നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

ഞാൻ:ആരൊക്കെ ആടാ…ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള് പടച്ചു വിടുന്നത്.

ആൻ്റപ്പൻ:ആവോ..എന്തായാലും തന്തമാര് മെമ്പർക്ക് നിവേദനം കൊടുത്തിട്ടുണ്ട് പറഞ്ഞു.

ഞാൻ:ഇതൊക്കെ നിയെങ്ങനെ അറിഞ്ഞടാ…നിയിനി വല്ല ഇല്ലുമിനാറ്റിയും വല്ലതും ആണാ…🧐🤨..!

ആൻ്റപ്പൻ: ഇല്ലുമിനാറ്റിയും ഇയ്യാംപ്പാറ്റയും ഒന്നുമല്ല..😅എൻ്റെ അപ്പൻ ആ കമ്മിറ്റിയിലിണ്ട് ഇന്നലെ അമ്മച്ചിയോട് പറയുന്നത് കേട്ടതാണ്..!😝

ഡാർക്….⚡️

>>>10:45

ഞാൻ:നിങ്ങോളോടെ ഞാൻ ഇതെപ്പോ പറഞ്ഞതാണ് ഹമീദിക്കാ…!😡

ഹമീദ്:അയ്..നി ചൂടാവല്ലെ ചെക്കാ..നിങ്ങള് രണ്ടെരും കൂടി ആ കടയിൽ പോയി ഓരോ കപ്പ് ചായൻ്റെ വെള്ളം കുടിക്കുമ്പോഴേക്കും ഇതിൻ്റെ പണി തീരും.

ആൻ്റപ്പൻ:എന്താണ് ഹമീദിക്ക്…നിങ്ങള് ചുറ്റിക്കിയാണ്.

ഹമീദ്:കഴിഞ്ഞെടാ.. ദേ ഇപ്പൊ ശെരിയാക്കി തരാം..!🤓

ഞാൻ:ഇതന്നെയല്ലേ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോഴും പറഞ്ഞത്..😠

രണ്ടും മൂന്നും ചായ കുടിക്കണ്ട സമയം കഴിഞ്ഞു. വയറ് കിടന്ന് തള്ളയ്ക്ക് വിളിക്കാൻ തുടങ്ങി,ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഹമീദിക്ക റോഡിലേക്ക് ഇറങ്ങി നിന്ന് കൈ കൊട്ടി വിളിച്ചു.കുടിച്ച ചായൻ്റെ പൈസയും കൊടുത്ത് ഞാനും ആൻ്റപ്പനും റോഡ് മുറിച്ച് കടന്നു.എന്തൊരു ചൂടാണ്…☀️☄

അങ്ങനെ വെയിലും കൊണ്ട് ഗാരേജിലേക്ക് വിട്ടു.സൂര്യ വെളിച്ചത്തിൽ മഞ്ഞ കളറിൽ തിളങ്ങി നിൽക്കുന്ന എൻ്റെ പടകുതിരയെ കണ്ടു ,എൻ്റെ ഹിമാലയൻ..⚡️❤️…

>>>19:38

എന്നത്തേയും പോലെ പാടത്തെ കാറ്റും കൊണ്ട് ഇരിപ്പായിരുന്നു ആൻ്റപ്പനും അശോകനും.അപ്പോഴേക്കും രവിയേട്ടൻ കുപ്പിയുമായി അങ്ങോട്ടേക്ക് വന്നു.രവിയേട്ടൻ വന്നത് കണ്ട് പുള്ളിക്കാരനെ തല ഉയർത്തി നോക്കി പിന്നെയും പാടത്തേക്ക് നോക്കി ഇരിപ്പാണ് ആൻ്റപ്പൻ.

രവി:ഇന്നാടാ മൈരേ…ഇന്നലെ പറഞ്ഞ അസല് ജാതി ഇട്ട് വാറ്റിയ ഐറ്റം.

രവിയേട്ടൻ ഷർട്ട് പൊക്കി മുണ്ടിൻ്റെ മടക്കിൽ തിരുകി വച്ചിരുന്ന കുപ്പി കാണിച്ചു കൊണ്ട് പറഞ്ഞു.

അശോകൻ:അത് പൊളിച്ച്…😅😍

ആൻ്റപ്പൻ:അല്ലേലും രവിയേട്ടൻ മാസ്സ് ആണ്..

അശോകൻ:വെറും മാസല്ലടാ…മരണമാസ്..😉😌

ആൻ്റപ്പൻ:അതെ…അതെ മരണ മാസ്…നിങ്ങള് ഓരോന്ന് ഒഴിക്ക്.

രവി:അവൻ എവടെ നീരജ്..അവൻ വന്നിട്ട് പൊട്ടിക്കാം…😅

ആൻ്റപ്പൻ:വിളിച്ച് നോക്കട്ടെ .ഇപ്പൊ വര പറഞ്ഞതാണ്…

.
.
.
.
കുളിയും കഴിഞ്ഞ് തല തോർത്തി കൊണ്ട് അലമാരയിലെ കണ്ണാടിയും നോക്കി നിൽപ്പായിരുന്നു.” ടപ്പേ…”,കിട്ടി അമ്മൻ്റെ കയ്യീന്ന് നല്ലൊരു അടി.

ഹ…തള്ളേ …😕

അമ്മ:നിന്നോട് ഞാനൊരായിരം വട്ടം പറഞ്ഞിട്ടിണ്ട് നീരു കുളി കഴിഞ്ഞ തോർത്ത് കിടക്കയിലിടാണ്ട് അഴയിൽ കൊണ്ടിടാൻ..?😡

ഞാൻ:ഹേയ്…പോരാളി .നിങ്ങളെന്നെ തല്ലി കൊല്ലോ..😒അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദ്ധിക്കുവാണ്.

അമ്മ: പോത്തുപ്പോലെ വളർന്നിട്ടും നിനക്ക് പറഞ്ഞ മനസിലാവില്ലലെ..😠

ഞാൻ:ശെരി…ശെരി ..☺️
എന്നും പറഞ്ഞ് ഞാൻ അമ്മയെ കഴുത്തിലൂടെ കൈ ചുറ്റി കെട്ടിപ്പിടിക്കുന്ന രീതിയിൽ ചേർന്ന് നിന്നു.

അപ്പോഴേക്കും ആൻ്റപ്പൻ്റെ കോൾ വന്നു.

എന്താടാ…!😠

ആൻ്റപ്പൻ: മൈരെ എവടെ…👀.

ഞാൻ:ഹ… ദേ വരണു..!😐

എന്നും പറഞ്ഞ് കോൾ കട്ടാക്കി.പിന്നെ അഴയിൽ കിടന്ന ബനിയനും മുണ്ടും ഉടുത്ത് പോവാൻ ഇറങ്ങി.

>>>19:45

അശോകൻ:വണ്ടി എടുത്താ….👀

ഞാൻ:പിന്നെ കാലാകാലം അയാളിൻ്റെ വർക്ക്ഷോപ്പിൽ കിടക്കും വിചാരിച്ച…😏

ആൻ്റപ്പൻ:എവടെ ആയിരുന്നു മൈരെ.. നിന്നെ എത്ര വട്ടം വിളിക്കണം…?😠

ഞാൻ:ഇപ്പൊ വന്നില്ലേ…!😁

അശോകൻ: എത്ര… ആയടാ..?

ഞാൻ:13,600..,പോരാണ്ട് ഈ മൈരൻ പറഞ്ഞിട്ട് പിപിഎഫും ചെയ്തു.

ആൻ്റപ്പൻ:അതിനെ വണ്ടിയെ സ്നേഹിക്കണം. അന്നാലെ അതിൻ്റെ വേദന മനസ്സിലാവൂ..😭

ഞാൻ: ഡേയ്… അബിലാസ്.. എന്നടാച്ച് …?

രവി:ഞാൻ ഇന്നലെ പറഞ്ഞ സാധനം കൊണ്ട് വന്നു ടാ…🗿😝

രവിയേട്ടൻ എംസിൻ്റെ പ്ലാസ്റ്റിക് ബോട്ടിൽ പൊക്കി കാണിച്ചു.പുള്ളിക്കാരൻ എംസിൻ്റെ ബോട്ടിലിൽ ആയിരുന്നു വാറ്റ് കൊണ്ട് വന്നത്.

ഞാൻ: എഹ്.. ശെരിക്കും…😳😚

രവി:😅 ഞങ്ങളൊക്കെ ഒരോ റൗണ്ട് കഴിഞ്ഞു ടാ..

Leave a Reply

Your email address will not be published. Required fields are marked *