നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

പഠിക്കണ്ട സമയത്ത് കളിച്ചു നടന്നപ്പോൾ ഇപ്പൊ ജോലിയും ഇല്ല കൂലിയും ഇല്ല…! ജോലിയും കൂലിയും എന്നത് ആലങ്കാരികമായി പറഞ്ഞതാണ്…! ഡെയിലി പണിക്ക് പോവാറുണ്ട്,ഒപ്പം അല്ലറ ചില്ലറ പണികളും…! കോളേജിൽ പഠിക്കുമ്പോൾ വോളീബോൾ പ്ലെയർ ആയിരുന്ന നീരജ് പിന്നീട് അതിലും പച്ച പിടിച്ചില്ല…! സ്പോർട്സ് ക്വട്ടയിലൂടെ പോലീസ് ജോലി അതായിരുന്നു നീരജിൻ്റെ ലക്ഷ്യം…

പക്ഷെ അതങ്ങോട്ടോ ശെരിയാവുന്നില്ല…! ഒപ്പം പിഎസ്‌സിയും നോക്കുന്നുണ്ട്…! എതിലാ പച്ച പിടിക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ , ഏത്.അതായത് ഉത്തമ “നിനച്ച വണ്ടിയിൽ യേറി നിനച്ച ഇടത്തേയ്ക്ക് പോവലാം.ആനാലും അതുക്കൊരു നേരം വരും കാലം വരും “.പക്ഷെ നീരജനെ സംബന്ധിച്ച് നിനച്ച വണ്ടി എപ്പോ വരുന്നു മാത്രം അറിയില്ല.വരും വരാതെ ഇരിക്കില്ല..വരാതെ അതെവിടെ പോവാൻ.

>>23.04

“ഡാ… നീരജെ ഡാ എഴുന്നേക്ക് മൈരെ.”എന്നുള്ള ആൻ്റണിയുടെ കുലുക്കിയുള്ള വിളിയിലായിരുന്നു നീരജ് എഴുന്നേറ്റത്.

ഞാൻ: എത്ര നേരായാടാ മൈരെ…വിളിച്ചിട്ട്😒

ആൻ്റണി:ഇവിടെ എത്തെണ്ട മൈരെ. ഓം ക്രീം കുട്ടിച്ചാത്താ പറഞ്ഞിട്ട് നിന്ന നില്പിൽ വരാൻ എനിക്ക് മന്ത്രവാദം ഒന്നുമറിയില്ല..നി കയറ്..😆

നീരജ് കയറിയതും ആൻ്റണി വണ്ടിയെടുത്തു.നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.ഉറക്കം പിന്നെയും പിടിക്കാൻ തുടങ്ങിയപ്പോഴാണ് ആൻ്റപ്പൻ്റെ ചോദ്യം ഉയർന്ന് വന്നത്.

ആൻ്റപ്പൻ:എവടെ പോയെടാ..പിഎസ്‌സി ഉണ്ടായിരുന്നോ..🧐

ഞാൻ:നിന്നോട് ഞാൻ ഇന്നലെ പറഞ്ഞില്ലേ മൈരാ.കോളേജിലെ കൂട്ടുകാരൻ അബ്രോഡ് പോവാണ് അതിൻ്റെ ഒരു യാത്രയയപ്പ്.

ആൻ്റപ്പൻ:അതിന് യാത്രയയപ്പ് ഒക്കെ വേണോ..അതിത്തിരി കൂടുതലല്ലേ ..😜

ഞാൻ:ആവോ..അവൻ വിളിച്ചു വരണം പറഞ്ഞു.എന്ന പിന്നെ കണ്ട് കളയാം കരുതി.കൊറേ ആയില്ലേ കണ്ടിട്ടോക്കെ.

ആൻ്റപ്പൻ: ഓ…ഞാൻ വിചാരിച്ചു എക്സാം എഴുതിയിട്ടുള്ള വരവാണെന്നു…

ഞാൻ:😏🙂

ആൻ്റപ്പൻ:വല്ലതും നടപടിയാവോ…?

ഞാൻ:എന്ത്..!🤨

ആൻ്റപ്പൻ:അല്ല..ഈ അടുത്ത കാലത്തെങ്ങാനും ജോലി കിട്ടോ?

ഞാൻ:ഓ…പുച്ഛം..!

ആൻ്റപ്പൻ:പുച്ഛം ഒന്നും അല്ല മൈരെ,നി കൊറേ ആയില്ലേ ഇതിൻ്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.അതോണ്ട് ചോദിച്ചതാണ്…?

