ഞാൻ:താൻ..വലിയ കൊണ ഒന്നും അടിക്കണ്ടാ.ചോദിക്കെൻ്റെ പ്രശ്നം..😡
ആൻ്റപ്പൻ:എന്ത് .. മൈരാണ് നിൻ്റെ പ്രശ്നം.
രവി: ദാ…ഇതും കൂടി അങ്ങ് കീച്ച്.എന്നിട്ട് പറയടാ മുത്തെ നിൻ്റെ പ്രശ്നം.രവിയേട്ടൻ കേൾക്കട്ടെ.
രവിയേട്ടൻ നീട്ടിയ ഗ്ലാസിലെ അവസാനത്തെ തുള്ളി വാറ്റും കുടിച്ചിറക്കി..”ഇഹ്ച്..ഏഹ്..”
ഞാൻ:ഈ നാട്ടിലെ എല്ലാ മൈരുകളും എന്നെ പുച്ചതോടെയാണ് നോക്കുന്നത്.എന്തിനേറെ ഈ തല ചൊറിയണ..ഈ പുണ്ടക്കണ്ണൻ വരെ എന്നെ കളിയാക്കിയിട്ടുണ്ട്.
ആൻ്റപ്പൻ:ഞാനോ…👀, എപ്പോ..?
ഞാൻ: മ്മ്..ഒന്നും പറയണ്ട. ഞാനീ പിഎസ്‌സി തേങ്ങ മാങ്ങ പറഞ്ഞിട്ട് നടക്കുന്നത് കണ്ടിട്ട് ഒറ്റ എണ്ണത്തിനും ഇരിക്കപ്പോ.റുതിയില്ല.
അശോകൻ:പോട്ടടാ..
ഞാൻ:മടുത്തു മൈരിലെ പരുപാടി.ഇപ്പൊ കിട്ടും ..നാളെ കിട്ടും പറഞ്ഞിട്ട്..ഇപ്പൊ ഈ തൊലിഞ്ഞ ഇരിപ്പ് മാത്രേ ഉള്ളൂ…🙂.ഇപ്പൊ ആ മാമൻ പുലയാടിമോൻ വിളിച്ചിട്ട് അങ്ങോട്ട് വരാൻ പറഞ്ഞു..പറഞ്ഞത്രേ…😭.എനിക്കിനി ജീവിക്കണ്ടാ… മരിച്ചാ മതി.
അശോകൻ:അല്ലെങ്കിലും..നമ്മള് മാത്രം എന്ത് മൈരാണ് നന്നാവാത്തെ..😢.ഈ നാട്ടിലെ പട്ടിയും പൂച്ചയും വരെ നന്നായി..നമ്മള് മാത്രം ഈ ഊമ്പിയ ജീവിതവും ജീവിച്ച് ചത്ത് പോവും…ശെരി..അല്ലെ.. എഹ്.
ഞാൻ:💯
ആൻ്റപ്പൻ: അതിന് നമ്മളെ മാത്രം..കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഈ പൂർവികരുണ്ടല്ലോ.. മൈരുകള് .കണ്ട മൈരും തിന്ന് വളിയും വിട്ട് പിള്ളാരെ ഉണ്ടാക്കി എന്നല്ലാതെ ഒരു ചുക്കും ഉണ്ടാക്കിയിട്ടില്ല. ആ അന്ത്രുൻ്റെ കട നിക്കണ സ്ഥലം,ചത്ത് പോയ ഈ പന്ന കിളവൻ അന്ന് അഞ്ചും പത്തും പൈസക്ക് കൊടുത്തതാണ്.എന്നിട്ടിപ്പോ നമ്മള് കിടന്ന് ചക്ര ശ്വാസം വലിക്കുന്നു. ഇന്നാ സ്ഥലത്തിന് പൊന്നിൻ്റെ വില വരും..പൊന്നിൻ്റെ.
>>>21.17
അടിച്ചതിൻ്റെ കെട്ടൊക്കൊന്ന് അയഞ്ഞപ്പോൾ കൊറച്ച് നേരം പടത്തിരുന്ന ശേഷം വീട്ടിലേക്ക് വന്നു.പിന്നെയും ഒന്ന് കുളിച്ച് ഫുഡും കഴിച്ചുള്ള ഇരിപ്പായിരുന്നൂ.അപ്പോഴാണ് അശരീരി പോലെ ആൻ്റപ്പൻ്റെ കോള് വന്നത്.
