സ്റ്റാൻഡിലേക്കാ..😖..! എനിക്കെങ്ങും വയ്യ വേണേൽ ബസ്സില്
വാ..😞

ഞാൻ :നിൻ്റെ അപ്പൻ ഒട്ടിക്കിണ്ടാ ഈ ടൈമിൽ ബസ്സ്..😠.സ്റ്റാൻഡിക്ക് വാ മൈരെ..!

എന്നും പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു.വരും വരാതെ ഇരിക്കില്ല.

നീരജിൻ്റെ ഒപ്പം കോളേജിൽ കൂടെ പഠിച്ച അമൽ ദുബായിലേക്ക് പോകുവാണ് അതിൻ്റെ യാത്രയയപ്പ് കഴിഞ്ഞുള്ള വരവാണ്…! പല ഒഴുവുകഴുവുകളും പറഞ്ഞെങ്കിലും നോ രക്ഷ,പോവുന്നതിനു മുമ്പ് വന്നിലേൽ അറബിൻ്റെ അടി കൊണ്ട് ചത്താൽ ശവം പോലും കാണാൻ വന്നു പോകരുതെന്ന് പറഞ്ഞപ്പോൾ വരാമെന്നു കക്ഷി സമ്മതിച്ചു…!

ഒപ്പം കൂടെ പഠിച്ച വിഷ്ണു ആയുള്ള പ്രശ്നം പറഞ്ഞ് തീർക്കാൻ കൂടിയാണ് അമലിൻ്റെ ഈ അവസാനത്തെ കാണൽ പരുപാടി…! സംഗതി അമൽ ഉഡായിപ്പാണെങ്കിലും പോവുന്നതിനു മുമ്പ് ഒരു നല്ലകാര്യം എങ്കിലും ചെയ്യാൻ മനസ്സ് തോന്നിയലോ.

കോളെജിൽ പഠിക്കുന്ന സമയത്ത് ഇവർ മൂന്നാളും കട്ട ബഡീസ് ആയിരുന്നു,ഒപ്പം കാശി എന്ന കാശി നാഥനും…! ഏതൊരു സാമ്രാജ്യത്തിൻ്റെ അവസാനവും മൂഞ്ചൽ ഉള്ള പോലെ ഇവരുടെ ജീവിതത്തിലും മൂഞ്ചൽ വന്നു…! കോളജിൽ സിഗമ മെയിൽ കളിച്ചോണ്ടാണോ അതോ പെൺപിള്ളരോട് മിണ്ടാൻ മടിയായത് കൊണ്ടാണോ എന്തോ ഒരു ലൈൻ പോലും ദൈവം സഹായിച്ച് നീരജിനില്ല,ഇന്നതിൽ അവൻ ഖേദിക്കുന്നു…!

കോളേജ് പഠനത്തിൻ്റെ അവസാനഘട്ട ലാപ്പിൽ ഡിപ്രഷൻ അടിച്ച് വിഷ്ണു മൂഞ്ചിതെറ്റി ഇരുന്നപ്പോൾ ,സപ്പിളകള് വാരിക്കൂട്ടി നീരജും കൂടെയുള്ളവരും..! .ഒപ്പം ആശ ,അതായത് വിഷ്ണുൻ്റെ ലൈൻ…! അവളെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതുകൊണ്ടും ഫ്രണ്ട്ഷിപ്പും കട്ട്…!

വിഷ്ണുവും അമലും നല്ല റിച്ച് ടീംസ് ആയത്കൊണ്ട് പൊട്ടിയ സർട്ടിഫിക്കേറ്റിൻ്റെ കാര്യത്തിൽ പേടിക്കാൻ ഒന്നുമില്ലായിരുന്നു…! എന്നാല് സാധാരണ കുടുംബത്തിൽ ജനിച്ച നീരജ് കോളജിൻ്റെ പടി കടന്നപ്പോൾ തൻ്റെ ജീവിതത്തിൻ്റെ റിയാലിറ്റി മനസിലാക്കാൻ തുടങ്ങി…! ആ ഒരു വാശിയിൽ തന്നെക്കൊണ്ട് ആവുന്ന രീതിയിൽ അവൻ സപ്ലികളൊക്കെ ക്ലിയർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *