നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

ഞാൻ:😁😉

ആൻ്റപ്പൻ: നിങ്ങള് സാധനം എടുക്ക് വേഗം… ഇന്ന് ഞാൻ കൊറേ കുടിക്കും.

രവി:👀🤨

അശോകൻ:ഞാനും കുടിക്കും..!😋

ഞാൻ:എന്ന പിന്നെ ഞാനും🤓.അതിനുമാത്രം ഉള്ളതുണ്ടോ.വേണേൽ രണ്ടു കരിക്ക് കൂടി ഇട്ടാലോ.

ആൻ്റപ്പൻ:നി കേറോ..! ഇല്ലല്ലോ.

ഞാൻ:ഇല്ല നിൻ്റെ അപ്പൻ കേറും🥸

അശോകൻ:ഇവൻ കയറിയിട്ട് വേണം മസിലും കൊളുത്തിപിടിച്ച് തെങ്ങിൽ ഇരിക്കാൻ.😝

ഞാൻ:എന്ന പിന്നെ നി കുടിക്കണ്ടഡാ..

ആൻ്റപ്പൻ:കരിക്കും വേണ്ട വെള്ളവും വേണ്ടാ..ഞാൻ ഡ്രൈ അടിക്കും..😎

അശോകൻ:കൂമ്പ് വാടും മൈരെ.. ഇല്ലടാ..!

ഞാൻ:പിന്നെ… കുടല് കത്തും.

ആൻ്റപ്പൻ: കത്തണം,അതാണല്ലോ അതിൻ്റെ ഒരു നാക്.സാധനം കുടിക്കുമ്പോ തന്നെ കത്തിയിറങ്ങണം.എൻ്റെ പൊന്നോ..!😋

ഞാൻ:എന്ന പിന്നെ നോക്കി നിക്കാണ്ട് ഒഴി മൈരെ.

അശോകൻ:വേഗം ഒഴി..!

ആൻ്റപ്പൻ:നിങ്ങളീ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കാണ്ട് സാധനം എടുക്ക് മനുഷ്യാ..!

രവി: ഏതു സാധനം…!അപ്പോ നിങ്ങള് വാങ്ങിയില്ലേ.

നേരെ ചൊവ്വെയിൽ നിന്ന് മംഗളയാൻ വന്ന് തലയിൽ വീണവൻ്റെ അവസ്ഥയായിരുന്നു ഞങൾ മൂന്നാൾക്കും.ഇത്ര ഹൈപ്പും കൊടുത്തിട്ട് സാധനം ഇല്ലാന്ന..?.സാധനം ഇല്ലാന്ന് മനസ്സിലായപ്പോൾ ആൻ്റപ്പൻ മൊത്തത്തിൽ സട കുടഞ്ഞെഴുന്നേറ്റ്

ആൻ്റപ്പൻ:സാധനം എവടെ…!

രവി:അപ്പോ നിങ്ങള് വാങ്ങി ലെ..!

ഞാൻ:നിങ്ങള് വാങ്ങിലെ ന്നാ..👀

രവി:ഞാൻ വിചാരിച്ചു നിങ്ങള് വാങ്ങിയിട്ടുണ്ടാവുന്ന്..!

ആൻ്റപ്പൻ:ഡോ..താനല്ലേ ഇന്നിരുന്നു തള്ളിയത്.മറ്റെ കശുമാങ്ങ ഇട്ട് വാറ്റിയുതുണ്ട് ജാതിയിട്ട് വാറ്റിയതുണ്ടെന്നൊക്കെ.നിങ്ങളല്ലെ പറഞ്ഞ് ഇന്ന് വാറ്റും കൊണ്ടെ വരുന്നു.എവടെ വാറ്റ്…!

രവി: അത് ഞാനൊരു തമാശ പറഞ്ഞതല്ലേ..!

ആൻ്റപ്പൻ:നിങ്ങടെ മറ്റേടത്തെ തമാശ..! താനിനി വാറ്റും കൊണ്ട് വന്ന മതി.നിന്നോട് ഞാൻ പറഞ്ഞതാണ് ഇങ്ങേരിൻ്റെ വാക്കും വെള്ളത്തിൽ വിട്ട വളിയും ഒരുപോലെണെന്ന്.ഒരു പയിൻ്റ് പോലും ഇല്ല മൈര് ഇന്നടിക്കാൻ.

ഞാൻ:ഞാൻ വിചാരിച്ച ഇയാള് ഇങ്ങനെ കാലുമാറുന്നു.നിന്നോട് ഞാൻ ചോദിച്ചതാണ് അയ്യാള് സാധനം എടുത്തിട്ടുണ്ടോ എന്ന്.

അശോകൻ:എനിക്കറിയോ,തുണി പൊക്കി നോക്കാൻ പറ്റോ അരയിൽ കുപ്പി ഉണ്ടൊന്നു.കവലയിൽ കിടന്ന് വെരുക് തിരിയും പോലെ തിരിഞ്ഞപ്പോ ഞാൻ വിചാരിച്ചു കുപ്പി ഒളിപ്പിക്കുവാണെന്നു.

രവി: ഒന്നാം തിയതിയല്ലേ.വല്ല ബ്ലാക്കിനും കിട്ടോ നോക്കാ ഇനിയിപ്പോ.

ആൻ്റപ്പനെ പോലെതന്നെ ഞാനും അശോകനും അതെ അവസ്ഥയിലുള്ള ഡിപ്രഷനിൽ ആയിരുന്നു.സത്യം പറയാലോ, ഇയാള് ഉച്ചയ്ക്ക് അടിച്ച ഡയലോഗിന് ഇയാളെ ഇപ്പൊ നിറുത്തി കത്തിക്കേണ്ടതാണ്.ഒന്നാം തിയതിയായിട്ട് ഇനിയിപ്പോ ബ്ലാക്കിനെ പോലും കിട്ടില്ല.അപ്പോഴേ പറഞ്ഞതാണ് ആൻ്റപ്പൻ ഒരു ക്വാട്ടർ എങ്കിലും വാങ്ങാന്നു.അപ്പോ ഞാനാ പറഞ്ഞെ വാറ്റും കളർ കൂടി അടിച്ച പിന്നെ എഴുന്നേൽക്കില്ലാന്ന്.”വാറ്റും അടിച്ച് ബോധം പോയി നൈറ്റ് ഒന്ന് വൈബ് ആക്കാ പറഞ്ഞിട്ടിപ്പോ എന്തായി ” ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു.

>>>7:15

വാറ്റടിക്കാമെന്ന മോഹത്തെ മുളയിലേ നുള്ളി കളഞ്ഞ് ഫോണും നോക്കി കാലും തൂക്കിയിട്ടിരുന്ന് കാറ്റും കൊണ്ട് ഇരിക്കുവായിരുന്നു.

രവി:നിനക്ക് വാറ്റല്ലേ വേണ്ടത്…!നാളെ നി എഴുന്നേൽക്കുമ്പോൾ നിൻ്റെ മുൻപിൽ സാധനം ഉണ്ടാവും.

ഞാൻ:അങ്ങനെ കണ്ട കൂറ സാധനം അടിക്കാനാണണ്ണേൽ സാധനം ഇപ്പൊ കിട്ടും…

ആൻ്റപ്പൻ:എന്ന പിന്നെ ഏതു മൈരാ വച്ച കൊണ്ട് വാടാ…

തേങ്ങ…ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയതാണ്.നി എന്നോട് ചോദിക്കാണ്ട് രവിയേട്ടൻ്റെ നെഞ്ചത്ത് കയറടാ…ഞാൻ ചെറുതായി മനസിൽ എന്നെ തന്നെ തെറി പറഞ്ഞു.. മൈരൻ.

അശോകൻ:ഒന്നര അടിച്ചിട്ട് ഗാനമേള കാണാൻ പോവാ പറഞ്ഞിട്ട് വന്നതായിരുന്നു..

ഞാൻ:എവടെ…👀

അശോകൻ:മറ്റെ അമ്പലം ഇല്ലേ…

ഞാൻ:മറ്റെ അമ്പലോ…അതേത് അമ്പലം…!
അശോകൻ അമ്പലത്തിൻ്റെ പേര് കിട്ടാണ്ട് നിന്ന് തപ്പി.

ആൻ്റപ്പൻ:മറ്റെ അമ്പലവും മറിച്ച അമ്പലവുമൊന്നുമല്ല… ആ ദേവി ക്ഷേത്രം ഇല്ലേ…മറ്റെ കുളം ഒക്കെ ആയിട്ടുള്ള.അവിടുത്തെ പ്രതിഷ്ഠ എങ്ങാണ്ടാണ് …

Leave a Reply

Your email address will not be published. Required fields are marked *