ഞാൻ:എന്തടാ…
ആൻ്റപ്പൻ:നി വണ്ടിയും കൊണ്ട് വാ…ഗാനമേളയ്ക്ക് പോവാ.
ഞാൻ: അത് ഇന്നലെ കഴിഞ്ഞില്ലേ..👀.
ആൻ്റപ്പൻ:ആവോ..ഇന്ന് പിള്ളാരുടെ എന്തൊക്കെയോ ഡാൻസും പാട്ടും ഇണ്ട് പറഞ്ഞു.
ഞാൻ:ഒരു മൂടില്ലാ.. ടാ..😕
ആൻ്റപ്പൻ:വാ.. മൈരെ കളിക്കാണ്ട്.മൂഡ് ഒക്കെ താനേ വന്നോളും.
ഞാൻ:ആരൊക്കെ ഉണ്ടെടാ..?
ആൻ്റപ്പൻ:വേറെ ആര്,നമ്മള് നാലാളും.
ഞാൻ: ഹാ.. ദാ വരണു.
ആൻ്റപ്പൻ്റെ കോൾ കട്ട് ചെയ്ത ശേഷം ഞാൻ അമ്മയെ നോക്കി.പുള്ളിക്കാരി ടിവി കാണുവാണ്.
ഞാൻ: അമ്മാ…ഞാനേ ഒരു ഗാന മേളയ്ക്ക് പോയിട്ട് വരാ..ടാ.
അമ്മ:🤨
ഞാൻ: കേട്ടോ.. ഗാനമേളയ്ക്ക് പോയിട്ട് വരാന്ന്.
അമ്മ:പോണതൊക്കെ കൊള്ള..വല്ല പിള്ളരുമായി കച്ചറയ്ക്ക് നിന്നലുണ്ടല്ലോ നീരു.ഇപ്പോഴത്തെ പിള്ളരൊന്നും അത്ര ശരിയല്ല.വാർത്തയിൽ പറയണത് കേട്ടില്ലേ..!
ഞാൻ:അതൊക്കെ നമ്മള് വള്ളി ട്രൗസർ ഇട്ട് നടക്കാൻ തുടങ്ങിയപ്പോ വിട്ട കേസാണ്..അറിയാലോ.
അമ്മ: ഉവ്വ…അതുമ്പറഞ്ഞിട്ട് ഒരുപാട് വൈകാൻ നിൽക്കണ്ടാ.
ഞാൻ: ഹാ.. ഓക്കേ..👍
>>>21:24
ഞാനും ആൻ്റപ്പനും എൻ്റെ ഹിമാലയനിലും രവിയേട്ടനും അശോകനും കൂടി പുള്ളിക്കാരൻ്റെ ഡിസ്‌കവറിലുമായിരുന്നു പോയത്,വലിയ ദൂരമൊന്നും ഇല്ലായിരുന്നു അമ്പലത്തിലേക്ക് .പോകുന്ന വഴിക്ക് സൈഡിൽ മാല ബൾബും മുളയിൽ ട്യൂബ് ലൈറ്റും കെട്ടിത്തൂകിയിരുന്നു.അമ്പലത്തിൻ്റെ പേരെഴുതിയ ഓറഞ്ച് പെയിൻ്റടിച്ച് ഇരുമ്പ് കവാടവും കടന്ന് ഞങൾ ഉള്ളിലേക്ക് വിട്ടു. ആൻ്റപ്പൻ ആയിരുന്നു വണ്ടി ഓടിച്ചത്.
ഞാൻ:നിയെന്ത് മൈരാണ് നടുറോട്ടിൽ വണ്ടി നിറുത്തി കാണിക്കണെ…?
ആൻ്റപ്പൻ:ഇവനെ എവിടേലും ഒന്നു തളയ്ക്കണ്ടെ..😌
അവൻ ആക്സിലേറ്റർ മുറുക്കി കൊണ്ട് ചോദിച്ചു.
ഞാൻ:പിന്നെ തളയ്ക്കണം..,ആനയെയും കൊണ്ടാണല്ലോ വന്നത്.😏
ആൻ്റപ്പൻ:😅
ഞാൻ: “ആ മതിലിൻ്റ് സൈഡിലേക്ക് കയറ്റി നിറുത്ത് മൈരെ..!
ആൻ്റപ്പൻ:”കൊള്ളാം…” കൊറച്ചപ്പുറത്ത് നിൽകുന്ന രണ്ട് പെൺപിള്ളരെ നോക്കികൊണ്ട് അവൻ പറഞ്ഞു.
