“നാണം ഇല്ലല്ലോ ആൻ്റപ്പാ.. പട്ടിൻ്റെ കളി വരെ ഒളിഞ്ഞു നോക്കാൻ “എന്നും പറഞ്ഞ് ആൻ്റപ്പൻ്റെ നെഞ്ചത്തോട്ട് കയറി.പിന്നെ പോണ വഴിക്ക് ഒന്നും രണ്ടും പറഞ്ഞ് ആൻ്റപ്പനെ ഊക്കിയും ആൻ്റപ്പൻ്റെ കയ്യിൽ നിന്നും ഊക്ക് വാങ്ങിയും ഞങൾ നടന്നു.പിന്നെ അവനെയും വീട്ടിലാക്കി നേരെ ഞാൻ വീട്ടിലേക്ക് വച്ച് പിടിച്ചു.അപ്പോഴേക്കും പട്ടിൻ്റെ പിന്നാലെ പോയാ ജാക്കി തിരിച്ച് വന്നു.
“കള്ള നായിൻ്റെ മകനെ ഒരു പെൺ പട്ടിയെ കണ്ടപ്പോൾ നിയാ ആൻ്റപ്പനെ എന്നെ ഇട്ട് കൊടുത്ത് മുങ്ങിലെ…,തന്ന കഞ്ഞിക്ക് നന്ദി കാട്ടിക്കൂടെ ” എന്നും പറഞ്ഞ് ജാക്കിയെ തെറിയും പറഞ്ഞ് വീടെത്തിയത് അറിഞ്ഞില്ല.
ജാക്കിയെ കൂട്ടിലാക്കി കയ്യും കാലും കഴുകാനായി നേരെ പൈപ്പിൻ്റെ ചുവട്ടിലെക്ക് നടന്നു.പൈപ്പ് തുറന്നപ്പോൾ പൈപ്പിൽ വെള്ളമില്ലായിരുന്നു പിന്നെ അപ്പുറത്ത് നിറച്ച് വച്ചിരുന്ന അലുമിനിയം ബക്റ്റിൽ നിന്നും കയ്യും കാലും കഴുകി അടുക്കള വഴി അകത്തോട്ട് കയറി.കയ്യിൽ കിട്ടിയ തോർത്തും കൊണ്ട് കയ്യും കാലും തുടച്ച് നേരെ റൂമിലേക്ക് വിട്ടു.പിന്നെ തിരിച്ച് ഹാളിലേക്ക് വിട്ടപ്പോൾ അമ്മൻ്റെ മടിയിൽ കാലും വച്ച് കാര്യയിട്ടു ന്യൂസ് കാണുവാണ് അച്ഛൻ.കൗണ്ടർ പോയിൻ്റ് കഴിഞ്ഞതും അച്ഛൻ്റെ കയ്യിൽ നിന്നും റിമോട്ട് വാങ്ങി ഏതോ മ്യൂസിക് കോംപറ്റീഷൻ പരുപാടി വച്ചു.
എന്ത് ഊള പരിപാടിയാണ് ,ചെറിയ പിള്ളാരെ കൊണ്ട് പാടിച്ചിട്ട് “പ” ശെരിയായില്ല ‘ക’ ശെരിയായില്ല പറയുന്ന ഊള ജഡ്ജസ്.അവരെ തെറി പറയുന്ന സംഗീതമേ അറിയാത്ത ലെ ഞാനും.പിള്ളാരുടെ പാട്ടും കേട്ട് കാര്യായിട്ട് മാർക്ക് ഇടാൻ ഇരിക്കുമ്പോലെ നോക്കി ഇരിക്കുന്ന അമ്മയെ വിളിച്ചു ചോറ് വിളമ്പാൻ പറഞ്ഞപ്പോൾ കേൾക്കാത്ത ചീത്ത ഇല്ല.അങ്ങനെ തെറി കേൾക്കാൻ മാത്രമായി ചന്തുൻ്റെ ജീവിതം ഇനിയും ബാക്കി.
അങ്ങിനെ നൂറു പ്രാക്കും പ്രാകി തെറിയും പറഞ്ഞ് ചോറ് വിളമ്പി തന്നു.അങ്ങനെ മുട്ട വറുത്തതും രാവിലത്തെ സാമ്പാറും കൂട്ടി ചോറുണ്ണാൻ തുടങ്ങി.ചോറുണ്ടാ ശേഷം ബാക്കി വന്ന ചോറ് ജാക്കിക്ക് കൊടുക്കാനായി കൂടിൻ്റെ അടുത്തേയ്ക്ക് പോയപ്പോൾ അമ്മ അവനെ നേരത്തേ തന്നെ ചോറ് കൊടുത്തായിരുന്നു.അങ്ങനെ ബാക്കി വന്ന ചോറ് അവൻ്റെ പാത്രത്തിൽ കൊട്ടി കൊടുത്ത് കിണ്ണവും കഴുകി വച്ചു.
കൊറച്ച് നേരം കറൻ്റ് അഫെഴ്‌സ് വായിച്ച് അങ്ങനെ ഉറങ്ങിപ്പോയി.
>>>8.15
“ചേട്ടാ….. രണ്ട് ചായ ” ആൻ്റപ്പൻ ഗ്ലാസ് കഴുകികൊണ്ടിരുന്ന ചായക്കടക്കാരനെ നോക്കി പറഞ്ഞു .”നിനക്ക് കടി വല്ലതും വേണോ…” എന്നും പറഞ്ഞു ചില്ലലമാരയിൽ നിന്നും അടച്ചിട്ടിരുന്ന ഗ്ലാസ്സ് നീക്കി ഒരു മുഴുത്ത പഴംപൊരി എടുത്തു. എണ്ണ കുടിച്ച് മദോന്മതനായി ഒടിഞ്ഞ് കുത്തി നിൽകുന്ന പഴംപൊരിയെ കണ്ടപ്പോൾ മറ്റൊന്നും നോക്കാതെ ഞാനത് നിരസിച്ചു.പകരം ഒരു പരിപ്പ് വട പറഞ്ഞു.
ഞാൻ: എടാ…. ആ പേപ്പർ ഒന്നെടുത്തേടാ…
ആൻ്റപ്പൻ: ഇന്നാ…എന്നിട്ടങ്ങോട്ടു നീങ്ങി ഇരി.
ഞാൻ:വല്ലപ്പോഴും പത്രവും വായിക്ക്… മൈരെ…!
ആൻ്റപ്പൻ: ഓ….പിന്നെ ഇതും വായിച്ചിട്ട് ഞാൻ കലക്ടർൻ്റെ പണിക്ക് പോവാൻ ആണല്ലോ…
ഞാൻ:ഇത്തിരി പൊതുബോധം ഉണ്ടായിക്കോട്ടെ എന്നു കരുതി പറഞ്ഞു പോയതാണെ…!
ആൻ്റപ്പൻ:ഓ…ആയിക്കോട്ടെ ആയിക്കോട്ടെ നി ചായ കുടി.
>>>8.20
ആൻ്റപ്പൻ:ഡാ… ആ ലോട്ടറി പേജ് താടാ..!വല്ലതും ഉണ്ടോ നോക്കട്ടെ .മൂന്നു ലോട്ടറി എടുത്തിട്ടുണ്ട്.
ഞാൻ:അടിച്ചത് തന്നെ…
ആൻ്റപ്പൻ:ഒന്ന് മിണ്ടാണ്ടിരി മൈരെ…അടിച്ചാലേ ലക്ഷ പ്രഭു ആണ് …. ലക്ഷപ്രഭു..!
ഞാൻ: എന്നാലേ ലക്ഷപ്രഭു കുടിച്ച ചായൻ്റെയും കടിൻ്റെയും പൈസ കൊടുത്തിട്ട് വായോ…ഞാൻ വെളിയിൽ നിക്കാ…!😜
>>>9.30
രവി : ഡാ… നീരജെ നീയാ ജനലടിക്ക്…
ഞാൻ: അത് ആൻ്റപ്പൻ അടിക്കും….എനിക്ക് കിഡ്സ് റൂം അടിക്കാൻ ഉണ്ട്…
രവി: അത് സുഖു അടിക്കിണ്ട്….നി ഞാൻ പറഞ്ഞ പണി ചെയ്യ്…
ഞാൻ: കമ്പി മൊത്തം തുരുമ്പാണ്… സാൻ്റ് പേപ്പറിട്ടൊന്നുരച്ച് സെറ്റ് ആകുമ്പോഴേക്കും ഒന്ന് മുള്ളിയേച്ചും വര..