ഞാൻ: അയിനു കിട്ടണ്ടെ മൈരെ..?ഞാൻ ശ്രമിക്കണ്ടൊന്നും അല്ല,പിന്നെ എൻ്റെ അപ്പൻ ഒന്നും അല്ലാലോ പിഎസ്‌സി ൻ്റെ ചെയർമാൻ അപ്പോ ജോലി കിട്ടുമ്പോൾ ഇത്തിരി വയ്കും.

ആൻ്റപ്പൻ: അഹ്… കണ്ടാ മതി…?

ഞാൻ:ഒരു ദിവസം കിട്ടോടാ… അന്ന് നിങൾ നാട്ടുകാര് തെണ്ടികൾ വായിൽ വിരലിട്ടിരിക്കും..,നോക്കിക്കോ.

അങ്ങനെ കൊറേ നേരത്തെ ആൻ്റപ്പൻറെ കൊണയടിയും കേട്ടിരുന്ന് ജംഗ്ഷൻ എത്തിയത് അറിഞ്ഞില്ല.

ആൻ്റപ്പൻ:നാളെ രവിയേട്ടൻ്റെ പണിക്ക് കാണില്ലേ.

ഞാൻ: ഇല്ലടാ..നല്ല ക്ഷീണം ഇണ്ട് ഒന്ന് പോയി നല്ലതുപോലെ ഉറങ്ങട്ടെ.നാളെ പണിക്ക് ഇണ്ടാവില്ല.

 

ആൻ്റപ്പൻ:ഇന്ന് കവലയിൽ വച്ച് അനീഷിനെ കണ്ടായിരുന്നു.നിൻ്റെ അന്നത്തെ ടാക്സി ഓടിയതിൻ്റെ പേയ്മെൻ്റ് തന്നായിരുന്നാ..🧐

ഞാൻ: ഏയ് ഇല്ല, ആ മൈരൻ പൈസ തന്നിട്ട് വേണം വണ്ടി ഒന്നിറക്കാൻ.

ആൻ്റപ്പൻ: ആ..അപ്പോ അതിൻ്റെയാണ് തോന്നുന്നു.നീരജിനെ കണ്ടാൽ ഓഫീസിലേക്ക് വരാൻ പറഞ്ഞു.

ഞാൻ:ഇനിയിപ്പോ അത് വാങ്ങാൻ പിന്നെയും മെനക്കിടണം.

ആൻ്റപ്പൻ: അന്ന് ലീവ് ആണേൽ വീട്ടില് ചെറിയ പണി ഇണ്ട് വയറിങിൻ്റെ.ഒന്ന് ചെയ്ത് താ..

ഞാൻ:പിന്നൊരു ദിവസം പോരെ..?👀

ആൻ്റപ്പൻ:ഒറ്റ ദിവസത്തെ വർക്ക് ഉള്ളൂ.അമ്മമ്മേടെ റൂമിലെ വയറൊക്കെ കത്തി.ഞാനന്ന് പറഞ്ഞില്ലേ…

ഞാൻ:ഞാൻ ഒറ്റയ്ക്ക്…എങ്ങിനെ.

ആൻ്റപ്പൻ: നിന്നെ കൊണ്ട് പറ്റും.പിന്നെ ഞാനില്ലെ …ഹെൽപ്പിനെ..😃

ഞാൻ:അതിനേക്കാളും നല്ലത് ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നതാണ്…😝

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവൻ വീടിൻ്റെ മുൻപിൽ കൊണ്ട് നിറുത്തി .

ആൻ്റപ്പൻ:എന്ന പിന്നെ ശെരി

ഞാൻ:✋

വീടെത്തിയപ്പോൾ തന്നെ കൂട്ടി കിടക്കണ ജാക്കി കുരയ്ക്കാൻ തുടങ്ങി.ജാക്കിയെ പറഞ്ഞ് മനസ്സിലാക്കുന്നതിനെക്കാളും നല്ലത് അമ്മയെ വിളിച്ച് ഡോർ തുറക്കാൻ പറയുന്നതാണ്.പിന്നെ അമ്മയെ വിളിച്ചു,ഒരു നാലഞ്ച് മിനിറ്റിനു ശേഷം അമ്മ വന്ന് വാതിൽ തുറന്നു.അതിൻ്റെ ഇടയ്ക്ക് ഞാനാണെന്ന് മനസിലാക്കിയ ജാക്കി, കുര നിറുത്തി കൂടിൻ്റെ ഇടയിലൂടെ തലയിട്ട് വാലാട്ടി.

Leave a Reply

Your email address will not be published. Required fields are marked *